താൾ:മംഗളമഞ്ജരി.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാണിക്കും ജീവിതായോധനഭുവി കദന-
  ത്തിന്റെ കാറ്റേശിടായ്‌വാൻ
വാണിജ്യത്തിൽക്കരുത്തും പലതൊഴിലുകളിൽ-
  ക്കെല്പുമുല്പന്നമാക്കി
ക്ഷോണിക്കുൽക്കർഷമേകുന്നൊരു വിവിധകലാ-
  മന്ദിരം വഞ്ചിഭൂഷാ-
മാണിക്യം തീർത്തു മാഹാത്മികമതി മഹിത-
  ഖ്യാതിതൻ സൂതിഗേഹം       ൬൯

പൂവാളും വേണിമാരും പുരുഷരുമൊരുപോൽ-
  പ്പൂർണ്ണവൈദുഷ്യമേന്തി-
ദ്ദൈവാധീന്യത്തെ നേടുന്നതിനു പലകലാ-
  ധാമമക്ഷാമമേവം
ശ്രീവായ്ക്കും വഞ്ചിനാട്ടിൽ ശ്രിതസുരതരുവാ-
  മീനൃപൻ തീർക്കയാലി-
ക്ഷ്മാവാസ്തവ്യർക്കിദാനീം വസുനിര നറുനെയ്
  വിദ്യ ഹൈയംഗവീനം       ൭൦

ഹന്താനന്താഭകോലും പ്രതനവിബുധർതൻ
  ഗ്രന്ഥസംബന്ധിയാകും
ചിന്താസന്താനമെല്ലാം ശിവശിവ! ചിതലും
  പാറ്റയും തീറ്റയാക്കി!
എന്താവോ കഷ്ടമെന്നോർത്തവയുടെ നിഖിലോ-
  ദ്ധാരമീരാമരാജൻ
തൻതാദൃൿപ്രാതിഭത്തിൻപ്രചുരതയിലിയ-
  റ്റിച്ചു ധർമ്മിഷ്ഠമൌലി       ൭൧

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/26&oldid=174033" എന്ന താളിൽനിന്ന് ശേഖരിച്ചത്