Jump to content

താൾ:മംഗളമഞ്ജരി.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പേരിന്നായിട്ടു കാട്ടും നടപടിമുഴുവൻ
സാർവ്വഭൗമർക്കുപോലും
പേരിന്നായ്ത്തീരു,മസ്മൽക്ഷിതിപതി തുടരും
ശുദ്ധനിഷ്കാമകർമ്മം
ഭൂരിഖ്യാതിക്കു വിത്തുംവളവുമുദകവും ചേർപ്പു;
സൂക്ഷ്മം നിനച്ചാൽ
പാരിൽ സ്വച്ഛന്ദചാരം പുക,ളതിൽവെറുതേ
വാരണപ്രേരണങ്ങൾ       ൮൭

കാമം വേണിക്കു മുല്ലപ്പുതുമലർ;നയന-
ത്തിന്നു കർപ്പൂര,മാത്ത-
പ്രേമം ചുണ്ടിന്നിളംപുഞ്ചിരി; രുചിരഗള-
ത്തിന്നു മുക്താകലാപം;
ഓമൽക്കാതിന്നുശീമക്കമലമണിമയ-
ക്കമ്മൽ;മേനിക്കു വെൺപ-
ട്ടീമട്ടാശാവധുക്കൾക്കരിയ നൃപയശ-
സ്സേതിനാവാതെയില്ല!       ൮൮

സ്തോകമ്മ്ശബ്ദാർത്ഥകോശം; ബഹുവിരളമല-
ങ്കാര,മത്യന്തതുച്ഛം
പാകം; ശൂന്യംഗുണൌഘം; ധ്വനിയുടെകഥയോ
ചൊല്ലിടാനില്ല,യെന്നായ്
നാകസ്ത്രീസഞ്ചയത്തിൻനടുവിൽ നളിനജ-
സ്വാമിദാരങ്ങൾപോലും
മൂകത്വംപൂണ്ടു മൂലംനൃപനുടെ വിലസൽ-
കീർത്തി വാഴ്ത്തുന്നതില്ല       ൮൯

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/32&oldid=174040" എന്ന താളിൽനിന്ന് ശേഖരിച്ചത്