താൾ:Bhashabharatham Vol1.pdf/821

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


67. ദ്രൗപദീപ്രശ്നം

896

പാഞ്ചാലിയെ സഭയിലേക്കു വിളിച്ചുകൊണ്ടുവരാൻ ദുര്യോധനൻ തന്റെ തേരാളിയായ പ്രാതികാമിയെ പറഞ്ഞയയ്ക്കുന്നു. സ്വയം പണയ പ്പെടുത്തി അസ്വതന്ത്രനായിത്തീർന്ന യുധിഷ്ടിരനു് പിന്നീട് ഭാര്യയെ പണയപ്പെടുത്താൻ അർഹതയില്ലെന്നുപറഞ്ഞ് പാഞ്ചാലി പ്രാതികാമി യെതിരികെ അയയ്ക്കുന്നു. ജ്യേഷ്ഠന്റെ അജ്ഞയനുസരിച്ച് ദുശ്ശാസനൻ അന്തഃപുരത്തിൽ ചെന്നു് ഋതുമതിയായ പാഞ്ചാലിയെ വലിച്ചിഴച്ചു കൊണ്ടുവരുന്നു. ഈ അധർമ്മകൃത്യത്തിൽ മൗനംപൂണ്ടിരിക്കുന്ന ഭീഷ്മദ്രോ ണാദികളെപ്പററിയുള്ള പാഞ്ചാലിയുടെ ഉപാലംഭം.

      
വൈശമ്പായനൻ പറഞ്ഞു
ക്ഷത്താവിവൻ തുച്ഛനെന്നും പറഞ്ഞൂ
ദർപ്പോന്മത്തൻധൃതരാഷ്ട്രന്റ പുത്രൻ
നോക്കിക്കണ്ടാൻ സഭയിൽ പ്രാതകാമി-
തന്നെച്ചൊന്നാനവനോടാര്യമദ്ധ്യേ . 1
ദുര്യോധനൻ പറഞ്ഞു
പ്രാതികാമീ, കൃഷ്ണയെക്കൊണ്ടുപോരൂ
പേടിക്കേണ്ട പാണ്ഡവന്മാർകളേ നീ
ക്ഷത്താവിവൻ തർക്കമോതുന്നു ഭീതൻ
ഞങ്ങൾക്കൃദ്ധിക്കിവനില്ലിച്ഛ ലേശം. 2
വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലാൽ സൂതനാം പ്രാതികാമി
വേഗം പോയീ രാജശാസ്യപ്രകാരം
സിംഹക്കൂട്ടിൽ ശ്വാവിനേപ്പോലെ കേറി-
പ്പാർത്ഥപ്രിയാസന്നിധാനത്തിലെത്തീ. 3
പ്രാതികാമി പറഞ്ഞു
യുധിഷ്ഠിരൻദ്യൂതമതാന്ധനായീ
ദുര്യോധനൻ ദ്രൗപദി, നേടി നിന്നെ;
വേഗം പോരൂ ധൃതരാഷ്ട്രാലയത്തിൽ
വേലയ്ക്കു കൊണ്ടാക്കുവൻ യാജ്ഞസേനീ! 4
ദ്രൗപദി പറഞ്ഞു
എന്താണേവം ചൊൽവതും പ്രാതികാമി!
കളിപ്പതാർ ഭാര്യയാൽ രാജപുത്രൻ?
മൂഢൻ മന്നൻ ദ്യുതമത്തിൽപ്രമത്തൻ
മറ്റൊന്നില്ലാ പണയദ്രവ്യമെന്നോ? 5
          
പ്രാതികാമി പറഞ്ഞു
ഇല്ലാതായീ പണയദ്രവ്യമെന്നി-
ട്ടല്ലോ വെച്ചൂ പാണ്ഡവൻ ധർമ്മപുത്രൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/821&oldid=157165" എന്ന താളിൽനിന്ന് ശേഖരിച്ചത്