താൾ:മംഗളമഞ്ജരി.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാനിൻകൂട്ടങ്ങൾമാഴ്കും നിലയിലലറിടും
  വ്യാഘ്രപാളിക്കു വായ്പോ-
രാനിർബാധാടനത്തിന്നലഘുപദവിയാം
  വൻകൊടുങ്കാടശേഷം
വാനിൻമട്ടായതിങ്കൽപ്പൂതിയതെയിലയും
  റബ്ബറും നില്പതാരും
മാനിപ്പോരി മഹീഭൃന്മണിയുടെ മഹിമ-
  പ്പെട്ട മാഹേന്ദ്രജാലം.       ൩൩

കോലംപോത്തച്ഛഭല്ലം കരി പുലി കടുവാ-
  തൊട്ടഹിംസ്രങ്ങളാലും
കാലക്കേടിന്നു പാറുന്നൊരു പനിമുതലാം
  ഘോരരോഗങ്ങളാലും
ഏലക്കാർക്കുള്ള മാലോർത്തവരുടെ വലുതാം
  പാരതന്ത്ര്യദ്രൂമത്തിൻ
മൂലംമുറ്റുംമുറിച്ചൂ മുദിതഹൃദയനാം
  മൂലകക്ഷ്മാലലാമം.       ൩൪

ആതുംഗാഭോഗവത്താമരിയചിറചമ-
  ച്ചത്ഭുതം കോതയാറ്റിൽ-
സ്സേതുക്കെട്ടാലതിൻ നീർ ശരിവരെയുമട-
  ച്ചെത്രയോകുല്യവെട്ടി
ഏതുംകൂസാതെ നാട്ടാർക്കലഘുജലസുഖം
  ചേർത്തുതൻ രാജ്യരക്ഷാ-.
ചാതുർയ്യം കാട്ടുമിക്ഷ്മാവിഭു ശുഭവിഭവൻ
  സ്പഷ്ടദൃഷ്ടാപടാനൻ.       ൩൫

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/14&oldid=174020" എന്ന താളിൽനിന്ന് ശേഖരിച്ചത്