താൾ:Bhashabharatham Vol1.pdf/827

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

902

ദ്യൂതപൂർവ്വം



വൈശമ്പായനൻ പറഞ്ഞു
എന്നും ചൊല്ലിക്കരുണം കേണു കൃഷ്ണാ
പാവപ്പെട്ടാക്കാന്തരെപ്പാർത്തിടുമ്പോൾ
ദുശ്ശാസനൻ രൂക്ഷമായപ്രിയങ്ങൾ
കഠോരമായവളോടോതി വീണ്ടും. 53

തീണ്ടാരിയായൊററ വസ്ത്രം ധരിച്ചോ-
രനർഹയാമവളേയിട്ടിഴയ്ക്കേ
വൃകോദരൻ ധർമ്മനേയുമൊന്നു
നോക്കികോപംകൊണ്ടിതത്യാർത്തമട്ടിൽ, 54


68.ദ്രൗപദീകർഷണം

പാഞ്ചാലിയെ പണയം വെച്ച ധർമ്മപുത്രന്റെ നേരെ ഭീമൻ വല്ലാതെ കയർക്കുന്നു. ജ്യേഷ്ഠന്റെ കൈ പൊളളിക്കുന്നതിനുവേണ്ടി തീ കൊണ്ടുവ രാൻ സഹദേവനോടു പറയുന്നു. അർജ്ജുനൻ ഭീമനെ സാന്ത്വനപ്പെടുത്തുന്നു. പാഞ്ചാലിയുടെ ചോദ്യത്തിനുത്തരം പറയാൻ വികർണ്ണൻ സദസ്യരോടാ ടാവശ്യപ്പെടുന്നു. ദ്രൗപദീവസ്ത്രാപഹരണം. പ്രഹ്ലാദന്റെ കഥ ഉദാഹരിച്ച് അധർമ്മപ്രവർത്തി തടയാതിരിക്കുന്നത് പാപമാണെന്നു വിദുരൻ അഭി പ്രായപ്പെടുന്നു. സദസ്യർ മൗനം കൈക്കൊള്ളുന്നു. ദുശ്ശാസനൻ ദ്രൗപദിയെ സഭയിലിട്ടു വലിച്ചിഴയ്ക്കുന്നു.


ഭീമൻപറഞ്ഞു
കളിക്കാർവീട്ടിലുണ്ടാകും ധൂർത്തസ്ത്രീകൾ യുധഷ്ഠിര!
അവരെപ്പണയംവെയ്ക്കുമാറില്ലൻപൂണ്ടവററിലും 1
കാശിരാജൻ കാഴ്ചവെച്ചിതുത്തമദ്രവ്യമേററവും
മററുള്ള മന്നവന്മാരും മൂററും രത്നങ്ങളേകിനാർ. 2

അവയും വാഹനം വിത്തം ചട്ട നാനായുധങ്ങളും
ആത്മാവും ഞങ്ങളും ചൂതിൽ ശത്രുക്കളുടെയിതേ. 3

അതിൽ കോപമെനിക്കില്ലിങ്ങെല്ലാററിന്നും ഭവാൻ പ്രഭു
അതിക്രമം പാർഷതിയെപ്പണയം വെച്ചതോർക്കുകിൽ. 4

അനർഹയാം ബാലയിവൾ പാണ്ഡവന്മാർക്കു ചേർന്നവൾ
നീ മൂലം ക്ലേശമേല്ക്കുന്നൂ ക്ഷുദ്രക്രൂരകുരുക്കളാൽ 5

ഇവൾക്കുവേണ്ടി ഞാൻ നിങ്കൽ കോപമേററുന്നു മന്നവ!
നിൻ കൈ രണ്ടും ചുടട്ടേ, തീ കൊണ്ടുവാ സഹദേവ, നീ. 6
അർജ്ജുനൻ പറഞ്ഞു
മുൻപൊന്നും ഭീമ, നീയിമ്മട്ടോതുമാറില്ല വക്കുകൾ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/827&oldid=157171" എന്ന താളിൽനിന്ന് ശേഖരിച്ചത്