ഭാഷാഭാരതം/സഭാപർവ്വം/ശിശുപാലവധപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ശിശുപാലവധപൎവ്വം

[ 838 ] ===ശിശുപാലവധപർവ്വം===

40.യുധിഷ്ഠരാശ്വാസനം[തിരുത്തുക]

ശിശുപാലാദികളുടെ പുറപ്പാടു കണ്ടു ദുഖിതനായ യുധിഷ്ഠരൻ യാഗത്തിനു ഹാനി തട്ടാത്തവിധം ഇക്കാര്യത്തിൽ വേണ്ടത് ഉപദേശിക്കണമെന്നു ഭീഷ്മരോടഭ്യർത്ഥിക്കുന്നു. ഒന്നും പേടിക്കണ്ടതില്ലെന്നും കൃഷ്ണൻ എല്ലാം ശുഭമായി അവസാനിപ്പിക്കുമെന്നും ഭീഷ്മർ മറുപടി പറയുന്നു.


വൈശന്വായൻ പറഞ്ഞു

ഉടൻ കടലിനോടൊപ്പം പെടും നൃപതിമണ്ഡലം
പ്രളയക്കാറ്റടിച്ചേറ്റമിളകും കടൽപോലവേ, 1

ക്രോധത്താലിളകിക്കണ്ടിട്ടോതിനാൽ ധർമനന്ദനൻ
പിതാമഹൻ മഹാബുദ്ധി വൃദ്ധഭീഷ്മനോടിങ്ങനെ, 2
തേജസ്വിയായ ദേവേന്ദൻ ബൃഹസ്പതിയൊടാംപടി.

യുധിഷ്ഠരൻ പറഞ്ഞു

ഇതാകോപിച്ചിളകിടുന്നിതു ഭൂപതിസാഗരം 3
ഇനി വേണ്ടുന്നതെന്തെന്നു പറഞ്ഞലും പിതാമഹ!

യാഗം മുടങ്ങീടരുതു ലോകർക്കും ക്ഷേമമാകണം 4
ഇതെല്ലാം ശരിയാംവണ്ണമോതിയാലും പിതാമഹ!

വൈശന്വായൻ പറഞ്ഞു

ഇമ്മട്ടു ധർമവിത്താകും ധർമപുത്രനുരച്ചതിൽ
നന്മയോടേവരുമരുളീ ഭീഷ്മൻ കുരുപിതാമഹൻ 5

ഭീഷ്മൻ പറഞ്ഞു

പേടിക്കേണ്ടാ കുരുവര, ശ്വാവു സിംഹത്തെ വെല്ലുമോ? 6
നല്ലമാർഗ്ഗം കണ്ടുവച്ചിട്ടുണ്ടു ഞാനിഹ മുന്നമേ.

സിംഹം കിടന്നുറങ്ങുന്വോൾ നായ്ക്കൾ വന്നൊത്തു കൂടിയാൽ 7
കുരയ്ക്കുന്നതുപോലേററമിരന്വുന്നുണ്ടു മന്നവർ.

വൃഷ്ണിസിംഹമുറങ്ങുന്വോൾ മുന്നിൽ വന്നിവരേവരും 8
കുരയ്ക്കുന്നൂ നായ്ക്കൾ സിംഹമിരിക്കും ദിക്കിലങ്ങനെ;

സിംഹംപോലീ വാസുദേവനൊന്നുണർന്നേററിടുംവരെ. 9
സിംഹമാക്കീ തീർത്തിടുന്നൂ നൃസിംഹൻചേദിപംഗവൻ

മന്നോരെ മന്നവശ്രേഷ്ഠൻ ശിശുപാലൻ ജളാശയൻ, 10
എല്ലാംകൊണ്ടിട്ടേവരെയും കൊല്ലിക്കാനോർപ്പതാണിവൻ.

നൂനം താൻ വീണ്ടെടുത്തീടാനിച്ഛിച്ചീടുമധോക്ഷജൻ 11

[ 839 ]

ശിശുപാലനിക്കാണും തേജസ്സന്വത്തു ഭാരത!

ബുദ്ധി തെറ്റിക്കണ്ടീടുന്നൂ ബുദ്ധിയുള്ളോരു ഭൂപതേ! 12
ചേദിരാജന്നു കൗന്തേയ, ശേഷം മന്നോർക്കുമങ്ങനെ

ആരെയിപ്പുരുഷവ്യാഘ്രൻ ഗ്രഹിപ്പാനാഗ്രഹിക്കുമോ 13
അവന്റെ ബുദ്ധി തെറ്റീടുമീച്ചൈദ്യന്റെകണക്കിനെ.

ത്രൈലോകത്തിലെഴും നാലുവക ജീവിക്കശേഷവും 14
ജന്മമൃത്യുകരൻതാനീ മാധവൻ ധർമ്മനന്ദന!

വൈശന്വായൻ പറഞ്ഞു

എന്നവൻ ചൊന്നതിൻ ചേദിമന്നവൻ മനുജാധിപൻ 15
രുക്ഷാക്ഷരോക്ത്തി കേൾപ്പിച്ചൂ ഭീഷ്മരെബ്ഭാരതതോത്തമ!

