താൾ:മംഗളമഞ്ജരി.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മേടിക്കുന്നില്ല പുത്തൻകരമൊരുശകലം;
  പണ്ടുപണ്ടുള്ളവയ്ക്കും
കൂടിക്കൂടുമ്പോഴെല്ലാം കുറവിലിവിൽവരു-
  ത്തുന്നു കൂടുംവരയ്ക്കും;
ചേടിക്കൊപ്പം ജനത്തെജ്ജലധിസുത ഭജി-
  ക്കാതെ യാതൊന്നുകൊണ്ടും
പാടി,ല്ലിക്ഷ്മാപചിത്തം പ്രകൃതിശുഭസരി-
  ന്മജ്ജനോന്മജ്ജനോൽക്കം.       ൨൭

നെല്ലായും തേങ്ങയായും നികുതിശകലമി,-
  ല്ലുള്ള ശുൽകംതരമ്പോ-
ലെല്ലാർക്കും കാശുമാറിസ്സപദി സുലഭമാ-
  യഞ്ചലിൽത്താൻ ചെലുത്താം;
തെല്ലാസ്സംഖ്യയ്ക്കുമാറ്റം തെളിവിലെവിടെയും
  മുപ്പതബ്ദം കഴിഞ്ഞാ-
ലല്ലാതെത്തില്ല; മറ്റെന്തിതിലുമധികമായ്-
  ക്കർഷകോൽകർഷഹേതു?       ൨൮

മേടിക്കാം വായ്പ സർക്കാരൊടു, കൃഷികലയിൽ-
  ജ്ഞാനമന്യൂനമെന്നും
നേടിക്കൊള്ളാം, തയാറായതിനൊരുതുറയു,-
  ണ്ടേകനാകാത്തതിങ്കൽ
കൂടിത്തമ്മിൽ തുണയ്ക്കാ, മതിനുമൊരുവകു-
  പ്പുണ്ടു; നിങ്ങൾക്കുകഷ്ട-
പ്പാടിന്നെന്തുള്ളു? മൂലംനൃപതി കൃഷകരേ!
  പാരിടപ്പാരിജാതം       ൨൯

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/12&oldid=174018" എന്ന താളിൽനിന്ന് ശേഖരിച്ചത്