താൾ:മംഗളമഞ്ജരി.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

താരുണ്ണിത്തമ്പുരാൻതൻ സരസരസനയെ-
  സ്സാരമില്ലെന്നു തള്ളി-
പ്പോരും വാഗ്ദേവതയ്ക്കുള്ളൊരു പുതുനടനം
  നൂനമീനാട്ടിലെന്നാൽ
ഓരുമ്പോളായതസ്മച്ഛശിവിശദയശോ-
  രാശിപൃഥ്വീശിതാവിൻ
കാരുണ്യോദ്യൽകടാക്ഷാഞ്ചലചലനകലാ-
  ചാതരീസാധുരീതി       ൬൦

വേണാടേ! നിന്നിലോർത്താൽ വെറുമിരുപതിനാ-
  റാണ്ടുകൊണ്ടെത്രമാത്രം
ചേണാർന്നീടുന്ന വിദ്യാലയപഠനഗതി-
  ക്കന്തരം ഹന്ത! വന്നു!
നീണാളജ്ഞാനമാർന്നുള്ളൊരു മുറവിളി വി-
  ട്ടിദ്ദിനം വാണിമാതിൻ
വീനിക്വാണമല്ലോ ചെവിയിലമൃതു തൂ-
  കുന്ന,തമ്മേ! ജയിക്കൂ.       ൬൧

എന്തായാലെന്തു? വിദ്യാഭഗവതി വിളയാടാത്ത
  ദേശത്തെ മേന്മേൽ-
ച്ചെന്താർമാതെത്രമാനിക്കിലുമതൊരുമണൽ-
  ക്കാട്ടിനെക്കാട്ടിൽമോശം
എൻതായേ! വഞ്ചി! മറ്റുള്ളവ വരികിൽ വരും
  പോകുകിൽപ്പോകുമീ നിൻ
സന്താനങ്ങൾക്കു സാരസ്വതഘൃണയരുളും
  സന്തതാന്തഃപ്രമോദം       ൬൨

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/23&oldid=174030" എന്ന താളിൽനിന്ന് ശേഖരിച്ചത്