41.ശിശുപാലവാക്യം[തിരുത്തുക]

അധർമ്മിഷ്ഠനും ഉപദേശത്തിനെതിരായി പ്രവർത്തിക്കുന്നവനും ആണെന്നുപറഞ്ഞ് ശിശുപാലൻ ഭീഷ്മനെ കഠിനമായി ആക്ഷേപിക്കുന്നു.ഒരരയനനത്തിന്റെ കഥ ഉദാഹരിച്ചു സ്വന്തം ആളുകളുടെ കൈകൊണ്ടു മരിക്കാനുള്ളയോഗമാണ് ഭീഷ്മനുള്ളതെന്നുകൂടി ശിശുപാലൻ പറയുന്നു


ശിശുപാലൻ പറഞ്ഞു

പലഭീഷണി ചൊല്ലി ഭൂപാലരിൽ പേടി കാട്ടുവാൻ
കുലപാംസന, നാണിക്കുന്നില്ലയോ മുത്തനായ നീ? 1

മൂന്നാം പ്രകൃതിമേൽ നില്ക്കും നിനക്കോ ധർമ്മമെന്നിയേ
ചൊല്ലുന്നതൊക്കുമേ നീയാണത്രേ സർവ്വകുരുത്തമൻ! 2

തോണികെട്ടും തോണിമട്ടുമന്ധൻപിൻപന്ധരീതിയും
നടക്കും ഭീഷ്മ,നീ മുൻപിൽ നടക്കും ജനമൊക്കെയും 3

വിശേഷിച്ചുമിവൻ ചെയ്ത പൂതനാഘാതനാദികൾ
നീ ചൊല്ലിക്കേൾക്കയാൽ ഞങ്ങൾക്കുള്ള വവീണ്ടും വിറച്ചു-
അവലിപ്തൻ മൂർഖനിങ്ങീക്കണ്ണനെ വാഴ്ത്തിടുന്നതിൽ[പോയ്.

ഭീഷ്മ, നിൻ നാവു നൂറായിപ്പിളർന്നീടാഞ്ഞതെന്തുവാൻ? 5
ബാലർ നിന്ദിച്ചീടുമേഗ്ഗോപാലനെത്തന്നെയിന്നു നീ

സ്തുതിപ്പാൻ മുതിരുന്നല്ലോ ജ്ഞാനത്താൽ വൃദ്ധനാകിലും. 6
ഇവൻ ബാല്യേ ശകുനിയെക്രൊന്നതിൽ ചിത്രമെന്തുവാൻ?

പോരാടാനറിയാത്തശ്വവൃഷഘാതം വിചിത്രമോ? 7
ചൈതന്യമറ്റ മരമാം വണ്ടി കാൽക്കൊണ്ടു പണ്ടിവൻ

തട്ടി വീഴ്ച്ചിതെന്നാലും ഭീഷ്മ, ചൊൽകന്തൊരത്ഭുതം? 8
പുറ്റുപോലുള്ളോരാഗ്ഗോവർദ്ധനക്കുന്നിവനേഴു നാൾ

[ 840 ]

കയ്യിലേന്തയതും ഭീഷ്മ, ചിത്രമല്ലെന്നു മന്മതം. 9
കുന്നിന്മേൽ കേളിയാടുന്വോൾ തിന്നൂ ചോറെറിയുന്നവൻ

എന്നു നിൻ ചൊല്ലിലാശ്ചര്യമാർന്നു ഭീഷ്മ, പരം ജനം. 10
ബലിയാമാരുടയ ചോറുണ്ടൂ ധർമജ്ഞ, ചൊല്ലാം കുരുകുലാധമ!

ആക്കംസനെക്കോന്നുവെന്നുള്ളതത്യത്ഭുതമില്ലിഹ . 11
കേട്ടിട്ടില്ലായിരിക്കാമീസ്സത്തന്മാർമോഴി ഭീഷ്മ, നീ

നിന്നോടയതു ധർമജ്ഞ,ചോല്ലാം കുരുകുലാധമ! 12
സ്ത്രീപശുബ്രാമണരിലും പ്രയോഗിക്കരുതായുധം

ചോറുനല്കുന്നവനിലും താൻസേവിച്ചിടുവോനിലും. 13
എന്നു ധർമിഷ്ഠൻ കല്പിപ്പൂ സജ്ജനത്തോടു സത്തമർ

ഭീഷ്മ, നിന്നിൽ പിഴച്ചാണീ ലോകമര്യാദ കാണ്മതും. 14
ജ്ഞാനവൃദ്ധൻ മഹാവൃദ്ധനെന്നീക്കേശവനെബ് ഭവാൻ

എന്നോടജ്ഞനാംപോലെ ചൊല്ലുന്നൂ കൗരവാധമ! 15
ഗോഘ്നൻ സ്ത്രീഘ്നൻ നിന്റെ വാക്കാൽ പൂജിക്കപ്പെട്ടതെങ്കിലും

ഇമ്മട്ടുള്ളവനു ഭീഷ്മ, സംസ്തവാർഹതയെങ്ങനെ? 16
മതിമാന്മാർക്കിവൻ മുഖ്യനിവനത്രേ ജഗൽപ്രഭു

എന്നൊക്കെയായിതീരുന്നൂ നിൻ വാക്കാലീജ്ജനാർദ്ദനൻ; 17
ഇതൊക്കയിമ്മട്ടൊള്ളതാണൊന്നൊക്കാ പഴുതേ ധൃഡം.

കഥാകാരന്നു കഥയാൽ കഥയാകാ കഥക്കിലും 18
പ്രകൃതിപ്പാട്ടിലെല്ലാരും ഭൂലിംഗശകുനിപ്പടി.

നിനക്കെഴും പ്രകൃതിയോ താണതില്ല സംശയം 19
അതിനാൽ പാണ്ഡവൻമാർക്കും പാപപ്രകൃതിപറ്റുമോ.

ഇവർക്കർച്ച്യതമൻ കൃഷ്ണൻ നീയല്ലോ വഴികാട്ടുവോൻ 20
ധർമവാൻപോലെധർമജ്ഞൻ സന്മാർഗ്ഗം വിട്ടു നില്പവൻ.

ധര്രമാർഹൻ താനെന്നു കാണുമറിവാണ്ടവനൊരുവാൻ 21
ധർമം നോക്കീട്ടു നീ ചെയ്ത കർമത്തെബ് ഭീഷ്മ,ചെയ് വവൻ?

