താൾ:Bhashabharatham Vol1.pdf/781

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

856 ദ്യൂതപർവ്വം


ശുചിശുക്രാഗമേ സ്വല്പജലാഭം വരളുന്നു ഞാൻ. 24

നോക്കൂ യദുവരൻ കൊന്നു വീഴിച്ച ശിശുപാലനെ
അന്നവന്നു തുണച്ചീടാൻ ചെന്നതില്ലൊരു വീരനും. 25

പാണ്ഡവോഗ്രപ്രാതപാഗ്നികൊണ്ടു വേവുന്ന മന്നവർ
ക്ഷമിച്ചൂ കുററ,മല്ലെങ്കിലാരക്കുററം ക്ഷമിച്ചിടും? 26

വാസുദേവന്റെയാക്കർമ്മം പാർത്താലേററമയുക്തമാം
പാണ്ഡുപുത്രപ്രാതപത്താലന്നതും സിദ്ധമായിതേ. 27

അവ്വണ്ണമല്ലോ രത്നങ്ങൾ ചൊവ്വോടേന്തി നരേശ്വരർ
ഉപാസിപ്പൂ പാണ്ഡവനേ വൈശ്യർപോലെ കരപ്രദർ. 28
അപ്രകാരം ജ്വലിച്ചീടുംവണ്ണം ശ്രീ പാണ്ഡുപുത്രനിൽ
കണ്ടമർഷംകൊണ്ടു വേവുന്നുണ്ടു ഞാനതഥോചിതൻ
വൈശമ്പായനൻ പറഞ്ഞു
അവനേവം തീർച്ചയാക്കീട്ടീവണ്ണം വീണ്ടുമോതിനാൻ
ഗാന്ധാരപതിയോടായി വൻ തീയാൽ വെന്തിടും പടി. 30

ദുര്യോധനൻ പറഞ്ഞു
തീയിൽ ചാടുവാനല്ലെങ്കിൽ വിഷം ഭക്ഷിച്ചുകൊള്ളുവൻ
വെള്ളത്തിൽ ചാടുവാൻ ജീവിച്ചിരിപ്പാൻ വയ്യെനിക്കിനി. 31

ഏതൊരുത്തൻ പൊറുത്തീടും ലോകത്തിൽ സത്വമുള്ളവൻ
സപത്നവൃദ്ധിയും പാർത്തു താൻ കിഴിഞ്ഞമരുന്നതും? 32

ഈ ഞാൻ സ്ത്രീയല്ലസ്ത്രിയല്ല പുമാനല്ലല്ല ഷണ്ഡനും
അവർക്കവ്വണ്ണമൊത്തോരാ ശ്രീ കണ്ടുംകൊണ്ടടങ്ങുവാൻ. 33

സാമ്രാജ്യവും പാണ്ഡുപുത്രന്നമ്മട്ടൊത്തോരു ലഷ്മിയും
അമ്മഹാമഖവും കണ്ടിട്ടെന്മട്ടുള്ളോൻ പൊറുക്കുമോ? 34

ഞാൻ തനിച്ചാ ലക്ഷ്മി നേടിക്കൊള്ളുന്നതിനശക്തനാം
സഹായിപ്പോരെയും കാണുന്നില്ലാ ചാകാനുറച്ചു ഞാൻ. 35

ദൈവമേ വലുതെന്നേർപ്പേൻ പൗരുഷം പാർക്കിൽ നിഷ്ഫലം
കേടററ ശുദ്ധസമ്പത്തു കൗന്തേയന്നൊത്തു കാണ്കയാൽ. 36

ഇവന്റെ നാശത്തിന്നീ ഞാൻ മുന്നേ യത്നിച്ച സൗബല!
അതെല്ലാം കേറി വർദ്ധിച്ചൂ നീറ്റിൽ പൊയ്ത്താർക്കണക്കിവൻ.

അതിനാൽ വലുതാം ദൈവം പൗരുഷം പാർക്കിൽ നിഷ്ഫലം
ഇടിയുന്നൂ ധാർത്തരാഷ്ട്രരുയരുന്നിതു പാണ്ഡവർ 38

ആ ഞാനാ ശ്രീയങ്ങു കണ്ടുമാമട്ടാസ്സഭ കണ്ടുമേ
രക്ഷിഹാസങ്ങൾ കൈക്കൊണ്ടും തപ്പിപ്പേൻ തീപെടും പടി

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/781&oldid=157120" എന്ന താളിൽനിന്ന് ശേഖരിച്ചത്