ഭാഷാഭാരതം/സഭാപർവ്വം/ദ്യൂതപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ദ്യൂതപൎവ്വം

[ 852 ] ===ദ്യൂതപർവ്വം===

46. യുധിഷ്ഠിരസമയം[തിരുത്തുക]

 
യുധിഷ്ഠിരൻ കാരണമായി ക്ഷത്രിയവംശം മുഴുവൻ നശിക്കാൻപോ
വുകയാണെന്നും അതു് ഈശ്വരകല്പിതമാകയാൽ വ്യസനിച്ചിട്ടാവശ്യ
മില്ലെന്നും വ്യാസൻ പറഞ്ഞതു കേട്ട് യുധിഷ്ഠിരൻ വ്യസനാക്രാന്തനാകു
ന്നു. കലഹത്തിനു് ഇടവരുത്താതെ സർവത്ര സമബുദ്ധിയോടുകുടി വർത്തി
ക്കുമെന്ന് ആ പാണ്ഡവജ്യേഷ്ഠൻ തീരുമാനിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു
സുദുർല്ലഭം രാജസൂയമഖം തീർന്നൊരു ശേഷമേ
ശിഷ്യരോടൊത്തുടൻ വേദവ്യസൻ മുൻപിൽ വിളങ്ങിനാൻ.
പീഠം വിട്ടെഴുനേറ്റിട്ടു സോദരാന്വിതനാം നൃപൻ
പിതാമഹനെയർച്ചിച്ചൂ പാദ്യപീഠാർപ്പണാദിയാൽ. 2
സുവർണ്ണമയപീഠത്തിലിരുന്നൂ ഭ‌‌ഗവാനുടൻ
ധർമ്മനന്ദനനോടങ്ങന്നിരിക്കാമെന്നു ചൊല്ലിനാൻ. 3
സോദരന്മാർ ചുററുമൊത്തങ്ങിരുന്ന നൃപനേടുടൻ
ഓരോന്നരുളിനാൻ വേദവ്യാസൻ വാക്യവിചക്ഷണൻ; 4
“ഭാഗ്യം കൗന്തേയ, സാമ്രാജ്യം നേടി വർദ്ധിച്ചിടുന്നു നീ
കുരുക്കൾക്കൊക്കയും നിന്നാൽ വൃത്തിയായീ കുരുദ്വഹ! 5
യാത്ര ചൊല്ലുന്നു പോകട്ടേ പാരം പൂജിതനായ ഞാൻ.
എന്നു വേദവ്യാസർ ചൊന്ന ധർമ്മരാജൻ യുധിഷ്ഠിരൻ 6
അഭിവാദ്യംചെയ്തു കൂപ്പിപ്പിതാമഹനൊടോതിനാൻ.
യുധിഷ് ഠിരൻ പറഞ്ഞു
സുദുർല്ലഭസ്ഥിതിയിലായെനിക്കുണ്ടൊരു സംശയം 7
അതു തീർപ്പാനങ്ങൊഴിഞ്ഞിങ്ങില്ലാരും ദ്വീജപുംഗവ!
മൂന്നുമാതിരയുൽപാതങ്ങളുണ്ടെന്നോതി നാരദൻ 8
ദിവ്യങ്ങളാന്തരീക്ഷങ്ങൾ പാർത്ഥിവങ്ങൾ പിതാമഹ!
ചൈദ്യൻ വീണതുകൊണ്ടിട്ടോ കൂടിയുൽപാതമേറ്റവും. 9
വൈശമ്പായനൻ പറഞ്ഞു
രാജാവിൻ വാക്കു കേട്ടിട്ടു പരാശരസുതൻ പ്രഭു

[ 853 ] ====യുദിഷ്ഠിരസമയം 853====


കൃഷ്ണദ്വൈപായനൻ വ്യാസനീവണ്ണമരുളീടിനാൻ. 10

വ്യാസൻ പറഞ്ഞു
ഉൽപാത്രങ്ങൾക്കുണ്ടു പതിമ്മൂന്നാണ്ടേക്കുഗ്രാമം ഫലം
സർവ്വക്ഷത്രവിനാശത്തിനായ്ത്തീരും ധരണീപതേ! 11

അങ്ങൊരാൾമൂലമായിട്ടു കാലത്താൽ ഭരതർഷഭ!
സർവ്വക്ഷത്രിയ രാജാക്കൾ മുടിഞ്ഞീടും കുരൂദ്വഹ! 12

ദുര്യോധനാപരാധത്താൽ ഭീമാർജ്ജുനബലംവഴി.
സ്വപ്നത്തിലങ്ങു കണ്ടീടും പ്രഭാതേ വൃക്ഷവാഹനൻ 13

നീലകണ്ഠൻ ഭവൻ സ്ഥാണു കപാലി ത്രിപുരാന്തകൻ
രുദ്രനുഗ്രൻ പശുപതി മഹാദേവനുമാപതി 14

ഹരൻ ശർവ്വൻ വൃക്ഷൻ ശൂലൻ പിനാകീ കൃത്തിവാസനായ്
കൈലാസകൂടത്തോടൊക്കും കാളപ്പുറമെഴും ശിവൻ 15

പിതൃരാജനിരിക്കുന്ന ദിക്കു നോക്കിയെഴുംവിധം.
ഇപ്രകാരത്തിലായ് സ്വപ്നംകാണും നീ നരനായക! 16

അതുമൂലം മാഴ്കിടേണ്ടാ കാലം ദുർജ്ജയമല്ലയോ?
നന്നായ് വരും പോയ്‌വരട്ടേ കൈലാസത്തേക്കു ഞാനിനി 17
പ്രമാദമെന്ന്യേ നീ ദാന്തനായിബ്ഭൂമി ഭരിക്കെടോ.

വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലീട്ടു ഭഗവാൻ കൈലാസത്തേക്കു പോയിനാൻ 18

കൃഷ്ണദ്വൈപായനൻ വ്യാസൻ വിജ്ഞരാം ശിഷ്യരൊത്തുടൻ.
പിതാമഹൻ പോയശേഷം ചിന്താശോകാന്ധനായ് നൃപൻ 19

ചുടുന്ന നെടുവീർപ്പിട്ടിതാക്കാര്യംതന്നെയോർത്തഹോ!
“പൗരുഷംകൊണ്ടു ദൈവത്തെബ്ബാധിപ്പാൻ സാദ്ധ്യമാകുമോ? 20

പരമർഷി പറഞ്ഞോണം വന്നകൂടാതിരുന്നിടാ.”
പിന്നെച്ചെന്നാൽ തമ്പിമാരോടേവരോടും യുധിഷ്ഠിരൻ: 21

“കേട്ടില്ലേ വീരരേ, നിങ്ങളെന്നോടാ വ്യാസർ ചൊന്നതും
അപ്പോഴാ വാക്കു കേട്ടിട്ടു മരിപ്പാനായുറച്ചു ഞാൻ.” 22

സർവ്വക്ഷത്രക്ഷയത്തിന്നു ഞാനൊരാളൊരു കാരണം
കാലകല്പിതമാണത്രേ ജീവിച്ചിട്ടെന്തിനിപ്‌ഫലം?” 23

എന്നുരയ്ക്കും മന്നവനോടോതിനാനപ്പൊളർജ്ജുനൻ:
“രാജൻ, വല്ലാതെ മാഴ്ക്കൊല്ല ബുദ്ധിയൊക്കക്കെടുംപടി 24

ആലോചിച്ചു മഹാരാജ, വേണ്ടവണ്ണം നടക്കുക.”
പേർത്തും തമ്പികളോടോതീ സത്യസന്ധൻ യുധിഷ്ഠിരൻ 25
വേദവ്യാസൻ പറഞ്ഞോരു വാക്കു ചിന്തിച്ചുകൊണ്ടുതാൻ.
യുധിഷ്ഠിരൻ പറഞ്ഞു
നിങ്ങൾക്കു നന്നായിവരും കേൾപ്പിനിന്നേമുതല്‌ക്കു ഞാൻ 26

[ 854 ] ====ദ്യൂതപർവ്വം 854====


പതിമ്മൂന്നാണ്ട് മുഴുവൻ ജീവിച്ചിട്ടെന്തിനിപ്‌ഫലം?
പരുഷം ചൊല്ലിടാ തമ്പിമാരോടും മന്നരോടുമേ 27

ജ്ഞാതിമാർ ചൊല്ലിടുംപോലെ നല്ലതോതി നടക്കുവാൻ.
ഇപ്പടിക്കെന്റെ തനയന്മാരിലും മറ്റു പേരിലും 28

ഭേദം കാട്ടില്ല ഞാൻ; ഭേദംകൊണ്ടല്ലേ കലഹം വരൂ?
കലഹം ദൂരവെയൊഴിച്ചിഷ്ടത്തെത്തന്നെ ചെയ്തു ഞാൻ 29

ലോകത്തിലാരും കുറവുചൊല്ലാത്ത നില നില്‌ക്കുവൻ.
വൈശമ്പായനൻ പറഞ്ഞു
ജ്യേഷഠഭ്രാതാവിന്റെ വാക്കു കേട്ടാപ്പാണ്ഡവരേവരും 30

അവനെത്താൻ പിൻതുടർന്നൂ ധർമ്മപുത്രഹിതാർത്ഥികൾ.
തമ്പിമാരൊത്തു സഭയിൽ നിശ്ചയംചെയ്ത ധർമ്മജൻ 31

ന്യായംപോലേ ദേവപിതൃദർപ്പണം ചെയ്തു ഭൂപതേ!
കല്യാണമംഗളകരൻ കല്യസോദരരൊത്തവൻ 32

ഭരതർഷഭ, ഭൂപാലരേവരും പോയശേഷമേ
സാമാത്യനാം ധർമ്മപുത്രൻ സ്വപുരത്തിൽ കരേറിനാൻ. 33

ദുര്യോധനൻ സൗബലനായീടും ശകുനിയോടുമേ
രമ്യയാകുന്ന സഭയിൽത്തന്നെ പാർത്തൂ നരാധിപ! 34

47. ദുർയ്യോധനസന്താപം[തിരുത്തുക]

ദുർയ്യോധനൻ പാണ്ഡവസഭ നടന്നു കാണുന്നു. സ്ഥലജല‌ഭ്രമംകൊണ്ടും മറ്റും ദുർയ്യോധനനു പല അബദ്ധങ്ങളും പിണയുന്നു. ഭീമസേനാദികളും ഭൃത്യജനങ്ങളും ഇതു കണ്ടു ചിരിക്കുന്നു. പാണ്ഡവന്മാരുടെ സർവ്വവിധത്തി ലുമുള്ള ഉത്കർഷം കണ്ടു ദുർയ്യോധനൻ അസൂയാലുവായിത്തീരുന്നു.


വൈശമ്പായനൻ പറഞ്ഞു
അവിടെസ്സഭയിൽ പാർക്കും ദുര്യോധനാനൃപൻ പ്രഭോ!
മെല്ലെയാസ്സഭയൊക്കേയും കണ്ടൂ ശകുനിയോടുമേ. 1

അതിൽ കണ്ടു ദിവ്യമനോധർമ്മങ്ങൾ കരുനന്ദനൻ
മുന്നം താൻ ഹസ്തിനിപുരേ കാണാതുള്ളവയാണവ. 2

ഒരിക്കലാസ്സഭയ്ക്കുള്ളിൽ ധാർത്തരാഷ്ട്രൻ മഹീശ്വരൻ
സ്ഫടികക്കൽത്തളം പുക്കു വെള്ളമെന്നു നിനയ്ക്കയാൽ 3

ചെരിച്ചുകേറ്റി വസ്ത്രത്തെ മന്നൻ ബുദ്ധിഭ്രമത്തിനാൽ;
ദുർമ്മനസ്സായ് വിമുഖനായ് ചുറ്റിയാസ്സഭ ചുറ്റുമേ. 4

പിന്നെത്തളത്തിൽ വീണിട്ടു മാഴ്കി നാണിച്ചു മന്നവൻ
നെടുവീർപ്പിട്ടു വിമുഖൻ ചുറ്റിനാൻ സഭ ചുറ്റുമേ. 5

പിന്നെയും സ്ഫാടികജലം സ്ഫാടികാബ്ജങ്ങളെന്നിവ
എഴും കുളം തളംതാനെന്നോർത്തു ചാടീ സവസ്ത്രനായ്.

[ 855 ] ====ദുർയ്യോധനസന്താപം 855====


ദുര്യോധനനെ വെള്ളത്തിൽ വീണുകണ്ടു മഹാബലൻ
പൊട്ടിച്ചിരിച്ചിതാബ് ഭീമൻ ചിരിച്ചൂ കണ്ട ഭൃത്യരും; 7
വസ്ത്രം കൊണ്ടെക്കൊടുത്താരായവന്നു നൃപശാസനാൽ.
അമ്മട്ടിലവനെക്കണ്ടാ ഭീമസേനൻ മഹാബലൻ
അർജ്ജുനൻ യമളന്മാരുമേവരും ചിരികൂട്ടിനാർ
അവർ കൂട്ടം ചിരി പൊറുത്തില്ലാ തെല്ലുമമർഷണൻ 9
ഇംഗിതം മൂടിയവരെ നോക്കീലതാനുമായവൻ.
വസ്ത്രം ചെരിച്ചുകേററീട്ടു നീന്തുവാനെന്നമാതിരി 10
തളത്തിൽ കേറിനാൻ കണ്ടു ചിരിച്ചാരപ്പൊഴേവരും.
സ്ഫടികം കൊണ്ടുള്ള വാതിലടച്ചിട്ടാവഴിക്കവൻ 11
കൈകൊണ്ടുന്തിക്കടന്നിട്ടു മുഞ്ഞികുത്തി മറിഞ്ഞുപോയ്
ഏവമോരോ ചതി പലതരം പററീട്ടവൻ പ്രഭോ!
കൈകൊണ്ടുന്തിക്കടന്നിട്ടു മുഞ്ഞിക്കുത്തി മറിഞ്ഞുപോയ്.
തുറന്നിട്ടൊരു വാതില്ക്കൽ ചെന്നുടൻ പിന്നെയായവൻ 12
അടച്ചിട്ടുണ്ടെന്നുവെച്ചു പിന്നാക്കംതന്നെ മാറിനാൻ.
ഏവമോരോ ചതി പലതരം പററീട്ടവൻ പ്രഭോ! 14
പാണ്ഡവാനുമതം വാങ്ങിക്കൊണ്ടു ദുര്യോധനൻ നൃപൻ
അസന്തുഷ്ടമനസ്സായി രാജസൂയമഹാമഖേ 15
ആശ്ചര്യമാമൃദ്ധി പാർത്തു ഹസ്തിനാപുരമെത്തിനാൻ.
പാണ്ഡവശ്രീ കണ്ടു താപംപൂണ്ടോർത്തോർത്തു നടക്കവേ 16
ദുര്യോധനനരേന്ദ്രന്നു പാപബുദ്ധി ജനിച്ചുതേ.
പാർത്ഥന്മാരെത്തുഷ്ടരായും മന്നോരെക്കീഴടക്കിയും 17
ആബാലവൃദ്ധ, മാലോകരെല്ലാം നന്ദിച്ചിണങ്ങിയും
പാർത്തുകണ്ടാ മാന്യപാണ്ഡുപുത്രമാഹാത്മ്യമോർത്തഹോ! 18
ദുര്യോധനൻ ധാർത്തരാഷ്ട്രൻ വൈവർണ്യംപൂണ്ടിതേററവും.
പോകുംവഴിക്കുള്ളഴന്നാസ്സഭയെപ്പററിയോർത്തുമേ 19
എതിരററാദ്ധർമ്മജന്റെയതിസമ്പത്തു പാർത്തുമേ,
ഏററം പ്രമാദമുൾക്കൊണ്ടു ധാർത്തരാഷ്ട്രൻ സുയോധനൻ 20
ഒന്നും മിണ്ടീലഹോ! വീണ്ടും ചൊല്ലും സൗബലനോടുമേ.
ഉളുളഴന്നവനെപ്പാർത്തിട്ടുടൻ ശകുനി ചൊല്ലിനാൻ: 21
“എന്താണു ദുര്യോധന, നീ നെടുവീർപ്പിട്ടു പോകുവാൻ?”

ദുര്യോധനൻ പറഞ്ഞു
മഹാത്മാവാമർജ്ജുനന്റെ വൻ പ്രതാപം നിമിത്തമായ്
പാർത്തലം ധർമ്മപുത്രന്റെ പാട്ടിലായതു പാർത്തുമേ, 22
അമ്മാതിരിക്കാ മഖമെന്നമ്മാമ, സുരമണ്ഡലേ
മഹേന്ദ്രന്റെ മഖംപോലെ കഴിഞ്ഞതു നിനച്ചുമേ, 23
അമർഷപൂർണ്ണനായ് രാവും പകലും വെന്തുവെന്തഹോ!

[ 856 ] ==== 856 ദ്യൂതപർവ്വം====


ശുചിശുക്രാഗമേ സ്വല്പജലാഭം വരളുന്നു ഞാൻ. 24

നോക്കൂ യദുവരൻ കൊന്നു വീഴിച്ച ശിശുപാലനെ
അന്നവന്നു തുണച്ചീടാൻ ചെന്നതില്ലൊരു വീരനും. 25

പാണ്ഡവോഗ്രപ്രാതപാഗ്നികൊണ്ടു വേവുന്ന മന്നവർ
ക്ഷമിച്ചൂ കുററ,മല്ലെങ്കിലാരക്കുററം ക്ഷമിച്ചിടും? 26

വാസുദേവന്റെയാക്കർമ്മം പാർത്താലേററമയുക്തമാം
പാണ്ഡുപുത്രപ്രാതപത്താലന്നതും സിദ്ധമായിതേ. 27

അവ്വണ്ണമല്ലോ രത്നങ്ങൾ ചൊവ്വോടേന്തി നരേശ്വരർ
ഉപാസിപ്പൂ പാണ്ഡവനേ വൈശ്യർപോലെ കരപ്രദർ. 28
അപ്രകാരം ജ്വലിച്ചീടുംവണ്ണം ശ്രീ പാണ്ഡുപുത്രനിൽ
കണ്ടമർഷംകൊണ്ടു വേവുന്നുണ്ടു ഞാനതഥോചിതൻ
വൈശമ്പായനൻ പറഞ്ഞു
അവനേവം തീർച്ചയാക്കീട്ടീവണ്ണം വീണ്ടുമോതിനാൻ
ഗാന്ധാരപതിയോടായി വൻ തീയാൽ വെന്തിടും പടി. 30

ദുര്യോധനൻ പറഞ്ഞു
തീയിൽ ചാടുവാനല്ലെങ്കിൽ വിഷം ഭക്ഷിച്ചുകൊള്ളുവൻ
വെള്ളത്തിൽ ചാടുവാൻ ജീവിച്ചിരിപ്പാൻ വയ്യെനിക്കിനി. 31

ഏതൊരുത്തൻ പൊറുത്തീടും ലോകത്തിൽ സത്വമുള്ളവൻ
സപത്നവൃദ്ധിയും പാർത്തു താൻ കിഴിഞ്ഞമരുന്നതും? 32

ഈ ഞാൻ സ്ത്രീയല്ലസ്ത്രിയല്ല പുമാനല്ലല്ല ഷണ്ഡനും
അവർക്കവ്വണ്ണമൊത്തോരാ ശ്രീ കണ്ടുംകൊണ്ടടങ്ങുവാൻ. 33

സാമ്രാജ്യവും പാണ്ഡുപുത്രന്നമ്മട്ടൊത്തോരു ലഷ്മിയും
അമ്മഹാമഖവും കണ്ടിട്ടെന്മട്ടുള്ളോൻ പൊറുക്കുമോ? 34

ഞാൻ തനിച്ചാ ലക്ഷ്മി നേടിക്കൊള്ളുന്നതിനശക്തനാം
സഹായിപ്പോരെയും കാണുന്നില്ലാ ചാകാനുറച്ചു ഞാൻ. 35

ദൈവമേ വലുതെന്നേർപ്പേൻ പൗരുഷം പാർക്കിൽ നിഷ്ഫലം
കേടററ ശുദ്ധസമ്പത്തു കൗന്തേയന്നൊത്തു കാണ്കയാൽ. 36

ഇവന്റെ നാശത്തിന്നീ ഞാൻ മുന്നേ യത്നിച്ച സൗബല!
അതെല്ലാം കേറി വർദ്ധിച്ചൂ നീറ്റിൽ പൊയ്ത്താർക്കണക്കിവൻ.

അതിനാൽ വലുതാം ദൈവം പൗരുഷം പാർക്കിൽ നിഷ്ഫലം
ഇടിയുന്നൂ ധാർത്തരാഷ്ട്രരുയരുന്നിതു പാണ്ഡവർ 38

ആ ഞാനാ ശ്രീയങ്ങു കണ്ടുമാമട്ടാസ്സഭ കണ്ടുമേ
രക്ഷിഹാസങ്ങൾ കൈക്കൊണ്ടും തപ്പിപ്പേൻ തീപെടും പടി

[ 857 ] ====ദുർയ്യോധനസന്താപം 857====


അമ്മാമ, മാഴ്കീടുമെനിക്കനുവാദം തരേണമേ!
അമർഷത്തിൽ പെട്ട കഥ ധൃതരാഷ്ട്രനൊടോതണേ! 40


ദുർയ്യോധനസന്താപം (തുടർച്ച)[തിരുത്തുക]

പാണ്ഡവന്മാരെ ജയിക്കാൻ മാർഗ്ഗമെന്താണെന്നുള്ളതിനെപ്പററി ദുർയ്യോ ധനനും ശകുനിയും തമ്മിലുള്ള ആലോചന. ധർമ്മപുത്രനെ ചൂതിനു ക്ഷണി ച്ചാൽ മററു കാര്യങ്ങളെല്ലാം താൻ ഏററുവെന്ന് ശകുനി പറയുന്നു.


ശകുനി പറഞ്ഞു
ദുര്യോധന, കലർന്നീടൊല്ലമർഷം ധർമ്മപുത്രനിൽ
സ്വന്തം ഭാഗ്യങ്ങളെപ്പാണ്ഡുനന്ദനന്മാർ ഭുജിപ്പതാം. 1
വിധിയോഗം പലവിധമവാർക്കവം വിധിച്ചതാം
ഉപായം പലതും നോക്കീ നീയവർക്കു പോക്കുവാൻ. 2

വീണ്ടും വീണ്ടും തുനിഞ്ഞിട്ടും സാധിച്ചീലതരിന്ദമ!
വിട്ടുപോന്നാരവർ പരം ഭാഗ്യം മുൻപിട്ടു നില്പവർ 3

അവർ നേടീ ദ്രൗപതിയെസ്സപുത്രൻ ദ്രുപദൻ പരം
തുണയായീ ഭൂമി നേടാൻ വീര്യവാൻ വാസുദേവനും. 4

ഭംഗമെന്ന്യേ പിത്ര്യഭാഗം വാങ്ങിനാരവർ ഭൂപതേ!
അതു വാച്ചിതു തേജസ്സാലിതിലെന്തുണ്ടു കേഴുവാൻ? 5

ഗാണ്ഡീവമൊത്തമ്പൊടുങ്ങാത്താവനാഴികളർജ്ജുനൻ
ദിവ്യാസ്ത്രസഹിതം പ്രസാദിപ്പിച്ചു വാഹ്നിയെ. 6

ആ വില്ലുകൊണ്ടും നിജമാക്കൈവീര്യംകൊണ്ടുമായവൻ
മഹീശരെപ്പാട്ടിലാക്കിയതിലെന്തുണ്ടു കേഴുവാൻ? 7

മയദാനവനെക്കത്തും തീയിൽനിന്നു വിടുർത്തവൻ
ആ മഹാസഭ തീർപ്പിച്ചൂ യവ്യസാചി പരന്തപൻ. 8

ആ മയൻതൻ ചൊല്പടിക്കു കിങ്കരാഭിധരാക്ഷസർ
ഊക്കരാസ്സഭ താങ്ങുന്നുണ്ടതിലെന്തുണ്ടു കേഴുവാൻ? 9

രാജൻ, ഭാരത, നീ നിസ്സഹായനാണെന്നുരച്ചതും
തെററല്ലയോ തുണയ്ക്കില്ലേ തമ്പിമാർ വശവർത്തികൾ? 10

പുത്രനോടൊത്തു വില്ലാളിവീരൻ ദ്രോണൻവശത്തു തേ
രാധേയൻ സൂതസുതൻ, തേരാളി കൃപവിപ്രനും. 11

സോദരന്മാരൊത്തു ഞാനും സൗമദത്തിനരേന്ദ്രനും
ഇവരോടേവരോടും ചേർന്നൂഴിയൊക്കജ്ജയിക്ക നീ. 12

ദുര്യോധനൻ പറഞ്ഞു
അങ്ങുമീയിവരും മററു വീരരും തുണയാർന്നു ഞാൻ
ഇവരെത്തന്നെ വെല്ലുന്നുണ്ടങ്ങയ്ക്കു മതമെങ്കിലോ. 13

[ 858 ] ==== 858 ദ്യൂതപർവ്വം====


ഇപ്പോഴീയിവരെ വെന്നാലിപ്പാരൊക്കെ വശത്തിലായ്
സർവ്വ പാർത്ഥിവരും ഭൂരി സ്വത്തുള്ളാസ്സഭതന്നെയും. 14

ശകുനി പറഞ്ഞു
ധനഞ്ജയൻ വാസുദേവൻ ഭീമസേനൻ യുധിഷ്ഠിരൻ
നകുലൻ സഹദേവൻതാൻ ദ്രുപദൻ സുതരൊത്തവൻ 15

ഇവരെപ്പോരിൽ വെന്നീടാൻ പററില്ലാ ദേവകൾക്കുമേ
മഹാരഥന്മാർ വില്ലന്മാരസ്ത്രൂജ്ഞരിവർ ദുർമ്മദർ. 16

എനിക്കിന്നറിയാമെന്നാൽ ജയിക്കാനുള്ള കൗശലം
തനിയേ ധർമ്മസുധനെയതു കേട്ടു ധരിക്കെടോ 17

ദുര്യോധനൻ പറഞ്ഞു
സുഹൃത്തുക്കൾക്കുമേ മററു യോഗ്യക്കർക്കും ദോഷമെന്നിയേ
അവരെ വെല്ലുമാ മാർഗ്ഗം ചൊല്ലിത്തരിക മാതുല! 18

ശകുനി പറഞ്ഞു
ചൂതിന്നുണ്ടാശ കൗന്തേയന്നറിവില്ലാ കളിക്കുവാൻ
വിളിച്ചാലാ മന്നവേന്ദ്രനൊഴിക്കാൻ ശക്തനായ് വരാ. 19

ചൂതിൽ സമർത്ഥനല്ലോ ഞാൻ മുപ്പാരിലെതിരാളി മേ
ഇല്ലാ ചൂതിന്നവനെ നീ വിളിക്കൂ കുരുമന്നവ! 20

അക്ഷത്തിൽ ദക്ഷനാകും നേടിക്കൊൾവനസംശയം
അവന്റെ രാജ്യവും ശ്രീയും നിനക്കായ് പുരുഷർഷഭ! 21

ഇതെല്ലാം മന്നവനെ നീയറിയിക്കൂ സുയോധന!
നിന്നച്ഛൻ സമ്മതിച്ചാൽ ഞാൻ ജയിക്കാമവരെ ദൃഢം. 22
ദുര്യോധനൻ പറഞ്ഞു
ഹേ സൗബല, കുരുശ്രോഷ്ഠൻ ധൃതരാഷ്ട്രനെയങ്ങുതാൻ
ന്യായംപോലറിയിച്ചാലുമറീയിക്കാവതല്ല മേ. 23

====49.ദുർയ്യോധനസന്താപം(തുടർച്ച) ====

ദുർയ്യോധനൻ വളരെ ക്ഷീണിച്ചിരിക്കുകയാണെന്നു ശകുനി ധൃത രാഷ്ട്രരെ അറീയിക്കുന്നു. ധൃതരാഷ്ട്രർ മകനെ വിളിച്ചു കാരണം ചോദിക്കു ന്നു. പുത്രൻ തന്റെ ഉള്ളിലെ വിചാരം തുറന്നു പറയുന്നു. പാണ്ഡവന്മാരു ടെ നേരെ മത്സരംവെച്ചുപുലർത്തുന്നതു ശരിയല്ലെന്ന് പിതാവ് പുത്രനെ ഉപദേശിക്കുന്നു. ചൂതുകളികൊണ്ടുണ്ടാകാവുന്ന ദോഷം വിവരിക്കുന്നു. വിദൂരനും ഈ ആലോചനയെ എതിർക്കുന്നു. ഒടുവിൽ രാജാവിന്റെ നി ർബന്ധമനുസരിച്ചു വിദൂരൻ ജനപ്രസ്ഥത്തീലേക്കു പുറപ്പെടുന്നു.