അറിയും നീ ധർമമെങ്കിൽ നിന്റെധീ പ്രാജ്ഞയാവുകിൽ 22
പ്രാജ്ഞമാനി ഭവാനന്യകാമയായ് ധർശീലയായ്

എഴുമംബയെയന്നെന്തേ ഹരിച്ചൂ? തവ ശോഭനം. 23
നീഹരിച്ചെങ്കിലും ഭീഷ്മ, കൈകൊണ്ടീലാക്കുമാരിയെ

[ 841 ]

വിചിത്രവീര്യൻ നിൻ തന്വി സന്മാർഗ്ഗത്തിൽ നടപ്പവൻ. 24
അവന്റെ ദാരങ്ങളിലീ പ്രാജ്ഞൻനീ കണ്ടുനില്ക്കവേ

അന്യൻ മക്കളെയുണ്ടാക്കീ സജ്ജനാചര്യതക്രമാൽ. 25
എന്തു ധർമം ഭീഷ്മ,നിനക്കഫലം ബ്രമചര്യവും

മൗഢ്യമോ ക്ലൈബയമോ മൂലമാണീ നിൻനില നിശ്ചയം. 26
ധർമജ്ഞ,കാണ്മതില്ലെങ്ങുംനിനക്കൊരഭി വൃത്തി ഞാൻ

വൃദ്ധസേവ നിനക്കില്ലീമട്ടല്ലേ ധർമമോതി നീ? 27
ഇഷ്ട്യദ്ധ്യയനദാനങ്ങൾ ദക്ഷിണാഢ്യമഖങ്ങളും

സന്താനത്തിന്റെ പതിനാറിലൊന്നാവില്ലിതൊന്നുമേ. 28
നാനാവ്രതോപവാസങ്ങൾകൊണ്ടു ഭീഷ്മ, ലഭിപ്പതും

സമസ്തമനപത്യന്നു നിഷ്ഫലം തന്നെ നിശ്ചയം. 29
അനപത്യൻ വൃദ്ധനാം നീ വൃഥാധർമ്മപ്രവർത്തകൻ

ഹംസമട്ടിൽ ജ്ഞാതികളിൽനിന്നുടൻ നേടിടും വധം. 30
ഏവം ചൊല്ലിവരാറുണ്ടു പണ്ടുള്ളോരവാണ്ടവർ

അതു ഞാൻ പറയാം ഭീഷ്മ, നീ കേൾക്കശ്ശരിയാംവിധം. 31
വൃദ്ധനാമരയന്നം പണ്ടാഴിക്കരയിൽ വാണുപോൽ

ധർമമോതിപ്പക്ഷികളെയനുശാസിച്ചിതാശ്ശൻ 32
'ധർമം ചരിപ്പിൻ ചെയ്തീടൊല്ലധർമ്മ'മിതി തൻമൊഴി

കേട്ടു പക്ഷികൾ ഹേ ഭീഷ്മ, നിത്യവും സത്യവാദികൾ. 33
അവന്നു തീറ്റിക്കങ്ങേകീയാഴിയിൽ സഞ്വരിപ്പവ

മറ്റു പക്ഷികൾ ധർമത്തിനെന്നു കേട്ടറിവുണ്ട മേ. 34
മുട്ടയെല്ലാമവൻപക്കൽ മുറ്റുമേ വിട്ടു ഭീഷ്മ,കേൾ

ആഴിവെള്ളത്തിലാണ്ടാരങ്ങിര നോക്കുന്ന പക്ഷികൾ. 35
അവയ്ക്കെഴും മുട്ട മുറ്റും തിന്നൂ പാതകിയായവൻ

സ്വാർത്ഥസന്നദ്ധനാ ഹംസം മറ്റോരോർക്കാതിരിക്കവേ.. 36
മുട്ടയെല്ലാമൊടുങ്ങിക്കണ്ടാക്കൂട്ടത്തിലൊരണ്ഡജം

സംശയിച്ചു മഹാപ്രാജ്ഞനൊരുനാൾ കണ്ടു വാസ്തവം. 37
ഹംസം നടത്തുമാപാപം കണ്ടു ചൊല്ലീടിനാനവൻ

മറ്റുപക്ഷികളോടെല്ലാം മുറ്റും സങ്കടമാണ്ടവൻ 38
പ്രത്യക്ഷമായ്ക്കണ്ടറിഞ്ഞുട്ൊത്തു ചേർന്നുള്ള പക്ഷികൾ

വൃത്തം കേട്ടരയന്നത്തെക്കൊത്തിക്കൊന്നൂ കുരുദ്വഹ! 39
എന്നാലോ ഹംസമട്ടുള്ള നിന്നെ മന്നവർ ചേർന്നിനി

കൊല്ലും കോപാൽ ഭീഷ്മ, പക്ഷികളന്നത്തെക്കണിനെ. 40
പഴമക്കാർ പാടുമാറുണ്ടതിലിങ്ങൊരു ഗാഥയെ

ഭീഷ്മ, ഞാൻ നന്മയിൽ ചൊല്ലാമതും നിന്നോടു ഭാരത! 41
കൂവന്നിതന്തരാത്മാവു കെട്ട നീ ഖഗ, കുലശം
മുട്ടതൻകെന്ന നിൻ കർമ്മം വാക്കിനെത്തെറ്റി നില്പതാം. 42

[ 842 ] ====42.ഭീമക്രോധം====

ശിശുപാലൻ തന്റെ ആക്ഷേപവാക്കുൾ പിന്നെയും തുടരുന്നതു കണ്ടു ഭീമൻ ക്രുദ്ധനായിശിശുപാലന്റെ നേരെചാടാനൊരുങ്ങുന്നു.ഭീഷ്മർ തടുത്തുനിർത്തി സമാധാനവാക്കുകൾ പറയുന്നു.ഭീമനെപിടിച്ചുനിർത്തേണ്ട ആവശ്യമില്ലെന്നും തങ്ങളുടെ സാമർത്ഥ്യം രാജാക്കന്മാരെല്ലാം പ്രത്യക്ഷമായി കാണുകയാണുനല്ലതെന്നും ശിശുപാലൻ പറയുന്നു.


