താൾ:Bhashabharatham Vol1.pdf/820

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വിദുരവാക്യം 895


പരന്നുദ്വേഗം പററിടും തീഷ്ണവാക്കു
പാപസ്ഥാനം പററുമാറോതിടൊല്ല. 6

ചാടീടുന്നൂ വായിൽനിന്നുഗ്രാം വാ-
ക്കതേററവൻ രാപ്പകൽമാഴ്കിടുന്നൂ
ചൊല്ലില്ലതോ പരമർമ്മത്തിലെന്ന്യേ
വിടൊല്ലതാപ്പരരിൽ പ്രജ്ഞനായോൻ 7

ശാസ്ത്രം തിന്മാൻ നോക്കിപോൽ മുൻപൊരാടു
ശാസ്ത്രംമണ്ണിൽ തലയാൽ നീക്കിടുമ്പോൾ
സ്വകുണ്ഠംതാനററുപോയ് ഘോരമേവം
നീ ചെയ്യൊല്ലേ പാർത്ഥരായിട്ടു വൈരം. 8

ഈ മട്ടൊന്നും പറയാ പാണ്ഡവന്മാർ
കാട്ടാളരോടും ഗ്രഹമേധിയോടും
തപസ്വിയോടും പണ്ഡിതശ്രേഷ്ഠരോടും
കുരയ്ക്കുമേവം നരനായ്ക്കൾ മാത്രം. 9

ഘോരം വക്രം നരകത്തിന്റെ മാർഗ്ഗം
കാണുന്നില്ലാ ധൃതരാഷ്ട്രന്റ പുത്രൻ
അവൻപിൻപുണ്ടേ പലരും കൗരവന്മാർ
ദുശ്ശാസനൻമുതൽപേർ ദ്യൂതവൃദ്ധർ 10

ചുരയ്ക്ക താഴന്നിതൊലിപ്പു പാറ
ഭ്രമിക്കുന്നൂ തോണി വെള്ളത്തിലെന്നും
മൂഢൻ ഭ്രപൻ ധ്രതരാഷ്ട്രന്റ പുത്രൻ
കേൾക്കുന്നില്ലെൻ പത്ഥ്യമാം വാക്കശേഷം. 11

അതോർക്കുമ്പോൾ കൗരവർക്കിങ്ങടത്തൂ
സുഘോരമായ് സർവ്വഹരം വിനാശം
സുഹൃത്തോതും പത്ഥ്യവാക്യങ്ങളേതും
കേൾക്കുന്നില്ലാ ലോഭമോ വാച്ചിടുന്നൂ. 12

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/820&oldid=157164" എന്ന താളിൽനിന്ന് ശേഖരിച്ചത്