താൾ:മംഗളമഞ്ജരി.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കോളല്പം കൊണ്ടിടുമ്പോൾക്കൊടിയ വടിവെഴും
  കൊച്ചുപാഥോധിയിൽപ്പെ-
ട്ടോളപ്പാത്തിക്കകത്തായൊരു ഞൊടിയിൽ മറി-
  ഞ്ഞോടി താണീടുമെന്നായ്
ക്ഷ്വേളഗ്രീവന്റെ ഭക്തർക്കണിമണി കരുതി-
  ക്കോട്ടയംതൊട്ടു വയ്ക്ക-
ത്തോളം ലോകർക്കു പോകുന്നതിനൊരു ശുഭമാം
  തോടു മുത്തോടു തീർത്തു       ൫൧

ദ്യോവിൽ കൈകേറിനിൽകും തിരയിൽ മറിയുമ-
  ക്കായൽകണ്ടാലജസ്രം
വാവിട്ടോരോ വിലാപത്തിനു വശഗതരാം
  വഞ്ചിസാമ്യാത്രികന്മാർ
ആവിബ്ബോട്ടിന്നകമ്പുക്കതിനെയപഹസി-
  ക്കുന്നു തന്നൃത്തലീലാ-
വൈവിദ്ധ്യത്തിൽപ്പിഴയ്ക്കും നടനെ വിരുതരാം
  പ്രേക്ഷകശ്രേഷ്ഠർപോലെ       ൫൨

ഈവമ്പേറും നവീനക്ഷിതിരമണനിത-
  ത്തിന്നു ചെങ്കോട്ട-കൊല്ലം
തീവണ്ടിപ്പാതയെന്നുള്ളകൊഴുകുമര-
  പ്പട്ടതീർത്തിട്ടമൂലം
ശ്രീവഞ്ചിക്ഷ്മാമഹോളാമണിയുടെ തിരുമെയ്-
  തന്നിൽ മിന്നിത്തിളങ്ങും
ലാവണ്യത്തിൻപുകൾപ്പൂമ്പരിമളപരിപാ-
  കത്തെ വാഴ്ത്താൻ പ്രയാസം       ൫൩

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/20&oldid=174027" എന്ന താളിൽനിന്ന് ശേഖരിച്ചത്