വൈശമ്പായനൻ പറഞ്ഞു
യുധിഷ്ഠിരനരേന്ദ്രന്റെ രാജസൂയമഹാമഖം
എല്ലാരുമനുഭവിച്ചിട്ടു ഗാന്ധാരീസുതസംയുതൻ 1
ദുര്യോധനപ്രിയകരൻ തന്മതം മുൻപറിഞ്ഞവൻ

[ 859 ] ====ദുർയ്യോധനസന്താപം====
                                                                                                             859 

        
പ്രജ്ഞാചക്ഷുസ്സെഴും ദിക്കിൽ ചെന്നാശ്ശകനി സൗബലൻ. 2
ദുര്യോധനോക്തി കേട്ടുള്ളോൻ ധീമാനാം ധൃതരാഷട്രനെ
മുറയ്ക്കു ചെന്നു കണ്ടിട്ടു ചോന്നാൻ ശകുനിയിങ്ങനെ.
3
ശകുനി പറഞ്ഞു
ദുര്യോധനൻ നിറംമാറിവിളർത്തേററംമെലിഞ്ഞിതാ
ദീനനായ് ചിന്തയിലെപട്ടൂ ധരിച്ചാലും ധരാപതേ! 4 പരിശോധിപ്പതില്ലങ്ങുന്നതസഹൃമരിസംഭവം ജ്രേഷുപുത്രന്റെയുൾത്താപമിതെന്താണറിയാഞ്ഞതും? 5
ധൃതരാഷ്ട്രൻ പറഞ്ഞു
മകനേ, ഭൃശമായ് മാഴകാനന്തു മൂലം സുയോധന!
എനിക്കു കേൾക്കാവൊന്നൊൽ കാര്യം ചൊല്ലൂ കുരുദ്വഹ നീ നീറം മാറി വിളറി മെലിഞ്ഞെന്നുണ്ടു സൗബലൻ
ചൊല്ലുന്നൂ ഞാൻ നിനച്ചിട്ടും കാണമീലാ ശോകകാരണം. 7 മഹത്തായീടുമൈശൃര്യം മകനേ, നിൿൽ നിലപതാം
ഭ്രാതൃമിത്രാദികൾ നടത്തുന്നില്ലാ നിന്റെയപ്രിയം. 8 ഉടൂപ്പൂ പട്ടുവസത്രങ്ങളു നീ മാംസഭോജനം നല്ലശ്വവാഹങ്ങളുമുണ്ടന്തേ ചങ്ങിവളർത്തു നീ? 9
പരമശ്രീ മെത്തകളും കരൾ കക്കും വധുക്കളും
നല്ല ഗേഹങ്ങളും വസ്ത്രങ്ങളുമുണ്ടു യഥേഷ്ടമേ. 10 വാനോർമട്ടിൽ ചൊല്പടിക്കു നിനക്കു ദൃഢമൊക്കയും
പിന്നെദ്ദു ദർധർഷ, നീ ദീനനാകുവാനെന്തു നന്ദന! 11

ദുര്യോധനൻ പറഞ്ഞു ഉണ്ണാറുണ്ടിങ്ങുടുക്കാറുണ്ടീ ഞാൻ കുപുരുഷപ്പടി ഉഗ്രാമർഷവുമേന്തുന്നോൻ കാലമൊന്നു കടക്കുവാൻ. 12 സ്വപ്രജാർതഥമമർഷത്തോടമർത്തിക്കൊണ്ടരാതിയെ പരക്ലേശമൊഴിക്കുന്നോനത്രേ പുരുഷനായവൻ. 13
അലംഭാവം ശ്രീ കെടുക്കും ഗർവ്വുമങ്ങനെ ഭാരത! ഭയാഭയങ്ങളവ്വണ്ണരിവയുളേളാൻ വളർന്നിടാ. 14
തൃപ്തിക്കില്ലെൻ പദവി മേ കൗന്തേയൻ ധർമ്മപുത്രനിൽ എനിക്കുള്ള നിറംപോക്കിജ്ജ്വലക്കും ലക്ഷ്മി കാൺകയാൽ. 15
കാണായ്കിലും പാണ്ധവശ്രീ കാണുബോലാണു നില്പതും അതിനാൽ മാഴ്കി വിളറി നിറം മാറി മെലിഞ്ഞു ഞാൻ. 16
അഷ്ടാശീതിസഹസ്രം താനാ സ്നാതകഗൃഹസ്ഥരെ പ്രത്യേകം ദാസിമാർ മുപ്പതേകികേക്കാപ്പൂ യുധിഷ്ഠിരൻ 17
പതിനായിരവും വേറിട്ടുണ്ടു മൃഷ്ടാന്നമെന്നുമേ യുധിഷ്ഠിരഗൃഹത്തിങ്കൽ പൊന്നുങ്കിണ്ണത്തിലുണ്ണത്തിലുണ്ണുവോർ. 18

[ 860 ] ====ദ്യൂതപർവ്വം ====

860 കദളീമൃഗചർമ്മങ്ങൾ കൃഷ്ണശ്യാമാരുണങ്ങളായ് അവന്നയച്ചു കാംബോജൻ മേത്തരം കംബളങ്ങളും. 19 ആന പെൺ പൈയ്ക്കതിരകൾ നൂറായിരവുങ്ങനെ ഉഷ്ടവാമികൾ മുന്നൂറും നൂറുമായി നടന്നഹോ! 20 രാജക്കൻമാർ ബലിയുമായെത്തിക്കൂടീ നൃപാലയേ. ഓരോവിധം രഞ്നജാലമോരോ മന്നവർ ഭ്രപതേ! 21 കാഴ്ചവെച്ചും പാണ്ഡവന്റെ യാഗത്തിന്നങ്ങസംഖ്യമേ. മറെറാരേടത്തു കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല ഞാൻ 22 പാണ്ഡവന്നങ്ങു യജ്ഞത്തിലൊത്തപോലെ ധനാഗമം. അന്തമററാദ്ധനാവപ്തി ഹന്ത! വൈരിക്കു കണ്ടു ഞാൻ 23 ചിന്തയാണ്ടു സുഖം തിരെക്കിട്ടാതായ്ത്തീർന്നു ഭ്രപതേ! ബ്രാപമണന്മാർ വാടധാനർ ഗോമാന്മാരു മസംഖ്യമേ 24 മൂന്നു ഖർവ്വം ബലിയുമായ് നില്പം ദ്വാരി തടഞ്ഞവർ. ജാതരൂപമയ സ്വച്ഛകമണ്ഡലുവെടുത്തുമേ 25 ഈദ്ധനം കൈയിലേന്തീട്ടും കടക്കാൻ പററിയില്ലഹോ! അമരസ്ത്രീകൾ ശക്രന്നു മധുവേന്തുംകണക്കിനെ 26 അവന്നേകീ വാരുണമാം കാംസ്യ ത്തെക്കലശോദധി. അഭിഷേകംചെയ്തു മുഖ്യശംഖെടുത്തു ജനാർദ്ദനൻ 27 രത്നം പതിച്ചുളള പൊന്നുകാവടിക്കൂട്ടമങ്ങനെ. അതൊക്കക്കണ്ടവാറുണ്ടായെനിക്കെന്തോ ജ്വരോപമം. 28 അതുകൊണ്ടുണ്ടു പോകുന്നു കിഴക്കും തെക്കുമാഴിയിൽ അതിൻവണ്ണം പടിഞ്ഞാറുമതേന്തി ഭരതർഷഭ! 29 വടക്കുമാത്രം പോകുന്നില്ലാൾക്കാർ പക്ഷികളെന്നിയേ അവിടെപ്പോയ് കരം വാങ്ങിയർജജുനൻ വളരെദ്ധനം. 30 ഇതൊരാശ്ചര്യമുണ്ടായി യജ്ഞത്തിൽക്കേളതോതിടാം: നൂറായിരം ബ്ര പ്മണരെയൂട്ടിയാലൊരു സൂചന 31 നിശ്ചയിച്ചിട്ടുണ്ടവിടേ നിത്യം ശംഖു വിളിച്ചിടും. വീണ്ടും വീണ്ടും മുഴക്കീടുമാശ്ശംഖിനുടെ നിസ്വനം 32 എപ്പോഴും ഞാൻ കേട്ടിതതുകൊണ്ടു രോമാഞ്ചമാണ്ടു മേ. കാണ്മാൻ കൊതിച്ചു വളരെബ് ഭ്രപർ ചുററീടുമാസ്സഭ 33 നക്ഷത്രങ്ങളെഴും ദ്യോവുപോലേ ശോഭിച്ചു ഭ്രപതേ! സർവ്വരത്നങ്ങൾ കൈക്കൊണ്ടുക്കൊണ്ടൂഴീശരുമൂഴിപ! 34 മതിമാനാം മഹാരാജപാണ്ധുപുത്രൻറയഭ്ധ്വരേ </poem> [ 861 ] ====ദുർയ്യോധനസന്താപം====

861						 

വൈശ്യരെപ്പോലെ രാജാക്കൾ വിപ്രർക്കു പരിവേഷകർ. 35 ആ ശ്രീ ദേവാധിരാജന്നും യമന്നും വരുണന്നുമേ ഗുഹ്യകാധീശന്നുമില്ലാ യുധിഷ്ഠിരനെഴുംവിധം. 36 പാണ്ഡുപുത്രനിലവ്വണ്ണമാണ്ട സന്വത്തു കാണ്കയാൽ പൊളുളന്നോരുളുളമായീ ഞാൻ കൊളുളന്നില്ലേതുമേ ശമം. 37 ശകുനി പറഞ്ഞു പാണ്ഡുപുത്രക്കലതിരററങ്ങു കണ്ടോരു ലക്ഷ്മിയെ ഇങ്ങു നേടാനുളുളപായം കേൾക്കൂ സത്യപരാക്രമ! 38 അക്ഷ ങ്ങളിലഭിജ്ഞൻ ഞാനിപ്പാരിലയി ഭാരത! ചൂതിലുളുളം പണയവും തക്കവും കണ്ടറിഞ്ഞവൻ. 39 ചൂതിന്നുണ്ടാശ കൗന്തേയന്നറിവില്ലാ കളിക്കുവാൻ വിളിച്ചാൽ വന്നിടും നൂനം ചൂതിന്നും ‌സമരത്തിനും. 40 ദൃഢം ജയിപ്പനവനേക്കപടംകൊണ്ടുടൻ വിഭോ! നേടാമാദ്ദിവ്യസന്വത്തു വിളിക്കകവനെബ് ഭവാൻ. 41 വൈശന്വായനൻ പറഞ്ഞു എന്നാശ്ശകുനി ചൊന്നോരു ദുര്യോധനനരാധിപൻ ധൃതരാഷ്ടനൊടീവണ്ണമുടനേതന്നെയോതിനാൽ. 42 ദുര്യോധനൻ പറഞ്ഞു അക്ഷജ്ഞനാമിവൻ ചൂതാൽ പാണ്ഡുപുത്രൻറ ലക്ഷ്മിയെ നോടുവാൻ മുതിരുന്നുണ്ടങ്ങതിന്നനുവദിക്കണം. 43 ധ്യതരാഷ് ട്രൻ പറഞ്ഞു ക്ഷത്താവു മതിമാൻ മന്ത്രിയവൻചൊല്പടി നില്പ ഞാൻ അവനൊത്തോർത്തുറച്ചീടാമീക്കാര്യത്തിൻറ തീപ്പിനി. 44 ധർമ്മത്തോടാദ്ദീർഗ്ഘദർശി രണ്ടുപക്ഷത്തിനും പരം ഹിതമാംവണ്ണമേ യുക്തമോതും കാര്യം വിനിശ്ചയം 45 ദുര്യോധനൻ പറഞ്ഞു ഇവിടുത്തെപ്പിന്തിരിപ്പിച്ചീടും വിദുരനെത്തിയാൽ രാജേന്ദ്ര നീ പിൻതിരിഞ്ഞാൽ മരിക്കും ഞാനതും ദൃഢം. 46 ഞാൻ മരിച്ചിട്ടു വിദുരനൊത്തു രാജൻ, സഖിക്ക നീ പാരടച്ചു ഭജിച്ചാലുമെന്നെക്കൊണ്ടെന്തു കാര്യമാം? 47 വൈശബായനൻ പറഞ്ഞു പ്രണയത്തോടവൻ ചൊന്നാരാർത്തവാക്യം ശ്രവിച്ചുടൻ! ധൃതരാഷ്ടൻ ഭൃത്യരോടു ചൊല്ലീ ദുര്യോധനപ്രിയൻ: 48 "ആയിരം തൂണുമായു നൂറു വാതിലായതിഭംഗിയിൽ വലിപ്പത്തിൽ സഭ നമുക്കൊന്നു തീർക്കട്ടെ ശില്പികൾ. 49 പിന്നെത്തച്ചന്മാരെ വരുത്തീട്ടു രത്നമണിഞ്ഞതിൽ </poem> [ 862 ] ====ദ്യൂതപർവ്വം==== 862


ഭംഗിയാക്കി പ്രവേശിക്കാറായാലെന്നോടുരക്കുവിൻ.” 50 ദുര്യോധനാർത്തിശാന്തിക്കായിതു കല്പിച്ചു മന്നവൻ ധൃതരാഷ്ടനൃപൻ പ്രാജ്ഞൻ വിദുരർക്കാളെ വിട്ടുതേ. 51
അവൻ വിദുരരോടാലോചിക്കാതൊന്നുമുറച്ചിടാ ചൂതിൽ ദോഷങ്ങൾ കണ്ടാലും പുത്രസ്നേഹാൽ മയങ്ങിനാൻ. 52
അതു കേട്ടുടനേ ധീമാൻ വിദുരൻ കലിതൻമുഖം വിനാശമാർഗ്ഗം പാർത്തെത്തീ ധൃതരാഷ്ടാന്തികേ ക്ഷണാൽ. 53
ആത്തബി മഹിമാവേറുമണ്ണനെച്ചെന്ന കണ്ടുടൻ കാല്ക്കൽ കബിട്ടു കൂപ്പീട്ടങ്ങിപ്രകാരമുണർത്തിനാൻ. 54
വിദുരൻ പറഞ്ഞു
കൊണ്ടാടുന്നില്ല ഞാൻ സ്വാമിയീബ് ഭവാനുടെയുദ്യമം ചൂതുമൂലം മക്കൾ തമ്മിലിടഞ്ഞീടാതെ നോക്കണേ! 55
ധ്യതരാഷ് ട്രൻ പറഞ്ഞു ക്ഷത്താവേ, മക്കളോടെന്റെ മക്കളേതുമിഞ്ഞിടാ ദേവാനുകൂല്യം നമ്മൾക്കിങ്ങുണ്ടെന്നാലില്ല സംശയം. 56
ശുഭമോ ചെററശുഭമോ ഹിതമോ ഹിതമററതോ സുഹൃദ്യൂതം നടക്കട്ടേ യോഗമാണിതു നിർണ്ണയം. 57
ഞാനും ദ്രോണനുമായ് ഭീഷ്മൻതാനുമങ്ങുമിരിക്കവേ അനയം ദൈവവിഹിതമാകിലും വന്നുകൂടിടാ. 58
വായുവേഗത്തൊടശ്വങ്ങൾ പായും തേരിൽ കരേറി നീ ഇന്ദ്രപ്രസ്ഥംപുക്കു കൊണ്ടുവരൂ ധർമ്മതനൂജനെ. 59
എന്നുദ്യമം വിദുര, നീ ചൊല്ലല്ലേ പറയുന്നു ഞാൻ ഇതൊക്കസ്സംഭവിപ്പിക്കും ദൈവംതാൻ മഹിതം ദൃഢം. 60
വൈശബായൻ പറഞ്ഞു
കേട്ടേവം വിദുരൻ ധീമാനിതു തീർനന്നെന്നുറച്ചുടൻ ദുഃഖമുൾക്കൊണ്ടു ഭീഷ്മൻറ പാർശ്വം പുക്കിതു പണ്ഡിതൻ. 61

50. ദുര്യോധനസന്തപം(തുടർച്ച)[തിരുത്തുക]

ജനമേജയൻ ആവശ്യപ്പെട്ടതനുസരിച്ച് വൈശബായനൻ ഈ കഥ വി- സ്തരിച്ചു പറയുന്നു. ചുതുകളികൊണ്ടുളള ദോഷങ്ങൾ ധൃതരാഷ്ടർ മകനോടു വിസ്തരിച്ചു പറ- യുന്നു. പാണ്ഡവസഭയിൽവെച്ചു സഹിക്കേണ്ടിവന്ന അപമാനം വിവരിച്ചു് അതിനുപകരം പോക്കിയേ മതിയാവു എന്നു ദുർയ്യോധനൻ നിർബ്ബന്ധിക്കന്നു.


ജനമേജയൻ പറഞ്ഞു
ദ്യൂതരെങ്ങനെയുണ്ടായീ ഭ്രാതാക്കൾക്കന്തകാരണം മഹാന്മാരതിൽവംച്ചല്ലോ വ്യസനംപുണ്ടു പാണ്ഡവർ. 1
അതിക്കൽ സഭ്യരേതെല്ലാ രാജാക്കന്മാർ ദ്വിജോത്തമ!

[ 863 ] ====ദുർയ്യോധനസന്താപം====

863

 
ആരെല്ലാമിതുകൊണ്ടിയാരെല്ലാം തടവോതിനാർ? 2 പൃഥിവീനാശവിത്താകുമീ ദ്യൂതം ദ്വിജസത്തമ! വിസ്തരിച്ചു ഭവാൻ ചൊല്ലിക്കേൾപ്പാനിച്ഛിച്ചിടുന്നു ഞാൻ. 3
സൂതൻ പറഞ്ഞു ഏവം രാജാവു ചൊന്നോരാ വ്യാസശിഷ്യൻ പ്രതാപവാൻ പറഞ്ഞു വേദതത്ത്വജ്ഞൻ നടന്നവിധമൊക്കയും. 4
വൈശബായനൻ പറഞ്ഞു
കേട്ടുകൊളുളക വിസ്താരമായിട്ടീക്കഥ ഭാരത!
മഹാരാജ ഭവാൻ വീണ്ടം കേൾപ്പാനിച്ഛിപ്പതാകിലോ. 5
ധൃതരാഷ്ടൻ വിദുരർതൻ മതം കണ്ട ബികാസുതൻ
വിജനത്തിൽ ചൊല്ലി വീണ്ടും ദുര്യോധനനൊടിങ്ങനെ. 6
ധ്യതരാഷ്ട്രൻ പറഞ്ഞു വേണ്ടാ ചൂതിതു ഗാന്ധാരേ ,
വിദുരന്നില്ല സമ്മതം ആ മഹാബുദ്ധി നമ്മൾക്കിങ്ങഹിതം പറയില്ലെടോ. 7 വിദുരൻ ചൊൽവതുവിതു പരം ഹിതമെന്നോർത്തിടുന്നു
ഞാൻ മകനേ, ചെയ്കതുവിധമതേ നല്ലൂ നിനക്കെടോ. 8
ദേവർഷി വാസവഗുരു ധീമാനാം ദേവരാജനായ്
ശാസ്ത്രമേതോതി ഭഗവാൻ ബൃഹന്മതി ബൃഹസ്പതി, 9
അതൊക്കയറിയും ക്ഷത്താ സരഹസ്യം മഹാകവി മകനേ,
ഞാനവൻ ചൊല്ലുംപടി നില്ക്കുന്നു നിത്യവും. 10
മേധാവിയാം വിദുരനോ കുരുവർഗ്ഗത്തിലുത്തമൻ
മഹാധീമാനുദ്ധവനോ വൃഷ്ണിവർഗ്ഗത്തിലാദൃതൻ 11
അതിനാൽ വേണ്ടെടോ ചൂതു ചൂതിൽക്കാണ്മൂ പിണക്കവും പിണങ്ങിയാൽ നാടു കെടുമിതു വർജ്ജിക്ക നന്ദന! 12
അച്ഛനമ്മകൾ പുത്രന്നങ്ങന്തു നേടിക്കൊടുക്കുമോ അതു
സിദ്ധം നിനക്കല്ലോ പിതൃപൈതാമഹം പദം. 13
അധീതവാൻ ശാസ്ത്രദക്ഷൻ നീ ഗൃഹേ നിത്യലാളിതൻ
ജ്യേഷ്ഠഭ്രാതാവു രാജ്യത്തെബ് ഭരിപ്പൂ നന്മ പോരെയോ? 14
മററുളേളാർക്കു ലഭിക്കാതുളളന്നവസ്ത്രാദിയൊക്കയിം
നിനക്കുണ്ടു മഹാബാഹോ, മകനേ, കേഴ്പതെന്തു നീ? 15
പിതൃപൈതാമഹം രാജ്യം പുഷ്ടിപൂണ്ടൂണ്ടു വീര,
തേ നിത്യം കല്പിച്ചു ശോഭിപ്പൂ വാനിലിന്ദ്രൻകണക്കെ നീ. 16
അറിവുളള നിനക്കെന്നാലെന്തേവം ശോകകാരണം ഉണ്ടായ് വന്നൂ ദുഃഖകരമതെന്നോടുരചെയ്യണം. 17
ദുര്യോധനൻ പറഞ്ഞു
ഉണ്ണുന്നുണ്ടിങ്ങുടുക്കുന്നുണ്ടെന്നോർക്കും പാപപൂരുഷൻ

[ 864 ] ====ദ്യൂതപർവ്വം====

864


അമർഷമില്ലാത്ത നരനധമൻതമ്മെയാം ദൃഢം 18 ഈസ്സാധാരണസബത്തിൽ പ്രീതി തേറുന്നതില്ല ഞാൻ ജ്വലിക്കുന്നോരുകൗന്തേയലക്ഷ്മിയെപ്പാർത്തു മാഴ്കുവൻ. 19 ഭ്രമിയൊക്കേയുമദ്ധർമ്മപുത്രൻതന്നുടെ കീഴിലായ് സ്ഥിരം
ഞാനിങ്ങു ജീവിപ്പോൻ ദുഃഖംകൊണ്ടിതുണർത്തിനേൻ.
ഭൃത്യരെപ്പോലെയായ് , നീപചിത്രകൗകുരസംഘവും കാരസ്കരാന്വിതം ലോഹജംഘൗഘം ധർമ്മജാലയേ. 21 ഹിമവൽസാഗരോൽപൻന്നസർവ്വരത്നാകരങ്ങളും അതിർത്തിക്കുളളവയുമങ്ങുണ്ടു ധർമ്മജമന്ദിരേ. 22
ജ്യേഷ്ഠനും ശ്രേഷ്ഠനുമിവനെന്നുവെച്ചെന്നെ മന്നവ!
യുധിഷ്ഠിരൻ രത്നജാലമേററുവാങ്ങാൻ നിറുത്തിനുൻ. 23
വിലപേറും ശ്രേഷ്ഠരത്നജാലം വന്നതിനേതുമേ കണ്ടതില്ലാ
മറുകരയാരുമേ തത്ര ഭാരത! 24
ആ ദ്രവ്യമേററുവാങ്ങാനെൻ കയ്യു പോരാതെയായിതേ രത്നഹാരികൾ ഞാൻക്ഷീണിച്ചപ്പൊഴേ കാത്തുനില്പുമായ് . മയൻവിന്ദുസരോരത്നസ്ഫടികത്താൽപടുത്തതായ് വെളളം നിറഞ്ഞുളള പൊയ്കപോലേ ഞാൻ കണ്ടു ഭാരത! 26
വസ്ത്രം ചെരിച്ചു കേററുബോൾ വിഹസിച്ചു വൃകോദരൻ ശത്രുസബത്തിൽ മോഹിച്ച രത്നമറെറന്നെയേററവും. 27
അന്നു ഞാൻ ശക്തിയുണ്ടെക്കിൽ കൊന്നേനേ ഭീമസേനനെ ഭീമനെക്കൊല്ലുവാനീ ഞാനാരംഭിച്ചെക്കിലോ നൃപ! 28
ശിശുപാലന്റെ മട്ടെന്റെഗതിയും, ശക്കയില്ലതിൽ; സപത്നഹാസമിന്നെന്നെ ദഹിപ്പിക്കുന്നു ഭാരത! 29
പിന്നയമ്മട്ടിലുളേളാരു പൊയ് ത്തർ ചിന്നുന്ന വാപിയെ കൽത്തളംതാനെന്നു കണ്ടു വീണേൻ ഞാനൽ മന്നവ! 30
അവിടെക്കൃഷ്ണനൊത്തുച്ചം വിഹസിച്ചിതു ഫൽഗുനൻ സ്ത്രീകളൊത്താ ദ്രൗപദിയുമെൻ മനസ്സു നടുങ്ങവേ. 31
നനഞ്ഞ വസ്ത്രം മാററാനായ് മന്നൻ ചൊല്ലീട്ടു കിങ്കരർ കൊണ്ടെത്തന്നൂ വസ്ത്രമെനിക്കതാണധികസക്കടം. 32
ചതിപററീ വേറെയും ഞാൻചൊല്ലാം കേൾക്കുക മന്നവ! ദ്വാരത്തിന്മട്ടു വിലസുമദ്വാരത്താൽക്കടന്നതിൽ 33
കണ്ടീടും സ്ഫടികക്കല്ലിൽ നെററിമുട്ടി മുറിഞ്ഞു മേ.
ദുരേ നിന്നെൻമട്ടു കണ്ടാ മാദ്രീനന്ദനരപ്പാഴേ 34

[ 865 ] ====ദുർയ്യോധനസന്താപം====

865


താങ്ങിപ്പിടിച്ചു കൈക്കൊണ്ടാരൊപ്പം ദുഃഖിച്ചു കൊണ്ടവർ. വിസ്മയിക്കംമട്ടു സഹദേവനെന്നോടു ചൊല്ലിനാൻ: 35 'ഇതാണു വഴിയിങ്ങോട്ടു നടക്കാ മെന്നു വീണ്ടുമേ ധാർത്തരാഷ്ട്രായെന്നു വിളിച്ചെന്നോടോതി വൃകോദരൻ 36 ചിരിച്ചുംകൊണ്ടിതാ വാതിൽ പോരികെന്നു നരാധിപ! അവിടെക്കണ്ടു രത്നങ്ങൾക്കുളള പേരുകൾ, മുൻപു ഞാൻ 37 കേട്ടിട്ടി,ല്ലതുകൊണ്ടിട്ടും തപിക്കുന്നൂ മനസ്സു മേ. 51. ദുർയ്യോധനസന്താപം (തുടർച്ച) രാജസുയയാഗത്തിനു വന്ന രാജാക്കന്മാർ ധർമ്മപുത്രർക്കു കാഴ് ചവെച്ച ഉപഹാരദ്രവ്യങ്ങളെപ്പററിയുളള വിവരണം. ദുര്യോധനൻ പറഞ്ഞു പാണ്ഡവന്മാർക്കങ്ങുമുളള മന്നോർ കൊടുത്തതായ് ഞാൻ കണ്ട മുഖ്യദ്രവ്യത്തെപ്പറയാം കേൾക്ക ഭാരത! 1 ശത്രുവിന്റെ ധനം കണ്ടു നല്ലമട്ടറിവില്ല മേ ഫലഭ്രമിസ്വഭാവങ്ങളെങ്കിലും കേൾക്ക ഭാരത! 2 ഔർണ്ണബൈലങ്ങ ളും ബാർഷദംശങ്ങൾ കസവുളളവ വസ്ത്രാജിനങ്ങൾ കാംബോജൻ കാഴ്ച വെച്ചാൻ പലേതരം. 3 തിത്തിരിപ്പുൾനിറം തത്തച്ചുണ്ടായ് മുപ്പതു വാജികൾ ഉഷ്ട്രവാമികൾ മുന്നൂറു ശമീപീല്വിംഗുദാശികൾ 4 ഗോവാസനബ്രാപ്മണന്മാർ ദാസനീയരുമേവരും മഹാത്മാ ധർമ്മപുത്രന്റെ നന്ദിക്കായി മഹീപതേ! 5 ത്രിഖർവ്വബലിയുംകൊണ്ടേ ദ്വാരി നില്പൂ തടഞ്ഞതിൽ. ബ്രാപ്മണന്മാർ വാടധാനർ ഗോമാന്മാർ ശതസംഘമായ് 6 മിന്നും പൊന്നുംകിണ്ടികളും കൈക്കൊണ്ടുംകൊണ്ടു കൂടിനാർ; ഏവം ബലിയുമായ് ദ്വാരത്തെത്തീ പററീല കേറുവാൻ. 7 കാർപ്പാസികമുടുത്തുളള ദാസിമാർ ശതമായിരം കാർകൂന്തലേന്തും തര്ണിത്തന്വിമാർ പൊന്നണിഞ്ഞവർ. 8 ശൂദ്രർ വിപ്രർക്കുതകിടും രങ്കചർമ്മങ്ങളങ്ങനെ മററും ബലികൾ കൈക്കൊണ്ടു ഹേമകച്ഛനിവാസികൾ 9 കാഴ്ചവെച്ചൂ കപ്പമായിഗ്ഗാന്ധാരജഹങ്ങളെ മഴയ്ക്കുണ്ടാം കാട്ടുനെല്ലും പുഴനെല്ലും ഭജിപ്പവർ 10

[ 866 ] ====ദ്യൂതപർവ്വം====

866


കടൽക്കരേ ഗൃഹോദ്യാനം വഴ് വോർ സിന്ധുതടസ്ഥരും രാമന്മാർ പാരദന്മാരും കൈതവാഭീരെന്നിവർ 11 പലതേന്തിബ്ബലിദ്രവ്യം പലമാതിരി രത്നവും, അജാവിജാലം പൈ പൊന്നു കായ് തേൻ കഴുതയൊട്ടകം 12 നാനാകംബളവുംകൊണ്ടു നില്പൂ ദ്വാരി തടഞ്ഞവർ. പ്രാഗ് ജ്യോതിഷേശ്വരൻ ശൂരൻ മ്ലേച്ഛർക്കുടവൻ ബലി 13 യവനന്മാരുമായ് മന്നവൻ ഭഗദത്തൻ മഹാരഥൻ, മേത്തരം വായുവേഗംപൂണ്ടശ്വജാലങ്ങൾ മററുമായ് 14 ബലികൈക്കാണ്ടു നില്ക്കുന്നൂ ദ്വാരത്തിങ്കൽ തടഞ്ഞവൻ. വിളഞ്ഞ രത്നഭൂഷൗഘം വൻദന്തപ്പിടിവാളുകൾ 15 ഇവ നല്ലിപ്പോയി ഭഗദത്തൻ പ്രാഗ് ജ്യോതിഷേശ്വരൻ ദ്വ്യക്ഷന്മാർ ത്ര്യക്ഷർ ഫാലാക്ഷർ പലേടത്തുന്നു വന്നവർ 16 ഔഷ്ണികരന്തവാസന്മാർ പുരുഷാദകർ രോമകർ, ഏകപാദന്മരിവരെ ദ്വാരേ രോധിച്ചു കണ്ടു ഞാൻ 17 നാനാ നിറത്തിൽ ബലിയുമായസംഖ്യം നരേന്ദ്രരെ. കരിങ്കഴുത്തുമായ് ദുരെപ്പായുന്നവ പുകഴ്ന്നവ 18 പതിനായിരമേ കാഴ്ചവെച്ചൂ വാച്ച ഖരങ്ങളെ. വംക്ഷുതീരത്തിലുളവായ് നീണ്ടുരുണ്ടു മിനുത്തവ 19 ഏറെപ്പൊന്നും വെളളിയുമൊത്തേകീ തപ്പമവന്നവർ. നല്ലീട്ടവരകംപൂക്കാർ ധർമ്മനന്ദനമന്ദിരേ 20 ഇന്ദ്രഗോപനിറം തത്തനിറമൊത്തും മനോജവം, ഇന്ദ്രായുധനിറം സന്ധ്യാനിറമേവം പലേ നിറം 21 കലർന്നു വേഗമേറുന്ന നല്ലശ്വങ്ങളെയും പരം, ജാതരൂപങ്ങളും കാഴ്ചവെച്ചിതങ്ങേകപാദകർ 22 ചീനന്മാർ ശകരൗന്ധ്രന്മാർ ബർബ്ബരന്മാർ വനസ്ഥരും, വാർഷ്ണേയർ ഹാരഹൂണന്മാർ കൃഷ്ണർ ഹൈമവതേയരും 23 നീപാനൂപരുമങ്ങുണ്ടു നില്പൂ ദ്വാരേ തടഞ്ഞവർ; അവന്നു ബലി നല്ലന്നോർ പലമട്ടിലസംഖ്യമേ. 24 കരിങ്കഴുത്തുമായ് നൂറുകാതം പോകും പുകഴ്ന്നവ പതിനായിരമേ കാഴ്ചവെച്ചൂ വാച്ച ഖരങ്ങളെ 25 ബാഹ്ലീചീനത്തിലുളവായ് നീണ്ടുരുണ്ടു മിനുത്തവ. മാരാല രങ്കരോമം നൽപ്പുഴുനൂൽപ്പട്ടു നൂൽപ്പടം 26 കമലാകാരമായ് ക്കൂട്ടിമടക്കിച്ചേർത്തസംഖ്യമേ മിനുത്ത കാർപ്പാസവസ്ത്രം പതപ്പുളളാവികാജിനം 27 മൂർച്ചയേറും നീണ്ട വാൾ നല്ലൃഷ്ടി വൻ വേലു വെണ്മഴു രസഗന്ധം പലതരം രത്നജാലമസംഖ്യമേ 28 മുററും കപ്പവുമായ് കാത്തുനില്പൂ ദ്വാരി തടഞ്ഞവർ,

[ 867 ] ====ദുർയ്യോധനസന്താപം====

867


തുഷാരർ ശകർ കങ്കന്മാർ ശൃംഗിരോമശമാനുഷർ. 29 ദൂരേ മണ്ടുന്നാനകളുമർബ്ബു ദംതാൻ ഹയങ്ങളം പത്തും നൂറും പലവക പത്മസംഖ്യസുവർണ്ണവും 30 പലേമട്ടിൽ ബലിയുമായ് നിൽപ്പൂ ദ്വാരി തടഞ്ഞവർ. വിലയേറുന്നാസനങ്ങൾ വാഹങ്ങൾ ശയനങ്ങളും 31 മണിരത്നവിചിത്രങ്ങളാനക്കൊമ്പാൽ പണിഞ്ഞവ, ചന്തമേന്തും ചട്ടകളും പലമട്ടായുധങ്ങളും, 32 പൊന്നണിഞ്ഞഴകേറുന്ന പലജാതി രഥങ്ങളും, ശീലിച്ചശ്വങ്ങളെപ്പൂട്ടിപ്പുലിത്തോൽമൂടലോടുമേ 33
ഭംഗിയേറും മേൽവിരിപ്പുകളും രത്നഗണങ്ങളും നാരാചമർദ്ധനാരാചം പലമാതിരി ശസ്ത്രവും, 34 ഈ മഹാദ്രവ്യമേകീട്ടു പൂർവ്വദേശേശരാം നൃപർ മഹാനാം പാണ്ഡുപുത്രന്റെ മഖസ്ഥാനത്തിലേറിനാർ. 35

====52. ദുർയ്യോധനസന്താപം (തുടർച്ച)====

രാജസുയത്തിനു വന്നുചേർന്ന രാജാക്കന്മാർ ധർമ്മപുത്രർക്കു കാഴ്ചവെ- ച്ച ഉപഹാരദ്രവൃങ്ങളെപ്പററിയുളള ദുർയ്യോധനന്റെ വിവരണം തുടരുന്നു. പാണ്ഡവരാജ - ധാനിയിലെ സുഭിക്ഷത.


