താൾ:Bhashabharatham Vol1.pdf/792

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ദുർയ്യോധനസന്താപം

867


തുഷാരർ ശകർ കങ്കന്മാർ ശൃംഗിരോമശമാനുഷർ. 29 ദൂരേ മണ്ടുന്നാനകളുമർബ്ബു ദംതാൻ ഹയങ്ങളം പത്തും നൂറും പലവക പത്മസംഖ്യസുവർണ്ണവും 30 പലേമട്ടിൽ ബലിയുമായ് നിൽപ്പൂ ദ്വാരി തടഞ്ഞവർ. വിലയേറുന്നാസനങ്ങൾ വാഹങ്ങൾ ശയനങ്ങളും 31 മണിരത്നവിചിത്രങ്ങളാനക്കൊമ്പാൽ പണിഞ്ഞവ, ചന്തമേന്തും ചട്ടകളും പലമട്ടായുധങ്ങളും, 32 പൊന്നണിഞ്ഞഴകേറുന്ന പലജാതി രഥങ്ങളും, ശീലിച്ചശ്വങ്ങളെപ്പൂട്ടിപ്പുലിത്തോൽമൂടലോടുമേ 33
ഭംഗിയേറും മേൽവിരിപ്പുകളും രത്നഗണങ്ങളും നാരാചമർദ്ധനാരാചം പലമാതിരി ശസ്ത്രവും, 34 ഈ മഹാദ്രവ്യമേകീട്ടു പൂർവ്വദേശേശരാം നൃപർ മഹാനാം പാണ്ഡുപുത്രന്റെ മഖസ്ഥാനത്തിലേറിനാർ. 35

====52. ദുർയ്യോധനസന്താപം (തുടർച്ച)====

രാജസുയത്തിനു വന്നുചേർന്ന രാജാക്കന്മാർ ധർമ്മപുത്രർക്കു കാഴ്ചവെ- ച്ച ഉപഹാരദ്രവൃങ്ങളെപ്പററിയുളള ദുർയ്യോധനന്റെ വിവരണം തുടരുന്നു. പാണ്ഡവരാജ - ധാനിയിലെ സുഭിക്ഷത.


ദുര്യോധനൻ പറഞ്ഞു
 
യജ്ഞത്തിന്നായി രാജാക്കൾ പെരുത്തു ധനസഞ്ചയം അവന്നു കപ്പമായ് നല്ലിയതു കേൾക്കുക ചൊല്ലവൻ. 1 മേരുമന്ദരമദ്ധ്യത്തിൽ ശൈലോദപ്പുഴവക്കിലായ് നില്ക്കും കീചകവേണുക്കൾനിഴൽപ്പാട്ടിലിരിപ്പവർ 2 ഖസന്മാർ ദീർഗ്ഘവേണുക്കൾ പ്രദരൈകാസനാർഹരും പാരദന്മാർ കളിന്ദന്മാർ പരതംഗണർ തംഗണർ 3 പിപീലികകൾ കൂട്ടുന്ന തങ്കപ്പൊടി പിപീലികം പറകൊണ്ടിട്ടളക്കുംമാറവിടേക്കൂട്ടി മന്നവർ. 4 നിലം ലലാമം ചമരം തിങ്കൾനേർവെളളരത്നവും ഹിമവാനിലെഴും സ്വാദു കൂടും പൂന്തേൻ പെരുത്തഹോ! 5 വാടാപ്പൂവുത്തരകുരുരാജ്യത്തൂന്നാനയിച്ചതും ഏവമുത്തരകൈലാസത്തിലുളളൂക്കൻ മരുന്നുകൾ 6 മററും ബലി പരം പാർവ്വതീയരേന്തി വിനീതരായ് അജാതശത്രുവിൻ ദ്വാരത്തിങ്കൽ നില്പൂ തടഞ്ഞവർ. 7 ഹിമവാന്റെ വടക്കുളേളാർ പൂർവ്വാദ്രിസ്ഥർ നരേന്ദ്രരും കാരൂഷമങ്ങാഴിഭാഗം ലൗഹിത്യമിവ വാഴുവോർ 8 ഫലമൂലാശനർ കിരാതന്മാർ തുകിലുടുപ്പവർ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/792&oldid=157132" എന്ന താളിൽനിന്ന് ശേഖരിച്ചത്