താൾ:മംഗളമഞ്ജരി.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്രീയിമ്മട്ടാർന്ന നാനാനൃപരുമതിനുമേൽ-
  സ്സർവശാസ്ത്രജ്ഞനായോ-
രായില്യം തമ്പുരാനും നിശിതമതി വിശാ-
  ഖാവനീശീതഭാസ്സും
സ്ഥായിക്കൊത്തുല്ലസിപ്പാൻ തരമുടയഭവ-
  ദ്രത്നസിംഹാസനത്തി-
ന്നായിക്കൂപ്പുന്നുതായേ! പുളകമിളകിടും
  മെയ്യൊടീയുള്ള ഞങ്ങൾ       ൨൪

തത്താദൃക്കായ സിംഹാസനമഹിമ തഴ-
  ച്ചുല്ലസിക്കുന്നതിന്നും
ചിത്താനന്ദാമൃതത്തിൽജ്ജനതയനുദിനം
  ചെന്നു മുങ്ങുന്നതിന്നും
സത്താം മാർഗ്ഗത്തിൽനിന്നുസ്സദയഹൃദയനാം
  മൂലകശ്രീലസൽക്ഷ്മാ-
ഭർത്താവാളുന്ന യത്നം പരിചിനൊടു ഫലി-
  പ്പിപ്പു പാഥോജനാഭൻ       ൨൫

ചട്ടം തീർക്കും സദസ്സങ്ങൊരുവക, വെളിവിൽ-
  പ്പൗരരോടൊത്തുകാര്യം
ചട്ടംകെട്ടുന്ന സംസത്തൊരുവക, പുരസം-
  സ്കാരഭാരം വഹിപ്പൻ
ഒട്ടല്ലന്യങ്ങളാകും സമിതികളിവയാ-
  ലിപ്പുകൾക്കല്പകക്ഷ്മാ-
രുട്ടത്യന്തം ജയിപ്പൂ ജനതയുടെ മനോ-
  ഭീഷ്ടദാനൈകലോലൻ.       ൨൬

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/11&oldid=174017" എന്ന താളിൽനിന്ന് ശേഖരിച്ചത്