ദുര്യോധനൻ പറഞ്ഞു
 
യജ്ഞത്തിന്നായി രാജാക്കൾ പെരുത്തു ധനസഞ്ചയം അവന്നു കപ്പമായ് നല്ലിയതു കേൾക്കുക ചൊല്ലവൻ. 1 മേരുമന്ദരമദ്ധ്യത്തിൽ ശൈലോദപ്പുഴവക്കിലായ് നില്ക്കും കീചകവേണുക്കൾനിഴൽപ്പാട്ടിലിരിപ്പവർ 2 ഖസന്മാർ ദീർഗ്ഘവേണുക്കൾ പ്രദരൈകാസനാർഹരും പാരദന്മാർ കളിന്ദന്മാർ പരതംഗണർ തംഗണർ 3 പിപീലികകൾ കൂട്ടുന്ന തങ്കപ്പൊടി പിപീലികം പറകൊണ്ടിട്ടളക്കുംമാറവിടേക്കൂട്ടി മന്നവർ. 4 നിലം ലലാമം ചമരം തിങ്കൾനേർവെളളരത്നവും ഹിമവാനിലെഴും സ്വാദു കൂടും പൂന്തേൻ പെരുത്തഹോ! 5 വാടാപ്പൂവുത്തരകുരുരാജ്യത്തൂന്നാനയിച്ചതും ഏവമുത്തരകൈലാസത്തിലുളളൂക്കൻ മരുന്നുകൾ 6 മററും ബലി പരം പാർവ്വതീയരേന്തി വിനീതരായ് അജാതശത്രുവിൻ ദ്വാരത്തിങ്കൽ നില്പൂ തടഞ്ഞവർ. 7 ഹിമവാന്റെ വടക്കുളേളാർ പൂർവ്വാദ്രിസ്ഥർ നരേന്ദ്രരും കാരൂഷമങ്ങാഴിഭാഗം ലൗഹിത്യമിവ വാഴുവോർ 8 ഫലമൂലാശനർ കിരാതന്മാർ തുകിലുടുപ്പവർ

[ 868 ] ====ദ്യൂതപർവ്വം====

868


ഉഗ്രരുഗ്രാസ്ത്രമുടയോർ കണ്ടു ഞാനവരെ പ്രഭോ! 9 അകിൽ ചന്ദനമെന്നല്ല കാരകിൽമുട്ടികൾ ചർമ്മരത്നസുവർണ്ണങ്ങൾ ഗന്ധങ്ങളിവ കൂട്ടമായ് 10 പതിനായിരമേകൈരാതകീദാസികൾ ഭൂപതേ! ഭംഗിയേറും ദുരെയുളള മൃഗപക്ഷിഗണത്തൊടും 11 പർവ്വതങ്ങളിൽനിന്നേന്തും മാറ്റേറ്റും പൊന്നുമങ്ങനെ മററും കപ്പവുമായ് വന്നു നില്പൂ ദ്വാരി തടഞ്ഞവർ. 12 കൈരാതർ ദർവ്വർ ദരദർ ശൂരർ വൈയാമകേന്ദ്രരും പാരദന്മാർ ദുർവ്വിഭാഗൗദംബരന്മാർകൾ ബാഹ്ലികർ 13 കാശ്മീരന്മാർ കുമാരന്മാർ ഹംസകായനർ ഘോരകർ ശിബിത്രിഗർത്തയൗധേയനൃപന്മാർ ഭദ്രകേകയർ 14 അംബഷ്ഠന്മാർ വസ്ത്രപന്മാർ താക്ഷ്യർ കൗകുരർ പഹ്ലവർ വസാതിമാർകൾ മൗലേയരേവം ക്ഷുദ്രകമാളവർ 15 പൗണ്ഡ്രികന്മാർ കുക്കുരന്മാർ ശാകന്മാരും ധരാപതേ! അംഗന്മാർ വംഗർ പുണ്ഡ്രന്മാർ ഗയന്മാർ ശാണവത്യരും 16 സുജാതി ശ്രേണിമാന്മാരും ശ്രേയാന്മാർശസ്ത്രധാരികൾ ക്ഷത്രിയന്മാർ കാഴ്ചവെച്ചൂ വിത്തൗഘം ധർമ്മപുത്രനായ്. 17 കലിംഗർ വംഗർ മഗധർ താമ്രലിപ്തർ സുപുണ്ഡ്രകർ ദൗവാലികാന്വിതം സാഗരകർ പത്രോർണ്ണശൈശവർ 18 കർണ്ണപ്രാവാരകന്മാരുമേറെപ്പേരങ്ങു ഭാരത! തിങ്ങിനില്ക്കേ ദ്വാരപാലർ ചൊല്ലന്നൂ രാജശാസനം: 19 “കാലം നോക്കിക്കപ്പമേകീട്ടകത്തേക്കു കടക്കവിൻ.” അച്ചുകോലെതിർകൊമ്പോടും പൊന്നപംചങ്ങലയിട്ടഹോ! 20 മദമ്പാടാണ്ടു കുന്നൊത്തു കാമ്യകത്തിലെഴുന്നവ ഓരോ പേർ നല്കി കോപ്പിട്ട പതിനായിരമാനകൾ 21 ക്ഷമാവാന്മാർ കുലീനന്മാരകത്തേക്കു കടന്നുതേ. ഇവരും മററു പലരും കൂട്ടമായ് പല നാട്ടുകാർ 22 വേറേ പല മഹാന്മാരും കാഴ്ചവെച്ചൂ ധനോച്ചയം. വാസവാനുചരൻ ഗന്ധർവ്വേന്ദ്രൻ ചിത്രരഥാഭിധൻ 23 നാനൂറു നല്കിനാൻ വായുവേഗമുളള ഹയങ്ങളെ. പെന്മാല ചാർത്തി നന്മാവിൻതളിരൊത്ത ഹയങ്ങളെ 24 നന്ദിയോടും നൂറു നല്കീ ഗന്ധർവ്വപ്രഭ തുംബുരു. കൗരവ്യകൃതിയായീടും സൂകരേന്ദ്രൻ ധരാപതേ! 25 കൊടുത്തുകൊണ്ടാൻ വളരെഗ്ഗജരത്നശതങ്ങളെ. വിരാടനാം മത്സ്യരാജൻ ബലിയായിക്കൊടുത്തുതേ 26 രണ്ടായിരം പൊന്നണിഞ്ഞ നല്ല മത്തഗജങ്ങളെ. വസുദാനൻ പാംസുരാഷ്ട്രാലിരുപത്താറിഭങ്ങളും 27

[ 869 ] ====ദുർയ്യോധനസന്താപം====

869


പൊന്നണീഞ്ഞും വേഗമർന്നും ചെറുപ്രായം തികഞ്ഞുമേ, രണ്ടായിരം കുതിരയും മററും ബലിധനങ്ങളും 28 മഹീപതേ, കൊണ്ടുവന്നു പാണ്ഡവന്മാർക്കു നല്കിനാൻ. യജ്ഞസേനൻ പതിനിനാലായിരം ദാസികളേയുമേ 29 പതിനായിരമേ ദാരസഹിതം ദാസരേയുമേ മഹാരാജ, ഗജത്തോടുമിരുപത്താറു തേരുമേ 30 യജ്ഞാർത്ഥം പാണ്ഡവർക്കേകീ തന്റെ രാജ്യം സമസ്തവും. വാർഷ്ണേയനാം വാസുദേവൻ കിരീടിക്കു യശസ്സിനായ് 31 പതിന്നാലായിരം നല്ലീ മെച്ചമുളള ഗജങ്ങളെ. പാർത്ഥന്നു ജീവനാം കൃഷ്ണൻ കൃഷ്ണന്നോ ജീവനർജ്ജുനൻ 32 അർജ്ജുനൻ കൃഷ്ണനോടോതുന്നതെല്ലാം ചെയ്തിടും ദൃഢം. കൃഷ്ണൻ പാർത്ഥന്നു വേണ്ടീട്ടു കൈവിടും സ്വർഗ്ഗലോകവും 33 അവ്വണ്ണം പാർത്ഥനും കണ്ണന്നായി പ്രാണൻ കളഞ്ഞിടും. മണണേറും ചന്ദനച്ചാറങ്ങു പൊന്നുംകുടങ്ങളിൽ 34 മലയം ദർദ്ദു രമിവയിങ്കലുളളകിൽ ചന്ദനം മിന്നുന്ന മണിരത്നങ്ങൾ പൊന്നും സൂക്ഷ്മപടങ്ങളും 35 കൊണ്ടെത്തിച്ചോളപാണ്ഡ്യന്മാർ മാർഗ്ഗംകിട്ടാതെ നിന്നു സമുദ്രസാരം വൈഡൂര്യം മുത്തുക്കുട്ടങ്ങളങ്ങനെ [പോയ്. 36 സിംഹളന്മാർ കൊണ്ടുവന്നിതസംഖ്യം മേൽവിരിപ്പുമേ. വസ്ത്രരത്നങ്ങളാൽ മൂടുമരുണാക്ഷീജനങ്ങളെ 37 പുമാന്മാർ കൊണ്ടവന്നങ്ങു നില്പൂ ദ്വാരി തടഞ്ഞവർ. നന്ദിക്കായി ബ്രാപ്മണരും കീഴടങ്ങിയ ഭൂപരും 38 വൈശ്യരും നല്കിനാർ കാഴ്ച ശുശ്രൂഷയ്ക്കൊത്ത ശൂദ്രരും. ബഹുമാനപ്രീതികളാൽ സേവിച്ചൂ ധർമ്മപുത്രനെ 39 മ്ലേച്ഛന്മാർ പലജാതിക്കാരാദിമദ്ധ്യാന്തജാതരും. നാനാദേശാൽ വന്നുചേർന്ന നാനാജാതിജനങ്ങളാൽ 40 ഈ ലോകം മാററിവെച്ചോണമായീ ധർമ്മാത്മജാലയേ. മന്നവന്മാർ കാഴ്ചവെച്ച നാനാദ്രവ്യങ്ങളിങ്ങനെ 41 ശത്രുക്കൾക്കായ് ക്കണ്ടു മാഴ്കി മരിപ്പാനാശയായി മേ. പാണ്ഡവന്മാർക്കൊത്ത ഭൃത്യന്മാരെച്ചാല്ലാം നരാധിപ! 42 അവർക്കങ്ങാമപക്വാന്നമേകുന്നുണ്ടു യുധിഷ്ഠിരൻ. അയുതം മൂന്നു പത്മങ്ങളാനക്കാർ സാദിസംയുതം 43 രഥങ്ങളരബ്ബുദം പിന്നെക്കാലാൾപ്പടയസംഖ്യമേ. പാകംചെയ്തുളളന്നമാമം പച്യമാനവുമിങ്ങനെ 44 കൊടുക്കും ഘോഷമൊരിടം പിന്നെപ്പുണ്യാഹഘോഷവും ഉണ്ണാതെ പാനംചെയ്യാതെ മോടിയായ് മാനിയാതെയും 45 കണ്ടില്ല ധർമ്മജഗൃഹേ നാനാജാതിയിലാരെയും.

[ 870 ] ====ദ്യൂതപർവ്വം====

870


അഷ്ടാശീതിസഹസ്രംതാൻ സ്നാതകന്മാർ ഗൃഹസ്ഥരെ 46
മുപ്പതീതദ്ദാസിമാരുമൊത്തു പോററും യുധിഷ്ഠിരൻ;
പ്രീതരായ് തുഷ്ടരായ് പ്രാർത്ഥിക്കുന്നുണ്ടിവരരിക്ഷയം. 47 പതിനായിരമുണ്ടുർദ്ധ്വരേതസ്സുകൾ യതീന്ദ്രരും
പൊന്നുകിണ്ണത്തിലുണ്ണുന്നൂ ധർമ്മപുത്രന്റെ മന്ദിരേ. 48 കുബ്ജവാമനപര്യന്തം സർവ്വപേരുണ്ടിടുംവരേ താനുണ്ണാതേ
യാജ്ഞസേനി പരിശോധിച്ചിടും നൃപ! 49
കൗന്തേയന്നു കരം നല്ലാതിരുപേരുണ്ടു ഭാരത!
ചാർച്ചകൊണ്ടിട്ടു പാഞ്ചാലർ, വേഴ്ചകൊണ്ടിട്ടു വൃഷ്ണികൾ. 50

53. ദുർയ്യോധനസന്താപം (തുടർച്ച)[തിരുത്തുക]

പാണ്ഡവസഭയിൽ കണ്ട പല കാഴ്ചകളെപ്പററി ദുർയ്യോധനൻ ധൃത രാഷ്ട്രരെ പറഞ്ഞു കേൾപ്പിക്കുന്നു. പാണ്ഡവന്മാരുടെ ആ മേന്മ കണ്ടിട്ടുണ്ടായ സങ്ക- ടംകൊണ്ടാണു് താൻ ചടച്ചവരുന്നതെന്നുപറഞ്ഞു് ദുർയ്യോധനൻ വിരമിക്കുന്നു. ദുര്യോധനൻ പറഞ്ഞു ആര്യന്മാരായ രാജാക്കൾ സത്യവാന്മാർ മഹാവ്രതർ പര്യാപ്തവിദ്യർ വക്താക്കൾ വേദാന്താവഭൃഥാപ് ളുതർ 1 ധീരന്മാർ നാണമുടയോർ ധർമ്മാത്മക്കൾ പുകഴ്ന്നവർ മൂർദ്ധാഭിഷിക്തഭൂപന്മാരവനെസ്സേവചെയ്യുവോർ. 2 ദക്ഷിണയ്ക്കായ് മന്നർ കൊണ്ടുവന്നതായ് കാംസ്യദോഹികൾ കാട്ടിൽ പോററും പൈക്കളേ ഞാനങ്ങുകണ്ടിതസംഖ്യമേ. 3 ആഹരിച്ചാർ സൽക്തരിച്ചും സ്വയംതാനവർ ഭാതത! അഭിഷേകത്തിന്നുവേണ്ടി നാനാ ദ്രവ്യങ്ങൾ മന്നവർ. 4 പൊന്നണിഞ്ഞുളള തേരൊന്നു നല്ലീ ബാൽഹീകമന്നവൻ കാംബോജാശ്വങ്ങളെക്കൊണ്ടു പൂട്ടീ തത്ര സുദക്ഷിണൻ. 5 സുനീഥൻ പ്രീതിയോടേകിയനുകർഷം മഹാബലൻ ചേദിരാജൻ കൊടിമരം കൊണ്ടുവന്നങ്ങുയർത്തിനാൻ. 6 ദാക്ഷിണാത്യൻ സന്നഹനമാലോഷ്ണീഷങ്ങൾ മാഗധൻ വസുദാനൻ ഷഷ്ടിവയസ്സൊത്ത ഹസ്തിയെ വീര്യവാൻ. 7 മത്സ്യൻ പൊന്നണിയക്ഷങ്ങളേകലവ്യൻ ചെരിപ്പുകൾ ആവന്ത്യനഭിഷേകത്തിന്നനേകം വക വാരികൾ. 8 തൂണീയുഗം ചേകിതാനൻ ചാപം കാശീശനേകിനാൻ പിടിക്കു പൊന്നണിഞ്ഞുളള വാളു മദ്രാധിനായകൻ. 9 അഭിഷേകംചെയ്തു ധൗമ്യൻ വേദവ്യാസമുനീന്ദ്രനും നാരദൻ ദേവലമുനിയസിതൻതാൻ പുരസ്ഥരായ് . 10 </poem> [ 871 ] ====ദുർയ്യോധനസന്താപം==== 871


ഉൾപ്രീതിയോടുപാസിച്ചിതഭിഷേകം മഹർഷികൾ
ജാമദഗ്ന്യനൊടുംകൂടി മറ്റുള്ളോർ വേദവേദികൾ. 11

വന്നുകൂടീ മഹാത്മാക്കളോത്തോതീ ഭൂരിദക്ഷിണം
വാനിൽ സപ്തർഷിമാർ ദേവനാഥന്നെന്നകണക്കിനെ. 12
വെണ്കൊറ്റക്കുടയങ്ങേകീ ധർമ്മപുത്രന്നു സാത്യകി
ആലവട്ടം പിടിച്ചാരങ്ങർജ്ജുനൻ ഭീമസേനനും‌‌‌‌‌‌‌‌‌‌‌‌‌‌; 13

മാദ്രീകുമാരരവ്വണ്ണം വെഞ്ചാമരകൾ വീശിനാർ.
മുൻ കല്പത്തിൽ ബ്രഹ്മദേവനിന്ദ്രന്നേകിയതേതുവാൻ, 14

ആ വാരുണം ശംഖു നല്കിയവന്നു കലശോദധി.
ശൈക്യമായ് വിശ്വകർമ്മാവു പൊന്നുകെട്ടിച്ചതായഹോ! 15

ആശ്ശംഖുകൊണ്ടു ഗോവിന്ദനഭിഷേചിച്ചു, മാഴ്കി ഞാൻ.
പൂർവ്വദക്ഷിണപാശ്ചാത്യസമുദ്രം പുക്കിതാളുകൾ 16

വടക്കുമാത്രം പോയീലാ തത്ര പക്ഷികളെന്നിയേ.
അവിടെപ്പല ശംഖപ്പോളൂതി മംഗലകാരണം 17

ശബ്ദം മുഴങ്ങുമന്നേരം രോമാഞ്ചം പൂണ്ടപായി ഞാൻ.
സ്വപ്രഭാവം കുറഞ്ഞോരു മന്നന്മാരങ്ങു വീണുപോയ് 18

ധൃഷ്ടദ്യുമ്നൻ പാണ്ഡവൻമാർ ശൈനേയൻ കൃഷ്ണനഷ്ടമൻ.
സത്വമുള്ളോർ വീര്യവാന്മാരന്യോന്യം പ്രിയദർശനർ 19

മന്നോർ ഞാനും മോഹമാണ്ടുകണ്ടപ്പോൾ വിഹസിച്ചുതേ.
പിന്നെ നന്ദിച്ചു ബീഭത്സു പൊന്നണിഞ്ഞു ചമഞ്ഞതായ് 20

അഞ്ഞൂറു കാളയെദ്ദാനംചെയ്തു വിപ്രർക്കു ഭാരത!
നാഭാഗനാ രന്തിദേവൻ മനുവും യൗവനാശ്വിയും 21

വൈന്യനാം പൃഥുരാജാവും ഭഗീരഥനരേന്ദ്രനും
യയാതി നഹുഷൻതാനുമൊക്കാ ധർമ്മതനുജനായ്. 22

അതിമാത്രം ധർമ്മപുത്രൻ പരമശ്രീയിയന്നുതേ
രാജസൂയം ചെയ്തിവണ്ണം ഹരിശ്ചന്ദ്രൻകണക്കിനെ. 23

ഹരിശ്ചന്ദ്രന്നെത്ത ലക്ഷ്മി പാർത്ഥനിൽ പാർത്തു ഞാൻ വിഭോ!
ജീവിച്ചാലുമെനിക്കുണ്ടോ ശ്രേയസ്സോർക്കുന്നു ഭാരത! 24

അന്ധനാകും വിധി യുഗം മാറ്റികല്പിച്ചു മന്നവ!
വളരുന്നൂ കനീയാന്മാർ താഴ്ന്നൂ ജ്യേഷ്ഠരേറ്റവും. 25

ഏവം പാർത്തിട്ടൊത്തിടുന്നില്ല സൗഖ്യം
നോക്കുന്നനേരത്തു കുരുപ്രവീര!
അതാണു ഞാനിത്ര മെലിഞ്ഞു പാരം
നിറം കുറഞ്ഞിണ്ടലിലാണ്ടതിപ്പോൾ. 26

[ 872 ] ====54. ദുർയ്യോധനസന്താപം (തുടർച്ച)====

താൻ ഹസ്തിനാപുരിയിൽ വേറൊരു യാഗത്തിനു് ഏർപ്പാട്ചെയ്യാമെന്നും അതിൽ ദുർയ്യോധനനും ധാരാളം ഉപഹാരങ്ങൾ കിട്ടുമെന്നും അല്ലാതെ പാണ്ഡവൻമാരുടെ നേരെ അസൂയപ്പെടുന്നതു ശരിയല്ലെന്നും ധൃതരാഷ്ട്രൻ ദുർയ്യോധനനോട് പറയുന്നു.


ധൃതരാഷ്ട്രൻ പറഞ്ഞു
ജ്യേഷ്ഠൻ ജ്യേഷ്ഠാത്മജൻ പാണ്ഡുപുത്രരിൽ ദ്വേഷിയായ്ക നീ
ദ്വേഷിപ്പോനിണ്ടലാണ്ടീടും നാശമാകും പ്രകാരമേ 1

ചതി കാണാത്തവൻ തുല്യവിത്തമിത്രൻ യുധിഷ്ഠിരൻ
ദ്വേഷിക്കാത്തോനവനിൽ നിന്മട്ടുള്ളോൻ ദ്വേഷമേല്ക്കയോ? 2

തുല്യാഭിജാത്യവീരൻ നീ ഭ്രാതാവിന്നുടെ ലക്ഷ്മിയെ
ഉണ്ണി, കാംക്ഷിക്കയോ തെറ്റിയരുതിമ്മാറു മാഴ്കൊലാ. 3

ആ യജ്ഞൈശ്വര്യമിച്ഛിപ്പതാകിൽ നീ ഭരതർഷഭ!
ഋത്വിക്കുകൾ നടത്തും തേ സപ്തതന്തുമഹാദ്ധ്വരം. 4

നിനക്കു കാഴ്ചവെച്ചീടും രാജാക്കൾ വളരെദ്ധനം
ബഹുമാനപ്രീതിപൂർവ്വം രത്നൗഘം ഭൂഷണങ്ങളും. 5

അനാര്യമുറയാണുണ്ണി പരസ്വത്തിങ്കലാഗ്രഹം
സ്വസന്തുഷ്ടൻ സ്വധർമ്മസ്ഥനായോനേ സുഖമാണ്ടീടു. 6

പരദ്രവ്യത്തിനുന്നായ്ക സ്വകർമ്മങ്ങളിലുദ്യുമം
നേടിക്കൊണ്ടതു രക്ഷിക്കുകിതു വൈഭവലക്ഷണം. 7

വിപത്തിങ്കൽ കൂസൽകൂടാതെന്നുമുത്സാഹിയാം നരൻ
അപ്രമത്തൻ വിനയവാനെപ്പോഴും കാണുമേ ശുഭം. 8

കൈകളെപ്പോലറുക്കൊല്ലാ നിനക്കമ്മട്ടു പാണ്ഡവർ,
ഭ്രതൃവിത്തത്തിനാശിച്ചു മിത്രദ്രോഹം തുടങ്ങൊലാ. 9

ദ്വേഷിക്കൊലാ പാണ്ഡവന്മാരെ രാജൻ
സമ്പൂർണ്ണമാം ഭ്രതൃസമ്പത്തതല്ലോ.
മിത്രദ്രോഹ പുത്ര, പെരുത്തധർമ്മം
നിന്മുത്തച്ഛന്മാർകൾ താനാണവർക്കും. 10

യജ്ഞത്തിൽ ദാനവും ചെയ്തു വേണ്ട കാമങ്ങൾ നേടി നീ
സ്ത്രീസുഖം പൂണ്ടല്ലലേലാതടങ്ങൂ ഭരതർഷഭ! 11

[ 873 ] ====55.ദുർയ്യോധനസന്താപം (തുടർച്ച)====

ധൃതരാഷ്ട്രൻ പരപ്രത്യയനേയബുദ്ധിയാണെന്നും മറ്റും സൂചിപ്പിച്ച് ദുർയ്യോധനൻ അച്ഛന്റെ അഭിപ്രായത്തെ എതിർക്കുന്നു. പാണ്ഡവന്മാരെ തോല്പിച്ച് അവരുടെ ഐശ്വര്യം വീണ്ടെടുക്കാത്തപക്ഷം താൻ ജീവി ക്കണമെന്നു വിചാരിക്കുന്നില്ലെന്നുകൂടി ദുര്യോധനൻ പറയുന്നു.



ദുര്യോധനൻ പറഞ്ഞു
സ്വന്തമാം പ്രജ്ഞയില്ലാത്തോനന്തമെന്യേ പഠിക്കിലും
ശാസ്ത്രാർത്ഥമറിയാ കൈലു കറിസ്വാദുകണക്കിനെ. 1

തോണി പൂട്ടും തോണിപോലെ മുൻകണ്ടെന്നെത്തിരിക്കയോ?
സ്വാർത്ഥം നോക്കായ്കയോ കഷ്ടമെന്നെ ദ്വേഷിക്കയോ ഭവാൻ? 2

ഇല്ലതാനീദ്ധാർത്തരാഷ്ട്രർ നിൻ കല്പനയിൽ നില്പവർ‌‌‌‌‌‌;
തനിക്കുടൻ നേടിടാവുന്നതു ഭാവിക്കുരപ്പു നീ. 3

അന്യൻ നടത്തും മേലാളുള്ളവൻ വഴിയുഴന്നുപോം
കൂടെയുള്ളോരവൻ പോയ വഴി പോകുന്നതെങ്ങനെ? 4

പരം പരിണിതപ്രജ്ഞൻ വൃദ്ധസേവി ജിതേന്ദ്രിയൻ
സ്വാർത്ഥം നോക്കും ഞങ്ങളെ നീ മോഹിപ്പിക്കുന്ന മന്നവ! 5

രാജവൃത്തം ലോകവൃത്താൽ ഭിന്നമെന്നാൻ ബൃഹസ്പതി
എന്നാൽ രാജവപ്രമത്തൻ നോക്കേണം സ്വാർത്ഥമെപ്പോഴും. 6

ക്ഷത്രിയന്നു ജയത്തിങ്കൽ നില്പൂ വൃത്തി ധരാപതേ!
അധർമ്മമോ ധർമ്മമോ സ്വവൃത്തിക്കെന്തു പരീക്ഷയാം? 7

എങ്ങുമെത്തിക്കണം ചമ്മട്ടിയാൽ സൂതൻകണക്കിനെ
ജ്വലിക്കുമരിസമ്പത്തു ഹരിപ്പോൻ ഭരതർഷഭ! 8

ഒളിച്ചോ വെളിവായിട്ടോ പ്രയോഗം ശത്രുബന്ധനം

ശസ്ത്രമെന്നാർ ശസ്ത്രവിജ്ഞാർ ശസ്ത്രം ഛേദമല്ലപോൽ. 9
ശത്രുമിത്രങ്ങൾക്കു കുറിപ്പില്ലാ മാതൃകയില്ലിഹാ!
സന്താപമേകുന്നവനെശ്ശത്രുവെന്നോതുമേ നൃപ! 10

അസന്തോഷം ശ്രീക്കു മൂലമതിലതിനാലതിനാശമേ
വളരാനുദ്യമിക്കുന്നോൻ നൃപതേ, നയശാലിയാം. 11

മമത്വം കരുതിപ്പോകൊല്ലൈശ്വര്യത്തിൽ ധനത്തിലും,
പൂർവ്വാർജ്ജിതം പരൻ നേടും, രാജധർമ്മമിതിങ്ങനെ. 12

അദ്രോഹനിശ്ചയം ചെയ്തൂ നമുചിത്തല വാസവൻ
അറുത്തു ഞായമരിയിലതു ശാശ്വതവൃത്തിയാം. 13

[ 874 ] ==== 874 ദ്യൂതപർവ്വം====

രണ്ടുപേരെ ഗ്രസിക്കും ഭ്രവാഖുക്കളെയഹിപ്പടി എതിർക്കാ മന്നവനെയും ചരിക്കാ യതിയേയുമേ. 14

ജാത്യാ വിദ്വേഷിയെന്നില്ലാ പുരുഷന്നവനീപതേ! ഏകാമിഷാർത്ഥിതാൻ ശത്രു മറ്റൊരുത്തനുമില്ലിഹ 15

ശത്രുപക്ഷം വായ്ക്കുവതു കണ്ടു മിണ്ടാതിരിക്കിലോ ആവുന്നതേ മൂലഹരം വാച്ച രോഗംകണക്കിനെ. 16

അല്പനെന്നാകിലും വൈരി വിക്രമംകൊണ്ടു വായ്കുകിൽ വേരിൽ പറ്റും പുറ്റു മരംപോലെ മുറ്റും ഗ്രസിക്കുമേ. 17

ആജമീഢ, രസിച്ചീടൊല്ലരിസമ്പത്തു കണ്ടു നീ സത്വവാന്മാർ തലയ്ക്കേറ്റും നയമാണിതു ഭാരമാം. 18

ജന്മവൃദ്ധികണക്കർത്ഥവൃദ്ധി കാംക്ഷിച്ചിടുന്നവൻ ജ്ഞാതിവർഗ്ഗത്തിൽ വർദ്ധിക്കും സദ്യോവൃദ്ധി പരാക്രമം. 19

ഈസ്സംശയം വരാഞ്ഞേനേ പാർത്ഥശ്രീ പാർത്തിടായ്കിൽ മേ ആ ശ്രീ നേടുകയോ പോരിൽ ചത്തു വീണുകിടക്കയോ. 20

ഇപ്പൊഴീ നിലയിൽ ഭൂപ, ജീവിപ്പൊന്നെന്തിനാണു ഞാൻ? വളരുന്നൂ പാണ്ഡവന്മാർ ഞങ്ങൾക്കോ വൃദ്ധിസംശയം. 21

56. യുധിഷ്ഠിരാനയനം[തിരുത്തുക]

യുധിഷ്ഠിരനെ ചൂതുകളിക്കാൻ വിളിക്കണമെന്നു ദുർയ്യോധനൻ പറയു ന്നു. വിദുരനോടു ചോദിച്ചു വേണ്ടതുപോലെ ചെയ്യാമെന്നു് ധൃതരാഷ്ട്രർ മറുപടി പറയുന്നു. ദുർയ്യോധനന്റെ നിർബന്ധം വർദ്ധിച്ചതിനാൽ ചൂതുകളിക്കാനുള്ള മണ്ഡപം പണിയിച്ചു്, ഇന്ദ്രപ്രസ്ഥത്തി ൽചെന്നു ധർമ്മപുത്രരെ കൂട്ടിക്കൊണ്ടുവരാൻ വിദുരനോടു പറയുന്നു.


ശകുനി പറഞ്ഞു
പാണ്ഡപുത്രൻ ധർമ്മജനിലേതു സമ്പത്തു പാർത്തു നീ
മാഴ്കുന്നു? നേടാമതു ഞാൻ ചൂതിനാൽ ജയിയാം വിഭോ! 1

എന്നാൽ വിളിക്കൂ നൃപതേ, കൗന്തേയൻ ധർമ്മപുത്രനെ
ഞാൻ സന്ദേഹം പെടാതെയും പടയിൽപ്പൊരുതാതെയും. 2

അക്ഷം വിട്ടക്ഷതം വെൽവേൻ വിദഗ്ദ്ധനവിദഗ്ദ്ധരെ
ഗ്ലഹങ്ങളെൻ വില്ലുകൾ കാണ്കക്ഷങ്ങൾ വിശിഖങ്ങളാം. 3

ഞാണെനിക്കക്ഷഹൃദയം തേരക്ഷത്തിൽ കളിസ്ഥലം.

ദുര്യോധനൻ പറഞ്ഞു
അക്ഷജ്ഞനാമിവൻ ചൂതാൽ പാണ്ഡുപുത്രന്റെ ലക്ഷ്മിയെ 4
നേടുവാൻ മുതിരുന്നുണ്ടങ്ങതിന്നനുവദിക്കണം.

[ 875 ] ====യുധിഷ്ഠിരാനയനം====

875


ധൃതരാഷ്ട്രൻ പറഞ്ഞു
മഹാൻ വിദുരനെൻ തമ്പി കല്പിക്കുംപടി നില്പൂ ഞാൻ 5
അവനൊത്തോർത്തുറപ്പിച്ചൂടാമിക്കാര്യത്തിന്റെ തീർപ്പിനി.

