താൾ:മംഗളമഞ്ജരി.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടിപ്പണി.


മൂലം നാൾ=മൂലനക്ഷത്രം, മറ്റും=അത്യധികം. ആളും=ആളുന്ന, അനുഭവിക്കുന്ന. മുഴുസുകൃതഫലം=പൂർണ്ണമായ പുണ്യത്തിന്റെ ഫലം. മഹാരാജാവു നിരുമനസ്സിലെ തിരുവവതാരം നിമിത്തമാണല്ലോ മൂലത്തിനു് ലോകത്തിൽ ഇത്രമാത്രം പ്രശസ്തി വന്നിട്ടുള്ളതു്. അതിനാൽ തിരുമേനി മൂലനക്ഷത്രത്തിന്റെ പുണ്യപരിപാകമാണെന്നു കവിയുടെ ഉല്ലേഖം. മുഖ്യവഞ്ചിക്ഷിതിശ്രീമൂലം=മുഖ്യമായ വഞ്ചിക്ഷിതിയുടെ ശ്രീക്കുമൂലം=ശ്രേഷ്ഠമായ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഐശ്വര്യത്തിനു കാരണം. തിരുവിതാംകൂറിനു് വഞ്ചി, വേണാടു്, ഈ രണ്ടു പേരുകളും പണ്ടേയുള്ളതാണു്. വഞ്ചി ചേരരാജാക്കന്മാരുടെ പഴയ രാജധാനിയായിരുന്നു. ഇതിനെയാണു് തിരുവഞ്ചിക്കുളം (തിരുഅഞ്ചെക്കുളം) എന്നും പറയുന്നത്. ഒതു കൊടുങ്ങല്ലൂരിനു സമീപമാണ്. ക്ഷിതി=ഭൂമി. മൂർദ്ധാഭിഷിക്തന്മാർ=മൂർദ്ധാവിങ്കൽ കിരീടധാരണസമയത്തിൽ അഭിഷേകം ചെയ്യപ്പെട്ടവർ, രാജാക്കന്മാർ. വ്രജം=കൂട്ടം. മകുടം=മകുടം, കിരീടം. മിളത്ത്=മേളിക്കുന്നത്,ചേരുന്നത്. മുദ്ധം=മനോഹരം. മുക്താ=മുത്ത്. കലാപം=ആഭരണം. രാജാക്കന്മാരുടെ കിരീടത്തിൽ ചേരുന്ന മുത്തുമാല. രാജശ്രേഷ്ഠന്മാരിൽ ശ്രേഷ്ഠൻ എന്നു താല്പര്യം. അംഭോരാശി=സമുദ്രം. പാലംഭോരാശി=പാൽക്കടൽ. അതിന്റെ കന്യ=ലക്ഷ്മീദേവി സമുദ്രമഥനത്തിൽ അവതരിക്കുകയാൻ ലക്ഷ്മിക്കു ക്ഷീരസാഗരകന്യക എന്നു പേർ സിദ്ധിച്ചു. ലക്ഷ്മീദേവിയുടെ ഭർത്താവു ശ്രീപദ്മനാഭസ്വാമി. അവിടുത്തെ ഭജനവിഷയത്തിൽ (പരാധീനം)ദാസ്യത്തെ സ്വീകരിച്ചിട്ടുള്ളതു്. ശ്രീപദ്മനാഭദാസനെന്നു താല്പര്യ്യം.

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/37&oldid=174045" എന്ന താളിൽനിന്ന് ശേഖരിച്ചത്