താൾ:Bhashabharatham Vol1.pdf/779

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ദ്യൂതപർവ്വം 854


പതിമ്മൂന്നാണ്ട് മുഴുവൻ ജീവിച്ചിട്ടെന്തിനിപ്‌ഫലം?
പരുഷം ചൊല്ലിടാ തമ്പിമാരോടും മന്നരോടുമേ 27

ജ്ഞാതിമാർ ചൊല്ലിടുംപോലെ നല്ലതോതി നടക്കുവാൻ.
ഇപ്പടിക്കെന്റെ തനയന്മാരിലും മറ്റു പേരിലും 28

ഭേദം കാട്ടില്ല ഞാൻ; ഭേദംകൊണ്ടല്ലേ കലഹം വരൂ?
കലഹം ദൂരവെയൊഴിച്ചിഷ്ടത്തെത്തന്നെ ചെയ്തു ഞാൻ 29

ലോകത്തിലാരും കുറവുചൊല്ലാത്ത നില നില്‌ക്കുവൻ.
വൈശമ്പായനൻ പറഞ്ഞു
ജ്യേഷഠഭ്രാതാവിന്റെ വാക്കു കേട്ടാപ്പാണ്ഡവരേവരും 30

അവനെത്താൻ പിൻതുടർന്നൂ ധർമ്മപുത്രഹിതാർത്ഥികൾ.
തമ്പിമാരൊത്തു സഭയിൽ നിശ്ചയംചെയ്ത ധർമ്മജൻ 31

ന്യായംപോലേ ദേവപിതൃദർപ്പണം ചെയ്തു ഭൂപതേ!
കല്യാണമംഗളകരൻ കല്യസോദരരൊത്തവൻ 32

ഭരതർഷഭ, ഭൂപാലരേവരും പോയശേഷമേ
സാമാത്യനാം ധർമ്മപുത്രൻ സ്വപുരത്തിൽ കരേറിനാൻ. 33

ദുര്യോധനൻ സൗബലനായീടും ശകുനിയോടുമേ
രമ്യയാകുന്ന സഭയിൽത്തന്നെ പാർത്തൂ നരാധിപ! 34

47. ദുർയ്യോധനസന്താപം

ദുർയ്യോധനൻ പാണ്ഡവസഭ നടന്നു കാണുന്നു. സ്ഥലജല‌ഭ്രമംകൊണ്ടും മറ്റും ദുർയ്യോധനനു പല അബദ്ധങ്ങളും പിണയുന്നു. ഭീമസേനാദികളും ഭൃത്യജനങ്ങളും ഇതു കണ്ടു ചിരിക്കുന്നു. പാണ്ഡവന്മാരുടെ സർവ്വവിധത്തി ലുമുള്ള ഉത്കർഷം കണ്ടു ദുർയ്യോധനൻ അസൂയാലുവായിത്തീരുന്നു.


വൈശമ്പായനൻ പറഞ്ഞു
അവിടെസ്സഭയിൽ പാർക്കും ദുര്യോധനാനൃപൻ പ്രഭോ!
മെല്ലെയാസ്സഭയൊക്കേയും കണ്ടൂ ശകുനിയോടുമേ. 1

അതിൽ കണ്ടു ദിവ്യമനോധർമ്മങ്ങൾ കരുനന്ദനൻ
മുന്നം താൻ ഹസ്തിനിപുരേ കാണാതുള്ളവയാണവ. 2

ഒരിക്കലാസ്സഭയ്ക്കുള്ളിൽ ധാർത്തരാഷ്ട്രൻ മഹീശ്വരൻ
സ്ഫടികക്കൽത്തളം പുക്കു വെള്ളമെന്നു നിനയ്ക്കയാൽ 3

ചെരിച്ചുകേറ്റി വസ്ത്രത്തെ മന്നൻ ബുദ്ധിഭ്രമത്തിനാൽ;
ദുർമ്മനസ്സായ് വിമുഖനായ് ചുറ്റിയാസ്സഭ ചുറ്റുമേ. 4

പിന്നെത്തളത്തിൽ വീണിട്ടു മാഴ്കി നാണിച്ചു മന്നവൻ
നെടുവീർപ്പിട്ടു വിമുഖൻ ചുറ്റിനാൻ സഭ ചുറ്റുമേ. 5

പിന്നെയും സ്ഫാടികജലം സ്ഫാടികാബ്ജങ്ങളെന്നിവ
എഴും കുളം തളംതാനെന്നോർത്തു ചാടീ സവസ്ത്രനായ്.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/779&oldid=157117" എന്ന താളിൽനിന്ന് ശേഖരിച്ചത്