താൾ:Bhashabharatham Vol1.pdf/815

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്യൂതപർവ്വം


ഇനി പ്രിയം ചൊല്ലണമെന്നുവെച്ചാൽ
ഹിതാഹിതപ്രായകാര്യത്തിലെല്ലാം
ചോദിക്കൂ സ്ത്രീജഡപംഗുക്കളോടു-
മമ്മട്ടുള്ളവരോടും നരേന്ദ്ര! 16

കിട്ടുമേ സുലഭം സേവപറയും പാപി മർത്ത്യനെ
അനിഷ്ടമാം ഹിതം ചെയ്‍വോൻകേൾപ്പോനുമിഹദുർല്ലഭം. 17

ധർമനിഷ്ടൻ സ്വാമിയുടെ പ്രിയാപ്രിയമൊഴിച്ചുതാൻ
അനിഷ്ടപത്ഥ്യം ചൊൽവോനേ നൃപന്നു തുണയായ് വരൂ. 18

അവ്യാധിജം കടുജം തീക്ഷ് ണമുഷ്ണം
യശോഹരം പരുഷം ദുഷ്ടഗന്ധി.
പോയം സത്തർക്കങ്ങസത്തർക്കസാദ്ധ്യം
പാനം ചെയ്യൂ മന്യൂ രാജൻ, ശമിക്കൂ. 19

വാഞ്ഛിപ്പനിങ്ങപ്പൊഴുമേ സപുത്ര-
വൈചിത്ര്യവീര്യന്നു യശോധനം ഞാൻ
വരുന്നതങ്ങയ്ക്കു വരട്ടെ കൂപ്പാ-
മെനിക്കുമേ വിപ്രർ സുഖം തരട്ടേ. 20

കോപിപ്പിക്കാ ബുധൻ ദൃഷ്ടിവിഷമാം പന്നഗങ്ങളെ
ഇതോതുന്നേൻ പ്രയതനായ് വീണ്ടും ഞാൻ കരുനന്ദന! 21


65. ദ്രൗപദീപരാജയം

ശകുനിയും യുധഷ്ഠിരനും തമ്മിലുള്ള ചൂതുക്കളി തുടരുന്നു. ധനധാന്യാ ദികളും സ്വർണ്ണരത്നാദികളും പണയംവച്ചു തോറ്റ യുധുഷ്ഠിരൻ സഹോ ദരന്മാരിൽ ഓരോരുത്തരെയായി പണയപ്പെടുത്തുന്നു; ഒടുവിൽ സ്വയം പണയപ്പെടുത്തുന്നു. അതും അവസാനിച്ചതിനുശേഷം പാഞ്ചാലിയേയും പണയപ്പെടുത്തന്നു. ഭീഷ്മദ്രോണാദികളും വിദൂരനും ഇതു കണ്ടു സങ്കടപ്പെ ടുന്നു.


ശകുനി പറഞ്ഞു
ഏറെ ദ്രവ്യം നശിപ്പിച്ചു പാണ്ഡവർക്കു യുധിഷ്ഠിര!
പണയംചൊല്ക കൗന്തേയ , പോകാതുണ്ടങ്കിൽ വല്ലതും. 1
യുധിഷ്ഠിരൻ പറഞ്ഞു
ഉണ്ടസംഖ്യം ദ്രവ്യമെനിക്കറിയാമതു സൗബല!
എന്നിട്ടെന്തേ ശകുനി, നീ ദ്രവ്യം ചോദിച്ചിടുന്നതും. 2

അയുതം പ്രയുതം പത്മം ഖർമവ്വണ്ണമർബ്ബുദം
ശംഖം മഹാപത്മമിങ്ങു നിഖർവ്വം കോടിതന്നെയും 3

മദ്ധ്യം പരാർദ്ധമതിലുമധികം പണയം തരാം
ഇതെന്റെ പണയം രാജൻ,നിന്നോടിപ്പോൾ കളിക്കുവൻ. 4

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/815&oldid=157158" എന്ന താളിൽനിന്ന് ശേഖരിച്ചത്