ദുര്യോധനൻ പറഞ്ഞു
വിദുരൻ സംശയം വിട്ടു ഭവാന്റെ മതി മാറ്റിടും 6
പാണ്ഡവർക്കു ഹിതംചെയ്‌വോൻ നമുക്കങ്ങനെയല്ലവൻ.

തുടരൊല്ലന്യസാമർത്ഥ്യാൽ തന്റെ കാര്യത്തിനെപ്പുമാൻ 7
ഇരുപേർക്കൊരുകാര്യത്തിൽ ബുദ്ധിസാമ്യം വരാ വിഭോ!

ഭയം കണ്ടാലൊഴിഞ്ഞാത്മരക്ഷ ചെയ്യും ജളാശയൻ 8
വർഷത്തിൽ ക്ലിന്നകുടമട്ടങ്ങു നിന്നേ നശിച്ചിടും.

ശ്രേയസ്സെത്തുംവരേ വ്യാധികളും കാക്കില്ല കാലനും
കെല്പുള്ളപ്പോൾത്തന്നെ വേണം ശ്രേയസ്സിന്റെ സമാർജ്ജനം 9

ധൃതരാഷ്ട്രൻ പറഞ്ഞു
മകനേ, ബലവദ്വൈരം രുചിക്കുന്നിലെനിക്കടോ 10
വൈരം വീഴ്ചകളുണ്ടാക്കുമതനായസശസ്ത്രമാം.

അനർത്ഥമർത്ഥംതന്നെയെന്നോർക്കയാം നീ-
യെന്നാലതോ കലഹത്തിന്റെ കൂടാം;
അതെങ്ങാനും വന്നുകൂടുന്നതായാൽ
വർഷിക്കുമേ ഖഡ്ഗതീക്ഷ്ണാശുഗൗഘം. 11

ദര്യോധനൻ പറഞ്ഞു
ചൂതിൽ പണ്ടുള്ളോരുമേ പെട്ടു കേൾപ്പു-
ണ്ടതിൽ ക്ഷയം പറ്റുകില്ലില്ല യുദ്ധം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌;
കൈക്കൊൾകങ്ങീസ്സൗബലൻ ചൊന്ന വാക്യം
കല്പിച്ചാലും സഭ തീർപ്പാനുടൻതാൻ. 12

കളിക്കോന്നോരീജ്ജനത്തിന്നു മെച്ചം
സുഖദ്വാരം മറ്റുമേർപ്പെട്ടവർക്കും
തനിക്കൊപ്പംതന്നെയാം ചൂതതങ്ങു-
ന്നിനിക്കുന്തീസുതരോടായ് നടത്തൂ. 13

ധൃതരാഷ്ട്രൻ പറഞ്ഞു
നിൻ വാക്കേതും മമ ബോധിപ്പതില്ലാ
നിന്നിഷ്ടം നീ ചെയ്തുകൊള്ളൂ നരേന്ദ്ര!
പശ്ചാത്താപം പറ്റുമീമട്ടു ചെയ്താ-
ലിച്ചൊന്നതോ ധർമ്മ്യമാവില്ല മേലിൽ. 14

പ്രാജ്ഞാൻ പ്രാജ്ഞാബുദ്ധിമാർഗ്ഗം നടപ്പോൻ
പാർത്തു മുന്നേ വിദുരൻതാനീതെന്നാൽ

[ 876 ] ====876 ദ്യൂതപർവ്വം====


അതുണ്ടിപ്പോളവശന്നാപ്പെടുന്നു
മഹാഭയം ക്ഷത്രിയലോകനാശം. 15

വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലിദ്ധൃതരാഷ്ടൻ മനീഷി
ദൈവം പരം ദുസ്തരമെന്ന് കണ്ടും
ചൊന്നാനുച്ചം ഭൃത്യരോടങ്ങു പുത്രൻ
ചൊന്നാ വാക്കിൽപ്പെട്ടു ദൈവപ്രമൂഢൻ. 16

“സഹസ്രം തൂണൊത്തു പൊൻരത്നചിത്രം
ശതദ്വാരം സ്ഫടികക്കോട്ടയോടും
വിളിപ്പാടാം ദീർഗ്ഘവിസ്താരമോടും
ചമയ്ക്കട്ടെ സഭ വേഗം പണിക്കാർ,” 17

എന്നോതിക്കേട്ടുടനെ നിർവിശങ്കം
പ്രാജ്ഞപ്പണിക്കാരതു തീർത്തു ജവത്തിൽ
ശില്പജ്ഞാരാസഭയിൽ ദ്രവ്യജാല-
മല്പേതരം വെച്ചു വേണ്ടുംവിധത്തിൽ. 18

അല്പം നാളാൽ സഭ നിർമ്മിച്ചസംഖ്യം
രത്നങ്ങളാലേറ്റവും ഭംഗിയാക്കി
സ്വർണ്ണാസനങ്ങളുമേറ്റം നിരത്തി-
കേൾപ്പിച്ചാരോ നൃപനേ പ്രീതിപൂർവ്വം. 19

ഉടൻ വിദ്വാൻ വിദുരാമത്യനോടാ-
യുരച്ചാനാദ്ധൃതരാഷ്ട്രൻ നരേന്ദ്രൻ
യുധിഷ്ഠിരക്ഷിതിഭൃൽപുത്രനേയെൻ-
മൊഴിപ്പടിക്കുടനിങ്ങാനയിക്കു. 20

ശയ്യാസനാദ്യുപബർഹങ്ങളോടും
രത്നാഢ്യയാമിസ്സഭ ധർമ്മപുത്രൻ
ഭ്രതാക്കളോടൊത്തു കാണട്ടെയിങ്ങു
സുഹൃദ്ദ്യൂതം ചെയ്തുകൊള്ളട്ടെ പിന്നെ. 21

====57.യുധിഷ്ഠിരാനയനം (തുടർച്ച)====

ധൃതരാഷ്ട്രന്റെ ആലോചനയെ വിദുരൻ എതിർക്കുന്നു. ദൈവേച്ഛനടക്കട്ടെ എന്നു പറ ഞ്ഞ് വിദുരനെ ഇന്ദ്രപ്രസ്ഥത്തിലേക്കു പോകാൻ ധൃതരാഷ്ട്രൻ വീണ്ടും പ്രേരിപ്പിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
സുതൻതന്റെ മതം കണ്ടു ധൃതരാഷ്ട്രനരാധിപൻ
ദൈവം ദുസ്തരമെന്നോർത്തിട്ടേവം ചെയ്തു മഹീപതേ! 1

അന്യായമാം വാക്കു കേട്ടു വിദുരൻ പണ്ഡിതോത്തമൻ
ഭ്രതൃവാക്കഭിനന്ദിച്ചീലോതിനാനുടനിങ്ങനെ. 2

[ 877 ] ====യുധിഷ്ഠിരസഭാഗമനം====

877

വിദുരൻ പറഞ്ഞു നിന്നാജ്ഞ ഞാനഭിനന്ദിപ്പതില്ലാ ചെയ്യാവല്ലേവം, കുലനാശാൽ ഭയം മേ, തമ്മിൽത്തെറ്റിക്കലഹിക്കും സുതന്മാർ ദ്യൂതത്താലെന്നോർത്തിടുന്നേൻ‌ നരേന്ദ്ര! 3

ധൃതരാഷ്ട്രൻ പറഞ്ഞു ഇതിൽ താപം കലഹത്താൽ വരാ മേ ദൈവം ക്ഷത്താവേ, തെറ്റി നില്ക്കാതിരിക്കിൽ; ധാതാവിനാൽ ദൈവവശത്തിൽ വിശ്വം നടക്കുന്നൂതാൻ സ്വതന്ത്രത്വമില്ലാ. 4

എന്നാലോ വിദുരാ, ചെന്നിട്ടെന്റെ ശാസനയാലെ നീ ഉടൻ കൊണ്ടുവരൂ വീരൻ കൗന്തേയൻ ധർമ്മപുത്രനെ. 5

====58.യുധിഷ്ഠിരസഭാഗമനം====

ധർമ്മപുത്രരും വിദുരനും തമ്മിലുള്ള വാർത്താലാപം. ചൂതുകളിയുടെ ദോഷഫലങ്ങളെ ധർമ്മപുത്രൻ വിവരിക്കുന്നു ഒടുവിൽ അച്ഛന്റെ കല്പന അനുസരിച്ച് ആ പാണ്ഡവ ജ്യേഷ്ഠ്യൻ സഹോദരന്മാരോടും പരിവാരത്തോടുംകൂടി ഹസ്തിനപുരത്തിലെത്തുന്നു. കൗരവന്മാരു മായി സല്ലപിച്ച് അന്നത്തെ രാത്രി കഴിച്ചുകൂട്ടുന്നു.


വൈശമ്പായനൻ പറഞ്ഞു
പിന്നെപ്പോയീ വിദുരൻ തേർക്കിണങ്ങി-
യൂക്കിൽ പായും നല്ലൊരശ്വങ്ങളേടും
ബലാൽ ചൊല്ലും ധൃതരാഷ്ട്രജ്ഞമൂലം
പ്രാജ്ഞന്മാരാം പാണ്ഡവന്മാരിടത്തിൽ. 1

അവൻ വഴി കടന്നിട്ടാ രാജധാനിയണഞ്ഞുടൻ
അകംപൂക്കാൻ മഹാധീമാൻ വിപ്രപൂജകളേറ്റഹോ! 2

കുബേരാലയമൊക്കുന്ന രാജഗേഹമണഞ്ഞവൻ
ധർമ്മശീലൻ ചെന്നു കണ്ടൂ ധർമ്മനന്ദനഭൂപനെ. 3

സത്യവ്രതൻ യോഗ്യനാം ധർമ്മപുത്ര-
നരേശ്വരൻ വിദുരൻതന്നെയപ്പോൾ
പൂജാപൂർവ്വം സ്വീകരിച്ചിട്ടു ചോദ്യം-
ചെയ്‌തൂ സപുത്രൻ ധൃതരാഷ്ട്രന്റെ വൃത്തം. 4

യുധിഷ്ഠിരൻ പറഞ്ഞു
കാണുന്നൂ നിന്മാനസത്തിന്നു മാന്ദ്യം
ക്ഷത്താവേ, നീ ക്ഷേമമായ്‌വന്നതല്ലി?
നില്ക്കുന്നില്ലേ മക്കൾ വൃദ്ധന്റെ പാട്ടിൽ?
സ്വാധീനന്മാരല്ലയോ കീഴ്‌നൃപന്മാർ? 5

[ 878 ] ====878 ദ്യൂതപർവ്വം====

വിദുരൻ പറഞ്ഞു വാണീടുന്നൂ സുഖമായ് മാന്യഭൂപൻ സ്വപുത്രനായ് കൂട്ടരൊത്തിന്ദ്രകല്പൻ നന്ദിക്കുന്നൂ പുത്രഗുണാനുകൂലൻ വിശോകനായ് സ്വാത്മനിഷ്ഠൻ വരിഷ്ഠൻ. 6

ഇതങ്ങോടാക്കുരുരാജൻ പറഞ്ഞു ചോദിച്ചാദ്യം കുശലാനാമയങ്ങൾ നിൻ ഭ്രാതാക്കാൾക്കീസ്സഭയോ നിൻ സഭയ്ക്കൊ- ത്തൊന്നാണതെന്നുണ്ണി, നീ വന്നു കാണൂ. 7

ഇതിൽ ഭ്രാതാക്കളുമായ് ചേർന്നു പാർത്ഥ! സുഹൃദ്ദ്യൂതം ചെയ്ക പാരം രമിക്ക രസിക്കുമേ നിങ്ങളായ് ചേർന്നു ഞങ്ങ- ളിണങ്ങീടും കൗരവന്മാരുമെല്ലാം. 8

മഹാത്മാവാം ധൃതരാഷ്ട്രക്ഷിതീശൻ ചൂതിൽ കൂട്ടും കിതവന്മാരെയപ്പോൾ കാണാമങ്ങയ്ക്കവിടെച്ചേർന്നിരിപ്പാ- യെന്നായ്‌‌‌വന്നേൻ നൃപതേ സ്വീകരിക്കു. 9

യുധിഷ്ഠിരൻ പറഞ്ഞു ചൂതിൽ ക്ഷത്താവേ, കലഹം നമ്മിലുണ്ടാ- മാരീ ദ്യൂതം ബുദ്ധിമാൻ സമ്മതിക്കും? എന്തോർക്കുന്നൂ യുക്തമെന്നായ് ഭവാനീ- യുള്ളോരെല്ലാം നിൻമൊഴിപ്പാട്ടിൽ നില്പു. 10

വിദുരൻ പറഞ്ഞു കാണുന്നേൻ ഞാൻ ചൂതൊരനർത്ഥവിത്തെ- ന്നിതങ്ങില്ലാതാക്കുവാൻ നോക്കിതാനും; രാജവെന്നേ നിന്നടുക്കല്ക്കയച്ചൂ വിദ്വാൻ, കേട്ടിട്ടങ്ങു നിൻ നന്മ ചെയ്ക. 11

യുധിഷ്ഠിരൻ പറഞ്ഞു വേറിട്ടാരാദ്ധൃതരാഷ്ട്രാത്മജന്മാ- രല്ലതുണ്ടാം കിതവന്മാർകൾ ചൂതിൽ? ചോദിക്കട്ടേ വിദുരാ, ചൊല്ലു നമ്മോ- ടാരോടു നാം ശതമേകിക്കളിപ്പൂ 12

വിദുരൻ പറഞ്ഞു ഗാന്ധാരരാജൻ ശകുനിക്ഷോണിനാഥ- മന്നൻ കളിപ്പോൻ കൈയടക്കം മതാക്ഷൻ വിവിംശതീ ചിത്രസേനൻ നരേന്ദ്രൻ സത്യവ്രതൻ പുരുമിത്രൻ ജയൻതാൻ. 13 </poem> [ 879 ] ====യുധിഷ്ഠിരസഭാഗമനം 879====


യുധിഷ്ഠിരൻ പറഞ്ഞു
മഹാഭയന്മാർ കിതവന്മാർ നിരന്നു
കള്ളച്ചം താർന്നുവരങ്ങുണ്ടിരിപ്പു
ധാതാവിനാൽ ദൈവവശത്തിൽ വിശ്വം
നടക്കുന്നൂതാൻ സ്വതന്ത്രമില്ലാ. 14

രാജേന്ദ്രശ്രീ ധൃതരാഷ്ട്രജ്ഞമൂലം
പോവാതിരിക്കാ സുകവേ, ചൂതിനീ ഞാൻ
മകന്നച്ഛൻ പ്രിയനാണെന്നുമെന്നാൽ-
ച്ചെയ്‌വോൻ ഞാൻ നീ വിദുരാ, ചൊന്നവണ്ണം. 15

ഇല്ലാഗ്രഹം ശകുനിയായ് ഞാൻ കളിക്കി-
ല്ലെന്നേ വെൽവാനായ് വിളിക്കാതെ രംഗേ
വിളിച്ചാൽ ഞാൻ പിൻവലിക്കില്ല ചെറ്റു-
മിതൊന്നത്രേ ശാശ്വതമാം വ്രതം മേ. 16

വൈശമ്പയനാൻ പറഞ്ഞു
ഏവം ക്ഷത്തവോടു കൗന്തേയനോതി
യാത്രയ്ക്കൊരുങ്ങാനങ്ങു കല്പിച്ചു വേഗം
പോന്നൂ പിറ്റേന്നാൾ സഗമൻ സാനുയാത്രൻ
സസ്ത്രീകനായ് കൃഷ്ണയെ മുന്നിലാക്കി. 17

“ദൈവം പ്രജ്ഞയെ മോഷടിക്കും ദൃഷ്ടിയെ പ്രഭപോലവേ
കയറാൽ കെട്ടിയവിധം ധാതാവിൻ പാട്ടിലാം നരൻ.” 18

എന്നോതിപ്പോന്നിതരചൻ ക്ഷത്താവൊത്തു യുധിഷ്ഠിരൻ
അവൻ വിളിച്ചൊരു വിളി പൊറുക്കാതെയരിന്ദമൻ. 19

ബാൽഹീകാശ്വാഢ്യമായിടും തേരേറ്റിപ്പരമർദ്ദനൻ
പരിച്ഛദാന്വിതം ഭ്രാതാക്കളുമായ് പോന്നു പാണ്ഡവൻ. 20

രാജശ്രീയാൽ ജ്വലിക്കുന്നോൻ പോന്നൂ ബ്രഹ്മപുരസ്സരൻ
ധൃതരാഷ്ട്രൻ വിളിച്ചിട്ടു കാലത്തിൻ നിശ്ചയപ്പടി. 21

ഹസ്തിനാപുരിയിൽ പുക്കൂ ധൃതരാഷ്ട്രന്റെ മന്ദിരേ
ചെന്നു കണ്ടൂ ധാർമ്മികനാപ്പാണ്ഡവൻ ധൃതരാഷ്ട്രനെ. 22

ഭീഷ്മൻ ദ്രോണൻ കൃപൻ കർണ്ണൻ ദ്രൗണിയെന്നിവരോടുമേ
ന്യായമാംവണ്ണമവിടെസ്സംഗമിച്ചീടിനാൻ വിഭു. 23

സംഗമിച്ചൂ മഹാബാഹു സോമദത്തനൊടും പരം
ദുര്യോധനനൊടും ശല്യരോടും ശകുനിയോടുമേ, 24

മുൻകൂട്ടിയവിടെയ്ക്കെത്തീട്ടുള്ള മന്നവരോടുമേ
വീരൻ ദുശ്ശാസനനൊടും സർവ്വഭ്രാതാക്കളോടുമേ 25

   ജയദ്രഥനൊടും പിന്നെസ്സർവ്വ കൗരവരോടുമേ
പിന്നെയവരൊടും ചേർന്നു സോദരന്മാരുമൊത്തവൻ 26

ധീമാനാം ധൃതരാഷ്ട്രന്റെ ഗൃഹത്തിങ്കൽ കരേറിനാൻ.

[ 880 ] ====880 ദ്യൂതപർവ്വം====

അവിടെക്കണ്ടിതു പതിവ്രത ഗാന്ധാരിദേവിയെ 27

സ്നുഷാജനാന്തരേ താരാമദ്ധ്യേ രോഹിണിപോലവേ ഗാന്ധാരിയെക്കൂപ്പിയവൻ പ്രതിനന്ദനമേറ്റുടൻ 28

കണ്ടു പിതാവായ വൃദ്ധൻ പ്രജ്ഞാചക്ഷുസു ഭൂപനെ. നൃപൻ ഘ്രാമിച്ചു മൂർദ്ധാവിലാക്കൗരവകുമാരരെ 29

രാജൻ, പാണ്ഡവരാം നാലവർ ഭീമസേനാദ്യരേയുമേ പിന്നെസ്സന്തോഷമായ്ത്തീർന്നൂ കൗരവന്മാർക്കു ഭൂപതേ! 30

പ്രിയദർശനരാം പാണ്ഡുപുത്രരെക്കാണ്കകാരണം. പ്രവേശിച്ചൂ സാനുവാദം രത്നമുള്ള ഗൃഹങ്ങളിൽ 31

വന്നുചേർന്നവരെക്കണ്ടൂ കൃഷ്ണാദി സ്ത്രീകളേയുമേ. ജ്വലിക്കുംപോലെ പാഞ്ചാലിക്കൊക്കും സമ്പത്തു കാണ്കയാൽ 32

ധൃതരാഷ്ട്രസ്നുഷക്കൾതൻ നന്ദിയൊന്നു കുറഞ്ഞുപോയ്. പിന്നെയാപ്പുരുഷേന്ദ്രന്മാർ സ്ത്രീകളോടിടചേർന്നുടൻ 33

വ്യായാമാദികളും ചെയ്‌‌‌‌തൂ പ്രാസാധനവിശേഷവും പിന്നെക്കൃതഹ്നികരവർ ദിവ്യചന്ദനചർച്ചിതർ 34

കല്യാണാശംസയോടൊത്തു വിപ്രാശീർവ്വാദമേറ്റുടൻ ഹൃദ്യാന്നശമനം ചെയ്തു ശയ്യാഗാരം കരേറിനാർ 35

സ്ത്രീകൾ പാടുന്നതും കേട്ടു കിടന്നൂ കുരുപൂംഗവർ. തൽസംഗാനന്തരം പ്രീതരായീ പരപുരഞ്ജയർ 36

രതിക്രീഡയൊടും സൗഖ്യമായീ രാത്രിയവർക്കിഹ; സ്തുതി കേട്ടും വിശ്രമിച്ചും കാലത്തവരുണർന്നതേ. 37

രാവിൽ സൗഖ്യത്തൊടും പാർത്തു പുലർച്ചയ്ക്കു കൃതാഹ്നികർ രമ്യയാം സഭയിൽ പുക്കാർ കിതവന്മാർ പുകഴ്ത്തവേ. 38

59. യുധിഷ്ഠിരശകുനിസംവാദം[തിരുത്തുക]

ചൂതുകളിയുടെ ദോഷഫലങ്ങളെപ്പറ്റി യുധിഷ്ഠിരൻ ശകുനിയോടു പലതും പറയു ന്നു. ശകുനി ആ അഭിപ്രായങ്ങളിൽ ഓരോന്നിനെയും എതിർക്കുന്നു. ഒടുവിൽ യുധിഷ്ഠിരൻ മനസ്സില്ലാമനസ്സോടെ ചൂതുകളിക്കാമെന്നു സമ്മതിക്കുന്നു.



വൈശാമ്പയനൻ പറയുന്നു
സഭയിൽ ചെന്നിട്ടു പാർത്ഥൻ ധർമ്മജൻമുൻപെഴുന്നവൻ
ഭൂപാലാരായീച്ചേർന്നിട്ടു പൂജ്യരെപ്പൂജചെയ്തുടൻ 1

വയക്രമാചാരപൂർവ്വമിരുന്നിതു യഥാർഹമേ
വിലയേറും വിരിപ്പുള്ള ചിത്രരമ്യാസനങ്ങളിൽ.

[ 881 ] ====യുധിഷ്ഠിരശകുനിസംവാദം 881 ====

അവരമ്മട്ടിരുന്നൊപ്പം സർവ്വോർവ്വീശരീരിക്കവേ സൗബലൻ തത്ര ശകുനി യുധിഷ്ഠിരനൊടോതിനാൻ. 3

ശകുനി പറഞ്ഞു പടം വിരിച്ചു സഭയില‌ങ്ങെക്കാക്കുന്നിതേവരും ചൂതു നാട്ടു കളിപ്പാനായൊരുങ്ങുക യുധിഷ്ഠിര! 4

യുധിഷ്ഠിരൻ പറഞ്ഞു ചതി പാപം, ചൂതുകളി ക്ഷാത്രമാം, തോലിയില്ലിതിൽ ധ്രുവയാം നീതിയി, ല്ലെന്തീ ചൂതു വാഴ്ത്തുന്നു ഭൂപതേ! 5

ചൂതാട്ടംകൊണ്ടുള്ള മാനം പ്രശംസിക്കാറുമില്ലിഹ ശകുനേ, ക്രൂരമായ് നമ്മെദ്ദുർമ്മാർഗ്ഗത്തിൽ ജയിക്കൊലാ. 6

ശകുനി പറഞ്ഞു വിവേകമുള്ളോൻ ചതി കണ്ടിടുന്നോ- നക്ഷപ്രയോഗാശയവേദി ദക്ഷൻ മഹാശയൻ കിതവൻ ദ്യുതവിജ്ഞ- നെല്ലാ ക്രിയയ്ക്കും മതിയാകുമല്ലോ. 7

അക്ഷഗ്ലഹം തോലി തരുന്നു നമ്മൾ- ക്കതിൽക്കുറ്റം ചെറ്റുമേയില്ല പാർത്ഥ! കളിക്ക നമ്മൾക്കു വിശങ്ക വേണ്ടാ വെയ്ക്കൂ വിഭോ, പണയം വൈകിടേണ്ടാ. 8

യുധിഷ്ഠിരൻ പറഞ്ഞു ഏവം പറഞ്ഞിതസിതൻ ദേവലൻ മുനിസത്തമൻ ലോകമാർഗ്ഗത്തിലൊക്കേയുമെപ്പൊഴും സഞ്ചരിപ്പവൻ: 9

“കള്ളമായ് കിതവന്മാരൊത്തുള്ളോരീച്ചൂതു പാപമാം ധർമ്മത്താലേ ജയം പോരിലിതിന്മട്ടല്ല ദേവനം.” 10

കന്നങ്ങൾ ചൊല്ലാ കന്നത്തം ചതി കാട്ടി നടന്നിടാ ശാച്ചതിയരില്ലാത്ത യുദ്ധം സൽപുരുഷവ്രതം. 11

ബ്രാഹ്മണാർത്ഥം ശക്തിപോലെ ശിക്ഷിപ്പാനുദ്യമിപ്പു നാം ആ ദ്രവ്യം ശകുനേ, നേർത്തു ചതിച്ചൂ തിലടക്കൊലാ. 12

കാമിക്കുന്നില്ല ചതിയാൽ സുഖവും ഞാൻ ധനങ്ങളും കിതവന്നുള്ളൊരീ വൃത്തം സജ്ജനാദൃതമല്ലെടോ. 13

ശകുനി പറഞ്ഞു ശ്രോത്രിയൻ ഛലമായ് ശ്രോത്രിയന്മാരോടേല്പു ധർമ്മജ! വിദ്വാനവിദ്വാനൊടേല്പൂ ഛലമെന്നോതിടാ ജനം. 14

അക്ഷശിക്ഷിതരേല്ക്കുന്നൂ ഛലത്താൽതന്നെ ധർമ്മജ! വിദ്വാനവിദ്വാനൊടേല്പു ഛലമെന്നോതിടാ ജനം. 15

അനസ്ത്രജ്ഞനൊടസ്ത്രജ്ഞൻ ബലം കെട്ടോനൊടായ് ബലി ഏവമെല്ലാത്തൊഴിലിലും ഛലത്താൽതന്നെ ധർമ്മജ! 16

വിദ്വാനവിദ്വാനൊടേല്പു ഛലമെന്നോതിടാ ജനം. </poem> [ 882 ] ====882 ദ്യുതപർവ്വം====

ഏവമങ്ങെന്നൊടേറ്റിപ്പോൾ ഛലമെന്നു നിനയ്ക്കകിൽ 17

ചൂതിൽ നിന്നിട്ടു പിൻവാങ്ങൂ ഭയമുണ്ടെങ്കിലോ ഭവാൻ.

യുധിഷ്ഠിരൻ പറഞ്ഞു വിളിച്ചാൽ പിൻവലിക്കില്ലെന്നെനിക്കുണ്ടു ദൃഢവ്രതം 18 വിധിയോബലവാൻ രാജൻ, ദൈവത്തിൻ പാട്ടിൽ നില്പു ഈ യോഗത്തിങ്കലാരോടു ചുതിന്നേറ്റു കളിപ്പു ഞാൻ. [ഞാൻ പണയം വെയ്ക്കുവാനാരുണ്ടെന്നാൽ ചൂതു തുടങ്ങിടാം.

ദുര്യോധനൻ പറഞ്ഞു ധനരത്നങ്ങൾ ഞാനുണ്ടു കൊടുപ്പാനവനിപതേ! 20 എന്റെപേർക്കു കളിച്ചീടുമങ്ങീശ്ശകുനി മാതുലൻ.

യുധിഷ്ഠിരൻ പറഞ്ഞു അന്യന്റെപേർക്കന്യനേറ്റ ചൂതിൽ വൈഷമ്യമോർപ്പു ഞാൻ 21 ഇതോർക്കേണം പ്രാജ്ഞ, ഭവാനെന്നാലാട്ടേ തുടങ്ങുക.

60. ദ്യൂതാരംഭം[തിരുത്തുക]

പന്തയംവെച്ച് ധർമ്മപുത്രനും ശകുനിയും തമ്മിൽ ചൂതുകളി തുടങ്ങുന്നു. ധർമ്മപുത്രരുടെ പരാജയം.


വൈശമ്പായനൻ പറഞ്ഞു
ചൂതിന്നൊരുക്കമായപ്പോളാ ഭൂപാലകരേവരും
ധൃതരാഷ്ട്രനെ മുൻപാക്കീട്ടാസ്സഭാസ്ഥലമേറിനാർ. 1

ഭീഷ്മൻ ദ്രോണൻ കൃപൻ പിന്നെദ്ധീമാൻ വിദുരനെന്നിവർ
അതിപ്രീതിപെടാതുള്ള മനസ്സോടെത്തി ഭാരത! 2

അവർ സിംഹഗ്രീവരോജസ്വികൾ ചേർന്നു തിരിഞ്ഞുമേ
ഇരുന്നു ഭൂരിരുചിരചിത്രസിംഹാസനങ്ങളിൽ 3

രാജാക്കൻമാരൊത്തുചേർന്നാസ്സഭ ശോഭിച്ചു ഭൂപതേ!
യോഗ്യരാം ദേവകൾ നിറഞ്ഞൊത്താ സ്വർഗ്ഗംകണക്കിനെ 4

വേദജ്ഞരേവരും ശൂരരവർ ഭാസ്വരമൂർത്തികൾ
ആരംഭിച്ചു മഹാരാജ, സുഹൃദ്ദ്യൂതമതിന്നുമേൽ 5

യുധിഷ്ഠിരൻ പറഞ്ഞു
ഇതാ കടൽച്ചുഴിയിലുണ്ടായേറ്റം വിലയാം മണി
ഹാരത്തിൽ കോർത്തു മാറ്റേറും തങ്കം കെട്ടിയ ഭൂഷണം. 6

ഇതെൻ പണയമങ്ങയ്ക്കെന്തെതിരരാം പണയം നൃപ!
എന്നോടിങ്ങു മഹാരാജ, ധനം വെച്ചു കളിക്കവാൻ? 7

ദുര്യോധനൻ പറഞ്ഞു
എനിക്കിങ്ങുണ്ടു മണികൾ പെരുത്തു ധനജാലവും
ദ്രവ്യത്തിരക്കെനിക്കില്ലീക്കളിക്കങ്ങു ജയിക്കുക. 8

[ 883 ] ====ദേവനം====

വൈശമ്പായനൻ പറഞ്ഞു ഉടനക്ഷങ്ങൾ ശകുനിയെടുത്താനക്ഷദക്ഷിണൻ ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 9

61. ദേവനം[തിരുത്തുക]

ചുതുകളി (തുടർച്ച). ധർമ്മപുത്രൻ കൂടുതൽ കൂടുതൽ പന്തയംവെച്ചു വീണ്ടും വീണ്ടും കളിക്കുന്നു. ശകുനിയുടെ കള്ളക്കളിനിമിത്തം പിന്നെയും പിന്നെയും തോല്ക്കുന്നു.


യുധിഷ്ഠിരൻ പറഞ്ഞു
ഗർവ്വിഷ്ഠ, കള്ളംകൊണ്ടിട്ടീക്കളിയിൽ തോറ്റുപോയി ഞാൻ
കളിക്കാം ശകുനേ, തമ്മിൽ നേടി നോക്കി നമുക്കിനി. 1

ആയിരം സ്വർണ്ണനിഷ്ക്കങ്ങൾ കൂടും പെട്ടികളുണ്ടിതാ
ഒടുങ്ങാതുള്ള പൊൻ വെള്ളിഭണ്ഡാരമിതസംഖ്യമേ; 2

ഇതെന്റെ പണയം രാജൻ, നിന്നോടൊന്നു കളിക്കുവാൻ
കുരുവംശകരജ്യേഷ്ഠപാണ്ഡവോർവ്വീശനോടുടൻ 3

ജയിച്ചിതെന്നും ശകുനി പറഞ്ഞാനതുനേരമേ.