ശിശുപാലൻ പറഞ്ഞു

ബഹുമാനമെനിക്കുണ്ടൊശ്ശക്തനാം മാഗധേന്ദ്രനിൽ
ദാസനാണിവനെന്നോർത്തു പോരിന്നിച്ഛിച്ചതില്ലിവൻ. 1

ജരാസന്ധവധത്തിങ്കൽ കേശവൻ ചെയ്ത കർമ്മവും
ഭീമാർജ്ജൂനക്രിയകളും നന്നെന്നാരു നിനച്ചീടും? 2

അദ്വാരത്താലകംപൂക്കു കള്ളബ്രാഹ്മണമട്ടിലായ്
കണ്ണൻ കണ്ടു ജരാസന്ധപ്രഭാവത്തെയശേഷവും. 3

ബ്രഹ്മണ്യാത്മാവമാനത്തെച്ചെയ്യായവാൻ ധർമവിത്തമൻ
നിനച്ചീലാ ദുഷ്ടനീവന്നാദ്യം പാദ്യം കൊടുക്കുവാൻ. 4

കൃഷ്ണഭീമാർജ്ജൂനന്മാരോടാജ്ജരാസന്ധമന്നവൻ
ഉണ്ടുകൊൾക്കെന്നുരച്ചീടും കൃഷ്ണൻ തെറ്റിച്ച കൗരവ! 5

ജഗൽകർത്താവിവൻ മൂർഖ, നീയോർക്കുംവണ്ണമെങ്കിലോ
ആത്മാവുതാൻ ബ്രാഹ്മണനെന്നെന്തേ ചിന്തിച്ചിടാഞ്ഞതും? 6

ഇതാണെനിക്കിങ്ങാശ്ചര്യമീപാണ്ഡവരെയും ഭവാൻ
സന്മാർഗത്താൽ മാറ്റിയിതുതാൻ നല്ലതെന്നോർപ്പതുണ്ടവർ 7

അല്ലങ്കിലതാശ്ചര്യമല്ല നീയല്ലീ ഭാരത!
സ്ത്രീധർമാവായിടും വൃദ്ധനിവർക്കു വഴിക്കാട്ടുവാൻ. 8

വൈശന്വായൻ പറഞ്ഞു

രൂക്ഷം രൂക്ഷാക്ഷരമവനേറെച്ചൊന്നതു കേൾക്കയാൽ
കോപിച്ചൂ ശക്തരിൽ ശ്രേഷ്ഠൻ ഭീമസേനൻ പ്രതാപവാൻ. 9

സ്വതേ നീണ്ടു വിടർന്നുള്ള പത്മപത്രാഭദൃഷ്ടികൾ
വീണ്ടും ക്രോധത്താൽ കലങ്ങികൊണ്ടു പാരം ചുവന്നതേ. 10

ത്രിശിഖഭ്രൂ കുടിപ്പാടു കാണായ് മന്നോർക്കവനുടെ
നെറ്റിയിൻമേൽ ത്രിക്കൂടത്തിൽ ഗംഗ ത്രിപഥഗപ്പടി. 11

ചൊടിച്ചുപൽ കടിച്ചീടും പടി കണ്ടിതുതൻ മുഖം
പ്രളയത്തിൽ ജഗൽഘാസോല്ലളൽക്കാലന്റെ മാതിരി. 12

ചൊടിച്ചൂക്കിൽ ചാടിടുന്വോൾ പിടിച്ചൂ ഭീമസേനനെ
ശക്തനാകും ഭീഷ്മർതന്നെ രുദ്രൻ സ്കന്ദനെയാംവിധം. 13

ഗുരുവാം ഭീഷ്മർ തടയുന്നോരു ഭീമന്നു ഭാരത!

[ 843 ]

പല വാക്കുകളെക്കൊണ്ടു നിലച്ചൂ കോപമപ്പൊഴേ 14

അതിക്രമിച്ചീലവനാ ഭീഷ്മവാക്കുന്നന്ദിരൻമാൻ
വർഷാന്തത്തിൽ കോളിളകുമാഴി വേലെയെയാംവിധം. 15

ശിശുപാലൻ ഭീമസേനൻ ചൊടിച്ചപ്പോൾ ജനാധിപ!
കുലുങ്ങീലാമഹാവീരൻ പൗരുഷത്തിലമർന്നവൻ 16

ഊക്കോടുവീണ്ടും ചാടിടുമവനെനരിന്ദമൻ
ക്രുദ്ധസിംഹം മൃഗത്തേപ്പോലോർത്തതേയില്ല ചേദിപൻ. 17

പൊട്ടിചിരിച്ചങ്ങുരച്ചൂ ചേദിരാജൻ പ്രതാപവാൻ
ഭീമവിക്രമനാം ഭീമൻ ക്രുദ്ധനായതുകണ്ടുടൻ. 18

“ഇവനേ വിടടോ ഭീഷ്മ,കാണട്ടേ നരനായകർ
എൻ പ്രഭാവാഗ്നിയിൽ തീയിൽ പാറ്റപോലെരിയുന്നതും"

ഉടനാച്ചേദിപമൊഴി കേട്ടിട്ടു കുരുസത്തമൻ
ഭീമനോടോതിനാനേറ്റം മതിമാനാപാഗാസുതൻ. 20


43.ശിശുപാലവൃത്താന്തകഥനം[തിരുത്തുക]

ശിശുപാലന്റെ ജനനവൃത്താന്തം ഭീഷ്മൻ വിവരിക്കുന്നുംമൂന്നു കണ്ണുകളോടും നാലുകൈകളോചുംകൂടിയ ശിശുപാലന്റെ ജനനം. ആരു തൊടുന്വോൾ കൂടുതലുള്ള കണ്ണും കൈകളും വീണുപോകുമോ, അവൻ ശിശുപാലനെ വധിക്കുമെന്നു പ്രവചനം.ശിശുപാലന്റെ നൂറു തെറ്റുകൾ താൻക്ഷമിക്കാമെന്നുള്ള കൃഷ്ണന്റെ വാഗ്ദാനം.


