താൾ:മംഗളമഞ്ജരി.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രീകാളും ഹൂണഭാഷാമഹിളയുടെ ഗളച-
  ശങ്കമാമങ്കപാളി-
ക്കേകാന്തസ്ഥാനമാമിസ്സലിലനിധിലസ-
  ന്മേഖലാലേഖനാഥൻ
ആകാരം കൊണ്ടൊരിൻഡ്യൻ നൃപനുമമലമാം
  ഗീരുകൊണ്ടാംഗലക്ഷ്മാ-
നാകാധീശാഗ്ര്യഹാരത്തിനു നടുവിലെഴും
  നായകക്കല്ലുമായി.       ൧൫

ഈവിഖ്യാതക്ഷിതിക്ഷിന്മണിയുടെയിണവി-
  ട്ടുള്ള നൽത്തൂലികയ്ക്കും
നാവിന്നും തുമ്പിൽ നാനാനടനവിധിനട-
  ത്തുന്ന നൃത്തപ്രവീണേ!
ശ്രീവിദ്യേ! ഹൗണി! മുറ്റും ജഗതി തവ പദാം-
  ഭോജമമ്പോടജസ്രം
സേവിക്കാനന്യനാരുണ്ടിതിനുസമ,മസാ-
  മാന്യനീമാന്യനമ്മേ!       ൧൬

ഈവിദ്യാംഭോധികുംഭോത്ഭവനു സഹജഭൂ-
  വായ ഹസ്താവലംബം
കൈവിട്ടാഹന്തപൊയ്പോയ്ക്കദനമതനുവാ-
  യന്നു കൈവന്നതെല്ലാം
ആവിശ്വേശൻ വിധിക്കുന്നതിനൊഴികഴിവും
  നീക്കുപോക്കും ചുരുങ്ങും
ജീവിക്കെന്നോർത്തു സർവംസഹ സഹചരിയാ-
  കേണ്ട ദേവൻ പൊറുത്തു.       ൧൭

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/8&oldid=174051" എന്ന താളിൽനിന്ന് ശേഖരിച്ചത്