താൾ:Bhashabharatham Vol1.pdf/795

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ദ്യൂതപർവ്വം

870


അഷ്ടാശീതിസഹസ്രംതാൻ സ്നാതകന്മാർ ഗൃഹസ്ഥരെ 46
മുപ്പതീതദ്ദാസിമാരുമൊത്തു പോററും യുധിഷ്ഠിരൻ;
പ്രീതരായ് തുഷ്ടരായ് പ്രാർത്ഥിക്കുന്നുണ്ടിവരരിക്ഷയം. 47 പതിനായിരമുണ്ടുർദ്ധ്വരേതസ്സുകൾ യതീന്ദ്രരും
പൊന്നുകിണ്ണത്തിലുണ്ണുന്നൂ ധർമ്മപുത്രന്റെ മന്ദിരേ. 48 കുബ്ജവാമനപര്യന്തം സർവ്വപേരുണ്ടിടുംവരേ താനുണ്ണാതേ
യാജ്ഞസേനി പരിശോധിച്ചിടും നൃപ! 49
കൗന്തേയന്നു കരം നല്ലാതിരുപേരുണ്ടു ഭാരത!
ചാർച്ചകൊണ്ടിട്ടു പാഞ്ചാലർ, വേഴ്ചകൊണ്ടിട്ടു വൃഷ്ണികൾ. 50

53. ദുർയ്യോധനസന്താപം (തുടർച്ച)

പാണ്ഡവസഭയിൽ കണ്ട പല കാഴ്ചകളെപ്പററി ദുർയ്യോധനൻ ധൃത രാഷ്ട്രരെ പറഞ്ഞു കേൾപ്പിക്കുന്നു. പാണ്ഡവന്മാരുടെ ആ മേന്മ കണ്ടിട്ടുണ്ടായ സങ്ക- ടംകൊണ്ടാണു് താൻ ചടച്ചവരുന്നതെന്നുപറഞ്ഞു് ദുർയ്യോധനൻ വിരമിക്കുന്നു. ദുര്യോധനൻ പറഞ്ഞു ആര്യന്മാരായ രാജാക്കൾ സത്യവാന്മാർ മഹാവ്രതർ പര്യാപ്തവിദ്യർ വക്താക്കൾ വേദാന്താവഭൃഥാപ് ളുതർ 1 ധീരന്മാർ നാണമുടയോർ ധർമ്മാത്മക്കൾ പുകഴ്ന്നവർ മൂർദ്ധാഭിഷിക്തഭൂപന്മാരവനെസ്സേവചെയ്യുവോർ. 2 ദക്ഷിണയ്ക്കായ് മന്നർ കൊണ്ടുവന്നതായ് കാംസ്യദോഹികൾ കാട്ടിൽ പോററും പൈക്കളേ ഞാനങ്ങുകണ്ടിതസംഖ്യമേ. 3 ആഹരിച്ചാർ സൽക്തരിച്ചും സ്വയംതാനവർ ഭാതത! അഭിഷേകത്തിന്നുവേണ്ടി നാനാ ദ്രവ്യങ്ങൾ മന്നവർ. 4 പൊന്നണിഞ്ഞുളള തേരൊന്നു നല്ലീ ബാൽഹീകമന്നവൻ കാംബോജാശ്വങ്ങളെക്കൊണ്ടു പൂട്ടീ തത്ര സുദക്ഷിണൻ. 5 സുനീഥൻ പ്രീതിയോടേകിയനുകർഷം മഹാബലൻ ചേദിരാജൻ കൊടിമരം കൊണ്ടുവന്നങ്ങുയർത്തിനാൻ. 6 ദാക്ഷിണാത്യൻ സന്നഹനമാലോഷ്ണീഷങ്ങൾ മാഗധൻ വസുദാനൻ ഷഷ്ടിവയസ്സൊത്ത ഹസ്തിയെ വീര്യവാൻ. 7 മത്സ്യൻ പൊന്നണിയക്ഷങ്ങളേകലവ്യൻ ചെരിപ്പുകൾ ആവന്ത്യനഭിഷേകത്തിന്നനേകം വക വാരികൾ. 8 തൂണീയുഗം ചേകിതാനൻ ചാപം കാശീശനേകിനാൻ പിടിക്കു പൊന്നണിഞ്ഞുളള വാളു മദ്രാധിനായകൻ. 9 അഭിഷേകംചെയ്തു ധൗമ്യൻ വേദവ്യാസമുനീന്ദ്രനും നാരദൻ ദേവലമുനിയസിതൻതാൻ പുരസ്ഥരായ് . 10 </poem>

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/795&oldid=157135" എന്ന താളിൽനിന്ന് ശേഖരിച്ചത്