താൾ:മംഗളമഞ്ജരി.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധർമ്മത്തെദ്ദൈവമാക്കിത്തനതുജനതയിൽ-
  ശാശ്വതൈശ്വര്യമേറ്റും
കർമ്മം ചെയ്തൂഴിയെങ്ങും കലിയുടെ കലുഷം
  തീർത്തു കല്യാണമേകി
നർമ്മത്തിൽക്കൂടി നന്മയ്ക്കധികമുതകുമി-
  പ്പൂജ്യരാം രാജ്യരക്ഷാ-
മർമ്മജ്ഞന്മാർ മഹേന്ദ്രോപമർ മഹിയിൽ വിള-
  ങ്ങുന്നു മാഹാത്മ്യമോടേ.       

ശ്രീവഞ്ചിക്ഷ്മാവധൂടീമണിയുടെ നവനി-
  സ്തുല്യമംഗല്യലക്ഷ്മീ-
കൈവല്യം കംസഭിത്തിൻ കരുണയുടെ കളി-
  ക്കുള്ള കല്യാണരംഗം,
ദേവൻ മൂലർക്ഷജക്ഷ്മാരമണനറുപതാ-
  ണ്ടിന്നുമുൻപുജ്ജ്വലത്താ-
മീവംശസ്ഥൂലമുക്താഫലപദമധിരോ-
  ഹിച്ചു ശോഭിച്ചു മേന്മേൽ.       ൧൦

മാതാവും താതനും ഹാ! മഹിതമതി മഹ-
  സ്സാണ്ട മാർത്താണ്ഡവർമ്മ-
ക്ഷ്മാതാരാനാഥനും പോയ്ത്തനതുസഹജനും
  താനുമേതാനുമബ്ദം
ഓതാനാവാത്ത മാലിൽപ്പെടുകിലുമതുതൻ
  ഹൃത്തിൽമെത്തുംകരുത്താൽ
വീതായാസം വിലംഘിച്ചിതു വിമലഗുണാ-
  രാമനാം രാമരാജൻ.       ൧൧

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/6&oldid=174048" എന്ന താളിൽനിന്ന് ശേഖരിച്ചത്