Jump to content

താൾ:മംഗളമഞ്ജരി.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുമ്പേതൊട്ടുള്ള വഞ്ചിക്ഷിതിയുടെ ചരിതം
ഗൂഢമായ്‌വച്ചുപൂട്ടും
ചെമ്പേടും കല്ലുമെങ്ങും ചിതമൊടതു തുറ-
ന്നേകി നമ്മൾക്കു മേന്മേൽ
വൻപേരുണ്ടാവതിന്നായ് വടിവിലൊരു വകു-
പ്പുത്ഭവിപ്പിച്ചു വാണി-
ക്കൻപേറും ധന്യനാമീയവനികുമുദിനീ-
കാമിനീയാമിനീശൻ       ൭൨

ദേവസ്വങ്ങൾക്കുവായ്ക്കും വിറകരി നറുനെ-
യ്യെണ്ണതൊട്ടുള്ളതെല്ലാ-
മാവശ്യംപോലെതിന്നും ഖലഖനകനിര-
യ്ക്കന്തമത്യന്തമേകി
ആ വൽഗുസ്ഥാപനങ്ങൾക്കലഘുതരപരി-
ഷ്കാരമുണ്ടാക്കുവോരി-
ബ്ഭൂവല്ലീപാദപത്തിൻകഥ പുളകമുദി-
പ്പിപ്പു കേൾപ്പോർക്കശേഷം       ൭൩

കാലിക്കുംതാഴെയായിക്കടതെരുവുകളിൽ-
ക്കാലുകുത്താതെ പാരം
മാലിൽപ്പെട്ടമ്പരക്കും പറയർ, പുലയർതൊ-
ട്ടുള്ള സാധുക്കളേയും
മാലിന്യംവിട്ടു പൌരപ്രതിനിധിസഭതൻ-
മാംസളാംഗങ്ങളാക്കി-
പ്പോരിന്നൃപൻതന്മതി പതിത-
സമുദ്ധാരദീക്ഷാരസാർദ്രം       ൭൪

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/27&oldid=174034" എന്ന താളിൽനിന്ന് ശേഖരിച്ചത്