യുധിഷ്ഠിരൻ പറഞ്ഞു
ഇതായിരത്തിനെതിരായ് പുലിത്തോലിട്ടുറപ്പൊടും 4

സുചക്രോപസ്കരം രമ്യം കിങ്ങിണിജാലസുന്ദരം
മുഴങ്ങിടും രാജരഥമിങ്ങു നാം പോന്ന വാഹനം 5

മുഖ്യം ജൈത്രരഥം പുണ്യം കാർക്കടൽ കടുനിസ്വനം
കുരരപ്പക്ഷിനിറമുള്ളെട്ടു ജാത്യഹയങ്ങൾതാൻ 6

ഇതേന്തുന്നൂ ഭ്രാതലത്തിലിവറ്റിന്നടി പറ്റിടാ
ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ 7

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളകളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠരനൊടോതിനാൻ 8

യുധിഷ്ഠിരൻ പറഞ്ഞു
ആയിരം ദാസികളിതാ പൊന്നണിഞ്ഞു ചമഞ്ഞവർ
ശംഖുകൈവളയേന്തുന്നോർ പതക്കംകെട്ടിയുള്ളവർ, 9

പുഷ്പഭ്രഷാഢ്യമാർ നല്ല വസ്ത്രം ചന്ദനമാർന്നവർ
മണിഹേമങ്ങളണിവോർ ചതുഷ്ഷഷ്ടികലാഢ്യമാർ 10

സ്നാതകാമാത്യ നൃപതിമാരിലെന്നുടെയാജ്ഞയാൽ
ആടിപ്പാടിബ്ഭംഗി ചൊല്ലിശ് ശുശ്രൂഷിച്ചമരുന്നവർ

ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ

[ 884 ] ====884 ദ്യൂതപർവ്വം====


വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളകളി കളിച്ചുടൻ 12
ജയിച്ചിതെന്നും ശകുനി യുധിഷ്ഠരനൊടോതിനാൻ.

യുധിഷ്ഠിരൻ പറഞ്ഞു
ഇത്രത്തോളം സഹസ്രങ്ങൾ ദാസന്മാരുണ്ടെനിക്കിഹ 13
സമർത്ഥന്മാർ പാട്ടിൽ നില്പോർ പട്ടുവസ്ത്രമുടുത്തവർ,
ചെറുപ്പക്കാർ ബുദ്ധിമാന്മാർ ദാന്തർ കുണ്ഡലമണ്ഡിതർ 14
പാത്രമേന്തിദ്ദിവാരാത്രം പാന്ഥന്മാർകളെയൂട്ടുവോർ;
ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ 15

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളകളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠരനൊടോതിനാൻ. 16

യുധിഷ്ഠിരൻ പറഞ്ഞു
നില്ക്കുന്നുണ്ടായിരം മത്തഗജങ്ങൾ മമ സൗബല!
പൊൻചങ്ങലക്കോപ്പണിഞ്ഞു ഹേമമാലികൾ പത്മികൾ. 17
ഇണങ്ങും രാജവാഹങ്ങൾ പോരിലൊച്ച സഹിപ്പവ
നുകമൊക്കും കൊമ്പുമായ് വാച്ചെട്ടെട്ടു പിടിയൊത്തഹോ! 18
പുരം പിളർക്കുന്നവകൾ പുതുക്കാർനിറമാർന്നവ;
ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ 19

വൈശമ്പായനൻ പറഞ്ഞു
കൗന്തേയനേവം ചൊന്നപ്പോൾ ചിരിച്ചും കൊണ്ടു സൗബലൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 20
യുധിഷ്ഠിരൻ പറഞ്ഞു
ഇത്രത്തോളം തന്നെ തേരു പൊൻതണ്ടിൽ കൊടിയാണ്ടവ
ഇണങ്ങുമശ്വങ്ങളൊടും യോധത്തേരാളിയൊത്തവ. 21
ഇതിലോരോരുത്തനായിരത്തിന്മേലുണ്ടു ശമ്പളം
മാസംതോറും യുദ്ധമുണ്ടെന്നാലുമില്ലെങ്കിലും ശരി. 22
ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ

വൈശമ്പായനൻ പറഞ്ഞു
ഈവണ്ണം ചൊന്നരളവിൽ പകയാണ്ട ദുരാശയൻ 23
ജയിച്ചിതെന്നും ശകുനി യുധിഷ്ഠരനൊടോതിനാൻ.

യുധിഷ്ഠിരൻ പറഞ്ഞു
തിത്തിരിപ്പുൾനിറം പൂണ്ടു പൊന്നണിഞ്ഞുള്ള വാജികൾ 24
പ്രീതിയോടും ചിത്രരഥൻ ഗാണ്ഡീവിക്കു കൊടുത്തവ
യുദ്ധത്തിൽ തോറ്റടങ്ങീട്ടു നന്ദി പൂണ്ടന്നരിന്ദമൻ;
ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ 25

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളകളി കളിച്ചുടൻ 26
ജയിച്ചിതെന്നും ശകുനി യുധിഷ്ഠരനൊടോതിനാൻ.

[ 885 ] ====62.വിദുരഹിതവാക്യം 885====



യുധിഷ്ഠിരൻ പറഞ്ഞു
സല്ല തേരും വണ്ടികളും പതിനായിരമുണ്ടു മേ 27
പലമാതിരി വാഹങ്ങൾ പൂട്ടിനില്ക്കുന്നു സജ്ജമായ്.
ഏവം നാനാജാതിയിൽനിന്നെടുത്തൊപ്പിച്ചസംഖ്യമേ 28
പട കൂട്ടിയ വീരന്മാരെല്ലാം വിക്രമശാലികൾ
പാൽ കുടിക്കുന്നവർ പരം ശാല്യന്നത്തെബ്ഭുജിപ്പവർ 29
മാർ വിരിഞ്ഞുള്ളവരറുപതിനായിരമുണ്ടിവർ;
ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ

വൈശമ്പായനൻ പറഞ്ഞു
  ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളകളി കളിച്ചുടൻ
  ജയിച്ചിതെന്നും ശകുനി യുധിഷ്ഠരനൊടോതിനാൻ. 31

യുധിഷ്ഠിരൻ പറഞ്ഞു
നാനൂറങ്ങുണ്ടു നിധികൾ ചെമ്പുകുട്ടകമാണ്ടവ
 
ഒരോന്നിലയ്യഞ്ചുപറത്തങ്കസ്സ്വർണ്ണങ്ങളുണ്ടിഹ 32
വിലവേററ്റെഴും നല്ല കാഞ്ചനംതന്നെ ഭാരത!
ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളകളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠരനൊടോതിനാൻ. 34

62. വിദുരഹിതവാക്യം[തിരുത്തുക]

ദുർയ്യോധനൻ ജനിച്ച സമയത്തുതന്നെ പല ദുർന്നിമിത്തങ്ങളും കണ്ടതാണെന്നും അവൻനിമിത്തം വംശം മുടിയാൻപോവുകയാണെന്നും അതു കൊണ്ടു് ആ ഒരുത്ത നെ ഉപേക്ഷിച്ച കുലത്തെ രക്ഷിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും മറ്റും വിദുരൻ ധൃതരാഷ്ട്രരോടു പറയുന്നു.


വൈശമ്പായനൻ പറഞ്ഞു
സർവ്വാപഹാരിയായ് ഘോരദ്യൂതമേവം നടക്കവേ
സംശയം സർവ്വവും തീർക്കും വിദുരൻ ചൊല്ലിയിങ്ങനെ. 1

വിദുരൻ പറഞ്ഞു
മഹാരാജ, ധരിച്ചാലും ഞാൻ ചൊല്ലുന്നതു ഭാരത!
ചാകുന്നവന്നൗഷധംപോലങ്ങയ്ക്കിതു രുചിച്ചിടാ. 2

ജനിച്ചന്നേ മുന്നമങ്ങോരിയിട്ടൂ
കുറുക്കന്മട്ടുഗ്രമായ് പാപബുദ്ധി
ദുര്യോധനൻ ഭാരതന്മാർ കുലഘ്ന-
നിപ്പോൾ നിങ്ങൾക്കീയിവൻ നാശഹേതു. 3

മോഹാലങ്ങറിയുന്നില്ലാ ഗൃഹം വാഴും കുറുക്കനെ
ദുര്യോധനാകാരനവനെന്റെ നന്മൊഴി കേൾക്ക നീ. 4

[ 886 ] ====ദ്യൂതപർവ്വം 886====


തേനെടുപ്പോൻ തേനു കണ്ടാൽ വീഴുന്ന കഥയോർത്തിടാ
കേറിച്ചെന്നതിൽ മുങ്ങീടുമെന്നിട്ടോ വീണുപോയിടും. 5

ഇവനക്ഷദ്യൂതമത്തൻ സൂക്ഷിക്കുന്നില്ല തേൻപടി
മഹാരഥദ്രോഹി കാണുന്നില്ല തന്നുടെ വീഴ്ചയെ. 6

അറിവൂ ഞാൻ മഹാപ്രാജ്ഞ, ഭോജരാജ്യത്തു തെറ്റിനാൽ
അച്ഛൻ വെടിഞ്ഞു മകനെപ്പൗരന്മാർക്കു ഹിതത്തിനായ്. 7

യാദവാന്ധകഭോജന്മാരൊത്തു കൈവിട്ടു കംസനെ
നിയോഗാലവനെക്കൃഷ്ണൻ ശത്രുഗാതി വധിച്ചതിൽ. 8

ഏവമെല്ലാ ജ്ഞാതികളും മോദിപ്പൂ ശതവത്സരം
നിൻ ചൊല്ലാൽ നിഗ്രഹിക്കട്ടെ ദുര്യോധനനെയർജ്ജുനൻ 9

ഇപ്പാപിതൻ നിഗ്രഹത്താൽ നന്ദിച്ചീടട്ടെ കൗരവർ
കാകനാലേ മയിൽകളെ ക്രോഷ്ടാവാൽ വ്യാഘ്രമുഖ്യരെ. 10

വാങ്ങൂ പാണ്ഡവരെ, രാജൻ, ദുഃഖക്കടലിൽ മുങ്ങൊലാ;
കുലാർത്ഥമായ് ത്യാജ്യനേകാൻ ഗ്രാമാർത്ഥം ത്യാജ്യമാം കുലം 11

നാടിന്നായ് ഗ്രാമവും ത്യജ്യമാത്മാർത്ഥം ത്യാജ്യയാം മഹി
സർവ്വജ്ഞൻ സർവ്വഭാവജ്ഞൻ സർവ്വശത്രുഭയങ്കരൻ 12

ജംഭത്യാഗേ ദൈത്യരോടു ശുക്രനിങ്ങനെയോതിനാൻ:
കാട്ടിലുള്ളവയായ് പൊന്നു തുപ്പും ചില ഖഗങ്ങളെ 13

ഗൃഹത്തിൽ വന്നു പാർക്കുമ്പോൾ ലോഭത്താൽ കൊന്നുപോൽ-
അവനോ സുഖലോഭാന്ധൻ പൊന്നിന്നിച്ഛിച്ചു മന്നവ! [നൃപൻ

അന്നുള്ളതും ഭാവിയുമങ്ങൊന്നായ് രണ്ടും മുടിച്ചുതേ.
അർത്ഥകാമനതിൻവണ്ണം ദ്രോഹിക്കയ്കങ്ങു പാർത്ഥരെ 15

മോഹാൽ പശ്ചാത്തപിച്ചീടുമാകഖഗാരികണക്കു നീ.
പാണ്ഡവന്മാരിൽനിന്നുണ്ടാം പുഷ്പം നേടുക ഭാരത! 16

പൂങ്കാവിൽ മാലാകാരന്മട്ടേറ്റം സ്നേഹിച്ചു വീണ്ടുമേ.
കരിക്കാരൻ മരംപോലെ വേരോടിവരെ വെട്ടൊലാ 17

സസുതാമാത്യബലനായ് കാലനൂർക്കു ഗമിക്കൊലാ.
ഒത്തെതിർകകും പാർത്ഥരോടിന്നാരെതിർക്കുന്നു ഭാരത! 18

ദേവന്മാരൊത്തൊരാസ്സാക്ഷാൽ ദേവരാജനുമാകുമോ?

[ 887 ] ====63. വിദൂരഹിതവാക്യം (തുടർച്ച)====

വിദൂരഹിതവാക്യം (തുടർച്ച). ചുതുകളി തുടങ്ങിയത് ആപത്തിനാണെന്നും അതിൽനിന്നുണ്ടാകുന്ന പരസ്പരവിരോധം വംശ നാശത്തിലേ അവസാനിക്കയുള്ളുവെന്നും അതുകൊണ്ടു ചുതുകളി മതിയാക്കി ശകുനിയെ തിരിയെ അയയ്ക്കണമെന്നും വിദുരൻ ഉപദേശിക്കുന്നു.


വിദുരൻ പറഞ്ഞു
ദ്യൂതം പരം കലഹത്തിന്നു മൂലം
തമ്മിൽ ഛിദ്രം ഘോരമാപത്തിനല്ലോ
അതിൽപ്പെട്ടീ ധൃതരാഷ്ട്രന്റെ പുത്രൻ
ദുര്യോധനൻ വൈരമുണ്ടാക്കിടുന്നൂ 1

പ്രതീപഭൂശാന്തനവർ ഭൈമസേനർ സബാൽഹികർ
ദുര്യോധനാപരാദത്താൽ കഷ്ടപ്പട്ടീടുമേവരും. 2

ദുര്യോധനൻ മദംകൊണ്ടു പോക്കുന്നൂ നാട്ടിൽ നന്മയെ
നദത്താൽ കാള കൊമ്പെന്നപോലൊടിക്കുന്നു തന്റെയും. 3

വീരൻ വിദ്വാൻ തന്റെ നോട്ടത്തെ വിട്ടു-
മന്യൻപിൻപേ പോകയാണെങ്കിലായാൾ
അജ്ഞൻ പിടിച്ചമരംപൂണ്ട വഞ്ചി-
യംഭോധിപുക്കോണമാപത്തിൽ മുങ്ങും. 4

ദുര്യോധനൻ പാണ്ഡവനായ്ക്കളിപ്പൂ
ജയിക്കുന്നുണ്ടെന്നു നന്ദിപ്പു നീയും
നേരംപോക്കിന്നപ്പുറം യുദ്ധമാമി-
ങ്ങതിങ്കലോ പൂരുഷന്മാർ നശിക്കും. 5

ചീത്തപ്ഫലംപെടുമാകർഷമോ നിൻ-
ചിത്തസ്ഥമാം മനൂസാന്നിദ്ധ്യമല്ലോ.
സ്വബന്ധുവാം ധർമ്മഭൂവോടിതിങ്ക-
ലോർക്കാതുണ്ടാം കലഹം കേവലം തേ. 6

പ്രതീപഭൂശാന്തനുവംശർ കേൾപ്പിൻ
ഞാനോർത്തതും നല്ല വാക്കീസ്സദസ്സിൽ
മന്ദൻതന്നെപ്പിൻതുടർന്നിട്ടു നിങ്ങൾ
കത്തിക്കാളും വഹ്നിയിൽ ചാടിടായ്‌വിൻ. 7

എപ്പോൾ കോപംതാനടക്കാതെയാമോ
ചൂതിൽതോറ്റിപ്പാണ്ഡവൻ ധർമ്മപുത്രൻ
വൃകോദരാർജ്ജുനമാദ്രേയരുംതാ-
നാ ക്ഷോഭത്തിൽ കരയിങ്ങാരൊരുത്തൻ? 8

മഹാരാജ, ദ്യൂതമേല്ക്കുന്നതിൻമു-
ന്നിച്ഛിപ്പോളം ധനമുണ്ടായ് വരും തേ
ധനാഢ്യരാം പാർത്ഥരെ വെൽവതെന്തി-
ന്നീപ്പാർത്ഥരെദ്ധനമെന്നോർത്തുകൊൾക. 9

[ 888 ] ====888 ദ്യൂതപർവ്വം====


ദേവദ്യൂതക്കളിയിൽ സൗബലന്റേ
കള്ളം കാണ്മൂ നമ്മളീപ്പാർവ്വതീയൻ
വന്നേടമേ ശകുനി പൊയ്ക്കൊണ്ടിടട്ടേ
പോരാടൊല്ലേ ഭാരത, പാർത്ഥരായ് നീ. 10

====64. വിദുരഹിതവാക്യം (തുടർച്ച)====

വിദുരന്റെ ഹിതോപദേശം കേട്ടു ക്രുദ്ധനായ ദുര്യോധനൻ ആ പിതൃസഹോദരനെ അധിക്ഷേപിക്കുന്നു. ഇഷ്ടംപോലെ എവിടെയെങ്കിലും പൊയ്ക്കൊള്ളാൻ പറയുന്നു. ഗുണകാംക്ഷികളുടെ ഉപദേശം ധിക്കരിക്കാൻ തോന്നുന്നതു കഷ്ടകാലത്തിന്റെ ശക്തികൊണ്ടാണെന്നു വിദുരൻ മറുപടിപറയുന്നു.


ദുര്യോധനൻ പറഞ്ഞു
പരന്മാർതൻ കീർത്തി വാഴ്ത്തുന്നിതെന്നും
നീ നിന്ദിച്ചും ധാർത്തരാഷ്ട്രവ്രജത്തെ
ആർക്കിഷ്ടത്തിന്നായി നീ ബാലർമട്ടീ-
നമ്മേ നിന്ദിക്കുന്നതെന്നിങ്ങറിഞ്ഞു. 1

അന്യപ്രിയൻതാനവനെന്നുറയ്ക്കാം
നിന്ദാസ്തുതിക്രമഭേദങ്ങളാലേ
കാട്ടില്ലെന്നോ നിന്റെ ചിത്തത്തെ നാവി-
ജ്ജ്യേഷ്ഠന്നുള്ളിൽ പ്രാതികൂല്യത്തിനാലേ. 2

പാമ്പിന്മട്ടാം നിന്നെയങ്കേ വഹിച്ചൂ
ചതിപ്പൂ കാപ്പോനെ നീ പൂച്ചപോലേ
സ്വാമിദ്രോഹാൽ പരമായ് പാപമില്ലാ-
പ്പാപത്തേയും വിദുരാ, പേടിയില്ലേ? 3

ശത്രുക്കളെ വെന്നു നേടീ മഹാർത്ഥം
ക്ഷത്താവേ, നീ ഞങ്ങളെ നിന്ദിയായ്ക്ക
ശത്രുക്കൾതൻ നീതി കൊണ്ടാടിടും നീ
ദ്വേഷിക്കുന്നൂ ഞങ്ങളേത്തൽപ്രയോഗാൽ. 4
പൊറുക്കാതൊന്നോതുവോൻ വൈരിയാമേ
ഗുഹ്യം ഗുഢം വെയ്ക്കണം ശത്രുമദ്ധ്യേ
സേവിപ്പോൻ നീ ബാധചെയ്യുന്നു നാണം-
വിട്ടോതുന്നു ഹന്ത തോന്നുന്നതൊക്കെ. 5

നമ്മേ നിന്ദിക്കേണ്ട നിന്നുള്ളറിഞ്ഞു
വൃദ്ധോപാന്താൽ ബുദ്ധി നന്നായ് പഠിക്കൂ
യശസ്സു കാക്കൂ വിദുരാ, വേണ്ടവണ്ണം
ചാടീടേണ്ടാ പരകാര്യത്തിലൊന്നും. 6

[ 889 ] ====വിദുരഹിതവാക്യം 988 ====


ഞാൻ ചെയെ‌തന്നായ് വിദുരാ ചിന്തിയായ്ക
നിത്യം നമ്മെപ്പരുഷം ചൊല്ലിടൊല്ല
ചോദിച്ചില്ല ഹിതവും നിന്നോ‌ടീ ഞാൻ
ക്ഷേമം ക്ഷത്താവേ ക്ഷാന്തരിൽ ക്ഷോഭിയായ്ക. 7

ഏകൻ ശാസ്ത വന്യനിങ്ങില്ല ശാസ്ത
ഗർഭേ പെട്ടോനെശ്ശാസനം ചെയ്‌വു ശാസ്താ
തച്ഛാസ്യത്താൽ കണ്ടിൽനിന്നംബുപോലെ
നിയോഗിക്കുമ്മട്ടു നില്ക്കുന്നു ഞാനും. 8

തലയാൽ മല ഭേദിപ്പോൻ പാമ്പിനെപ്പോറ്റുവോനെവൻ
അവന്നു തൻബുദ്ധിതന്നെ ചെയ്‌വൂ കാര്യാനുശാസനം. 9

ബലത്താലനുശാസിപ്പോനമിത്രത്വമണഞ്ഞിടും
മിത്രതയ്ക്കനുവർണ്ണിച്ചു വിട്ടൊഴിക്കുക പണ്ഡിതൻ. 10

കർപ്പൂരത്തിൽ തീ കൊടുത്തു കെടുത്തീടാൻ നിനയ്ക്കിലോ
അതിന്റെ ഭസ്മവും ബാക്കി കിട്ടില്ലനു ഭാരത 11

പാർപ്പിക്കൊല ശത്രുപക്ഷാരിയെത്താൻ
വിശേഷിച്ചിങ്ങഹിതം ചൊല്ലുവോനേ
ആ നീ യഥേഷ്ടം വേണ്ടദിക്കിൽ ഗമിക്കൂ;
സാന്ത്വംകൊണ്ടും ധൂർത്ത കൈവിട്ടുപോകും. 12
വിദുരൻ പറഞ്ഞു
ഇത്രത്തോളം കൊണ്ടു കൈവി‌ട്ടിടുന്നോ-
ർക്കിഷ്ടത്തിന്നങ്ങന്തമുണ്ടല്ലി രാജൻ!
രാജാക്കന്മാർക്കുള്ളിലുണ്ടാമിളക്കം;
സാന്ത്വം ചെയ്തും മുസലംകൊണ്ടു കൊല്ലം. 13

അബാലൻ താനെന്നുമേ രാജപുത്ര!
ബാലൻ ഞാനെന്നും ഭവാനേർപ്പു മാന്ദ്യാൽ
സുഹൃൽസ്ഥാനത്തേകനേ വെച്ചു പിന്നെ-
ത്തെറ്റായവന്നാക്കുവോനാണു ബാലൻ. 14

ശ്രേയസ്സിന്നങ്ങെത്തിടാ മന്ദബദ്ധി,
ദോഷപ്പെട്ടാൽ ശ്രോത്രിയസ്ത്രീകണക്കേ;
ബോധിക്കില്ലാ ഭാരത,ന്നർവ്വതെത്തും
വൃദ്ധൻ കാന്തൻ ബാലികയ്ക്കെന്നപോലേ 15

[ 890 ] ====ദ്യൂതപർവ്വം====


ഇനി പ്രിയം ചൊല്ലണമെന്നുവെച്ചാൽ
ഹിതാഹിതപ്രായകാര്യത്തിലെല്ലാം
ചോദിക്കൂ സ്ത്രീജഡപംഗുക്കളോടു-
മമ്മട്ടുള്ളവരോടും നരേന്ദ്ര! 16

കിട്ടുമേ സുലഭം സേവപറയും പാപി മർത്ത്യനെ
അനിഷ്ടമാം ഹിതം ചെയ്‍വോൻകേൾപ്പോനുമിഹദുർല്ലഭം. 17

ധർമനിഷ്ടൻ സ്വാമിയുടെ പ്രിയാപ്രിയമൊഴിച്ചുതാൻ
അനിഷ്ടപത്ഥ്യം ചൊൽവോനേ നൃപന്നു തുണയായ് വരൂ. 18

അവ്യാധിജം കടുജം തീക്ഷ് ണമുഷ്ണം
യശോഹരം പരുഷം ദുഷ്ടഗന്ധി.
പോയം സത്തർക്കങ്ങസത്തർക്കസാദ്ധ്യം
പാനം ചെയ്യൂ മന്യൂ രാജൻ, ശമിക്കൂ. 19

വാഞ്ഛിപ്പനിങ്ങപ്പൊഴുമേ സപുത്ര-
വൈചിത്ര്യവീര്യന്നു യശോധനം ഞാൻ
വരുന്നതങ്ങയ്ക്കു വരട്ടെ കൂപ്പാ-
മെനിക്കുമേ വിപ്രർ സുഖം തരട്ടേ. 20

കോപിപ്പിക്കാ ബുധൻ ദൃഷ്ടിവിഷമാം പന്നഗങ്ങളെ
ഇതോതുന്നേൻ പ്രയതനായ് വീണ്ടും ഞാൻ കരുനന്ദന! 21


65. ദ്രൗപദീപരാജയം[തിരുത്തുക]

ശകുനിയും യുധഷ്ഠിരനും തമ്മിലുള്ള ചൂതുക്കളി തുടരുന്നു. ധനധാന്യാ ദികളും സ്വർണ്ണരത്നാദികളും പണയംവച്ചു തോറ്റ യുധുഷ്ഠിരൻ സഹോ ദരന്മാരിൽ ഓരോരുത്തരെയായി പണയപ്പെടുത്തുന്നു; ഒടുവിൽ സ്വയം പണയപ്പെടുത്തുന്നു. അതും അവസാനിച്ചതിനുശേഷം പാഞ്ചാലിയേയും പണയപ്പെടുത്തന്നു. ഭീഷ്മദ്രോണാദികളും വിദൂരനും ഇതു കണ്ടു സങ്കടപ്പെ ടുന്നു.


ശകുനി പറഞ്ഞു
ഏറെ ദ്രവ്യം നശിപ്പിച്ചു പാണ്ഡവർക്കു യുധിഷ്ഠിര!
പണയംചൊല്ക കൗന്തേയ , പോകാതുണ്ടങ്കിൽ വല്ലതും. 1
യുധിഷ്ഠിരൻ പറഞ്ഞു
ഉണ്ടസംഖ്യം ദ്രവ്യമെനിക്കറിയാമതു സൗബല!
എന്നിട്ടെന്തേ ശകുനി, നീ ദ്രവ്യം ചോദിച്ചിടുന്നതും. 2

അയുതം പ്രയുതം പത്മം ഖർമവ്വണ്ണമർബ്ബുദം
ശംഖം മഹാപത്മമിങ്ങു നിഖർവ്വം കോടിതന്നെയും 3

മദ്ധ്യം പരാർദ്ധമതിലുമധികം പണയം തരാം
ഇതെന്റെ പണയം രാജൻ,നിന്നോടിപ്പോൾ കളിക്കുവൻ. 4

[ 891 ] ====ദ്രൗപദീപരാജയം 891====


വെശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 5
       
യുധിഷ്ഠിരൻ പറഞ്ഞു
പൈക്കൂട്ടം കാള കുതിര സംഖ്യവിട്ടാവിയാടുകൾ
പർണ്ണാസതൊട്ടിട്ടാ സിന്ധുവരേക്കുള്ളവ സൗബലി 6 ഇതെൻ പണയമാണല്ലോ നിന്നോടിപ്പോൾ കളിക്കുവൻ.
     
വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ 7
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ.
      
യുധിഷ്‍ഠിരൻപറഞ്ഞു
പുരം നാട്ടുപുറം ഭൂമി ബ്രഹ്മസ്വേതരവിത്തവും 8
അബ്രാഹ്മണപുമാന്മാരുമെനിക്കുള്ള ധനങ്ങളാം
ഇതെന്റെ പണയം രാജൻ, നിന്നോടിപ്പോൾ കളിക്കുവൻ. 9
      
വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 10
      
യുധിഷ്‍ഠിരൻപറഞ്ഞു
രാജപുത്രരണിഞ്ഞേറ്റം ശോഭിക്കും ഭ്രഷണവ്രജം
കുണ്ഡലങ്ങൾ പതക്കങ്ങൽ ഭ്രപ, ഭ്രഷണമൊക്കയും 11
ഇതെന്റെ പണയം രാജൻ, നിന്നോടിപ്പോൾ കളിക്കുവൻ.
       
വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ 12
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ.
       
യുധിഷ്‍ഠിരൻപറഞ്ഞു
ശ്യാമൻ യുവാവു രക്താക്ഷൻ സിംഹസ്തന്ധൻ മഹാഭുജൻ
നകുലൻതന്നെ പണയമിതെന്റെ ധനമോർക്കെടോ. 13
     
ശകുനി പറഞ്ഞു
പ്രിയനങ്ങയ്ക്കു നകുലൻ രാജപുത്രൻ യുധിഷ്‍ഠിര! 14
‍ഞങ്ങൾക്കടിമയായ് വന്നിതിനിയെന്താൽ കളിച്ചിടും?
       
വൈശമ്പായനൻ പറഞ്ഞു
എന്നു ചൊല്ലീട്ടക്ഷമേന്തിക്കളിച്ചാനഥ സൗബലൻ 15
ജയച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ.
       