ഭീഷ്മൻ പറഞ്ഞു
ചേദിപാലകുലോൽഭൂതനിവൻ ത്ര്യക്ഷൻ ചതുർഭുജൻ*
കഴുതയ്ക്കൊത്ത ശബ്ദത്തിൽ ശബ്ദിച്ചൊന്നലറീടിനാൽ. 1

അതിനാലീവനുള്ളച്ഛനമ്മമാർ ബാന്ധവാന്വിതം
ഇവന്റെ വൈകൃതം കണ്ടു കൈവിടാൻ തീർച്ചയാക്കിനാർ. 2

അമാത്യാചാര്യഭാര്യാദിയൊത്ത പാർത്ഥിവനോടുടൻ
മാഴ്കി മങ്ങുന്നേരമോതിയശരീരോക്തിയിങ്ങനെ: 3

ഭൂമീന്ദ്ര,നിൻ മകനിവൻ ശ്രീമാനേറ്റം ബലാധികൻ
അതിനാൽ പേടിവേണ്ടതും നന്നായ്പാലിക്ക പൈതലേ.

ഇവന്നു മരണം പററാ കാലമായില്ലതിന്നെടോ
ശാസ്ത്രംകൊണ്ടിനെക്കൊൽവോൻ ജനിച്ചിട്ടുണ്ടു മന്നവ!” 5

ഏവം ചൊല്ലിക്കേട്ടു മറഞ്ഞെഴും ഭൂതത്തൊടപ്പൊഴേ
പുത്രസ്നേഹാർത്തിയുൾക്കൊണ്ടു ചോദിച്ചാളാമയിങ്ങനെ: 6

“എന്റെയീ മകനെപ്പറ്റീട്ടാരീവണ്ണമുരച്ചുവോ
അവന്നു കൂപ്പിക്കുന്വിട്ടേൻ വീണ്ടുമോതേണമായവൻ. 7

[ 844 ]

ദേവനോ മറ്റപരനോ ഭഗവാനിഹ വാസ്തവം
കേട്ടാൽക്കൊള്ളാമെന്മകനെക്കൊൽവാനായിരിക്കുമോ?” 8

മറഞ്ഞു നില്ക്കുമാബ് ഭൂതമുരചെയ്തിതു പിന്നെയും:
“ആരങ്കത്തിലെടുക്കുന്വോളേറുമീ രണ്ടു കൈകളും 9

പടമഞ്വുള്ള പാന്വാന്മട്ടുടനൂഴിയിൽ വീഴുമോ,
നെറ്റിയിൽ കാണുമീ മൂന്നാമത്തെ നേത്രവുമങ്ങനെ 10

ആരെക്കാണുന്വൊളില്ലാതാമവനാണിവന്തകൻ.”
ത്ര്യക്ഷൻ ചതുർഭുജൻ ബാലനെന്നു ചൊല്ലി ശ്രവിക്കയാൽ 11

മന്നിൽ മന്നവനെല്ലാരും വന്നുചേർന്നിതുകാണുവാൻ
വന്നത്തുമവരെത്തക്കവണ്ണം പൂജിച്ചു മന്നവൻ 12

ഓരോ നൃപന്മാർക്കുള്ളങ്കംതോറും വെച്ചിതു പുത്രനെ
ഏവമെല്ലാ നൃപന്മാരുടെയും വെവ്വേറയായ് ക്രമാൽ 13

അങ്കം കേറീട്ടുമുണ്ണിക്കു കണ്ടില്ലാ ചൊന്ന ലക്ഷണം.
ഇതാ ദ്വാരകയിൽക്കേട്ടിട്ടതിൽപ്പിന്നെ മഹാബലർ 14

ചേദിരാജപുരം പൂക്കുരാമനും വാസുദേവനും.
യാദവോത്തമരങ്ങച്ഛൻപെങ്ങളാം യദുപുത്രിയെ 15

അഭിവാദ്യം ചെയ്തുവേണ്ടുവണ്ണം ഭൂപതിതന്നെയും
കുശലാനായമം ചൊല്ലീ രാമകൃഷ്ണരിരുന്നതേ. 16

അവളാ യാദവവരന്മാരെയർച്ചിച്ചു നന്ദിയിൽ
ദാമോദരന്റെ മടിയിൽത്താനേ വെച്ചിതുപുത്രനെ. 17

അങ്കത്തിൽ വെച്ച മാത്രയ്ക്കങ്ങേറിടും രണ്ടു കൈകളും
വീണുപോയ് നെറ്റിയിൽ കണ്ണുമവ്വണ്ണംതന്നെ മാഞ്ഞുപോയ്.
അതുകൊണ്ടുൾഭൂമാൽ കൃഷ്ണനോടിരന്നീടിനാൽ വരം:

“വരം തരേണമേ കൃഷ്ണ,പേടിതേടുമെനിക്കു നീ 19
ആർത്തർക്കാശ്വാസകൻ നീയേ ഭീതന്മാർക്കഭയപ്രദൻ.”

