താൾ:Bhashabharatham Vol1.pdf/804

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


യുധിഷ്ഠിരസഭാഗമനം 879


യുധിഷ്ഠിരൻ പറഞ്ഞു
മഹാഭയന്മാർ കിതവന്മാർ നിരന്നു
കള്ളച്ചം താർന്നുവരങ്ങുണ്ടിരിപ്പു
ധാതാവിനാൽ ദൈവവശത്തിൽ വിശ്വം
നടക്കുന്നൂതാൻ സ്വതന്ത്രമില്ലാ. 14

രാജേന്ദ്രശ്രീ ധൃതരാഷ്ട്രജ്ഞമൂലം
പോവാതിരിക്കാ സുകവേ, ചൂതിനീ ഞാൻ
മകന്നച്ഛൻ പ്രിയനാണെന്നുമെന്നാൽ-
ച്ചെയ്‌വോൻ ഞാൻ നീ വിദുരാ, ചൊന്നവണ്ണം. 15

ഇല്ലാഗ്രഹം ശകുനിയായ് ഞാൻ കളിക്കി-
ല്ലെന്നേ വെൽവാനായ് വിളിക്കാതെ രംഗേ
വിളിച്ചാൽ ഞാൻ പിൻവലിക്കില്ല ചെറ്റു-
മിതൊന്നത്രേ ശാശ്വതമാം വ്രതം മേ. 16

വൈശമ്പയനാൻ പറഞ്ഞു
ഏവം ക്ഷത്തവോടു കൗന്തേയനോതി
യാത്രയ്ക്കൊരുങ്ങാനങ്ങു കല്പിച്ചു വേഗം
പോന്നൂ പിറ്റേന്നാൾ സഗമൻ സാനുയാത്രൻ
സസ്ത്രീകനായ് കൃഷ്ണയെ മുന്നിലാക്കി. 17

“ദൈവം പ്രജ്ഞയെ മോഷടിക്കും ദൃഷ്ടിയെ പ്രഭപോലവേ
കയറാൽ കെട്ടിയവിധം ധാതാവിൻ പാട്ടിലാം നരൻ.” 18

എന്നോതിപ്പോന്നിതരചൻ ക്ഷത്താവൊത്തു യുധിഷ്ഠിരൻ
അവൻ വിളിച്ചൊരു വിളി പൊറുക്കാതെയരിന്ദമൻ. 19

ബാൽഹീകാശ്വാഢ്യമായിടും തേരേറ്റിപ്പരമർദ്ദനൻ
പരിച്ഛദാന്വിതം ഭ്രാതാക്കളുമായ് പോന്നു പാണ്ഡവൻ. 20

രാജശ്രീയാൽ ജ്വലിക്കുന്നോൻ പോന്നൂ ബ്രഹ്മപുരസ്സരൻ
ധൃതരാഷ്ട്രൻ വിളിച്ചിട്ടു കാലത്തിൻ നിശ്ചയപ്പടി. 21

ഹസ്തിനാപുരിയിൽ പുക്കൂ ധൃതരാഷ്ട്രന്റെ മന്ദിരേ
ചെന്നു കണ്ടൂ ധാർമ്മികനാപ്പാണ്ഡവൻ ധൃതരാഷ്ട്രനെ. 22

ഭീഷ്മൻ ദ്രോണൻ കൃപൻ കർണ്ണൻ ദ്രൗണിയെന്നിവരോടുമേ
ന്യായമാംവണ്ണമവിടെസ്സംഗമിച്ചീടിനാൻ വിഭു. 23

സംഗമിച്ചൂ മഹാബാഹു സോമദത്തനൊടും പരം
ദുര്യോധനനൊടും ശല്യരോടും ശകുനിയോടുമേ, 24

മുൻകൂട്ടിയവിടെയ്ക്കെത്തീട്ടുള്ള മന്നവരോടുമേ
വീരൻ ദുശ്ശാസനനൊടും സർവ്വഭ്രാതാക്കളോടുമേ 25

   ജയദ്രഥനൊടും പിന്നെസ്സർവ്വ കൗരവരോടുമേ
പിന്നെയവരൊടും ചേർന്നു സോദരന്മാരുമൊത്തവൻ 26

ധീമാനാം ധൃതരാഷ്ട്രന്റെ ഗൃഹത്തിങ്കൽ കരേറിനാൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/804&oldid=157146" എന്ന താളിൽനിന്ന് ശേഖരിച്ചത്