Jump to content

താൾ:മംഗളമഞ്ജരി.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാടട്ടേപഞ്ചമത്തിൽപ്പരഭൃതമിളമേൽ;
പാരിജാതപ്രസൂനം
പോടട്ടേ പൊൽക്കരംകൊണ്ടമരരഖിലരും
പോഷിതാശേഷതോഷം;
കൂടട്ടേ കൂത്തിനായിക്കുതുകമൊടു കുരംഗാക്ഷി-
മാരി; ഹന്ത! നാമും
നേടട്ടേ നേർന്നനേർച്ചയ്ക്കഗതികൾ നെടുനാൾ-
ക്കിപ്പുറം സൽഫലത്തേ       ൯൩

ആശാവക്ത്രംതെളിഞ്ഞും, കിളികൾ കളകളം
തേടിയും, മന്ദവാതം
വീശാനായിത്തുടർന്നും, നഗരനിരയല-
ങ്കാരമോരോന്നണിഞ്ഞും
ആശാലാഭാർണ്ണവത്തിൽ ജനമിളകിമറി-
ഞ്ഞാർത്തുമേളിച്ചുമിക്ഷ്മാ-
ധീശാഗ്ര്യന്നുല്ലസിപ്പൂ ധൃതസകലജഗ-
ത്തുഷ്ടിയാം ഷഷ്ടിപൂർത്തി       ൯൪

ലോകത്തിന്നാകമാനം ഹൃദയപദവിയിൽ
സാന്ദ്രപീയൂഷപൂരം
സേകം ചെയ്തും, കുളുർക്കെപ്പൊതുവിൽ മിഴിയി-
ണയ്ക്കഞ്ജനച്ചാർത്തണച്ചും
ആകമ്രാനന്ദബാഷ്പപ്പുഴയിലുടലുടൻ
മുക്കിയും, സൌഖ്യസമ്പൽ-
സാകല്യം കൈവളർപ്പോരനഘദിനഘടാ-
സൽപ്രഭോ! സുപ്രഭാതം       ൯൫

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/34&oldid=174042" എന്ന താളിൽനിന്ന് ശേഖരിച്ചത്