താൾ:Bhashabharatham Vol1.pdf/800

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


യുധിഷ്ഠിരാനയനം

875


ധൃതരാഷ്ട്രൻ പറഞ്ഞു
മഹാൻ വിദുരനെൻ തമ്പി കല്പിക്കുംപടി നില്പൂ ഞാൻ 5
അവനൊത്തോർത്തുറപ്പിച്ചൂടാമിക്കാര്യത്തിന്റെ തീർപ്പിനി.

ദുര്യോധനൻ പറഞ്ഞു
വിദുരൻ സംശയം വിട്ടു ഭവാന്റെ മതി മാറ്റിടും 6
പാണ്ഡവർക്കു ഹിതംചെയ്‌വോൻ നമുക്കങ്ങനെയല്ലവൻ.

തുടരൊല്ലന്യസാമർത്ഥ്യാൽ തന്റെ കാര്യത്തിനെപ്പുമാൻ 7
ഇരുപേർക്കൊരുകാര്യത്തിൽ ബുദ്ധിസാമ്യം വരാ വിഭോ!

ഭയം കണ്ടാലൊഴിഞ്ഞാത്മരക്ഷ ചെയ്യും ജളാശയൻ 8
വർഷത്തിൽ ക്ലിന്നകുടമട്ടങ്ങു നിന്നേ നശിച്ചിടും.

ശ്രേയസ്സെത്തുംവരേ വ്യാധികളും കാക്കില്ല കാലനും
കെല്പുള്ളപ്പോൾത്തന്നെ വേണം ശ്രേയസ്സിന്റെ സമാർജ്ജനം 9

ധൃതരാഷ്ട്രൻ പറഞ്ഞു
മകനേ, ബലവദ്വൈരം രുചിക്കുന്നിലെനിക്കടോ 10
വൈരം വീഴ്ചകളുണ്ടാക്കുമതനായസശസ്ത്രമാം.

അനർത്ഥമർത്ഥംതന്നെയെന്നോർക്കയാം നീ-
യെന്നാലതോ കലഹത്തിന്റെ കൂടാം;
അതെങ്ങാനും വന്നുകൂടുന്നതായാൽ
വർഷിക്കുമേ ഖഡ്ഗതീക്ഷ്ണാശുഗൗഘം. 11

ദര്യോധനൻ പറഞ്ഞു
ചൂതിൽ പണ്ടുള്ളോരുമേ പെട്ടു കേൾപ്പു-
ണ്ടതിൽ ക്ഷയം പറ്റുകില്ലില്ല യുദ്ധം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌;
കൈക്കൊൾകങ്ങീസ്സൗബലൻ ചൊന്ന വാക്യം
കല്പിച്ചാലും സഭ തീർപ്പാനുടൻതാൻ. 12

കളിക്കോന്നോരീജ്ജനത്തിന്നു മെച്ചം
സുഖദ്വാരം മറ്റുമേർപ്പെട്ടവർക്കും
തനിക്കൊപ്പംതന്നെയാം ചൂതതങ്ങു-
ന്നിനിക്കുന്തീസുതരോടായ് നടത്തൂ. 13

ധൃതരാഷ്ട്രൻ പറഞ്ഞു
നിൻ വാക്കേതും മമ ബോധിപ്പതില്ലാ
നിന്നിഷ്ടം നീ ചെയ്തുകൊള്ളൂ നരേന്ദ്ര!
പശ്ചാത്താപം പറ്റുമീമട്ടു ചെയ്താ-
ലിച്ചൊന്നതോ ധർമ്മ്യമാവില്ല മേലിൽ. 14

പ്രാജ്ഞാൻ പ്രാജ്ഞാബുദ്ധിമാർഗ്ഗം നടപ്പോൻ
പാർത്തു മുന്നേ വിദുരൻതാനീതെന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/800&oldid=157142" എന്ന താളിൽനിന്ന് ശേഖരിച്ചത്