“പേടിക്കേണ്ടാ ദേവി, ഭയമെന്നിൽനിന്നില്ല ധാർമ്മികേ!
പിതൃഷ്വസാവേ, വരമെന്തിഷ്ടം ചെയ്യേണ്ടതിന്നു ഞാൻ? 21

നിൻ ചൊല്ലു ചെയ്യുവൻ ശക്യമെന്നല്ലീ ഞാനശക്യവും.”
എന്നു കേട്ടാ യദുപതി കണ്ണനോടോതിനാളവൾ: 22

“ശിശുപാലന്റെ കുറ്റങ്ങൾ പൊറുക്കേണം മഹാബല!
എന്നെയോർത്തു യദുശ്രേഷ്ഠ,വരമീവണ്ണമാം പ്രഭോ!” 23

കൃഷ്ണൻ പറഞ്ഞു

പിതൃഷ്വസാവേ,ഞാൻ നൂറു തെറ്റിവന്നു പൊറുത്തീടാം
നിൻ പുത്രൻ വദ്ധ്യനാണെന്നുവന്നാലും മാഴ്കിടേണ്ട നീ. 24


ഭീഷ്മൻ പറഞ്ഞു

ഇപ്പടക്കീ നൃപൻ ചാവാൻ ശിശുപാലൻ ജളാശയൻ
നിന്നെപ്പോർക്കു വിളിക്കുന്നൂ ഗോവിന്ദവരഗർവ്വിതൻ. 25

[ 845 ] ====44.ഭീഷ്മവാക്യം====

പാണ്ഡവരുടെയുംകൃഷ്ണന്റെയും സ്തുതിപാറകനാണെന്നും മറ്റും പറ ഞ്ഞു ശിശുപാലൻ ഭീഷ്മരെ അധിക്ഷേപിക്കുന്നു. വെറും വാഗ്വാദംകൊ ണ്ടു പ്രയോജനമില്ലെന്നും ധൈർയ്യമുള്ളവരുണ്ടെങ്കിൽ ആരെങ്കിലും മുന്നോ ട്ടുവന്നു കൃഷ്ണനോടെതിർക്കട്ടെ എന്നും പറഞ്ഞ് ഭീഷ്മർ രാജാക്കന്മാരെ വെ ല്ലുവിളിക്കുന്നു.


ഭീഷ്മർ പറഞ്ഞു
സ്വന്തമല്ലീച്ചൈദ്യബുദ്ധി കണ്ണനോടേറ്റെതിർപ്പതിൽ
ജഗന്നാഥൻ മുകുന്ദന്റെ നിശ്ചയപ്പടിയാം ദൃഢം. 1
ഏതു മന്നവനുണ്ടെന്നാബ് ഭീമസേന, ധരാതലേ
ആക്ഷേപിപ്പാൻ ചാക്കടുത്ത ദുഷ്ടചൈദ്യൻകണക്കിനെ? 2
ഇവന്നൊക്കുന്ന കൈയ്യൂക്കു ഹരിതേജോംശമാം ധ്രുവം
അതിപ്പോൾ വീണ്ടെടുത്തീടാനിച്ചിപ്പൂ പുകഴും ഹരി. 3 അതാണു കുരുശാർദ്ദൂല, ശാർദ്ദൂല പോലെ ചേദിപൻ
നമ്മേ നിസ്സാരനെന്നോർത്തു ഗർജ്ജിക്കുന്നതു ദുർമ്മതി. 4
വൈശമ്പായനൻ പറഞ്ഞു
ഭീഷ്മന്റെ വാക്കു കേട്ടപ്പോൾ ശിശുപാലൻ പൊറാതെയായ്
സംക്രുദ്ധനായ് ഭീഷ്മനേടു ചൊല്ലിനാനുടനുത്തരം. 5
ശിശുപാലൻ പറഞ്ഞു
ദ്വേഷിക്കും ഞങ്ങടെ ബലം ഭീഷ്മ, കൃഷ്ണന്റെ ശക്തിയാം
വന്ദിപോലവനേ വാഴ്ത്താൻ വന്നു നിൽക്കുന്നു ഹന്ത! നീ.
പരസ്തുതിക്കിങ്ങു ഭവാനൊരുങ്ങിക്കൊൾവതാകിലോ
ഇജ്ജനാർദ്ദനനേ വിട്ടു പുകഴ്ത്തൂ മറ്റു മന്നരെ. 7
സ്തുതിക്കെടോ ദരദനാം ബാൽഹീകനൃപമുഖ്യനെ
ഇവൻ ജനിച്ചനേരത്തു ദാരണംചെയ്തു പോൽ മഹി. 8
വംഗാംഗവിഷയം കാപ്പോനിന്ദ്രനെപോലെ ശക്തിമാൻ
മഹാവില്ലാളിയാം കർണ്ണനിവനേ വാഴ്ത്തൂ ഭീഷ്മ, നീ. 9
ഇവന്നല്ലോ സഹജമാം ദിവ്യകുണ്ഡലയുഗ്മവും
ബാലാർക്കകാന്തി കലരും ചട്ടയും വിലസുന്നതും. 10
ഇവനല്ലോ ശക്രനൊക്കും ദുർജ്ജയൻ മാഗധേന്ദ്രനെ
ബാഹുയുദ്ധാൽ കീഴടക്കീ ദേഹം ഭേദിച്ചിടുംപടി. 11
തേരാളിവീരരിദ്രോണദ്രൗണിമാരച്ഛനുണ്ണികൾ
ദ്വിജേന്ദ്രരാകുമിവരെയേറ്റം വാഴ്ത്തുക ഭീഷ്മ, നീ. 12
കെല്പുള്ളിവരിൽവെച്ചേകൻ കോപിച്ചാൽ സചരാചരം
ഇപ്പാരൊടുക്കും മുഴുവനെന്നുതാൻ ഭീഷ്മ, മന്മതം. 13
ദ്രോണർക്കു പോരിൽ കിടയായ് കാണുന്നില്ലൊരു മന്നനെ

[ 846 ] 846

ശിശുപാലവധപർവ്വം[തിരുത്തുക]