യുധിഷ്‍ഠിരൻ പറഞ്ഞു
ഇവൻ ധർമ്മം സഹദേവൻ വിധിപ്പോൻ
ലോകത്തിങ്കൽ പണ്ഡിതപ്പേരെടുത്തോൻ
അനർഹനാം പ്രിയനീ രാജപുത്രൻ-
തന്നാൽ കളിപ്പേൻ പ്രിയമില്ലാത്തമട്ടിൽ. 16

[ 892 ] ====ദ്യൂതപർവ്വം 892====

 

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 17
       
ശകുനി പറഞ്ഞു
രാജൻ, നിന്നിഷ്ടരായോരീ യമന്മാരെജ്ജയിച്ചു ഞാൻ
ഭീമാർജ്ജൂനന്മാരെങ്ങയ്ക്കു വലിയോരെന്നു മമ്മതം. 18
       
യുധിഷ്‍ഠിരൻ പറഞ്ഞു
അധർമ്മം ചെയ്തിടുന്നൂ നീ നയം നോക്കാതെ ചൊൽകയാൽ
യോജിച്ച ഞങ്ങളെ മൂഢ, ഭേദിപ്പിപ്പാൻ നിനയ്ക്കയോ? 19
      
ശകുനി പറഞ്ഞു
മത്തൻ കുണ്ടിൽ ചാടിടുന്നൂ മത്തൻ സ്തംഭിച്ചുപോകുമേ
ജ്യേഷ്ഠൻ, രാജൻ, വരിഷ്ഠൻ നീ കൈതൊഴാം ഭരതർഷഭ! 20

സ്വപ്നത്തിലും കാണുകില്ലിങ്ങുണർന്നോനും യുധിഷ്ഠിര!
ചൂതാട്ടക്കാർ കളിക്കുമ്പോളുൽക്കടം പ്രലപിച്ചവ. 21
      
യുധിഷ്‍ഠിരൻ പറഞ്ഞു
പോരിൽ പാരം തോണിപോലങ്ങണപ്പോൻ
ശത്രുഞ്ജയൻ രാജപുത്രൻ തരസ്വി
ഈയർജ്ജുനൻ പാർക്കിലനർഹനെന്നാൽ
കളിക്കുന്നോനിവനെക്കൊണ്ടിതാ ഞാൻ. 22
      
വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 23
      
ശകുനി പറഞ്ഞു
ജയിച്ചേനിപ്പാണ്ഡവന്മരിൽ വില്ലൻ
മടങ്ങാതുള്ളർജ്ജുനനേയുമേ ഞാൻ
കളിച്ചാലും പ്രിയനാം ഭീമനാലേ
ശേഷിച്ച നിൻമുതലങ്ങൊന്നിതല്ലോ. 24

ഞങ്ങൾക്കു നേതാ പടയിങ്കൽ പ്രണേതാ-
വേകൻ ദൈത്യാരാതിയാം വജ്രിപോലെ
തിരിഞ്ഞു കാണ്മോൻ പുരികംതാണ യോഗ്യൻ
സിംഹസ്കന്ധൻ നിത്യവുമത്യമർഷി 25

ബലംകൊണ്ടിട്ടെതിരില്ലാത്ത വീരൻ
ശത്രുഞ്ജയൻ ഗദയുള്ളോരിൽ മുൻപൻ
അനർഹനാബ് ഭീമനാം രാജപുത്രൻ -
തന്നാൽ രാജൻ, നിന്നോടിപ്പോൾ കളിപ്പൻ. 26

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 27

[ 893 ] ====ദ്രൗപദീപരാജയം 893====


ശകുനി പറഞ്ഞു
ഏറെ ദ്രവ്യം തോററു തമ്പിമാരും ഹസ്ത്യശ്വജാലവും
പണയം ചൊൽക കൗന്തേയ, പോകാതുണ്ടങ്കിൽ വല്ലതും. 28
      
യുധിഷ്‍ഠിരൻ പറഞ്ഞു
ഈ ഞാൻ വിശിഷ്ടൻ ഭ്രാതാക്കൾക്കെല്ലാർക്കും പ്രിയനായവൻ
ആത്മോപപ്ലവമായ് തോററാൽ ദാസ്യവൃത്തി നടത്തുവൻ. 29
        
വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളക്കളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 30
ശകുനി പറഞ്ഞു
ഇതു ചെയ്തതു പാപിഷ്ഠം താനേ ചെയ്തതു ഭൂപതേ!
വേറിട്ടു ധനമുള്ളപ്പോൾ പാപമാത്മപരാജയം. 31
        
വൈശമ്പായനൻ പറഞ്ഞു
എന്നു ചൊല്ലീട്ടക്ഷദക്ഷൻ ചൂതാടുന്ന സഭാന്തരേ
വീരരാജാക്കളോടൊക്കെ വേറേ ചൊല്ലീ പരാജയം. 32
       
ശകുനി പറഞ്ഞു
രാജൻ വല്ലഭയുണ്ടങ്ങയ്ക്കിങ്ങു നേടാത്തതാം ധനം
പണയം വെയ്ക്ക പാഞ്ചാലി കൃഷ്ണയെത്താൻ ജയിക്കുക! 33
       
യുധിഷ്‍ഠിരൻ പറഞ്ഞു
മുണ്ടിയല്ലാ തടിച്ചല്ല മെലിഞ്ഞല്ലല്ല രക്തയും
കരിവാർകൂന്തലാളാകൂമവളാലേ കളിക്കുവൻ. 34

ശരൽപ്പൊൽത്താരിതൾക്കണ്ണാൾ ശരൽപ്പങ്കജഗന്ധിയാൾ
ശരൽപ്പങ്കേരുഹം വാഴും ശ്രീദേവിക്കെതിരാമവൾ. 35

അവ്വണ്ണമാണാനൃശംസ്യമവ്വണ്ണം രൂപശോപയും
അവ്വണ്ണം ശീലവും സ്ത്രീക്കെവ്വണ്ണമിച്ഛിപ്പതോ പുമാൻ. 36

ഗുണമെല്ലാം തികഞ്ഞുള്ളോളനുകുല പ്രിയംവദ


ഒടുക്കംതാൻ കിടക്കുന്നോൾ മുൻകൂട്ടിയുണരുന്നവൾ
ആഗോപാലാവിപാലാന്തം കൃതാകൃതമറിഞ്ഞവൾ, 38

വിയർക്കുമ്പോൾ പൂമണക്കും പങ്കജാനനമുള്ളവൾ
വാർകൂന്തലാൾ വേദിമദ്ധ്യ താമ്രാസ്യ ലഘുലോമയാൾ, 39

ഈവണ്ണമുള്ള പാഞ്ചാലി ദ്രൗപദീതനുമദ്ധ്യയെ
പണയം വെച്ചു നിന്നോടു കളിക്കുന്നുണ്ടു സൗബല! 40
       
വൈശമ്പായനൻ പറഞ്ഞു
ധീമാനോവം ധർമ്മരാജനുരചെയ്തോരു നേരമേ
ആയായീയെന്നു കേൾക്കായീ സഭ്യവൃദ്ധജനോക്തികൾ. 41

ക്ഷോഭിച്ചിതാസ്സഭ നൃപ, ഭൂപർക്കുണ്ടായ സങ്കടം;

[ 894 ] ====894ദ്യൂതപർവ്വം====


ഭീഷ്മദ്രോണകൃപാദ്യന്മാർക്കുണ്ടായിതു വിയർപ്പുമേ 42

തലയും താങ്ങി വിദുരർ ശവംപോലങ്ങു നിന്നുപോയ്
തല താഴ്ത്തിദ്ധ്യാനമാണ്ടു വീർത്തു പാമ്പുകണക്കിനെ. 43

ധൃതരാഷ്ട്രൻ ഹൃഷ്ടനായിച്ചോദ്യംചെയ്തിതു വീണ്ടമേ
ജയിച്ചതെന്താണെന്താണെന്നകാരം മൂടിയില്ലവൻ. 44

ദുശ്ശാസനാദികളുമായേററം ഹർഷിച്ച കർണ്ണനും;
മററുള്ള സഭ്യന്മാർക്കപ്പോൾ കണ്ണുനീർ വീണിതേററവും. 45

അമ്മട്ടോതിസ്സൗബലനോ ജിതകാശി മദോൽക്കടൻ
ജയിച്ചിതെന്നങ്ങക്ഷങ്ങൾ വീണ്ടുമൊന്നു മയക്കിനാൻ.

46

====66.വിദൂരവാക്യം====

പണയംവഴി തങ്ങൾക്കധീനയായ പാഞ്ചാലിയെ വിളിച്ചുകൊണ്ടു വരാൻ ദുർയ്യോധനൻ വിദൂരനോടു പറയുന്നു. അടങ്ങിക്കിടക്കുന്ന കടുവയെ മാൻ ചെന്നു കോപിപ്പിക്കുന്നതുപോലെയാണു് ദുര്യോധനന്റെ പ്രവർത്തി യെന്നും കുരുകുലത്തിനു സർവ്വനാശം സംഭവിക്കാൻ കാലം അടുത്തിരിക്ക യാണെന്നും വിദൂരൻ പറയുന്നു.

         

ദുര്യോദൻ പറഞ്ഞു
വരൂ ക്ഷത്താവേ, പാണ്ഡവർക്കിഷ്ടമേറു-
മാബ്‍ഭാര്യയാം കൃഷ്ണയെക്കൊണ്ടുപോരൂ
അടിക്കട്ടേ ഗൃഹമെത്തട്ടെ വേഗം
പാർത്തീടട്ടേ ദാസിമാരൊത്തപുണ്യാ. 1
വിദുരൻ പറഞ്ഞു
ദുർവ്വാക്കല്ലോ നിൻതരക്കാരുരയ്‍ക്കൂ
നീ മന്ദ, കാണ്മീലിഹ പാശബന്ധം
കടുന്തൂക്കിൽ തൂങ്ങി നീയോർപ്പതില്ലാ
വ്യാഘ്രങ്ങളേ മാൻ ചൊടിപ്പിച്ചിടുന്നൂ. 2

നിൻ തലയ്ക്കുണ്ടു സർപ്പങ്ങൾ കോപിച്ചേററം വിഷോൽബണർ
കോപിപ്പിക്കേണ്ടെടോ മന്ദ, കാലനൂർക്കു ഗമിക്കൊലാ. 3

ദാസീഭാവത്തിലായീടാൻ വയ്യാ പാഞ്ചാലി പാർത്ഥിവ!
അസ്വതന്ത്രൻ പണയമായ് വെയ്ക്കയാലെന്നു മമ്മതം. 4

വഹിക്കുന്നൂ മുളപോലാത്മഘാതി
ഫലം മന്നൻ ധൃതരാഷ്ടന്റെ പുത്രൻ
ചൂതോ മഹാഭയവൈരത്തിനല്ലോ
മൂഢൻ കാണുന്നില്ലിവന്നന്തകാലം 5

മർമ്മച്ഛിത്താവൊല്ല ചൊല്ലൊല്ല രൂക്ഷം
ഹീനത്താലേ പരനേ വെന്നിടൊല്ലാ

[ 895 ] ====വിദുരവാക്യം 895====


പരന്നുദ്വേഗം പററിടും തീഷ്ണവാക്കു
പാപസ്ഥാനം പററുമാറോതിടൊല്ല. 6

ചാടീടുന്നൂ വായിൽനിന്നുഗ്രാം വാ-
ക്കതേററവൻ രാപ്പകൽമാഴ്കിടുന്നൂ
ചൊല്ലില്ലതോ പരമർമ്മത്തിലെന്ന്യേ
വിടൊല്ലതാപ്പരരിൽ പ്രജ്ഞനായോൻ 7

ശാസ്ത്രം തിന്മാൻ നോക്കിപോൽ മുൻപൊരാടു
ശാസ്ത്രംമണ്ണിൽ തലയാൽ നീക്കിടുമ്പോൾ
സ്വകുണ്ഠംതാനററുപോയ് ഘോരമേവം
നീ ചെയ്യൊല്ലേ പാർത്ഥരായിട്ടു വൈരം. 8

ഈ മട്ടൊന്നും പറയാ പാണ്ഡവന്മാർ
കാട്ടാളരോടും ഗ്രഹമേധിയോടും
തപസ്വിയോടും പണ്ഡിതശ്രേഷ്ഠരോടും
കുരയ്ക്കുമേവം നരനായ്ക്കൾ മാത്രം. 9

ഘോരം വക്രം നരകത്തിന്റെ മാർഗ്ഗം
കാണുന്നില്ലാ ധൃതരാഷ്ട്രന്റ പുത്രൻ
അവൻപിൻപുണ്ടേ പലരും കൗരവന്മാർ
ദുശ്ശാസനൻമുതൽപേർ ദ്യൂതവൃദ്ധർ 10

ചുരയ്ക്ക താഴന്നിതൊലിപ്പു പാറ
ഭ്രമിക്കുന്നൂ തോണി വെള്ളത്തിലെന്നും
മൂഢൻ ഭ്രപൻ ധ്രതരാഷ്ട്രന്റ പുത്രൻ
കേൾക്കുന്നില്ലെൻ പത്ഥ്യമാം വാക്കശേഷം. 11

അതോർക്കുമ്പോൾ കൗരവർക്കിങ്ങടത്തൂ
സുഘോരമായ് സർവ്വഹരം വിനാശം
സുഹൃത്തോതും പത്ഥ്യവാക്യങ്ങളേതും
കേൾക്കുന്നില്ലാ ലോഭമോ വാച്ചിടുന്നൂ. 12

[ 896 ] ====67. ദ്രൗപദീപ്രശ്നം====

896

പാഞ്ചാലിയെ സഭയിലേക്കു വിളിച്ചുകൊണ്ടുവരാൻ ദുര്യോധനൻ തന്റെ തേരാളിയായ പ്രാതികാമിയെ പറഞ്ഞയയ്ക്കുന്നു. സ്വയം പണയ പ്പെടുത്തി അസ്വതന്ത്രനായിത്തീർന്ന യുധിഷ്ടിരനു് പിന്നീട് ഭാര്യയെ പണയപ്പെടുത്താൻ അർഹതയില്ലെന്നുപറഞ്ഞ് പാഞ്ചാലി പ്രാതികാമി യെതിരികെ അയയ്ക്കുന്നു. ജ്യേഷ്ഠന്റെ അജ്ഞയനുസരിച്ച് ദുശ്ശാസനൻ അന്തഃപുരത്തിൽ ചെന്നു് ഋതുമതിയായ പാഞ്ചാലിയെ വലിച്ചിഴച്ചു കൊണ്ടുവരുന്നു. ഈ അധർമ്മകൃത്യത്തിൽ മൗനംപൂണ്ടിരിക്കുന്ന ഭീഷ്മദ്രോ ണാദികളെപ്പററിയുള്ള പാഞ്ചാലിയുടെ ഉപാലംഭം.

      
വൈശമ്പായനൻ പറഞ്ഞു
ക്ഷത്താവിവൻ തുച്ഛനെന്നും പറഞ്ഞൂ
ദർപ്പോന്മത്തൻധൃതരാഷ്ട്രന്റ പുത്രൻ
നോക്കിക്കണ്ടാൻ സഭയിൽ പ്രാതകാമി-
തന്നെച്ചൊന്നാനവനോടാര്യമദ്ധ്യേ . 1
ദുര്യോധനൻ പറഞ്ഞു
പ്രാതികാമീ, കൃഷ്ണയെക്കൊണ്ടുപോരൂ
പേടിക്കേണ്ട പാണ്ഡവന്മാർകളേ നീ
ക്ഷത്താവിവൻ തർക്കമോതുന്നു ഭീതൻ
ഞങ്ങൾക്കൃദ്ധിക്കിവനില്ലിച്ഛ ലേശം. 2
വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലാൽ സൂതനാം പ്രാതികാമി
വേഗം പോയീ രാജശാസ്യപ്രകാരം
സിംഹക്കൂട്ടിൽ ശ്വാവിനേപ്പോലെ കേറി-
പ്പാർത്ഥപ്രിയാസന്നിധാനത്തിലെത്തീ. 3
പ്രാതികാമി പറഞ്ഞു
യുധിഷ്ഠിരൻദ്യൂതമതാന്ധനായീ
ദുര്യോധനൻ ദ്രൗപദി, നേടി നിന്നെ;
വേഗം പോരൂ ധൃതരാഷ്ട്രാലയത്തിൽ
വേലയ്ക്കു കൊണ്ടാക്കുവൻ യാജ്ഞസേനീ! 4
ദ്രൗപദി പറഞ്ഞു
എന്താണേവം ചൊൽവതും പ്രാതികാമി!
കളിപ്പതാർ ഭാര്യയാൽ രാജപുത്രൻ?
മൂഢൻ മന്നൻ ദ്യുതമത്തിൽപ്രമത്തൻ
മറ്റൊന്നില്ലാ പണയദ്രവ്യമെന്നോ? 5
          
പ്രാതികാമി പറഞ്ഞു
ഇല്ലാതായീ പണയദ്രവ്യമെന്നി-
ട്ടല്ലോ വെച്ചൂ പാണ്ഡവൻ ധർമ്മപുത്രൻ

[ 897 ] ====ദ്രൗപദീപ്രശ്നം====

897


മുന്നേ വെച്ചൂ തമ്പിമാരെ നൃപൻതാൻ
തന്നെപ്പിന്നേ നിന്നെയും രാജപുത്രി! 6
ദ്രൗപദി പറഞ്ഞു
ചൊല്ലൂ കിതവനോടൊന്നു ചെന്നു ചോദിക്ക സൂതജ!
മുന്നം തോറ്റതു നീതന്നെത്തന്നെയോ പരമെന്നെയോ? 7

ഇതറിഞ്ഞു വരൂ പിന്നെയെന്നെക്കൊണ്ടാക്കു സൂതജ!
മന്നന്റെ കാംക്ഷിതം കേട്ടശേഷം മാൽപൂണ്ട ഞാൻ വരാം. 8
       
വൈശമ്പായനൻ പറഞ്ഞു
സഭയിൽച്ചെന്നവൻ ചൊല്ലീ പാഞ്ചാലീമൊഴിയപ്പോഴേ
നരേന്ദ്രമദ്ധ്യത്തിലെഴും യുധിഷ്ഠിരനോടിങ്ങനെ; 9

ആർക്കീശനായ് തോററിതെന്നെയങ്ങെന്നാളിങ്ങു പാർഷതി
“മൂന്നും തോററതു നീ തന്നെത്തന്നെയോ പരമെന്നെയോ?” 10
യുധിഷ്ടിരൻ മനം കെട്ടു ചത്തതിൻവണ്ണമായിതേ

നല്ലതോ ചീത്തയോ ചൊല്ലിയില്ലാ സുതനോടുത്തരം. 11
       
ദുര്യോധനൻ പറഞ്ഞു
ഇങ്ങുതാൻ വന്നു പാഞ്ചാലിയീച്ചോദ്യംചെയ്തുകൊള്ളണം
ഇങ്ങു കേൾക്കട്ടെയവളുമിവനും ചൊൽവതേവരും. 12
         
വൈശമ്പായനൻ പറഞ്ഞു
രാജഗേഹത്തിലുൾപ്പൂക്കു ദുര്യോധനവശാനുഗൻ
ആ പ്രാതികാമിയാ സൂതൻ കൃഷ്ണയോടോതി സവ്യഥം. 13
         
പ്രാതികാമി പറഞ്ഞു
വിളിക്കുന്നൂ സഭ്യർ ഹേ രാജപുത്രീ!
സന്ദേഹമായ് കൗരവർക്കെന്നു തോന്നും
സമൃദ്ധിയെക്കാപ്പതില്ലാ ലഘിഷ്ഠൻ
നിന്നെസ്സഭയ്ക്കേററുവോൻ രാജപുത്രീ! 14
         
ദ്രൗപദി പറഞ്ഞു
ഏവം നൂനം നിഞ്ചയിച്ചൂ വിരിഞ്ചൻ
സുഖാസുഖം ബുധമുഗ്ദ്ധർക്കു മൊക്കും

ധർമ്മം മാത്രം പരമായ്ചൊൽവൂ ലോക-
ർക്കതിങ്ങേകും സംശമം ഗുപ്തി ചെയ്താൽ 15

ഈദ്ധർമ്മം തെററീടൊലാ കൗരവർക്കു
ചൊല്ലൂ സഭ്യന്മാരൊടെൻ ധർമ്മചോദ്യം

ധർമ്മിഷ്ഠന്മാർ നീതി കണ്ടാ മഹാന്മാർ
കല്പിച്ചോതുംവണ്ണമേ ഞാൻ നടക്കാം. 16

സൂതൻ കൃഷ്ണവാക്കു കേട്ടാസ്സദസ്സിൽ-
ച്ചെന്നവണ്ണം ചൊന്ന വാക്കോതിയപ്പോൾ

[ 898 ] 898

ദ്യൂതപർവ്വം[തിരുത്തുക]


ദുര്യോധനൻതൻ വാശിയോർത്തിട്ടു കുമ്പി-
ട്ടിരിക്കുന്നോർ മിണ്ടിയില്ലാരുമൊന്നും. 17
       
വൈശമ്പായനൻ പറഞ്ഞു

ധർമ്മഭ്രവതു കേട്ടോർത്തു ദുര്യോദചികിർഷിതം
ദ്രൗപതിക്കങ്ങു ഹിതനാം ദൂതനേ വിട്ടു ഭാരത! 18
" നീവി താഴ്ന്നൊററവസ്ത്രത്താൽ മാഴ്കിത്തീണ്ടാകിയയാ നീ
സഭയ്ക്കു വന്നു പാഞ്ചാലി ശ്വശുരാഗ്രത്തിൽ നില്ക്കുക. 19
സഭയ്ക്കു നീ രാജപുത്രി, വന്നുകണ്ടുടനപ്പൊഴേ
സഭ്യരെല്ലാമുള്ളുകൊണ്ടു നിന്ദിക്കും ധാത്തരാഷ്ട്രനെ.” 20
ആ ദൂതനുടനേ കൃഷ്ണാഗ്രഹത്തിൽച്ചെന്നു മന്നവ!
അറിയിച്ചൂ ബുദ്ധിശാലി ധർമ്മപുത്രന്റെ നിശ്ചയം. 21
പാണ്ഡവന്മാർ മഹാത്മാക്കൾ ദീനരായ് ദു‌‌‌‌‌‌‌:ഖാമാണ്ടഹോ!
സത്യത്താൽ ബദ്ധരായ്ത്തീർന്നിട്ടൊന്നും നോക്കാതെ നിന്നുതേ. 22

അവർക്കെഴും വദനം നോക്കി മന്നൻ
  ദുര്യോധരൻ സുതനൊടോതി ഹൃഷ്ടൻ:
“ഇങ്ങാനയയിച്ചീടവളെ പ്രാതികാമി!
ചൊല്ലട്ടെ നേരിട്ടവളോടീക്കുരുക്കൾ. 23
പിന്നെസ്സം തൻ തൻപരാധീനമാണ്ടും
കൃഷ്ണകോപത്തിൽ പരം പേടിപൂണ്ടും
മാനംവിട്ടാസ്സഭ്യരോടോതി വീണ്ടും
“ഞാനെന്തെന്നാൽ കൃഷ്ണയൊടോതിടേണ്ടൂ?” 24

ദുര്യോധനൻ പറഞ്ഞു
ദുശ്ശാസനാ, നമ്മുടെ സൂതപുത്രൻ
പേടിക്കുന്നൂ ഭീമനെ സ്വല്പബുദ്ധി
താനെ ചെന്നാക്കൃഷ്ണയെക്കൊണ്ടുപോരൂ
നിന്നോടിത്തോറെറതിരാരെടുക്കും? 25
      
വൈശമ്പായനൻ പറഞ്ഞു
ഭ്രാതാവോതിക്കേട്ട കണ്ണും ചുവത്തീ-
ട്ടെഴുന്നേററിട്ടുടനെ രാജപുത്രൻ
ഗൃഹംപുക്കാ വീരർ വിട്ടൊരു രാജ-
കുമാരിയാം കൃഷ്ണയോടിത്ഥമോതീ. 26

ദുശ്‌ശാസനൻ പറഞ്ഞു
വരൂ വരൂ ദ്രൗപദി, തോററു കൃഷ്ണേ!
നീ കാണ്ക‍ ദുര്യോധനനേ വിലജ്ജം
പത്മേക്ഷണേ, കൗരവസേവചെയ്ക
ധർമ്മത്തിൽ നീ ലബ്ല സഭയ്ക്കു പോരൂ. 27

[ 899 ] ====ദ്രൗപദീപ്രശ്നം====

899


  വൈശമ്പായനൻ പറഞ്ഞു
പിടഞ്ഞെഴുന്നേററു മനസ്സു കെട്ടു
വാടും മുഖം കൈത്തലത്താൽ തുടച്ചും
ആർത്തിപ്പെട്ടായവളോടീ വയസ്സൻ
കരുസ്വാമിസ്ത്രീകൾ നിലക്കുന്ന ദിക്കിൽ, 28

ഉടൻ കടന്നായവളോടടുത്തു
ദുശ്ശാസ്സനൻ കോപമൊടാർത്തു വേഗം
നീണ്ടും ചുരുണ്ടും വിലസുന്ന കാർകൂ-
ന്തലിൽ പിടിച്ചൂ നൃത്തപത്നിയാളെ. 29

ശ്രീരാജസൂയാവഭൃഥത്തിൽ മന്ത്രം
ജപിച്ച തീർത്ഥോദകസിക്തമായി
വിശുദ്ധമാം വാർകുഴൽ പാർത്ഥവീര്യ
ധിക്കാരി ചുററീ ധൃതരാഷ്ട്രപുത്രൻ 30

സനാഥയെന്നാലുമനാഥമട്ടാ-
ദുശ്ശാസ്സനൻ വാർകുഴൽ കൃഷ്ണയാളെ
വലിച്ചിഴച്ചു സഭയോളമാർത്ത-
യാകുംവിധം വാഴയെക്കാററുപോലെ . 31

വലിച്ചിടുമ്പോളുടൽ കുമ്പിട്ടുകൊണ്ടു
മെല്ലെച്ചൊന്നാളവൾ" തീണ്ടാരിയീ ഞാൻ;
ഒന്നേയുള്ളു ചേല മേ മന്ദബൂദ്ധേ!
സഭയ്കെന്നേക്കൊണ്ടുപോകല്ല ദുഷ്ട!” 32

ദൃഢം ബലത്താൽ കരികൂന്തൽ ചുററി-
പ്പിടിച്ചവൻ കൃഷ്ണയൊടോതിയപ്പോൾ
വിളിച്ചു കേണൂ ഹരി ജിഷ്ണു കൃഷ്ണ-
നരാഖ്യരെപ്പാഷതി രക്ഷ കിട്ടാൻ. 33

ദുശ്ശാസനൻ പറഞ്ഞു
തീണ്ടാരിയോ പാർഷതി, യൊററവസ്ത്ര-
മുണ്ടുത്തോളോ നഗ്നയോ ആകില്ലാട്ടേ
ചൂതിൽ പിടിച്ചോളിഹദാസിയായ് നീ;
ദാസിക്കടുപ്പം പ്രഭു വെച്ചതല്ലോ. 34

വൈശമ്പായനൻ പറഞ്ഞു
വാർകൂന്തൽ ചിന്നിപ്പുടയൊട്ടഴിഞ്ഞു
ദുശ്ശാസ്സനൻ ചുററി വലിച്ചിടുമ്പോൾ
നാണിച്ചമർഷത്തിലെരിഞ്ഞുകൊണ്ടു
മെല്ലെന്നിതീ വാക്കു പറ‍ഞ്ഞു 35
ദ്രൗപദി പറഞ്ഞു
സദസ്സിങ്കൽ ശാസ്ത്രവിജ്ഞാനമുള്ളോർ
ക്രിയാവാന്മാരേവരും ശക്രതൂല്യർ

[ 900 ] 900

ദ്യൂതപൂർവ്വം[തിരുത്തുക]


ഗുരുക്കന്മാർ ഗുരുവിന്മട്ടുകാരു-
മവർക്കടുത്തിങ്ങനെ നിന്നുകൂടാ. 36

നൃശംസകൃത്താമെടാ, നീച, വസ്ത്രം
ഛേ ഛേ കിഴിക്കൊല്ല വലിച്ചിടൊല്ലാ
നിങ്കൽ ക്ഷമിക്കില്ലിതു രാജപുത്ര-
രിന്ദ്രാദിവാനോർ തുണനില്ക്കിലും തേ. 37

ധർമ്മതസ്ഥനാം മഹിതൻ ധർമ്മപുത്രൻ
ധർമ്മം സുക്ഷ്മം നിപുമന്മാർക്കു കാണാം
വാക്കാലുമെ നാഥനു തെല്ലുപോലും
ദോഷം നിനയ്ക്കാ ഗുണമെന്നിയേ‍ഞാൻ. 38

   ഇതിങ്ങകാര്യം കുരുവീരമദ്ധ്യേ
തീണ്ടരിയാമെന്നെ വലിച്ചതും നീ
നിന്ദിച്ചിടുന്നില്ലിതൊരാളുമെന്തോ
നിൻ ചിത്തവൃത്തിക്കവർ ചേർന്നിരിക്കാം 39

ഹാ! നഷ്ടമായ്പോയിതു ഭാരതർക്കു
ധർമ്മം ക്ഷാത്രസ്ഥിതി കാണ്മോർ നടപ്പും
കുരുക്കൾ തൻ ധർമ്മമര്യാദ തെററി-
നടപ്പു കാണ്മൂ കൗരവന്മർ സദസ്സിൽ. 40

ദ്രോണർക്കുമീബ്‌ഭീഷ്മനുമില്ല സത്വം
മഹാത്മാവാം വിദുരർക്കും തഥൈവ
രാജാവിന്നും ശരി, കാണുന്നതില്ലീ-
യുഗ്രം ധർമ്മം കുരുവൃദ്ധോത്തമന്മാർ. 41

വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലിക്കരുണം കേണു കൃഷ്ണ
കോപിച്ചോരാക്കാന്തരിൽക്കണ്ണയച്ചൂ
കോപം പൂണ്ടാപ്പാണ്ഡവന്മർക്കതൊന്നു-
ദ്ദീപിപ്പിച്ചാൾ തൻ കടാക്ഷങ്ങളാലേ. 42

രാജഭ്രംശം ധനരത്നാദിനാശ-
മിതെന്നാലും പററിയില്ലത്രമാത്രം
കോപംകൂട്ടിക്കൃഷ്ണവിട്ടോരു തീക്ഷ്‌ണ-
കടാക്ഷത്താൽ പെട്ട ദു‌‌‌ഖത്തിനൊപ്പം. 43

ദുശ്ശാസനൻ കൃപണപ്പെട്ട കാന്ത-
ന്മാരെ നോക്കും കൃഷ്ണയെപ്പാർത്തു വീണ്ടും
മോഹിച്ചോളെപ്പോലെയിട്ടൊന്നുലച്ചു
'ദാസീ'യെന്നാനുച്ചഹാസത്തിനോടും. 44

[ 901 ] ====ദ്രൗപദീപ്രശ്നം====

901


കർണ്ണൻ ഹർഷത്തോടുമാ വാക്കു പാരം
കൊണ്ടാടിനാനുച്ചമാം ഹാസമോടും
ഗാന്ധാരരാജൻ സുബലൻതന്റെ പുത്രൻ
ദുശ്ശാസനന്മേലഭിനന്ദിച്ചു പാരം 45

ശേഷം സഭ്യന്മാർകളീ രണ്ടുപേരും
ദുര്യോധനൻതാനുമല്ലാതെയുളളോർ
സഭാസ്ഥലേ കൃഷ്ണയേയിട്ടിഴയ്ക്കു
ന്നതും കണ്ടും കൊണ്ടുതാനിണ്ടലാണ്ടു. 46

ഭീമൻപറഞ്ഞു
ധർമ്മം സൂക്ഷ്മം സുഭഗേ,യെന്നമൂലം
നിൻ ചോദ്യം മേ വിവരിക്കാവന്നതല്ല;
അസ്വാമിക്കോ പണയം വെച്ചുകൂടാ
സ്ത്രീയോ ഭർത്താവിന്നുതാൻ വശ്യ പാർത്താൽ. 47

സമൃദ്ധിയാം ഭൂമിയൊക്ക ത്യജിക്കും
യുധിഷ്ഠിരൻ കൈവിടാ ധർമ്മമൊട്ടും
തോറേറൻ ഞാനെന്നോതിയാദ്ധർമ്മപുത്ര-
നതോർക്കുമ്പോൾ വിവരിക്കാവതല്ലാ. 48

ചൂതിൽപ്പാരിൽ ശകുനിയിന്നദ്വിതീയൻ
കൗന്തേയനിന്നവനാൽ മുക്തകാമൻ
യുധിഷ്ഠിരൻ ചതി കാണുന്നതില്ലി-
ങ്ങതോർക്കിലിന്നുത്തരം ചൊല്ലവല്ല. 49

ദ്രൗപദി പറഞ്ഞു
വിളിച്ചിറക്കീ നൃപനെദ്ദൂഷ്ടർ നീചർ
വിദശ്ദ്ധന്മാർ ചതിയന്മാർ സദസ്സിൽ
ദ്യൂതപ്രിയന്മരധികം യത്നമില്ലാ-
തെന്നാലിന്നീ നൃപനോ മുക്തകാമൻ 50

അശുദ്ധരായ് ചതിചെയ്യുന്ന കൂട്ട-
രൊന്നിച്ചൊത്തിപ്പാണ്ഡവശ്രേഷ്ഠനിപ്പോൾ
അജ്ഞത്വത്താൽ തോലിപററിച്ചു പിന്നീ-
ടെന്തിന്നാണീ നൃപനേററൂ കളിപ്പാൻ? 51

നില്‌പുണ്ടല്ലോ കൗരവരീസ്സദസ്സിൽ
തന്മക്കൾക്കും സ്‌നുഷകൾക്കും പ്രഭുക്കൾ
എല്ലാരുമെൻ വാക്കു ചിന്തിച്ചുനോക്കീ-
ട്ടതിന്നൊത്തോരുത്തരം ചൊല്ലിടേണം. 52

[ 902 ] 902

ദ്യൂതപൂർവ്വം[തിരുത്തുക]



വൈശമ്പായനൻ പറഞ്ഞു
എന്നും ചൊല്ലിക്കരുണം കേണു കൃഷ്ണാ
പാവപ്പെട്ടാക്കാന്തരെപ്പാർത്തിടുമ്പോൾ
ദുശ്ശാസനൻ രൂക്ഷമായപ്രിയങ്ങൾ
കഠോരമായവളോടോതി വീണ്ടും. 53

തീണ്ടാരിയായൊററ വസ്ത്രം ധരിച്ചോ-
രനർഹയാമവളേയിട്ടിഴയ്ക്കേ
വൃകോദരൻ ധർമ്മനേയുമൊന്നു
നോക്കികോപംകൊണ്ടിതത്യാർത്തമട്ടിൽ, 54


68.ദ്രൗപദീകർഷണം[തിരുത്തുക]

പാഞ്ചാലിയെ പണയം വെച്ച ധർമ്മപുത്രന്റെ നേരെ ഭീമൻ വല്ലാതെ കയർക്കുന്നു. ജ്യേഷ്ഠന്റെ കൈ പൊളളിക്കുന്നതിനുവേണ്ടി തീ കൊണ്ടുവ രാൻ സഹദേവനോടു പറയുന്നു. അർജ്ജുനൻ ഭീമനെ സാന്ത്വനപ്പെടുത്തുന്നു. പാഞ്ചാലിയുടെ ചോദ്യത്തിനുത്തരം പറയാൻ വികർണ്ണൻ സദസ്യരോടാ ടാവശ്യപ്പെടുന്നു. ദ്രൗപദീവസ്ത്രാപഹരണം. പ്രഹ്ലാദന്റെ കഥ ഉദാഹരിച്ച് അധർമ്മപ്രവർത്തി തടയാതിരിക്കുന്നത് പാപമാണെന്നു വിദുരൻ അഭി പ്രായപ്പെടുന്നു. സദസ്യർ മൗനം കൈക്കൊള്ളുന്നു. ദുശ്ശാസനൻ ദ്രൗപദിയെ സഭയിലിട്ടു വലിച്ചിഴയ്ക്കുന്നു.


