താൾ:Bhashabharatham Vol1.pdf/799

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

874 ദ്യൂതപർവ്വം

രണ്ടുപേരെ ഗ്രസിക്കും ഭ്രവാഖുക്കളെയഹിപ്പടി എതിർക്കാ മന്നവനെയും ചരിക്കാ യതിയേയുമേ. 14

ജാത്യാ വിദ്വേഷിയെന്നില്ലാ പുരുഷന്നവനീപതേ! ഏകാമിഷാർത്ഥിതാൻ ശത്രു മറ്റൊരുത്തനുമില്ലിഹ 15

ശത്രുപക്ഷം വായ്ക്കുവതു കണ്ടു മിണ്ടാതിരിക്കിലോ ആവുന്നതേ മൂലഹരം വാച്ച രോഗംകണക്കിനെ. 16

അല്പനെന്നാകിലും വൈരി വിക്രമംകൊണ്ടു വായ്കുകിൽ വേരിൽ പറ്റും പുറ്റു മരംപോലെ മുറ്റും ഗ്രസിക്കുമേ. 17

ആജമീഢ, രസിച്ചീടൊല്ലരിസമ്പത്തു കണ്ടു നീ സത്വവാന്മാർ തലയ്ക്കേറ്റും നയമാണിതു ഭാരമാം. 18

ജന്മവൃദ്ധികണക്കർത്ഥവൃദ്ധി കാംക്ഷിച്ചിടുന്നവൻ ജ്ഞാതിവർഗ്ഗത്തിൽ വർദ്ധിക്കും സദ്യോവൃദ്ധി പരാക്രമം. 19

ഈസ്സംശയം വരാഞ്ഞേനേ പാർത്ഥശ്രീ പാർത്തിടായ്കിൽ മേ ആ ശ്രീ നേടുകയോ പോരിൽ ചത്തു വീണുകിടക്കയോ. 20

ഇപ്പൊഴീ നിലയിൽ ഭൂപ, ജീവിപ്പൊന്നെന്തിനാണു ഞാൻ? വളരുന്നൂ പാണ്ഡവന്മാർ ഞങ്ങൾക്കോ വൃദ്ധിസംശയം. 21

56. യുധിഷ്ഠിരാനയനം

യുധിഷ്ഠിരനെ ചൂതുകളിക്കാൻ വിളിക്കണമെന്നു ദുർയ്യോധനൻ പറയു ന്നു. വിദുരനോടു ചോദിച്ചു വേണ്ടതുപോലെ ചെയ്യാമെന്നു് ധൃതരാഷ്ട്രർ മറുപടി പറയുന്നു. ദുർയ്യോധനന്റെ നിർബന്ധം വർദ്ധിച്ചതിനാൽ ചൂതുകളിക്കാനുള്ള മണ്ഡപം പണിയിച്ചു്, ഇന്ദ്രപ്രസ്ഥത്തി ൽചെന്നു ധർമ്മപുത്രരെ കൂട്ടിക്കൊണ്ടുവരാൻ വിദുരനോടു പറയുന്നു.


ശകുനി പറഞ്ഞു
പാണ്ഡപുത്രൻ ധർമ്മജനിലേതു സമ്പത്തു പാർത്തു നീ
മാഴ്കുന്നു? നേടാമതു ഞാൻ ചൂതിനാൽ ജയിയാം വിഭോ! 1

എന്നാൽ വിളിക്കൂ നൃപതേ, കൗന്തേയൻ ധർമ്മപുത്രനെ
ഞാൻ സന്ദേഹം പെടാതെയും പടയിൽപ്പൊരുതാതെയും. 2

അക്ഷം വിട്ടക്ഷതം വെൽവേൻ വിദഗ്ദ്ധനവിദഗ്ദ്ധരെ
ഗ്ലഹങ്ങളെൻ വില്ലുകൾ കാണ്കക്ഷങ്ങൾ വിശിഖങ്ങളാം. 3

ഞാണെനിക്കക്ഷഹൃദയം തേരക്ഷത്തിൽ കളിസ്ഥലം.

ദുര്യോധനൻ പറഞ്ഞു
അക്ഷജ്ഞനാമിവൻ ചൂതാൽ പാണ്ഡുപുത്രന്റെ ലക്ഷ്മിയെ 4
നേടുവാൻ മുതിരുന്നുണ്ടങ്ങതിന്നനുവദിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/799&oldid=157139" എന്ന താളിൽനിന്ന് ശേഖരിച്ചത്