താൾ:Bhashabharatham Vol1.pdf/806

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


യുധിഷ്ഠിരശകുനിസംവാദം 881

അവരമ്മട്ടിരുന്നൊപ്പം സർവ്വോർവ്വീശരീരിക്കവേ സൗബലൻ തത്ര ശകുനി യുധിഷ്ഠിരനൊടോതിനാൻ. 3

ശകുനി പറഞ്ഞു പടം വിരിച്ചു സഭയില‌ങ്ങെക്കാക്കുന്നിതേവരും ചൂതു നാട്ടു കളിപ്പാനായൊരുങ്ങുക യുധിഷ്ഠിര! 4

യുധിഷ്ഠിരൻ പറഞ്ഞു ചതി പാപം, ചൂതുകളി ക്ഷാത്രമാം, തോലിയില്ലിതിൽ ധ്രുവയാം നീതിയി, ല്ലെന്തീ ചൂതു വാഴ്ത്തുന്നു ഭൂപതേ! 5

ചൂതാട്ടംകൊണ്ടുള്ള മാനം പ്രശംസിക്കാറുമില്ലിഹ ശകുനേ, ക്രൂരമായ് നമ്മെദ്ദുർമ്മാർഗ്ഗത്തിൽ ജയിക്കൊലാ. 6

ശകുനി പറഞ്ഞു വിവേകമുള്ളോൻ ചതി കണ്ടിടുന്നോ- നക്ഷപ്രയോഗാശയവേദി ദക്ഷൻ മഹാശയൻ കിതവൻ ദ്യുതവിജ്ഞ- നെല്ലാ ക്രിയയ്ക്കും മതിയാകുമല്ലോ. 7

അക്ഷഗ്ലഹം തോലി തരുന്നു നമ്മൾ- ക്കതിൽക്കുറ്റം ചെറ്റുമേയില്ല പാർത്ഥ! കളിക്ക നമ്മൾക്കു വിശങ്ക വേണ്ടാ വെയ്ക്കൂ വിഭോ, പണയം വൈകിടേണ്ടാ. 8

യുധിഷ്ഠിരൻ പറഞ്ഞു ഏവം പറഞ്ഞിതസിതൻ ദേവലൻ മുനിസത്തമൻ ലോകമാർഗ്ഗത്തിലൊക്കേയുമെപ്പൊഴും സഞ്ചരിപ്പവൻ: 9

“കള്ളമായ് കിതവന്മാരൊത്തുള്ളോരീച്ചൂതു പാപമാം ധർമ്മത്താലേ ജയം പോരിലിതിന്മട്ടല്ല ദേവനം.” 10

കന്നങ്ങൾ ചൊല്ലാ കന്നത്തം ചതി കാട്ടി നടന്നിടാ ശാച്ചതിയരില്ലാത്ത യുദ്ധം സൽപുരുഷവ്രതം. 11

ബ്രാഹ്മണാർത്ഥം ശക്തിപോലെ ശിക്ഷിപ്പാനുദ്യമിപ്പു നാം ആ ദ്രവ്യം ശകുനേ, നേർത്തു ചതിച്ചൂ തിലടക്കൊലാ. 12

കാമിക്കുന്നില്ല ചതിയാൽ സുഖവും ഞാൻ ധനങ്ങളും കിതവന്നുള്ളൊരീ വൃത്തം സജ്ജനാദൃതമല്ലെടോ. 13

ശകുനി പറഞ്ഞു ശ്രോത്രിയൻ ഛലമായ് ശ്രോത്രിയന്മാരോടേല്പു ധർമ്മജ! വിദ്വാനവിദ്വാനൊടേല്പൂ ഛലമെന്നോതിടാ ജനം. 14

അക്ഷശിക്ഷിതരേല്ക്കുന്നൂ ഛലത്താൽതന്നെ ധർമ്മജ! വിദ്വാനവിദ്വാനൊടേല്പു ഛലമെന്നോതിടാ ജനം. 15

അനസ്ത്രജ്ഞനൊടസ്ത്രജ്ഞൻ ബലം കെട്ടോനൊടായ് ബലി ഏവമെല്ലാത്തൊഴിലിലും ഛലത്താൽതന്നെ ധർമ്മജ! 16

വിദ്വാനവിദ്വാനൊടേല്പു ഛലമെന്നോതിടാ ജനം. </poem>

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/806&oldid=157148" എന്ന താളിൽനിന്ന് ശേഖരിച്ചത്