താൾ:മംഗളമഞ്ജരി.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സൌഗമ്യംപൂണ്ട സാരസ്വതരസനയിലും
  ഗാനതാനപ്രദാന-
പ്രാഗത്ഭ്യംസ്തോകമാമീവിഷയമധികരി-
  ച്ചാശപോലാലപിപ്പാൻ
രാഗജ്ഞൻപാരിലില്ലെന്നറികിലുമിഹഞാൻ
  പണ്ഡിതന്മാർക്കു കർണ്ണോ-
ദ്വേഗംനൽകുന്നു നിർല്ലജ്ജതയുടെതുണയാ-
  ലാവതും വാവദൂകൻ       ൯൦

വന്മേധാശാലിയാമീവരവിഭവനജാ-
  താരി ഭൂപാരിജാതം
ചെമ്മേ പാലിച്ചു മേന്മേലുദയസമുദയം
  തഞ്ചിടും വഞ്ചിനാടേ!
സമ്മേളിക്കാതെയെന്തുണ്ടൊരുശുഭമവിടെ-
  യ്ക്കിന്നു സൂക്ഷ്മംനിനച്ചാ-
ലമ്മേ! ഭാവൽക്കഭാഗ്യോൽക്കരഹിമകരനി-
  ത്തമ്പുരാനംബുരാശി!       ൯൧

ഇന്നാനാൽസൽഗുണങ്ങൾക്കിനിയനിലയമാം
  കുംഭിനീജംഭഭേദി-
ക്കിന്നാണായുസ്സിലർദ്ധംതികയുവതു വയ-
  സ്സമ്പതുംപത്തുമായി
മന്നാകെഷഷ്ടിപൂർത്തിപ്രഥിതമഹമകം-
  കൊണ്ടു കൊണ്ടാടിടുന്നോ-
രിന്നാളിൻ മേന്മയോർത്താലിതുവരെയുമഹ-
  സ്തലജംക്ഷുല്ലജന്മം       ൯൨

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/33&oldid=174041" എന്ന താളിൽനിന്ന് ശേഖരിച്ചത്