താൾ:Bhashabharatham Vol1.pdf/836

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭീമവാക്യം 911


വസ്ത്രം വീശി നന്ദിയോടോർത്തു ഹാഹാ-
യെന്നുണ്ടായീ പെരുതാമാർത്തനാദം. 7

ഭംഗിപ്പെട്ടാ വാക്കു കോട്ടോരുനേരം
ഹർഷപ്പെട്ടാ കൗരവന്മാർ സദസ്സിൽ
ഏല്ലാവരും പ്രീതരായ് മന്നവന്മാർ
കുരുശ്രേഷ്ഠൻ ധർമ്മവിത്തെന്നു വാഴ്ത്തി. 8

യുധിഷ്ഠിരന്റെ മേലെല്ലബ്‍ഭ്രപരും നോക്കിനിന്നുതേ
എന്തുചൊല്ലുന്നു ധർമ്മജ്ഞനെന്നു വക്തൃം തിരിച്ചുടൻ. 9

എന്തുചൊല്ലുന്നു ബീഭത്സു പോരിൽ തോല്ക്കാത്ത പാണ്ഡവൻ
ഭീമസേനൻ യമന്മാരുമൊന്നേററം കൗതുകത്തൊടും. 10

ആശ്ശബ്ഭമൊന്നു നിന്നപ്പോൾ ഭീമനിങ്ങനെ ചൊല്ലിനാൻ
ദിവ്യചന്ദനമാർന്നുള്ള നല്ല കൈ പൊക്കിയതെങ്ങനെ. 11

ഭീമൻ പറഞ്ഞു
ഞങ്ങൾക്കുള്ള കുലത്തിന്നീ മഹാനാം ഗുരു ധർമ്മജൻ
പ്രഭുവല്ലായ്കിലോ ഞങ്ങൾ പൊറുത്തീടില്ലിതൊന്നുമേ. 12

ഞങ്ങൾക്കീശൻ പുണ്യതാപങ്ങൾക്കും പ്രാണനുമീശ്വരൻ
ഇദ്ദേഹംതാൻ തോററുവെന്ന് നിനയ്ക്കിൽ തോററു ഞങ്ങളും. 13

എന്നിൽനിന്നൊഴിയാ ജീവനോടെ മന്നിൽ ചവുട്ടുവോൻ
മർത്യധർമ്മാവു പാഞ്ചാലീമുടി ചുററിപ്പിടിച്ചവൻ. 14

കാണ്മിതെൻ നീണ്ടുരുണ്ടുള്ള ബാഹുക്കൾ പരിഘപ്പടി
ഇവയ്ക്കിടയിലാപ്പെട്ടാൽ വിട്ടുപോകില്ല ശക്രനും. 15

ധർമ്മപാശക്കെട്ടുകൊണ്ടീസങ്കടം കാണ്മതില്ല ഞാൻ
ഗൗരവത്തടവാലും വന്നർജ്ജൂനൻ ചൊല്കയാലുമേ. 16

ക്ഷുദ്രജന്തുക്കളെസിംഹംപോലെ ധർമ്മജനോതിയാൽ
ധാർത്തരാഷ്ട്രന്മാരെ ഞാൻ കൈത്തലംകൊണ്ടിട്ടരയ്ക്കവേൻ. 17

വൈശമ്പായനൻ പറഞ്ഞു
അവനോടോതിനാർ ഭീഷ്മദ്രോണക്ഷത്താക്കളപ്പൊഴേ:
“ക്ഷമിച്ചിരിക്കുകീകാര്യം സർവ്വവും നീ നടത്തുമേ.” 18

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/836&oldid=157181" എന്ന താളിൽനിന്ന് ശേഖരിച്ചത്