താൾ:Bhashabharatham Vol1.pdf/829

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


904

ദ്യുതപർവ്വം


മാന്യയാമിവളോ സർവ്വപാണ്ഡവർക്കും സമാനയാം
താൻ മുൻപടിമയായ് പിന്നെപ്പണയംവെച്ചു പാണ്ഡവൻ. 23

പണയത്തിന്നോതിനാനിക്കൃഷ്ണയെസ്സുബലാത്മജൻ
ഇതൊക്കെയോർത്തിട്ടെൻപക്ഷം നേടീട്ടില്ലിഹ കൃഷ്ണയെ. 24
വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടു സഭാവാസിജനഘോഷം മുഴങ്ങിതേ
വികർണ്ണനേ പ്രശംസിച്ചും നിന്ദിച്ചും സൗബലേയനെ. 25

ആഗ്ഘോഷമെല്ലാം നിന്നപ്പോൾ രാധേൻ ചൊടിപീണ്ടുടൻ
നല്ല കയ്യെന്നുയർത്തീട്ടു ചൊല്ലീ വചനമിങ്ങനെ. 26
കർണ്ണൻ പറഞ്ഞു
വികർണ്ണ, കാണുന്നുണ്ടിങ്ങു പലതും വിപരീതമായ്
ജനിച്ചേടം മുടിപ്പാനായരണിക്കഗ്നിപോലവേ. 27

ഇവരെന്നും മിണ്ടിയില്ല കൃഷ്ണ ചോദിച്ചിതെങ്കിലും
ധർമ്മത്താൽ ജിതയെന്നോർത്തീടുന്നൂ ദ്രുപദപുത്രിയെ. 28

നീയോ മൗഢ്യത്തിനാൽ ധാർത്തരാഷ്ട്ര പാരം ചിലപ്പതാം
സഭയിൽ പറയുന്നൂ നീ ബാലൻ വൃദ്ധന്റെമാതിരി. 29

അറിയുന്നില്ല നീ ധർമ്മതത്ത്വം ദുര്യോധനാനുജ!
ജിതയാം കൃഷ്ണ ജിതയല്ലെന്നല്ലോ ചൊല്ലി മന്ദ, നീ. 30

എന്തു ഞായം കൃഷ്ണ ജിതയല്ലായ്‌വാൻ ധൃതരാഷ്ട്രജ!
സഭയിൽ തന്റെ സർവ്വസ്വം വെച്ചല്ലോ പാണ്ഡവാഗ്രജൻ. 31

സർവ്വസ്വത്തിൽ പെടുന്നില്ലേ പാഞ്ചാലി ഭരതർഷഭ!
എന്തോവം ജിതയാം കൃഷ്ണ ജിതയല്ലെന്നു കണ്ടു നീ? 32

വാക്കാലേ കൃഷ്ണയെച്ചൊല്ലിസ്സമ്മതിച്ചിതു പാണ്ഡവൻ
നിനക്കു ജിതയല്ലെന്നു തോന്നാനെന്തിഹ കാരണം! 33

ഒററ വസ്ത്രത്തൊടിവളെസ്സഭയിൽ കൊണ്ടുവന്നതും
അധർമ്മമെന്നോർക്കിലിന്നു കേൾക്കുകെന്നുടെ ഭാഷിതം. 34

സ്ത്രീകൾക്കൊരുത്തൻ ഭർത്താവു ദൈവദത്തൻ കുരൂദ്വഹ!
പലപേർക്കും വശ്യയിവളെന്നാൽ കുലടയാം ദൃഢം. 35

ഇവൾക്കീസ്സഭയിൽ കൊണ്ടവന്നാലും ചിത്രമില്ലടോ
ഒററവസ്ത്രം ധരിച്ചാലും വസ്ത്രമില്ലാതിരിക്കിലും. 36

ഇവർക്കുള്ളോരു മുതലുമിവളും പാണ്ഡുപുത്രരും
എല്ലാം ശകുനി ധർമ്മത്താൽ നേടിക്കൊണ്ടൊരു വിത്തമാം. 37

ദുശ്ശാസന, മഹാവിഡ്ഢി വികർണ്ണൻ പ്രാജ്ഞവാദിയാം
വാങ്ങൂ പാർത്ഥരുടേയും നീ വസ്ത്രം പാഞ്ചാലിതന്റെയും. 38

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടപ്രാണ്ഡവന്മാരെല്ലാരും ഭരതർഷഭ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/829&oldid=157173" എന്ന താളിൽനിന്ന് ശേഖരിച്ചത്