ദ്രൗണിക്കുമേവമവരെബ്ഭീഷ്മ, വാഴ്ത്തുന്നില്ല നീ. 14 ആഴിചൂഴിമൊരീയുഴി വാഴുവോരിലൊരാളുമേ
കിടയറ്റാ വീരദുര്യോധനമന്നനെ വിട്ടുമേ, 15
അസ്ത്രജ്ഞൻ വിക്രമി ജയദ്രഥരാജാവിനെയുമേ
ലോകവീരൻ കിമ്പുരുഷാചാര്യനാം ദ്രുമനേയുമേ, 16
അതിക്രമിച്ചിപ്രകാരമെന്തേ വാഴ്ത്തുന്നു കണ്ണനെ?
വൃദ്ധൻ ശാരദ്വതൻ ഭാരതാചാര്യൻ കൃപരേയുമേ 17
അതിക്രമിച്ചിപ്രകാരമെന്തേ വാഴ്ത്തുന്നു കണ്ണനെ?
വില്ലാളിവീരൻ പുരഷോത്തമനാം രുക്മിയേയുമേ 18
അതിക്രമിച്ചിപ്രകാരമെന്തേ വാഴ്ത്തുന്നു കണ്ണനെ?
മഹാവീര്യൻ ഭീഷ്മകനീദ്ദന്തവകത്രമഹേശ്വരൻ 19
ഭഗദത്തൻ യൂപകേതു ജയത്സേനാഖ്യമാഗധൻ,
വിരാടദ്രുപദന്മാരാശ്ശകുനി ശ്രീബൃഹൽബലൻ 20
വിന്ദാനുവിന്ദരാവന്ത്യർ പാണ്ഡ്യർ ശ്വേതനിഹോത്തമൻ,
ശംഖൻ പിന്നെ മഹാഭാഗൻ മാനിയാം വൃഷസേനനും 21
വിക്രാന്തനാമേകലവ്യൻ കലിംഗേശൻ മഹാരഥൻ
ഈ മഹാവീരരേ വിട്ടുമെന്തേ വാഴ്ത്തുന്നു കണ്ണനെ? 22
ശല്യാദി മന്നവരെയുമെന്തേ വാഴ്ത്താത്തതിന്നു നീ
നിത്യം വാഴ്ത്തീടുവാനാണു ഭീഷ്മ, നിൻ മോഹമെങ്കിലോ? 23
ഞാനെന്തു ചെയ്യും വൃദ്ധന്മാരായീടും ധർമ്മവാദികൾ
പറഞ്ഞു പണ്ടു നീ കേട്ടിട്ടില്ലാ നൂനം നരാധിപ! 24
“നിജനിന്ദ നിജസ്തോത്രം പരനിന്ദ പരസ്തുതി
ഇതു നാലും സജ്ജനങ്ങളാചരിക്കാത്ത വൃത്തിയാം." 25
അസ്തവ്യനാം കേശവനെ മോഹത്താൽ ഭക്തിയോടെ നീ
സ്തുതിക്കിന്നെടോ ഭീഷ്മ, സമ്മതിക്കില്ലൊരുത്തരും. 26
ഭോജന്റെ ഭൃത്യൻ ഗോപാലനാകുമീയൊരു ദുഷടനിൽ
സമാരോപിക്കുന്നതെന്തേ സേവയ്ക്കീ വിശ്വമൊക്കെയും? 27
അല്ലെങ്കിലീ നിന്റെ ബുദ്ധി പ്രകൃതിക്കൊത്തു ഭാരത!
ഞാൻ മുന്നമേ ചൊന്നവണ്ണം ഭൂലിംഗശകുനിപ്പടി. 28
ഉണ്ടു ഭൂലിംഗശകുനി ഹിമവൽപാർശ്വമായതിൽ
അതെപ്പോഴും ഭീഷ്മ , പേശുമർത്ഥംകൂടാത്ത വാക്കുകൾ 29
ഒക്കാ സാഹസമെന്നെന്നുമതു കൂകുവതുണ്ടുപോൽ
താനോ മഹാസാഹസത്തെച്ചെയ്യുമായതറിഞ്ഞിടാ 30
തിന്നും സിംഹത്തിന്റെ വായിൽനിന്നു മാംസാംശമാക്ഖഗം
പടു പല്ലിൽ പറ്റിയതുമെടുക്കും മതികെട്ടഹോ! 31
സിംഹത്തിന്റെ കൃപകൊണ്ടിട്ടാണതു ജീവിപ്പതും ദൃഢം

[ 847 ] ====ശിശുപാലവധം 847= ===


അതിനെപ്പോലെ നീ ഭീഷ്മ, ചൊല്ലീടുന്നുണ്ടധാർമ്മിക! 32
മന്നോർ നിനയ്ക്കയാൽ ഭീഷ്മ, നീ ജീവിക്കുന്നു നിർണ്ണയം
ലോകവിദ്വികർമ്മാവായ് നിന്നേപ്പോലില്ലൊരുത്തനും. 33

വൈശമ്പായനൻ പറഞ്ഞു
കടുവാക്കുകളെച്ചൈദ്യൻ ചൊല്ലിക്കേട്ടു നദീസസുതൻ
ഇത്ഥം പറഞ്ഞു നൃപതേ, ചൈദ്യൻ കേട്ടങ്ങു നില്ക്കവേ. 34

ഭീഷ്മൻ പറഞ്ഞു
മന്നോർ ന്നയ്ക്കയാലാബോലിന്നു ജീവിപ്പതിങ്ങു ഞാൻ
കണക്കിൽ കൂട്ടിടാ ഞാനീ നൃപരെപ്പുല്ലു പോലെയും. 35