ഭീമൻപറഞ്ഞു
കളിക്കാർവീട്ടിലുണ്ടാകും ധൂർത്തസ്ത്രീകൾ യുധഷ്ഠിര!
അവരെപ്പണയംവെയ്ക്കുമാറില്ലൻപൂണ്ടവററിലും 1
കാശിരാജൻ കാഴ്ചവെച്ചിതുത്തമദ്രവ്യമേററവും
മററുള്ള മന്നവന്മാരും മൂററും രത്നങ്ങളേകിനാർ. 2

അവയും വാഹനം വിത്തം ചട്ട നാനായുധങ്ങളും
ആത്മാവും ഞങ്ങളും ചൂതിൽ ശത്രുക്കളുടെയിതേ. 3

അതിൽ കോപമെനിക്കില്ലിങ്ങെല്ലാററിന്നും ഭവാൻ പ്രഭു
അതിക്രമം പാർഷതിയെപ്പണയം വെച്ചതോർക്കുകിൽ. 4

അനർഹയാം ബാലയിവൾ പാണ്ഡവന്മാർക്കു ചേർന്നവൾ
നീ മൂലം ക്ലേശമേല്ക്കുന്നൂ ക്ഷുദ്രക്രൂരകുരുക്കളാൽ 5

ഇവൾക്കുവേണ്ടി ഞാൻ നിങ്കൽ കോപമേററുന്നു മന്നവ!
നിൻ കൈ രണ്ടും ചുടട്ടേ, തീ കൊണ്ടുവാ സഹദേവ, നീ. 6
അർജ്ജുനൻ പറഞ്ഞു
മുൻപൊന്നും ഭീമ, നീയിമ്മട്ടോതുമാറില്ല വക്കുകൾ

[ 903 ] ====ദ്രൗപദീകർഷണം 903====


ക്രുരർ വൈരികൾ നിൻ ധർമ്മഗൗരവത്തെക്കെടുത്തിതോ? 7
ശത്രുപ്രിയം ചെയ്തിടൊല്ലേ മുഖ്യധർമ്മം ചരിക്ക നീ
ആരു ലംഘിച്ചിടും ധർമ്മനിഷ്ഠനാം ജ്യേഷ്ഠനെപൂമാൻ? 8

എതിരാൾ വിളിയാൽ ക്ഷാത്രവ്രതമോർത്തീ നശ്വരൻ
പരേച്ഛയാൽ കളിക്കുന്നൂ നമുക്കിന്നു യശസ്സരം. 9

ഭീമൻ പറഞ്ഞു
ശരിയാണിതു യുക്തം ഞാനറിയാതേ ബലാലുടൻ
കത്തുന്ന തീയിൽ കൈ രണ്ടും ദഹിപ്പിച്ചേനെയർജ്ജൂന! 10

വൈശമ്പായനൻ പറഞ്ഞു
ഏവം മാഴ്കും പാണ്ഡവരെപ്പാർത്തുമാദ്ധൃതരാഷ്ട്രജൻ
ക്ലേശിക്കും കൃഷ്ണയെക്കണ്ടും വികർണ്ണൻ ചൊല്ലിയതിങ്ങനെ. 11

വികർണ്ണൻ പറഞ്ഞു
പാഞ്ചാലി ചെയ്ത ചോദ്യത്തിനുത്തരം ചൊല്ല ഭ്രപരേ!
വാക്യത്തെ വിവരിക്കാഞ്ഞാൽ നമുക്കു നരഗം ദൃഢം. 12

ഭീഷ്മരീദ്ധൃതാരാഷ്ട്രൻ താനിരുപേർ കുരുവൃദ്ധരാം
അവർ ചൊല്ലിലൊന്നുമിന്നീ വിദ്വാൻ വിദൂരർതാനുമേ. 13

ഏവർക്കും ഗുരുവാം ഭാരദ്വാജനും കപരും പരം
ദ്വിജേന്ദ്രന്മാരിതിന്നെന്താണൊന്നും ചൊല്ലാത്തതുത്തരം? 14

മററുള്ള മന്നവേന്ദ്രന്മാർ നാനാദികീന്നു വന്നവർ
കാമക്രോധങ്ങൾ കൈവിട്ടു യഥാമതി കഥിക്കണം. 15

ശുഭയാകുന്ന പാഞ്ചാലിയെ വീണ്ടും ചൊന്നോരു വാക്കിനെ
ചിന്തിച്ചാർക്കാർക്കെന്തു പക്ഷം മന്നരേ, ചൊൽവിനുത്തരം. 16

വൈശമ്പായനൻ പറഞ്ഞു
ഏവം ചൊന്നാൻ സർവ്വസഭ്യന്മാരേടും പലപാടവൻ
നല്ലതോ ചീത്തയോ ചെററും ചൊല്ലീലവനൊടാ നൃപൻ. 17

പലവട്ടം നൃപരൊടാ വികർണ്ണൻ ചൊന്നതിനുമേൽ
കൈകൊണ്ടു കൈഞെരിച്ചുകിൽ നെടുവീർപ്പിട്ടുചൊല്ലിനാൻ.

വികർണ്ണൻ പറഞ്ഞു
ചോദ്യത്തിന്നുത്തരം ചൊൽവി, നില്ലെന്നാൽ വേണ്ട മന്നരേ!
ഇന്നു ഞാൻ കണ്ടിടും ന്യായം പറയാം ഹേ കുരുക്കളെ! 19

വ്യസനങ്ങൾ നൃപന്മാർക്കു നാലുണ്ടല്ലോ നരേന്ദ്രരേ!
നായാട്ടു കുടി ചൂതാട്ടം സ്ത്രീയിലുള്ളതിസക്തിയും. 20

ഇവയിൽ സക്തനാം മർത്ത്യൻ ധർമ്മം കൈവിട്ടു നിന്നിടും
അമ്മട്ടുള്ളോൻ ചെയ്ത കൃത്യം ചെയ്തതായ് വെച്ചിടാ ജനം. 21

എന്നാലീപ്പാണ്ഡവൻ പാരം വ്യവസായത്തിലമർന്നവൻ
ചൂതാട്ടക്കാർ വിളിച്ചിട്ടു പണയംവെച്ചു കൃഷ്ണയെ. 22

[ 904 ] 904

ദ്യുതപർവ്വം[തിരുത്തുക]


മാന്യയാമിവളോ സർവ്വപാണ്ഡവർക്കും സമാനയാം
താൻ മുൻപടിമയായ് പിന്നെപ്പണയംവെച്ചു പാണ്ഡവൻ. 23

പണയത്തിന്നോതിനാനിക്കൃഷ്ണയെസ്സുബലാത്മജൻ
ഇതൊക്കെയോർത്തിട്ടെൻപക്ഷം നേടീട്ടില്ലിഹ കൃഷ്ണയെ. 24
വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടു സഭാവാസിജനഘോഷം മുഴങ്ങിതേ
വികർണ്ണനേ പ്രശംസിച്ചും നിന്ദിച്ചും സൗബലേയനെ. 25

ആഗ്ഘോഷമെല്ലാം നിന്നപ്പോൾ രാധേൻ ചൊടിപീണ്ടുടൻ
നല്ല കയ്യെന്നുയർത്തീട്ടു ചൊല്ലീ വചനമിങ്ങനെ. 26
കർണ്ണൻ പറഞ്ഞു
വികർണ്ണ, കാണുന്നുണ്ടിങ്ങു പലതും വിപരീതമായ്
ജനിച്ചേടം മുടിപ്പാനായരണിക്കഗ്നിപോലവേ. 27

ഇവരെന്നും മിണ്ടിയില്ല കൃഷ്ണ ചോദിച്ചിതെങ്കിലും
ധർമ്മത്താൽ ജിതയെന്നോർത്തീടുന്നൂ ദ്രുപദപുത്രിയെ. 28

നീയോ മൗഢ്യത്തിനാൽ ധാർത്തരാഷ്ട്ര പാരം ചിലപ്പതാം
സഭയിൽ പറയുന്നൂ നീ ബാലൻ വൃദ്ധന്റെമാതിരി. 29

അറിയുന്നില്ല നീ ധർമ്മതത്ത്വം ദുര്യോധനാനുജ!
ജിതയാം കൃഷ്ണ ജിതയല്ലെന്നല്ലോ ചൊല്ലി മന്ദ, നീ. 30

എന്തു ഞായം കൃഷ്ണ ജിതയല്ലായ്‌വാൻ ധൃതരാഷ്ട്രജ!
സഭയിൽ തന്റെ സർവ്വസ്വം വെച്ചല്ലോ പാണ്ഡവാഗ്രജൻ. 31

സർവ്വസ്വത്തിൽ പെടുന്നില്ലേ പാഞ്ചാലി ഭരതർഷഭ!
എന്തോവം ജിതയാം കൃഷ്ണ ജിതയല്ലെന്നു കണ്ടു നീ? 32

വാക്കാലേ കൃഷ്ണയെച്ചൊല്ലിസ്സമ്മതിച്ചിതു പാണ്ഡവൻ
നിനക്കു ജിതയല്ലെന്നു തോന്നാനെന്തിഹ കാരണം! 33

ഒററ വസ്ത്രത്തൊടിവളെസ്സഭയിൽ കൊണ്ടുവന്നതും
അധർമ്മമെന്നോർക്കിലിന്നു കേൾക്കുകെന്നുടെ ഭാഷിതം. 34

സ്ത്രീകൾക്കൊരുത്തൻ ഭർത്താവു ദൈവദത്തൻ കുരൂദ്വഹ!
പലപേർക്കും വശ്യയിവളെന്നാൽ കുലടയാം ദൃഢം. 35

ഇവൾക്കീസ്സഭയിൽ കൊണ്ടവന്നാലും ചിത്രമില്ലടോ
ഒററവസ്ത്രം ധരിച്ചാലും വസ്ത്രമില്ലാതിരിക്കിലും. 36

ഇവർക്കുള്ളോരു മുതലുമിവളും പാണ്ഡുപുത്രരും
എല്ലാം ശകുനി ധർമ്മത്താൽ നേടിക്കൊണ്ടൊരു വിത്തമാം. 37

ദുശ്ശാസന, മഹാവിഡ്ഢി വികർണ്ണൻ പ്രാജ്ഞവാദിയാം
വാങ്ങൂ പാർത്ഥരുടേയും നീ വസ്ത്രം പാഞ്ചാലിതന്റെയും. 38

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടപ്രാണ്ഡവന്മാരെല്ലാരും ഭരതർഷഭ!

[ 905 ] ====ദ്രൗപദീകർഷണം 905====


ഉത്തരീയപടം താഴെ വെച്ചൊഴിഞ്ഞൂ സഭാസ്ഥലേ. 39
പിന്നെദ്ദശ്ശാസനൻ രാജൻ, പാ‌ഞ്ചലീവസനം ബലാൽ

സഭാമദ്ധ്യേ താൻ പിടിച്ചങ്ങഴിക്കാനായ്‌ത്തുടങ്ങിനാൻ. 40
വാസ്ത്രാക്ഷേപത്തിൽ ഹരിയെ സ്മരണം ചെയതു പാർഷതി.

പാഞ്ചാലി പറഞ്ഞു
ഗോവിന്ദ, ദ്വാരകയെഴും കൃഷ്ണ, ഗോപീജനപ്രിയ! 41
കരുക്കളെന്നെബ്ബാധിപ്പതറിഞ്ഞിലില്ലേ മുകുന്ദ, നീ?

നാഥ, ശ്രീനാഥ, ഗോലോകനാഥ, സന്താപനാശന! 42
കൗരനക്കടലിൽ താഴുമെന്നെക്കേററൂ ജനാർദ്ദന!

കൃഷ്ണ, കൃഷ്ണ, മഹായോഗിൻ, വിശ്വാത്മൻ, വിശ്വാഭവന, 43
കുരുമദ്ധ്യേ മാഴ്കിയോർക്കുമെന്നെഗ്ഗോവിന്ദ, കാക്കണേ!
വൈശമ്പായനൻ പറഞ്ഞു
എന്നു മുപ്പരിനും നാഥൻ ഹരി കൃഷ്ണയൊർത്തവൾ 44
മുറയിട്ടാൾ വിഭോ, മാഴ്കി മുഖം പൊത്തീട്ടു ഭാമിനി.
കൃഷ്ണതൻ വാക്കുകേട്ടിട്ടു കൃഷ്ണൻ ഗൽഗദകണ്ഠനായ്
ശയ്യാസനം വിട്ടു കനിഞ്ഞെത്തീ കാൽനടയായിഹ. 45
"കൃഷ്ണ, വിഷ്ണോ, ഹേ ഹരേ, ഹാ നരാ,"യെ-
നങ്ങാർത്തു രക്ഷയ്ക്കഥ യാജ്ഞസോനി;
ധർമ്മം മഹാന്മാവു മറഞ്ഞുനിന്നു
വിചിത്രവസ്ത്രാവരണങ്ങൾ നല്ലീ. 46
പാഞ്ചാലിക്കുള്ള പുടവയഴിക്കുമ്പോളിളാപാതേ!
അതേവിധം മററുവസ്ത്രം കാണാറായിതസംഖ്യമേ. 47

പല ചായനിറം പൂണ്ടും വസ്ത്രങ്ങളുടനേ വിഭോ!
അസംഖ്യം വെളിവായ്‌ക്കണ്ടു ധർമ്മത്തിനുടെ രക്ഷയാൽ. 48

അപ്പോൾ ഹലഹലാശബ്ദം പൊങ്ങിതങ്ങു ഭയങ്കരം
അതു ലോകത്തിലാശ്ചര്യം കണ്ടൂ സർവ്വമഹീന്ദ്രരും, 49

വാഴത്തീ പാഞ്ചാലിയെദ്ധാർത്തരാഷ്ട്രനിന്ദയോടും സമം.
ശപഥം ചെയ്തു നൃപതേ, ഭീമനുഗ്രസ്വരത്തോടും 50

കോപിച്ചു ചുണ്ടുകൾ വിറച്ചങ്ങു കൈകൾ തിരുമ്മിയും.

ഭീമൻ പറഞ്ഞു
എന്റെ വാക്കൊന്നിതുൾക്കൊവിൻ ലോകം വാഴും നരേന്ദ്രരേ!
മുൻപന്യമർത്ത്യർ ചൊല്ലീട്ടില്ലേവം ചൊല്ലില്ല മേലിലും.

ഇതു ഞാൻ ചൊല്ലിവെച്ചിട്ടും ചെയ്തില്ലെങ്കിൽ ക്ഷിതീശരേ!
മുൻ പിതാമഹർ സാധിച്ച ഗതി കിട്ടാതെ പോട്ടെ മേ,

ഭാരതാപസദൻ ദുഷ്ടനീപ്പാപിയുടെ മാർവ്വിടം 53
പോരിൽ പിളർന്നു ഞാൻ ചോര കുടിച്ചില്ലെന്നിരിക്കലോ.

വൈശമ്പായനൻ പറഞ്ഞു
രൗദ്രം രോമാഞ്ചമുണ്ടാക്കും ഭീമവാക്കിതു കേട്ടുടൻ 54

[ 906 ] 906

ദ്യൂതപർവ്വം[തിരുത്തുക]



ബഹുമാനിച്ചു ധൃതരാഷ്ട്രദനിന്ദയൊടും ജനം.
സഭാമദ്ധ്യേ വസ്ത്രജാലം കുന്നായ്‍ക്കൂടിയ ശേഷമേ 55

ദുശ്ശാസനൻ തളർന്നിട്ടു നാണമാണ്ടങ്ങടങ്ങിനാൻ
കഷ്ടമെന്നായ് ഘോഷമുണ്ടായ് കുളുർമൈക്കൊണ്ടിടുംപടി 56

സഭ്യരാജാക്കളിടയിൽ പാർത്ഥരെപ്പാർത്തു തൽക്ഷണം.
ചോദ്യത്തിനുത്തരം ചൊല്ലുന്നില്ലാ കൗരവരെന്നഹോ! 57

ധൃതരാഷ്ട്രനെ നിന്ദിച്ചു വിളിച്ചോതീ മഹാജനം.
കയ്യുയർത്തിസ്സഭാവാസിജനാഘോഷ തടുത്തുടൻ 58

വിദൂരൻ സർവ്വധർമ്മജ്ഞൻ പിന്നെയിങ്ങനെ ചൊല്ലിനാൻ.

വിദൂരൻ പറഞ്ഞു
ചോദ്യംചെയ്തിഹ കേഴുന്നിതനാഥപ്പടി പാർഷതി 59

ഉത്തരം സഭ്യരേ, ചൊല്ലീലതിനാൽ ധർമ്മപീഡയാം.
കത്തും തീപോലെയാർത്തൻ വന്നാശ്രയിപ്പൂ സദസ്സിനെ 60

അവനെസ്സത്യധർമ്മത്താൽ ശമിപ്പിപ്പൂ സദസ്യരും.
ധർമ്മപ്രശ്നം ചെയ്തിടേണമാര്യൻ സത്യത്തൊടൊത്തതിൽ 61

കാമക്രോധങ്ങൾ വിട്ടോതിക്കൊൾവൂ സഭ്യരുമുത്തരം.
പ്രാജ്ഞയ്ക്കൊത്തുത്തരം ചൊല്ലീ വികർണ്ണൻ നരനാഥരേ! 62

യഥാമതി ഭവാന്മാരും ചൊൽവിൻ പ്രശ്നത്തിനുത്തരം
ധർമ്മം കാണ്മോൻ സമാധാനം ചൊല്ലാ സഭയിലെങ്കിലോ 63

അനൃതത്തിൻ ഫലത്തിനറെ പാതിയായാൾക്കു പററിടും.
ധർമ്മം കാണ്മോൻ വിതഥമായ് ചൊല്ലീ സഭയിലെങ്കിലോ

അഭ്രതത്തിൻ ഫലം സർവ്വം ദൃമായാൾക്കു പററിടും.
ഇതിന്നുതാഹരണമായ് ചൊല്ലാറുണ്ടീ പഴങ്കഥ 65

പ്രഹ്ലാദാംഗിരസർഷീന്ദ്രർതമ്മിൽ സംവാദമാംവിധം.
പ്രഹ്ലാദനെന്ന ദൈത്യേന്ദ്രന്നൊത്തപുത്രൻ വിരോചനൻ 66

കന്യാർത്ഥമായംഗിരസൻ സുധന്വാവൊടെതിർത്തുതേ.
ഞാൽ മേലേ ഞാൻനേലെയെന്നായവരാക്കന്യകാശയാൽ 67

പ്രാണൻ പന്തയമായ് തമ്മിൽ വാദിച്ചാരെന്നു കേൾപ്പൂ ഞാൻ
അവരാ പ്രശ്നവാദത്തിൽ പ്രഹ്ലാദനൊടു ചേദ്യമായ് 68

ജ്യേഷ്ഠനാരീ ഞങ്ങളിലെന്നോരൂ ഭോഷ്കുരചെയ്യൊലാ.
അവൻ വഴക്കിൽ പേടിച്ചു സുധന്വാവിനൊടോതിനാൻ 69
സുധന്വാവോ ബ്രഹ്മദണ്ഡമ്പോലെരിഞ്ഞോതി രുഷ്ടനായ:
“ പ്രഹ്ലാദ, ഭോഷ്കു ചെന്നാലും ഭാവൻ മിണ്ടതിരിക്കിലും
വജ്രി നിൻതല വജ്രത്താൽ നൂറായിട്ടു നുറുക്കിടും” 70

[ 907 ] ====ദ്രൗപതീകർഷണം 907====


സുധന്വാവിൻ വാക്കു കേട്ടാലിലപോലെവിറച്ചുടൻ 71
ചോദിപ്പാൻ ചെന്നിതാദ്ദൈത്യൻ കശ്യപർഷീന്ദ്രസന്നിധൗ.
പ്രഹ്ളാദൻ പറഞ്ഞു
അങ്ങുന്നറിയുമേ ദൈവമാസുരം ബ്രാഹ്മണം പരം 72

ധർമ്മമെല്ലാം മഹാഭാഗ, കേൾക്കുകീദ്ധർമ്മസംശയം.
ചോദിച്ചാൽ മിണ്ടിടാഞ്ഞാലുമസത്യമുരചെയ്തിലും 73

അവന്നു പരലോകങ്ങളേതെല്ലാമെന്നു ചൊല്ലുക

കശ്യപൻ പറഞ്ഞു
അറിഞ്ഞുകൊണ്ടു മിണ്ടാത്തോൻ കാമക്രോധഭയാനുകൻ 74

ആയിരംതന്നെ വരുണപാശം തൻമെയ്യിലാക്കിടും
ശോകർണ്ണം പോലങ്ങുമിങ്ങും തട്ടുമ്മാറുരചെയ്‍വവൻ 75

ആയിരംതന്നെ വരുണപാശം തൻമെയ്യിലാക്കിടും
അവന്നൊരാണ്ടു ചെല്ലുമ്പോൾ കയറൊന്നറുമേവമാം 76

അതിനാൽ സത്യമോതേണം സത്യത്തെയറിയുന്നവൻ.
സഭയിങ്കലധർമ്മാനുവിദ്ധധർമ്മമുരയ്ക്കവേ 77

അവന്റെ ശല്യം തീർക്കാത്താസ്സഭ്യന്മാർ വിദ്ധരായ്‍വരും.
പാതിയേല്ക്കം സഭാനാഥൻ കാലശം ക്രിയ ചെയ്തവർ 78

കാലശം തെററിനെത്തെറെറന്നുരയ്ക്കാതുള്ള സഭ്യരും.
നിർദ്ദോഷനാം സഭാനാഥൻ സഭ്യർക്കും കുററമററുപോം 79

പാപം കുററക്കാരനിലാം നിന്ദ്യനെ നിന്ദചെയ്യുകിൽ.
ചോദിപ്പോനോടു തെററായിദ്ധർമ്മം പ്രഹ്ലാദ, ചൊല്ലിലോ 80

ഇഷ്ടപൂർത്തം പോക്കുമവർ കീഴ്മേലേഴേഴു പോരെയും.
ഹൃതവിത്തന്റേയും ദുഃഖം ഹതപുത്രന്റയും പരം 81

കടക്കാരന്റയും ദുഃഖം സ്വാർത്ഥം പൊയ്പോയവന്റെയും,
പതി പോയ സ്ത്രയുടേയും രാജഗ്രസ്തന്റെയും പരം 82

മകനില്ലാപ്പെണ്ണുടേയും പുലിവായ്ക്കേററവന്റെയും,
വേൾക്കാതെയുള്ളോളുടേയും സാക്ഷി തോല്പിച്ചവന്റെയും 83

ഈ ദുഃഖങ്ങൾ സമാനങ്ങളെന്നു ചൊൽവൂ സുരേശ്വരർ;
വിതഥം ചൊല്ലവോനേല്ക്കുമീ ദുഃഖങ്ങളശേഷവും. 84
പ്രത്യക്ഷം കണ്ടവൻ സാക്ഷി കേട്ടോനുനറിവോനുമാം
എന്നാൽ സത്യം ചൊന്ന സാക്ഷി ധർമ്മാർത്ഥഭ്രഷ്ടനായ് വരാ.
വൈശമ്പായനൻ പറഞ്ഞു
കശ്യപൻ ചൊന്നകേട്ടോതീ പ്രഹ്ലാദൻ മകനോടുടൻ:
“നിന്മേലാണീസ്സുധന്വാവിങ്ങെന്മേലാണംഗിരസ്സുമേ 86
നിന്മാതാവിൻ മേലയാണീസ്സുധന്വാവിന്റെയമ്മയും;

[ 908 ] 908

ദ്യൂതപർവ്വം[തിരുത്തുക]


വിരോചന, സുധന്വാവു നിൻ പ്രാണന്നുടമസ്ഥനാം. 87

സധന്വാവു പറഞ്ഞു
പുത്രസ്നേഹം വിട്ടു ധർമ്മത്തിങ്കൽത്താങ്ങു നിലയ്ക്കയാൽ
സമ്മതിച്ചേൻ നൂറുവർഷം ജീവിച്ചിടട്ടെ നിന്മകൻ. 88

വിദൂരൻ പറഞ്ഞു
ഇമ്മട്ടു പരമാം ധർമ്മം കേട്ടു സർവ്വസദസ്യരേ!
എന്തോർക്കുന്നൂ കൃഷ്ണ ചെയ്ത ചോദ്യത്തിനുത്തരം പരം? 89

വൈശമ്പായനൻ പറഞ്ഞു
വിദൂരൻതൻ വാക്കുകേട്ടിട്ടൊന്നും മിണ്ടീല മന്നവർ.
ദുശ്ശാസനനൊടായ് കർണ്ണൻ 'ദാസിയെഗ്ഗൃഹമേറെറടോ'. 90

വിറച്ചു നാണിച്ചു പതിപ്പേർ ചൊല്ലും സാധു കൃഷ്ണയെ
ദുശ്ശാസനൻ സഭാമദ്ധ്യത്തിങ്കലിട്ടു വലിട്ടുതേ. 91


====69. ഭീഷ്മവാക്യം====

ദ്രൗപതീവിലാപം. താൻ സ്വതന്ത്രയോ അസ്വതന്ത്രയോ എന്നു് വിധിക്കാൻ പാണ്ഡവപത്നി വീണ്ടും സദസ്യരോടഭ്യർത്ഥിക്കുന്നു ധർമ്മം അതിഗഹനമാണെന്നും ബലവാന്മാർ ചെയ്യുന്നതെല്ലാം ധർമ്മമെന്നുള്ള നിലയാണ് ഇപ്പോൾ വന്നിട്ടുള്ളതെന്നും കൗരവവംശത്തിനു ലാശം അടു ത്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷ്മർ ദ്രൗപതിയെ ആശ്വസിപ്പിക്കുന്നു.


ദ്രൗപതി പറഞ്ഞു
അതേവരെക്കാക്കു ദുഷ്ട, ദുശ്ശാസന, നരാധമ!
മുൻപേ കിട്ടേണ്ടുമെൻകാര്യമുത്തരം കിട്ടിയില്ലിഹ. 1

ഈക്കുററനിട്ടിഴച്ചിട്ടു വലഞ്ഞേൻ വശമററു ഞാൻ
അഭിവാദ്യം ചെയ്‍വനിങ്ങിഗ്ഗുരുക്കൾക്കു സഭാന്തരേ. 2

എനിക്കല്ലേ തെററിവിടെയിതു ഞാൻ ചെയ്തിടായ്കിലും.

വൈശമ്പായനൻ പറഞ്ഞു
അവനിട്ടു വലിച്ചിട്ടു വീണു കേണാത്തപസ്വിനി 3
അനർഹ വിലപിച്ചാളാസ്സഭാമദ്ധ്യത്തിലിങ്ങനെ.

ദ്രൗപതി പറഞ്ഞു
സ്വയം വരത്തിൽ കണ്ടിട്ടുണ്ടെന്ന രംഗത്തിൽ മന്നവർ 4
മറെറാരേടം കണ്ടിരിക്കില്ലി ഞാനിന്നീസ്സദസ്സിലായ്.
വായുവും സൂര്യനും കണ്ടിട്ടില്ലാ മുൻപെന്നെ മന്ദിരേ 5
ആ ഞാൻ കാണുംവണ്ണമായീ യോഗ്യർക്കിന്നീ സഭാതലേ.
മുന്നം ഗ്രഹത്തിലീയെന്നെക്കാററു തൊട്ടാൽ പൊറാത്തവർ 6
പാണ്ഡവന്മാർ പൊറുപ്പൂയീദ്ദഷ്ടനിപ്പോൾ പിടിപ്പതും.
അനർഹയാം പുത്രപത്നി പുത്രിയെതൊട്ടിടുന്നതും 7
പൊറുപ്പിതീക്കൗരവരും കാലപര്യമാം ദൃഢം.

[ 909 ]

 ഭീഷ്മവാക്യം 909

ഇതിലും കഷ്ടമെന്തുള്ളു ശുഭയാം സതി നാരി ഞാൻ 8

സഭാമദ്ധ്യം കേറിധർമ്മമെങ്ങുപോയ് മന്നവർക്കിഹ?
സഭ കേററാ പൂർവ്വർ ധർമ്മ്യനാരിയേയെന്നു കേൾപ്പൂ ഞാൻ 9

കെട്ടുപോയീ കുരുക്കൾക്കാപ്പുർവ്വധർമ്മം സനാതനം.
പാണ്ഡവന്മാർപത്നി സതി പാർഷതന്റെ കുമാരിക 10

കണ്ണന്റെ തോഴി ഭ്രപാലസഭയിൽ ചെൽവതെങ്ങനെ?
ഇമ്മട്ടുള്ളോൾ ധർമ്മരാജസവർണ്ണോത്ഭവപത്നി ഞാൻ 11

അദാസിയോ ദാസിയോ ചൊല്കതു ചെയ്‍വൻ കുരുക്കളേ!
ഈ ക്ഷുദ്രൻ ദൃഢമായെന്നെക്കൗരവശ്രീയശോഹരൻ 12

ക്ലേശിപ്പിക്കുന്നു സഹിയാ വല്ലാതേററം കുരുക്കളേ!
ജിതയോ ഞാനജിതയോയെന്തു തോന്നുന്നു മന്നരേ! 13

ചൊല്ലിക്കേൾക്കേണമെന്നാലിങ്ങതു ചെയ്‍വൻകുരുക്കളേ!

ഭീഷ് മൻ പറഞ്ഞു
ചൊല്ലീലയോ ഞാൻ കല്ല്യണി , ധർമ്മത്തിൻ പരയാം ഗതി

ലോകത്തിലറിയാവല്ലാ വിജ്ഞരാം യോഗ്യർകൾക്കുമേ.
ലോകത്തിൽദ്ധർമ്മമാമെന്തു കാണുമോ ബലിയാം പൂമാൻ 15

മററുള്ളോരാലഭിഹിതമധർമ്മം ധർമ്മവേലയിൽ
വിവരിക്കാവതല്ലേതും നിൻ ചോദ്യം നിശ്ചയപ്പടി 16

ഇക്കാര്യം സൂഷ്മമെന്നല്ല ഗഹനം ഗുരുവേററവും.
ഈ വംശത്തിന്നേറെ വൈകാതവസാനം വരുംദൃഢം 17

ഏവരും ലോഭമോഹാന്ധരാണീക്കാണുന്ന കൗരവർ.
കുലജന്മാർ വ്യസനികളേററമെന്നാകിലും ശുഭേ! 18

ധർമ്മമാർഗ്ഗം വിടുന്നില്ലാ നീ വധുനിലയാണ്ടവൾ.
നിനക്കീ വൃത്തമൊട്ടേറെചേരും പാഞ്ചാലനന്ദിനി! 19

കഷ്ടത്തിൽപ്പെട്ടുഴന്നിട്ടും ധർമ്മം തെററിപ്പതില്ല നീ.
ഈ ദ്രോണാദികൾ വൃദ്ധന്മാർ ധർമ്മചാരികളായവർ 20

ശൂന്യദേഹത്തിൽ നില്ക്കുന്നൂ ജീവൻപോയോരുമാതിരി.
ഈചോദ്യത്തിൻ പ്രമാണംതാൻ ധർമ്മഭ്രവെന്നു മമ്മതം 21

ജിതയോ നീയജിതയോ താനേ ചൊല്ലേണ്ടതാണവൻ.

