ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തൻനൽക്കട്ടക്കിടാവിൻ തളിരൊളിമൃദുമെയ്
തള്ളിയന്നാളിലേതോ
മിന്നൽക്കൊപ്പം മറഞ്ഞോരമരപുരിയിലെ-
ത്തങ്കവാടാവിളക്കേ!
പിന്നത്തേയ്ക്കാത്മജന്നുള്ളൊരു പൃഥുലശുഭ-
ത്തിന്നു നൂനം നിദാനം
പൊന്നമ്മത്തമ്പുരാനേ! ഭവതിയുടെ സദാ-
ശിസ്സു സാഫല്യപൂർണ്ണം. ൧൨
കാണിക്കും മാന്ദ്യമേശോതരിയ തിരുവയ-
സ്സഞ്ചിലീ വഞ്ചിഭൂഷാ-
മാണിക്യം മാതൃഭാഷാപഠനവിധിതുട-
ർന്നപ്പുറം കെല്പുറയ്ക്കേ
ഹൗണിക്കും സംസ്കൃതം തൊട്ടെഴുപമപരകളാം
വാണികൾക്കും ഹൃദന്തം
പ്രീണിക്കുംമട്ടു വിദ്യാഭഗവതിയെ വിശേ-
ഷിച്ചു പൂജിച്ചുപോന്നു. ൧൩
വേലാതീതോരുവിദ്യാജലധിയിൽ വിഹരി-
പ്പോരു വിഖ്യാതനാമി-
ബ്ബാലാനന്താധിപൻതൻ പടുപഠനകലാ-
വൈഭവാഭോഗരീതി
ലീലാലോലം കിടാങ്ങൾക്കുടയ ഹൃദയമെ-
ന്നുള്ള ചൊല്ലുള്ളതല്ലെ-
ന്നാലാപം വാച്ചിടുംമാറഖിലഗുരുജന-
ങ്ങൾക്കുമാശ്ചര്യമേകി. ൧൪