താൾ:Bhashabharatham Vol1.pdf/785

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ദ്യൂതപർവ്വം

860 കദളീമൃഗചർമ്മങ്ങൾ കൃഷ്ണശ്യാമാരുണങ്ങളായ് അവന്നയച്ചു കാംബോജൻ മേത്തരം കംബളങ്ങളും. 19 ആന പെൺ പൈയ്ക്കതിരകൾ നൂറായിരവുങ്ങനെ ഉഷ്ടവാമികൾ മുന്നൂറും നൂറുമായി നടന്നഹോ! 20 രാജക്കൻമാർ ബലിയുമായെത്തിക്കൂടീ നൃപാലയേ. ഓരോവിധം രഞ്നജാലമോരോ മന്നവർ ഭ്രപതേ! 21 കാഴ്ചവെച്ചും പാണ്ഡവന്റെ യാഗത്തിന്നങ്ങസംഖ്യമേ. മറെറാരേടത്തു കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല ഞാൻ 22 പാണ്ഡവന്നങ്ങു യജ്ഞത്തിലൊത്തപോലെ ധനാഗമം. അന്തമററാദ്ധനാവപ്തി ഹന്ത! വൈരിക്കു കണ്ടു ഞാൻ 23 ചിന്തയാണ്ടു സുഖം തിരെക്കിട്ടാതായ്ത്തീർന്നു ഭ്രപതേ! ബ്രാപമണന്മാർ വാടധാനർ ഗോമാന്മാരു മസംഖ്യമേ 24 മൂന്നു ഖർവ്വം ബലിയുമായ് നില്പം ദ്വാരി തടഞ്ഞവർ. ജാതരൂപമയ സ്വച്ഛകമണ്ഡലുവെടുത്തുമേ 25 ഈദ്ധനം കൈയിലേന്തീട്ടും കടക്കാൻ പററിയില്ലഹോ! അമരസ്ത്രീകൾ ശക്രന്നു മധുവേന്തുംകണക്കിനെ 26 അവന്നേകീ വാരുണമാം കാംസ്യ ത്തെക്കലശോദധി. അഭിഷേകംചെയ്തു മുഖ്യശംഖെടുത്തു ജനാർദ്ദനൻ 27 രത്നം പതിച്ചുളള പൊന്നുകാവടിക്കൂട്ടമങ്ങനെ. അതൊക്കക്കണ്ടവാറുണ്ടായെനിക്കെന്തോ ജ്വരോപമം. 28 അതുകൊണ്ടുണ്ടു പോകുന്നു കിഴക്കും തെക്കുമാഴിയിൽ അതിൻവണ്ണം പടിഞ്ഞാറുമതേന്തി ഭരതർഷഭ! 29 വടക്കുമാത്രം പോകുന്നില്ലാൾക്കാർ പക്ഷികളെന്നിയേ അവിടെപ്പോയ് കരം വാങ്ങിയർജജുനൻ വളരെദ്ധനം. 30 ഇതൊരാശ്ചര്യമുണ്ടായി യജ്ഞത്തിൽക്കേളതോതിടാം: നൂറായിരം ബ്ര പ്മണരെയൂട്ടിയാലൊരു സൂചന 31 നിശ്ചയിച്ചിട്ടുണ്ടവിടേ നിത്യം ശംഖു വിളിച്ചിടും. വീണ്ടും വീണ്ടും മുഴക്കീടുമാശ്ശംഖിനുടെ നിസ്വനം 32 എപ്പോഴും ഞാൻ കേട്ടിതതുകൊണ്ടു രോമാഞ്ചമാണ്ടു മേ. കാണ്മാൻ കൊതിച്ചു വളരെബ് ഭ്രപർ ചുററീടുമാസ്സഭ 33 നക്ഷത്രങ്ങളെഴും ദ്യോവുപോലേ ശോഭിച്ചു ഭ്രപതേ! സർവ്വരത്നങ്ങൾ കൈക്കൊണ്ടുക്കൊണ്ടൂഴീശരുമൂഴിപ! 34 മതിമാനാം മഹാരാജപാണ്ധുപുത്രൻറയഭ്ധ്വരേ </poem>

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/785&oldid=157124" എന്ന താളിൽനിന്ന് ശേഖരിച്ചത്