താൾ:മംഗളമഞ്ജരി.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുശ്രീ


മംഗളമഞ്ജരി.മൂലംനാൾ മുറ്റുമാളും മുഴുസുകൃതഫലം,
  മുഖ്യവഞ്ചിക്ഷിതിശ്രീ-
മൂലം, മൂർദ്ധാഭിഷിക്തവ്രജമുകുടമിള-
  ന്മുഗ്ദ്ധമുക്താകലാപം,
പാലംഭോരാശികന്യാപതിഭജനപരാ-
  ധീന,മന്യൂനകീർത്തി-
ക്കാലംബം, രാമവർമ്മാഭിധ,മവനകലാ-
  ലാലസം, ലാലസിപ്പൂ.       

ആനന്ദത്തൂമരന്ദപ്പൂഴയിലകമഴി-
  ഞ്ഞാരുമാറാടുമാറി-
സ്സ്യാനന്ദൂരസ്ഥസൽക്ഷ്മാശതമഖമണിതൻ
  ഷഷ്ടിപൂർത്ത്യുത്സവത്തെ
ഗാനം ചെയ്യും കവീന്ദ്രർക്കുടയ കളകള-
  ത്തിങ്കലുൾശങ്കവിട്ടീ-
ഞാനജ്ഞൻ ചെന്നു ചാടാൻതുനിവതവനിഭൃൽ-
  ഭക്തിതൻ ശക്തിതന്നേ.       

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/3&oldid=174037" എന്ന താളിൽനിന്ന് ശേഖരിച്ചത്