താൾ:മംഗളമഞ്ജരി.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 
വാനത്തിൽക്കാറുവർഷാസമയവുമൊഴിവായ്
  വാരി ലോകർക്കു തീരെ-
പ്പാനത്തിന്നും ചുരുങ്ങിപ്പരമഹഹ! നിലം
  കാഞ്ഞതാം നാഞ്ചനാട്ടിൽ
വേനൽക്കാലത്തുമോമൽക്കതിരിനരവര-
  യ്ക്കാറ്റുവെള്ളത്തിൽ വായ്ക്കും
സ്നാനത്തെക്കണ്ടുമേന്മേൽ ഖരകിരണഘൃണി-
  ശ്രേണി നാണിച്ചിടുന്നു.       ൩൬

താലം നിൽക്കുന്ന പൊട്ടത്തറയുമവധി വി-
  ട്ടമ്പുമംഭസ്സുതിങ്ങി-
ക്കൂലംപൊട്ടുന്ന മുട്ടങ്കുളവുമരിമയിൽ-
  ത്തെക്കരാം നെൽക്കൃഷിക്കാർ
ലേലത്തിൽക്കൊണ്ടതെല്ലാം ഝടിതി കൃഷികലാ-
  പാത്രമാം ക്ഷേത്രമാക്കി-
ക്കാലം തെറ്റാതെ തീറായ്ക്കമലയുടെ കടാ-
  ക്ഷങ്ങൾ വാങ്ങിച്ചിടുന്നു       ൩൭

പാരം ചേറുള്ള കായൽക്കരിനിരകൾ പതി-
  പ്പിച്ചു പാടേനികത്തി-
പ്പൗരന്മാർ നേരെയാക്കും പരിമൃദുലരുചി-
  ക്കോപ്പണിത്തോപ്പിലെല്ലാം
കേരക്കൂട്ടങ്ങൾ നില്പുണ്ടലഘുഫലഭരം
  തിങ്ങിവിങ്ങിത്തിളങ്ങി
സ്ഫാരശ്രീപാരിജാതപ്രകരപരിചിത-
  പ്രൗഢിനാഡിന്ധമങ്ങൾ       ൩൮

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/15&oldid=174021" എന്ന താളിൽനിന്ന് ശേഖരിച്ചത്