താൾ:Bhashabharatham Vol1.pdf/803

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

878 ദ്യൂതപർവ്വം

വിദുരൻ പറഞ്ഞു വാണീടുന്നൂ സുഖമായ് മാന്യഭൂപൻ സ്വപുത്രനായ് കൂട്ടരൊത്തിന്ദ്രകല്പൻ നന്ദിക്കുന്നൂ പുത്രഗുണാനുകൂലൻ വിശോകനായ് സ്വാത്മനിഷ്ഠൻ വരിഷ്ഠൻ. 6

ഇതങ്ങോടാക്കുരുരാജൻ പറഞ്ഞു ചോദിച്ചാദ്യം കുശലാനാമയങ്ങൾ നിൻ ഭ്രാതാക്കാൾക്കീസ്സഭയോ നിൻ സഭയ്ക്കൊ- ത്തൊന്നാണതെന്നുണ്ണി, നീ വന്നു കാണൂ. 7

ഇതിൽ ഭ്രാതാക്കളുമായ് ചേർന്നു പാർത്ഥ! സുഹൃദ്ദ്യൂതം ചെയ്ക പാരം രമിക്ക രസിക്കുമേ നിങ്ങളായ് ചേർന്നു ഞങ്ങ- ളിണങ്ങീടും കൗരവന്മാരുമെല്ലാം. 8

മഹാത്മാവാം ധൃതരാഷ്ട്രക്ഷിതീശൻ ചൂതിൽ കൂട്ടും കിതവന്മാരെയപ്പോൾ കാണാമങ്ങയ്ക്കവിടെച്ചേർന്നിരിപ്പാ- യെന്നായ്‌‌‌വന്നേൻ നൃപതേ സ്വീകരിക്കു. 9

യുധിഷ്ഠിരൻ പറഞ്ഞു ചൂതിൽ ക്ഷത്താവേ, കലഹം നമ്മിലുണ്ടാ- മാരീ ദ്യൂതം ബുദ്ധിമാൻ സമ്മതിക്കും? എന്തോർക്കുന്നൂ യുക്തമെന്നായ് ഭവാനീ- യുള്ളോരെല്ലാം നിൻമൊഴിപ്പാട്ടിൽ നില്പു. 10

വിദുരൻ പറഞ്ഞു കാണുന്നേൻ ഞാൻ ചൂതൊരനർത്ഥവിത്തെ- ന്നിതങ്ങില്ലാതാക്കുവാൻ നോക്കിതാനും; രാജവെന്നേ നിന്നടുക്കല്ക്കയച്ചൂ വിദ്വാൻ, കേട്ടിട്ടങ്ങു നിൻ നന്മ ചെയ്ക. 11

യുധിഷ്ഠിരൻ പറഞ്ഞു വേറിട്ടാരാദ്ധൃതരാഷ്ട്രാത്മജന്മാ- രല്ലതുണ്ടാം കിതവന്മാർകൾ ചൂതിൽ? ചോദിക്കട്ടേ വിദുരാ, ചൊല്ലു നമ്മോ- ടാരോടു നാം ശതമേകിക്കളിപ്പൂ 12

വിദുരൻ പറഞ്ഞു ഗാന്ധാരരാജൻ ശകുനിക്ഷോണിനാഥ- മന്നൻ കളിപ്പോൻ കൈയടക്കം മതാക്ഷൻ വിവിംശതീ ചിത്രസേനൻ നരേന്ദ്രൻ സത്യവ്രതൻ പുരുമിത്രൻ ജയൻതാൻ. 13 </poem>

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/803&oldid=157145" എന്ന താളിൽനിന്ന് ശേഖരിച്ചത്