[ 910 ] ====70.ഭീമവാക്യം 910====

ഭീമാതികൾ ധർമ്മപുത്രരെ തള്ളിപ്പറഞ്ഞാൽ-ധർമ്മപുത്രർ സത്യനിഷ്ഠ നല്ലെന്നു വരുത്തിയാൽ-താൻ ദ്രൗപതിയെ സ്വതന്ത്രയാക്കാമെന്നു ദുർയ്യോ ധനൻ പറയുന്നു. ഭീമൻ മുന്നോട്ടുവന്ന് യുധിഷ്ടിരൻ തങ്ങളുടെ അനിഷേ ദ്ധ്യനായ നേതാവാണെന്നും അദ്ദേഹം സമ്മതിക്കുന്നപക്ഷം താൻ ഇപ്പോൾ ത്തന്നെ കൗരവന്മാരെ സംഹരിക്കാമെന്നും ഉറക്കെ വിളിച്ചുപറയുന്നു


വൈശമ്പായനൻ പറഞ്ഞു
ആർത്തിപ്പെട്ടും കരരിപ്പേടപോലെ
ചോദ്യം ചെയ്താദ്ദേവി കേഴുന്നനേരം
ദുര്യോധനപ്പേടിയാൽ നന്മതിന്മ-
യൊന്നും ചൊല്ലീലൂഴിപത്മാരിലാരും. 1

ഭ്രപന്മാർ തൻപുത്രരും പൗത്രരുംതാൻ
മൂകന്മാരായ് കണ്ടുടൻ ധാർത്തരാഷ്ടൻ
സ്മയംപൂണ്ടുംകൊണ്ടൊരാമട്ടിലോതീ
പാഞ്ചാലരാജാത്മജയോടിവണ്ണം. 2
ദുര്യോധനൻ പറഞ്ഞു
നില്ക്കട്ടേയീച്ചോദ്യമുദാരസത്വേ
ഭീമൻ പാർത്ഥൻ സഹദേവൻ തഥൈവ
നിൻ ഭർത്താവീ നകുലൻതാനിവർക്കി-
പ്പൂജ്യന്മാരിങ്ങുത്തരം ചോല്ലീടട്ടേ 3

ആര്യന്മാർ തൻ നടുവേ നീനിമിത്ത-
മനീശനീ ജ്യേഷ്ടനെന്നോടോതിടട്ട
അസത്യവാൻ ധർമ്മജനെന്നു ലോകം
കല്പിക്കട്ടേ ദാസിയല്ലാതെയാം നീ. 4

ധർമ്മിഷ്ഠനാം യോഗ്യനീ ധർമ്മഭ്രവൂ
മിതോതട്ടെ തനിയേ ശക്രതുല്യൻ
നിനക്കീശൻതന്നെയോ അല്ലയോയെ-
ന്നീ വാക്കാലേരണ്ടിലൊന്നിൽപ്പെടും നീ. 5

കുരുക്കളെല്ലാവരുമീസ്സദസ്സിൽ
നിൻ ദുഃഖത്തെപ്പങ്കുകൊള്ളുന്നുവല്ലോ
ഒന്നും ചൊല്ലുന്നില്ലവർ ഭാഗ്യമററ
നിൻ ഭർത്താക്കന്മാരെയോർത്തിട്ടിദാനീം. 6

വൈശമ്പായനൻ പറഞ്ഞു
സഭ്യന്മാരാക്കൗരവേന്ദന്റെ വാക്യം
പ്രശംസിച്ചാരേവരുംതാനുറക്കെ

[ 911 ] ====ഭീമവാക്യം 911====


വസ്ത്രം വീശി നന്ദിയോടോർത്തു ഹാഹാ-
യെന്നുണ്ടായീ പെരുതാമാർത്തനാദം. 7

ഭംഗിപ്പെട്ടാ വാക്കു കോട്ടോരുനേരം
ഹർഷപ്പെട്ടാ കൗരവന്മാർ സദസ്സിൽ
ഏല്ലാവരും പ്രീതരായ് മന്നവന്മാർ
കുരുശ്രേഷ്ഠൻ ധർമ്മവിത്തെന്നു വാഴ്ത്തി. 8

യുധിഷ്ഠിരന്റെ മേലെല്ലബ്‍ഭ്രപരും നോക്കിനിന്നുതേ
എന്തുചൊല്ലുന്നു ധർമ്മജ്ഞനെന്നു വക്തൃം തിരിച്ചുടൻ. 9

എന്തുചൊല്ലുന്നു ബീഭത്സു പോരിൽ തോല്ക്കാത്ത പാണ്ഡവൻ
ഭീമസേനൻ യമന്മാരുമൊന്നേററം കൗതുകത്തൊടും. 10

ആശ്ശബ്ഭമൊന്നു നിന്നപ്പോൾ ഭീമനിങ്ങനെ ചൊല്ലിനാൻ
ദിവ്യചന്ദനമാർന്നുള്ള നല്ല കൈ പൊക്കിയതെങ്ങനെ. 11

ഭീമൻ പറഞ്ഞു
ഞങ്ങൾക്കുള്ള കുലത്തിന്നീ മഹാനാം ഗുരു ധർമ്മജൻ
പ്രഭുവല്ലായ്കിലോ ഞങ്ങൾ പൊറുത്തീടില്ലിതൊന്നുമേ. 12

ഞങ്ങൾക്കീശൻ പുണ്യതാപങ്ങൾക്കും പ്രാണനുമീശ്വരൻ
ഇദ്ദേഹംതാൻ തോററുവെന്ന് നിനയ്ക്കിൽ തോററു ഞങ്ങളും. 13

എന്നിൽനിന്നൊഴിയാ ജീവനോടെ മന്നിൽ ചവുട്ടുവോൻ
മർത്യധർമ്മാവു പാഞ്ചാലീമുടി ചുററിപ്പിടിച്ചവൻ. 14

കാണ്മിതെൻ നീണ്ടുരുണ്ടുള്ള ബാഹുക്കൾ പരിഘപ്പടി
ഇവയ്ക്കിടയിലാപ്പെട്ടാൽ വിട്ടുപോകില്ല ശക്രനും. 15

ധർമ്മപാശക്കെട്ടുകൊണ്ടീസങ്കടം കാണ്മതില്ല ഞാൻ
ഗൗരവത്തടവാലും വന്നർജ്ജൂനൻ ചൊല്കയാലുമേ. 16

ക്ഷുദ്രജന്തുക്കളെസിംഹംപോലെ ധർമ്മജനോതിയാൽ
ധാർത്തരാഷ്ട്രന്മാരെ ഞാൻ കൈത്തലംകൊണ്ടിട്ടരയ്ക്കവേൻ. 17

വൈശമ്പായനൻ പറഞ്ഞു
അവനോടോതിനാർ ഭീഷ്മദ്രോണക്ഷത്താക്കളപ്പൊഴേ:
“ക്ഷമിച്ചിരിക്കുകീകാര്യം സർവ്വവും നീ നടത്തുമേ.” 18

[ 912 ] ====71. ദ്രൗപതീവരലാഭം====


ദുർയ്യോധനന്റെ ദാസിയായിരിക്കാൻ കർണ്ണൻ പാഞ്ചാലിയോട് പറ യുന്നു. പാഞ്ചാലി സ്വതന്ത്രയോ അസ്വതന്ത്രയോ എന്ന് പറയാൻ ദുർയ്യോ ധനൻ ധർമ്മപുത്രരോടാവശ്യപ്പെടുകയും വസ്ത്രം നീക്കി ഇടത്തെ തുട കാണി ച്ച് പാഞ്ചലിയുടെ നേരെ നോക്കുകയും ചെയ്യുന്നു. ഇതു കണ്ട് ക്രുദ്ധനായ ഭീമൻ യുദ്ധത്തിൽ ഈ തുട ഗദകൊണ്ടടിച്ചുടയ്ക്കുന്നുണ്ടെന്നു ശപതം ചെയ്യു ന്നു. ഭീതയായ ഗാന്ധാരിയും വിദൂരനും ഉപദേശിച്ചതനുസരിച്ച് ധൃ തരാഷ്ടർ പാഞ്ചാലിയോട് വേണ്ട വരം ചോദിക്കാൻ പറയുന്നു. ഭർത്താ ക്കന്മാരെ സ്വതന്ത്രരാക്കിയാൽ മാത്രം മതി എന്നു പാഞ്ചാലി മറുപടി പറയുന്നു.


കർണ്ണൻ പറഞ്ഞു
മൂന്നാളത്രേ സധനന്മാർ സദസ്സിൽ
ഭീഷ്മൻ ക്ഷത്താവീക്കൗരവാചാര്യർ താനും.
പാരം ദുഷ്ടൻ സ്വാമിയെന്നോതുവോർ, തൽ-
പുഷ്ടിക്കോർക്കാത്തോരഘം കൂസിടാത്തോർ. 1

മൂന്നാളത്രേ‍‍നിദ്ധനാരിങ്ങു ദാസൻ,
പുത്രൻ, സ്വതന്ത്രം പെടാതുള്ള പെണ്ണും;
നിസ്വൻ ദാസൻ വേട്ട പെണ്ണും തദീയ-
സ്വത്തും നാഥൻ കേട്ടു മേലാൾക്കു ചേരും. 2

നീ പോയ് നൃപൻതൻ പരിവാരമൊക്കൂ
നിനക്കതേ യുക്തമെന്നോതിടാം ഞാൻ;
നൃപാത്മജേ, നിന്നുടയോർകൾ മുററും
ദുര്യോധനാദികളാം പാർത്ഥരല്ലാ. 3

വരിക്കെടോ വരനായ് മറെറാരാളെ-
പ്പരം ചൂതാൽ ദാസ്യമേൽക്കാത്ത മട്ടിൽ
ദാസീനിലയ്ക്കൊരു തെററായ്വരില്ലാ
ഭർത്താക്കളിൽ സ്വേച്ഛനോക്കും ക്രമം തേ. 4

തോററാരല്ലോ നകുലൻ ഭീമസേനൻ
യുധിഷ്ടിരൻ സഹദേവാർജ്ജുനന്മാർ
നീയോ നൂനം ദാസിയാം യാജ്ഞസേനീ!
തോലീപ്പെട്ടൂ നിന്റെ ഭർത്താക്കളില്ലാ. 5

എന്തോർക്കുന്നൂ ജനനം കൊണ്ടു കാര്യം
പരാക്രമം വീര്യവും പണ്ഡുപുത്രൻ

[ 913 ] ====ദ്രൗപതീവരലാഭം 913====

ചൂതിങ്കലീസ്സഭയിക്കൃഷ്ണയാമീ-
പ്പാഞ്ചാലിയെപ്പണയംവെച്ചു വീദ്വാൻ? 6

വൈശമ്പായനൻ പറഞ്ഞു
അച്ചൊൽ കേട്ടാബ്‍ഭീമനങ്ങത്യമർഷൻ
നിശ്വാസംകൊണ്ടീടിനാനാർത്തനായീ
ജാജാനുഗൻ ധർമ്മവാർകെട്ടുപെട്ടോൻ
നോക്കീ ചുടുമ്മട്ടവനേ രക്തനേത്രൻ. 7

ഭീമൻ പറഞ്ഞു
കോപിപ്പീലാ സൂതപുത്രങ്കലീ ഞാൻ
രാജൻ ദാസന്നുള്ള ധർമ്മത്തിൽ നില്പേൻ;
അങ്ങുന്നിവളെപ്പണയം വെച്ചിടാഞ്ഞാ-
ലെന്നാപ്പാർത്തിങ്ങനെ ചൊൽമോ രിപുക്കൾ? 8

വൈശമ്പായനൻ പറഞ്ഞു
ഭീമൻ ചൊന്നത് കേട്ടിട്ടു ദുര്യോധനനൃപൻ തദാ
മങ്ങി മിണ്ടാതെ നില്ക്കുന്ന യുധിഷ്ടിരനൊടോതിനാൻ. 9

ദുര്യോധനൻ പറഞ്ഞു
ഭീമാർജ്ജുനയമന്മാർ നിൻ ചൊല്പചിക്കമരുന്നവർ
നീ ചൊല്ക കൃഷ്ണ ജിതയായില്ലെന്നുണ്ടെങ്കിൽ മന്നവ! 10

വൈശമ്പായനൻ പറഞ്ഞു
എന്നക്കൗന്തേയനോടോതി സ്വവസ്ത്രം നീക്കിയങ്ങനെ
പാഞ്ചാലിയെപ്പാർത്തു ചിരിച്ചൈശ്വര്യമദമത്തനായ്. 11

കദളിത്തണ്ടിനിണയായ് സർവ്വലക്ഷണമൊത്തതായ്,
ആനത്തുമ്പിക്കൈയ്ക്കെതിരായ് വജ്രഗൗരവമുള്ളതായ്, 12

ഇടത്തേത്തുട കാണിച്ചൂ ഭീമനെദ്ധിക്കരിച്ചഹോ!
പാഞ്ചാലി നോക്കിനില്ക്കുമ്പോൾ കർണ്ണനെപ്പാർത്തു സസ്മിതം
അതു കണ്ടു ചുവന്നുള്ള കണ്ണുരുട്ടി വൃകോദരൻ
രാജമദ്ധ്യേ സഭ മുഴക്കിക്കൊണ്ടവനൊടോതിനാൻ.. 14

ഭീമൻ പറഞ്ഞു
പോരിലീ നിൻ തുട ഗദകൊണ്ടുടയ്ക്കാതിരിക്കിലോ
പിതൃക്കൾക്കുള്ള ലോകത്തിലെത്തീടേണ്ട വൃകോദരൻ. 15

വൈശമ്പായനൻ പറഞ്ഞു
ക്രൂദ്ധനാകുമവൻതന്റെ സർവ്വസ്സോദസ്സിൽനിന്നുമേ
കത്തും മരപ്പൊത്തിൽനിന്നാമ്മട്ടഗ്നിജ്ജ്വാല ചാടിതേ. 16

വിദൂരൻ പറഞ്ഞു
കാണ്മിൻ ഭയം ഭീമനിൽനിന്നു കാത്തു-
നില്പിൻ പ്രതീപാന്വയഭ്രപരെല്ലാം
ദൈവം മുൻപേ തീർപ്പുചെയ്തിട്ടു പിന്നീ-
ടിദ്ദുനയം ഭാരതർ ചെയ്തു നൂനം. 17

[ 914 ] ====ദ്യൂതപർവ്വം 914 ====


അതിദ്യൂതം ചെയ്തിതു ധാർത്തരാഷ്ടർ
വാദിക്കുന്നൂ സഭയിൽ സ്ത്രീനിമിത്തം
യോഗക്ഷേമം തീരെ മുടിഞ്ഞിടുന്നു

ദുർമന്ത്രത്തെക്കൗരവർ ചെയ്തിടുന്നൂ 18
കുരുക്കളേ , ധർമ്മമിതോർത്തുകൊള്ളുവിൻ

ദുഷിക്കുമ സഭ ധർമ്മം ദുഷിച്ചാൽ

തോല്ക്കുമ്മുൻപിങ്ങിവളെച്ചതിലീശൻ
ഗ്ലഹംചെയ്തിൽ പണയം പററിയേനെ. 19

സ്വപ്നേ നേടിക്കൊണ്ട വിത്തത്തിനൊക്കു-
മനീശ്വരൻ പണയം തന്ന വസ്തു
ഗാന്ധാരരാജന്റ വചസ്സുകേട്ടു
കുരുക്കളെ, ചെയ്യൊലാ ധർമ്മഭംഗം. 20

ദുര്യോധനൻ പറഞ്ഞു
ഭീമന്റേയും ഫൽഗുണന്റെയുമീ ഞാൻ
മാദ്രേസന്മാരുടെയും ചൊല്ലിൽ നില്പേൻ
ഉരയ്ക്കട്ടേ ധർമ്മജൻ സ്വാമിയല്ലെ-
ന്നെന്നാൽ ദാസ്യം വിട്ടു നീ യാജ്ഞസേനീ! 21

അർജ്ജുനൻ പറഞ്ഞു
ഗ്ലഹത്തിൻന്മുൻപീജ്ജനങ്ങൾക്കതീശൻ-
തന്നേ മാന്യൻ തമ്പുരാൻധർമ്മപുത്രൻ
ഇപ്പോൾത്തോറേറാരവിടുന്നാർക്കധീശ-
നെന്നോ കാണ്മിൻ കൗരവന്മാരശേഷം. 22

വൈശമ്പായനൻ പറഞ്ഞു
അപ്പോഴേക്കും ധൃതരാഷ്ട്രത്തി-
ലഗ്നിസ്ഥാനത്തോരിയിട്ടു കുറുക്കൻ
അതിന്നൊപ്പം രാസഭൗഘം കരഞ്ഞു
ചുററും രൗദ്രപ്പക്ഷികളും വിശേഷാൽ. 23
ആശ്ശബ്ദത്തേ വിദൂരൻ തത്വവേദി
കേട്ടു ഘോരം ഹന്ത! ഗാന്ധാരിതാനും
ഭീഷ്മൻ ദ്രോണൻ കൃപരും സ്വസ്തിയെന്നു
വീണ്ടും പറഞ്ഞാരവരുച്ചത്തിലപ്പോൾ. 24
പിന്നെഗ്ഗാന്ധാരീവിദൂരന്മാരറിഞ്ഞീ-
ഗേലാരോൽപാതസ്ഥിതി രാജാവോടായി
ഉണർത്തിച്ചാരേററമേററാർത്തിയോടു-
മതിൽപ്പിന്നെച്ചൊല്ലിനാൻ മന്നവേന്ദൻ. 25

ധൃതരാഷ്ട്രൻ പറഞ്ഞു
നീ കെട്ടു ദുര്യോധന, മന്ദബുദ്ധേ!
കുരുശ്രഷ്ഠന്മാരുടെയിസ്സദസ്സിൽ

[ 915 ] ====ദ്രൗപതീവരലാഭം 915====


സ്ത്രീയെത്തർക്കിക്കുന്നു രേ, ദുർവ്വിനീത!
വിശേഷിച്ചീ ദ്രൗൗരതീദേവിയാളെ. 26

വൈശമ്പായനൻ പറഞ്ഞു
എന്നും ചൊല്ലിദ്ധൃതരാഷ്ടൻ മനീഷി
ബുദ്ധിക്ഷയം വിട്ടു ഹിതാഭിലാഷി
പാഞ്ചാലിയാം കൃഷ്ണയൊടോതി സാന്ത്വം-
ചെയ്തുംകൊണ്ടാലോചനയ്ക്കൊത്തവണ്ണം. 27

“വരം വാങ്ങുക പാഞ്ചാലി, നീയെന്നോടിഷ്ടമാം വിധം
എൻ വധുക്കളിൽവെച്ചേററം ശ്രേഷ്ഠ ധർമ്മിഷ്ഠ സാധ്വി നീ.”

ദ്രൗപതി പറഞ്ഞു
വരം നല്കുമെനിക്കെങ്കിൽ വരിപ്പേൻ ഭരതർഷഭ!
അദാസനാവണം ശ്രീമാൻ ധർമ്മം ചേരും യുധിഷ്ഠിരൻ. 29

മനസ്വിയാകുമെന്നുണ്ണി പ്രതിവിന്ധ്യനെയോതൊലാ
ദാസപുത്രനിവൻതാനെന്നറിവററ കുമാരകർ. 30

മുന്നം മററാർക്കുമൊക്കാത്തവണ്ണമേ രാജപുത്രനായ്
രാജലാളിതനായോനിങ്ങൊക്കില്ല ദാസപുത്രത. 31

ധൃതരാഷ്‍ട്രൻ പറഞ്ഞു
എന്നാലങ്ങനെ കല്യാണി, നീയുരയ്ക്കുംപ്രകാരമേ.

രണ്ടാംവരം നിനക്കേകുന്നുണ്ടു ഭദ്രേ, വരിക്ക നീ 32
തരുന്നതുണ്ടെൻ മനസ്സു നിനക്കൊന്നല്ലെടോ വരം.

ദ്രൗപതി പറഞ്ഞു
തേരും വില്ലും ചേരുമാറു ഭീമാർജ്ജുനരുമൊപ്പമേ 33
യമരും സ്വവശന്മാരായ്‍വരാൻ നൃപ, വരിക്കുവൻ.

ധൃതരാഷ്‍ട്രൻ പറഞ്ഞു
അതാവട്ടേ മഹാഭാഗേ, നിന്നിഷ്ടംപോലെ നന്ദിനി! 34

മൂന്നാമതും വാങ്ങുകെന്നോടായീല രണ്ടുകൊണ്ടു തേ.
നീയെൻ സ്‍നുഷങ്ങളിൽ സർവ്വശ്രേഷ്ഠയാം ധർമ്മചാരിണി! 35

ദ്രൗപതി പറഞ്ഞു
ലോഭം ധർമ്മം നശിപ്പിക്കുമതിന്നുദ്യമമില്ല മേ
അയോഗ്യയാകുന്നു മൂന്നാം വരം വാങ്ങുന്നതിനു ഞാൻ. 36

ഒന്നു വൈശ്യവരം ക്ഷത്രസ്ത്രീകൾക്കോ രണ്ടുതാൻ വരം
മൂന്നുരാജവരം രാജൻ ബ്രാഹ്മണന്നു ശതം വരം. 37

കഷ്ടത്തിൽപ്പെട്ടെൻപതികൾ കയറിപ്പോന്നു സാമ്പ്രതം
ഭദ്രങ്ങളറിയും പുണ്യകർമ്മംകൊണ്ടിവർ ഭ്രപതേ! 38

[ 916 ] ==== 72. ഭീമക്രോധം 916====


പാഞ്ചാലിയാണ് പാണ്ഡവരെ ആപത്തിൽനിന്നു രക്ഷിച്ചതെന്നു് കർണ്ണൻ പറയുന്നു. ഭീമൻ ഇതു കേട്ടു ക്രുദ്ധനായി കൗരവസംഹാരത്തിനു സന്നദ്ധനാകുന്നു. അർജ്ജുനൻ ഭീമനെ സാന്ത്വനപ്പെടുത്തുന്നു.


കർണ്ണൻ പറഞ്ഞു
ഭൂലോകത്തിങ്കൽ നാം കേട്ടു സുന്ദരസ്ത്രീജനങ്ങളിൽ
ഒരുത്തിപോലുമിമ്മട്ടു ചെയ്തതായ് കേൾവിയില്ല മേ. 1
ക്രോധാവേശം പാണ്ഡവർക്കും ധാർത്തരാഷ്ട്രർക്കുമേല്ക്കുവേ
പാണ്ഡവർക്കീ ദ്രൗപതീയാം കൃഷ്ണതാൻ ശാന്തിപോലെയായ്.

തോണിയില്ലാതാഴമുള്ള വെള്ളത്തിൽ താണു മുങ്ങവേ
പാഞ്ചാലി കരയേററുന്ന തോണിയായ് പാണ്ഡവർക്കിഹ. 3

വൈശമ്പായനൻ പറഞ്ഞു
അതു കേട്ടാക്കുരുജനദ്ധ്യേ ഭീമനവർഷണൻ
'പാണ്ഡുപുത്രർക്കു ഗതി പെണ്ണെ'ന്നാൻ ബുദ്ധിക്ഷയത്തൊടും. 4

ഭീമൻ പറഞ്ഞു
മൂന്നു തേജസ്സു പുരുഷന്നുണ്ടെന്നരുളി ദേവലൻ
അപത്യം, കർമ്മമറിവും, പ്രജീസൃഷ്ടിയിവററിലാം. 5

അശുദ്ധം ചത്ത ദേഹം സ്വജനം ശൂന്യം ത്യജിക്കിലും
ഇതം മൂന്നും പുരുഷനങ്ങുപയോഗപ്പെടും പരു. 6

ആത്തേജസ്സു നമുക്കിപ്പോൾ കെട്ടു ദരാഭിമർശനൽ
അഭിമൃഷ്ടജസന്താനമെന്തുമട്ടാകുമർജ്ജുന! 7

അർജ്ജുനൻ പറഞ്ഞു
പുരുക്ഷോക്തികൾ നീചന്മാർ ചൊല്കിലും ചൊല്കിടായ്കിലും
ഭാരത, പ്രതിവാക്കോതില്ലെന്നുമൂത്തപൂരുഷർ. 8

വൈരംചെയ്താലുമോർക്കുന്നൂ സുകൃതംതന്നെയന്നിഹ
ആത്മസംഭാവനയെഴുമറിവേറുന്ന സജ്ജനം. 9

ഭീമൻ പറഞ്ഞു
ഇവിടെത്തന്നെവെച്ചിന്നീശ്ശത്രുക്കൂട്ടം മുടിക്കുവൻ
അല്ലെങ്കിലങ്ങിറങ്ങീട്ടു നൃപ, നിർമ്മൂലമാക്കുവൻ. 10

വിവാദംകൊണ്ടെന്തുകാര്യം ചൊൽവതെന്തിനു ഭാരത!
ഇപ്പോളിയിവരെത്തീർപ്പേൻ കല്പിച്ചീടുക ഭൂപതേ! 11

എന്നുരച്ചാബ്ഭീമസേനനനുജന്മാരുമൊത്തുടൻ
മാൻകൂട്ടത്തിൽ സിംഹമട്ടിൽ ദൃഷ്ടി വിട്ടിതു വീണ്ടുമേ. 12

അക്ലിഷ്ടകാരിയാം പാർത്ഥനാശ്വസിപ്പിച്ചു നോക്കവേ
ഉള്ളു ചുട്ടു മഹാബാഹു വീയർത്തീടുന്നു വീര്യവാൻ. 13

[ 917 ] ====യുധിഷ്ഠിരഗമനം 917====



കോപിച്ചവന്റെ കർണ്ണാദി സ്രോതസ്സുകളിൽനിന്നുടൻ
പുകഞ്ഞു തീപ്പൊരി പറന്നുളവായ്‍വന്നുപാവകൻ. 14

ഭ്രൂകുടികടു ദുഷ്പ്രേക്ഷ്യമവന്റെ മുഖമപ്പൊഴേ
പ്രത്യക്ഷമെത്തും പ്രളയകാലകാലസ്യകല്പമായ്. 15

കയ്യൂക്കുള്ളവനെക്കയ്യാൽ തടഞ്ഞിട്ടു യുധിഷ്ഠിരൻ
അരുതെന്നാനടങ്ങിക്കൊൾകെന്നും കല്പിച്ചു ഭാരത! 16

ക്രോധരക്താക്ഷനായാരോ വീരനെത്താൻ തടുത്തുടൻ
കൂപ്പിനിന്നൂ പിതാവാകും ധൃതരാഷ്ട്രന്റെ സന്നിധൗ. 17

73. യുധിഷ്ഠിരഗമനം[തിരുത്തുക]

ഇന്ദ്രപ്രസ്ഥത്തിലേക്കു പുറപ്പെട്ട ധർമ്മപുത്രൻ ധൃതരാഷ്ട്രരെ ചെന്നുകണ്ടു യാത്ര ചോദിക്കുന്നു. ക്ഷമയാണ് ലോകത്തിൽ എല്ലാ അഭ്യതയങ്ങൾക്കും കാരണമെന്നും ദുർയ്യോദനാദികൾ വല്ല അക്രമവും കാണിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും പറഞ്ഞ് ധൃതരാഷ്ടർ സധനപരിവാരനായ ധർമ്മപുത്രരെ യാത്രയാക്കുന്നു.


യുധിഷ്ഠിരൻ പറഞ്ഞു
എന്തുവേണ്ടു ചൊല്ക രാജൻ, ഞങ്ങൾക്കങ്ങാണധീശ്വരൻ
എന്നും നിൻ കല്പനക്കീഴിൽ നില്പാനാണാശ ഭാരത! 1

ധൃതരാഷ്‍ട്രൻ പറഞ്ഞു
അജാതശത്രോ, ശുഭമായ്‍വരും ചൊല്കല്ലലെന്നിയേ
എന്നാജ്ഞയാൽ സധനരായ് സ്വരാജ്യം കാത്തുകൊള്ളുവിൻ.2

ഇതുമുള്ളിലിരിക്കേണം വൃദ്ധനാമെന്റെ ശാസനം
ഞാനുരയ്ക്കുന്നതൊക്കെയും പഥ്യം നിശ്രേയസം പരം. 3

ഉണ്ണീ, നീ സൂക്ഷ്മമാംധർമ്മഗതി കണ്ടോൻ യുധിഷ്ഠിര!
വിനീതൻ നീ മഹാപ്രാജ്ഞ, വൃദ്ധശുശ്രൂഷ ചെയ്‍വവൻ . 4

ബുദ്ധിമാനേ ശാന്തിയൊക്കൂ ശമിച്ചീടുക ഭാരത!
അദാരുവിൽ ശാസ്ത്രമേല്പിക്കില്ലേല്പിക്കുന്നു ദാരുവിൽ. 5

വൈരമോർക്കാ ഗുണം നോക്കും ദോഷം നോക്കുവതില്ലഹോ!
വിരോധം കരുതാറില്ലാ ചെററുമുത്തമപുരുഷൻ. 6

വൈരം ചെയ്താലുമോർക്കുന്നൂ സുകൃതന്തന്നെയെന്നിഹ!
പരാർത്ഥപരർ സാധുക്കൾ പകവീട്ടാതൊതുങ്ങീടാ. 7

സംവാദേ പരുഷം ചൊല്ലും യുധിഷ്ഠിര, നരാധമർ!
ഇങ്ങോട്ടുചെന്നാൽ പരുഷം ചൊല്ലും മദ്ധ്യമരുത്തരം. 8

പരുക്ഷോക്തി ഹിതം വിട്ടു ചൊല്കിലും ചൊല്ലിടായ്കിലും
 

[ 918 ] ====ദ്യൂതപർവ്വം 918 ====

പ്രതുവാക്കുരിയാടാറില്ലെന്നുമുത്തമപുരുഷർ. 9

വൈരം ചെയ്താലുമോർക്കുന്നൂ സുകൃതംതന്നെയെന്നിഹ!
ആത്മവിശ്വാസമുടയ സത്തറിഞ്ഞോരു സജ്ജനം. 10

സാധുക്കളർത്ഥമര്യാദ വിടില്ലാ പ്രിയദർശനർ
ആര്യൻ നീയാവിധം ചെയ്തിതീസ്സൽസ്സഭയിൽവെച്ചെടോ: 11

ദുര്യോധനന്റെ പാരുഷ്യമതുൾക്കൊള്ളരുതുണ്ണി, നീ
ഗാന്ധാരിയാമമ്മയെയുമവ്വണ്ണം ഗുണകാംക്ഷയാൽ 12


കിഴിഞ്ഞ കുരുടൻ മുത്തനെന്നെയും പാർത്തു ഭാരത!
കാഴ്ചക്കുവേണ്ടിയീച്ച തിലൂദാസീലത കാട്ടി ഞാൻ 13

മിത്രജഞാനത്തൊടും പുത്രബലാബലമറിഞ്ഞിടാൻ
അശോച്യരീക്കൗരവർ നീ രാജൻ, പാലകനാകയാൽ 14

മന്ത്രിയോ വിദൂരൻ ധീമാൻ സർവ്വശാസ്ത്രവിശാരതൻ.
ധർമ്മം നിങ്കൽ, ധൈര്യമീപ്പാർത്ഥനയിൽ കയ്യുക്കു ഭീമനിൽ. 15

ശുദ്ധയാം ഗുരുശുശ്രൂഷ വീരമാദ്രീകുമാമമിൽ;
അജാതശത്രോ, ശുഭമാമിന്ദ്രപ്രസ്ഥം ഗമിക്ക നീ 16

ഭ്രാതാക്കളോടു സൗഭ്രാത്രമേല്ക്ക ധർമ്മം നിനയ്ക്കുക.

വൈശമ്പായനൻ പറഞ്ഞു
കേട്ടേവം ഭരതശ്രേഷ്ഠൻ ധർമ്മരാജൻ യുധിഷ്ഠിരൻ 17
ആര്യനിശ്ചയമെല്ലാം ചെയ്തിറങ്ങീ സഹജ്വാനിതൻ.

ക്രഷ്ണയോടൊത്തു കാറൊക്കും രഥങ്ങൾ കയറീട്ടവർ 18
സന്തുഷ്ടചിത്തരായ് നല്ലോരിന്ദപ്രസ്ഥം ഗമിച്ചുതേ.