താൾ:മംഗളമഞ്ജരി.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുറ്റും ഷഡ്വർഗ്ഗഹാലാഹലജലനിധിയിൽ-
  പ്പെട്ടു വട്ടംകറങ്ങും
മറ്റുർവ്വീപാലരെക്കണ്ടുലകിലെവിടെയും
  വൻകൊടുംകാറ്റുപോലേ
ചെറ്റുംകൂസാതെപായും കലിയുടെ കലികൊ-
  ണ്ടുള്ള തുള്ളൽത്തിരക്കിൽ-
ച്ചുറ്റും ധർമ്മാഖ്യകോലും തരുവിനൊരുവനീ-
  മൂലകൻ മൂലകന്ദം       ൮൪

നിർമ്മർയ്യാദം നിരാലംബനനൃവരനിരാ-
  സത്തിനുദ്യുക്തനാകും
ശർമ്മണ്യക്ഷോണിമാതിൻ ശമലമുടലെഴും
  വേനനെദ്ദീനനാക്കി
ശർമ്മം ലോകത്തിനേകുന്നതിനു പരികരം-
  കെട്ടി മുന്നിട്ടുനിൽക്കും
ധർമ്മജ്ഞൻ ജാർജ്ജുമന്നന്നൊരു പഴയപുറം-
  പ്രാണനീ മാനനീയൻ       ൮൫

പോരാടിപ്പിൻതിരിഞ്ഞും, നടുവിലിളകിയും
  തവ്വുകണ്ടാദരിച്ചും
വാരാളും മൈത്രിയുണ്ടോവരുവ,തുലകിതിൻ
  താങ്ങലായാംഗലേയർ
തീരാൻ ലക്ഷ്യംചുരുങ്ങുന്നളവു തിരുവിതാ-
  ങ്കൂറു മുങ്കൂറു കേറി-
ദ്ധാരാളംനൽകിയല്ലോ തുണ,യതിൽവളരും
  മൈത്രിയേ മൈത്രിയാവൂ       ൮൬

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/31&oldid=174039" എന്ന താളിൽനിന്ന് ശേഖരിച്ചത്