താൾ:മംഗളമഞ്ജരി.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്രീവാഴും മാറിടത്താൽ ഭൃഗുവിനുടെ ചവി-
  ട്ടേറ്റ ദൈത്യാരിപോലും
സേവാവൃത്തിക്കുകൂടി ക്ഷമ സപദി പഠി-
  ക്കുന്നൊരിത്തമ്പുരാനേ
ഭൂവാകെസ്സംഹരിപ്പാൻ കരുതിന ഭഗവാൻ
  രുദ്രനാചാര്യനാക്കി-
പ്പോവാമെന്നാൽ ജഗത്തിന്നവസിതി വിലയ-
  ത്തിങ്കലുണ്ടാവതല്ല       ൮൧

കാമക്കാക്കാൻ കഴുത്തിൽ കലിതധൃതി കുരു-
  ക്കിട്ടു കണ്ടേടമെല്ലാം
കാമംപോൽ കൊണ്ടുചെന്നും കളിപലതുകളി-
  പ്പിച്ചുമച്ഛിന്നഗർവ്വം
ഹാ! മർദ്ദിക്കും കുരങ്ങിൻ നിരയപരനൃപ-
  ശ്രേണി,യിക്ഷോണിലക്ഷ്മീ-
ധാമം രണ്ടാംവിദേഹപ്രഭു വിദിതപര-
  ബ്രഹ്മസബ്രഹ്മചാരി       ൮൨

സ്ഥൂലാഹങ്കാരമോടും വിമതജനതയെ-
  ത്തൽഭുജോദ്യൽപ്രതാപ-
ജ്വാലാജാലത്തിലാക്കിശ്ശലഭനിലകല-
  ർത്തുന്നു മറ്റുള്ളനമ്മർ
ആലാക്കിൽ ശത്രുനാമശ്രുതിയുമകലൗമി-
  പ്പുണ്യവാൻതൻയശസ്സിൻ
ലീലാങ്കൂരങ്ങൾ രാകാശിശിരകതിര-
  സ്കാരപാരംഗതങ്ങൾ       ൮൩

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/30&oldid=174038" എന്ന താളിൽനിന്ന് ശേഖരിച്ചത്