താൾ:മംഗളമഞ്ജരി.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നായന്മാർക്കുള്ള വൈവാഹികവിധി നിയമ-
  ത്തിന്നു കീഴ്പ്പെട്ടതാക്കി-
ശ്രേയസ്സാല്പ്രജാളിക്കഭിനവനിലയിൽ-
  ച്ചേർത്തു സന്തൃപ്തിനൽകി
ആയംകൂടുന്ന മേധാബലമെഴുമവനീ-
  പാലകൻ മൂലകൻ തൽ-
സ്ഫായൽസൽക്കീർത്തിവീരുൽപ്രസവപരിമളം
  പാരിടത്തിൽപ്പരത്തി       ൭൨

ഏവം ക്രിസ്ത്യാനിമാർക്കും പലവിധമവകാ-
  ശത്തിൽ മെത്തുന്ന തർക്കം
ധീവമ്പേറുന്ന മൂലർക്ഷജനൃപതിധരി-
  ച്ചക്കുഴപ്പക്കൊഴുപ്പാൽ
വൈവശ്യം നേരിടായ്‌വാൻ നിയമമരുളിയ-
  സ്സൽപ്രജാസഞ്ചയത്തിൻ
കൈവല്യം കൈവളർക്കുന്നിതു ഘനകരുണാ-
  കഞ്ജമഞ്ജൂദ്വിരേഫം       ൭൩

ശ്രീതിങ്ങിപ്പൊങ്ങിമേന്മേൽ ശ്രിതസുജനമന-
  സ്താപനിർവ്വാപമേകി-
ഖ്യാതിപ്രത്യഗ്രസമ്പത്തുടയ തിരുവിതാ-
  ങ്കോട്ടിലെക്കോട്ടിലെങ്ങും
കാതിൽപ്പോലും ശ്രവിപ്പാൻ പണി കലിതുടരും
  കന്മഷങ്ങൾക്കു; നിത്യം
നീതിക്കുൽകൃഷ്ടജൈത്രോത്സവമവിടെ നട-
  ക്കുന്നു നിർബാധമായി.       ൭൪

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/17&oldid=174023" എന്ന താളിൽനിന്ന് ശേഖരിച്ചത്