താൾ:മംഗളമഞ്ജരി.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രാന്താഗ്രം രാജധാനിക്കുടയനിലയിൽനി-
  ന്നുല്ലസിക്കും വിധത്തിൽ
താൻതാനീനാടുപാലിച്ചുലകിനനുദിനം
  ചാരിതാർത്ഥ്യംവളർത്തി
സ്വാന്താനന്ദം ജനങ്ങൾക്കരുളിവിലസുമി-
  സ്വാമിറ്റെപ്രേമപൂർവ്വം
നാന്തായുസ്സാക്കിടട്ടേ നളിനജനഗജാ-
  നാഥനാരായണന്മാർ!       ൯൯

താനാശിക്കുന്നതെല്ലാം കരബരസമം
  തീർന്നു സന്താനസമ്പ-
ത്തൂനാപേതം തഴച്ചീയുലകിനൊരു വിള-
  ക്കെന്നമട്ടന്നുമെന്നും
നാനാസൌഭാഗ്യസൌഖ്യക്കടലിൽ നവയശ-
  സ്സോടു മൂലോഡുജാത-
ക്ഷ്മാനാഥസ്വാമി നീന്തുന്നതിനു കനിയുമാ-
  റാക നാളീകനാഭൻ!       ൧൦൦

ചേലിൽപ്പുത്രർക്കുതുല്യം സ്വപുരജനപദാ-
  ഗാരരാം പേരെയെല്ലാം
പാലിക്കും മൂലവഞ്ചിക്ഷിതിസുകൃതപരീ-
  പാകമാകല്പകാലം
താലിത്തങ്കപ്പതക്കപ്പടി ധരണിമഹേ-
  ളയ്ക്കു മേളിയ്ക്കുവാൻ നിൻ-
കാലിക്കാണ്മോർക്കു തായേ! തുണ; കനിക മണീ-
  സാനുധാനുഷ്കജായേ!       ൧൦൧


"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/36&oldid=174044" എന്ന താളിൽനിന്ന് ശേഖരിച്ചത്