വൈശമ്പായൻ പറഞ്ഞു
ഏവം ഭീഷ്മൻ പറഞ്ഞപ്പോൽ കോപിച്ചൂ ഭൂമിനായകർ
നന്ദിച്ചൂ ചിലരങ്ങപ്പോൾ നിന്ദിച്ചൂ ഭീഷ്മനെച്ചിലർ. 36
ഭീഷ്മവാക്യം കേട്ടു ചില വില്ലാളിവരർ ചൊല്ലിനാർ:
“നരച്ചകിഴവ൯ ഭീഷ്മൻ ക്ഷമിപ്പാനർഹനല്ലിവൻ 37
പശുവെപ്പോലെ കൊല്ലേണമീബ്ഭീഷ്മനെ നരേന്ദ്രരേ!
എല്ലാരും ചേർന്ന് എരിത്തീയിലിട്ട് ചുട്ടീടിലും മതി.” 38
എന്നേവമവർ ചൊല്ലുന്നകേട്ടാക്കുരുപിതാമഹൻ
ധീമാൻ ഭീഷ്മൻ പറഞ്ഞാനാബ്ഭൂമണാളരോടിങ്ങനെ. 39

ഭീഷ്മൻ പറഞ്ഞു
പറഞ്ഞതിന്മേൽ പറകിലൊരന്തം കാണ്മതില്ല ഞാൻ
ഇപ്പറഞ്ഞീടുവോന്നേല്ലാം കേൾപ്പിൻ നിങ്ങൾ നരേന്ദ്രരേ! 40
പശുമട്ടിൽ കൊല്ലുയോയെന്നെത്തീയിലെരിക്കയോ
ചെയ്തുകൊൾവിൻ നിങ്ങളുടെ തലയ്ക്കീക്കാലു വെച്ചു ഞാൻ. 41
ഇതാ നില്ക്കുന്നു ഗോവിന്ദൻ ഞങ്ങളർച്ചിച്ചൊരച്യുതൻ
നിങ്ങളിൽ ചാകുവാൻ വൈകുന്നവൻ മാധവനെ ദ്രുതം 42
ഗദാചക്രധരൻ കൃഷ്ണൻതന്നെപ്പോർക്കു വിളിക്കുക;
എന്നാലിദ്ദേവദേഹത്തിൽ ചെല്ലും ചത്തു പതിച്ചുടൻ. 43


45. ശിശുപാലവധം[തിരുത്തുക]

ശിശുപാലൻ മുന്നോട്ടുവന്ന് കൃഷ്ണനോടെതിരിടുന്നു. കടുത്ത യുദ്ധ ത്തിൽ കൃഷ്ണൻ ശിശുപാലനെ വധിക്കുന്നു. ഇതു കണ്ട് മറ്റു രാജാക്കന്മാ രൊക്കെ പിൻവാങ്ങുന്നു. ധർമ്മപുത്രന്റെ അഭിഷേകത്തോടുകൂടി രാജസു യം അവസാനിപ്പിക്കുന്നു. അതിഥികൾ ഓരോരുത്തരായി തിരികെ പ്പോകുന്നു. ദുര്യോധനനും ശകുനിയും മാത്രം ഇന്ദ്രപ്രസ്ഥത്തിൽ ബാക്കിയാ കുന്നു.


വൈശമ്പായനൻ പറഞ്ഞു
ഭീഷ്മൻ ചൊന്നതു കേട്ടാശു ചൈദ്യനുൽക്കടവിക്രമൻ
കണ്ണനായ് പൊരുതാൻവേണ്ടിക്കണ്ണനോടേവമോതിനാൻ. 1

[ 848 ] ====848ശിശുപാലവധപർവ്വം ====


ശിശുപാലൻ പറഞ്ഞു

വിളിപ്പേൻ നിന്നെയെന്നോടു പോരിന്നേല്ക്കൂ ജനാർദ്ദന!
എന്നാലുടൻ പാണ്ഡവരോടൊത്ത നിന്നെ വധിക്കുവൻ. 2
നിന്നോടുകൂടെ വദ്ധ്യന്മാർ മമ പാണ്ഡവരേവരും
മന്നോരെ വിട്ടും രാജത്വമറ്റ നിൻ പൂജ ചെയ്തവർ. 3
രാജാവല്ലാത്തവൻ ദാസൻ ദുഷ്ടൻ നീ, നിന്നെ മാധവ!
അനർഹനെപ്പൂജ ചെയ്തോർ വദ്യരെന്നെന്റെ നിശ്ചയം.

വൈശമ്പായനൻ പറഞ്ഞു 4
എന്നോതി രാജശാർദ്ദൂലൻ നിന്നൂ ഗർജ്ജിച്ചമർഷണൻ
ഏവം ചൊല്ലിക്കേട്ടു കൃഷ്ണൻ മൃദുവാംവണ്ണമിങ്ങനെ 5
എല്ലാ മന്നവരും കേൾക്കെച്ചൊല്ലിനാനതിവീര്യവാൻ.
കൃഷ് ണൻ പറഞ്ഞു
ഞങ്ങൾക്കേറ്റം വൈരിയിവൻ നൃപരേ, സാത്വതീസുതൻ 6
തെറ്റില്ലാത്തസ്സാത്വതരിൽ മുററും ദ്രോഹിച്ച ഘാതകൻ.
പ്രാഗ്ജ്യോതിഷപുരം ഞങ്ങൾ പുക്ക തക്കത്തിലീക്ഖലൻ 7
സ്വസ്രീയനാകിലും കേറിച്ചുട്ടൂ ദ്വാരക ഭൂപരേ!
ഭോജരാജൻ രൈവതകക്കുന്നിൽ ക്രീഡിക്കവേ പുരാ 8
കൂട്ടരെക്കൊന്നു ബന്ധിച്ചു തൽപുരം പൂകിനാനിവൻ.
അശ്വമേധേ രക്ഷിവർഗ്ഗമൊത്തു വിട്ട ഹയത്തിനെ 9
ഇവൻ ഹരിച്ചിതെൻ താതയജ്ഞവിഘ്നത്തിനായ് ശഠൻ.
സൗവീരം പൂകവേ സാധു ബഭൂ തന്നുടെ പത്നിയെ 10
അകാമയാകിലും മോഹാൽ കവർന്നിതു വഴിക്കിവൻ.
ഇവൻ മായാവി വികൃതിയമ്മാമനുടെ നാരിയെ 11
കാരൂഷാർത്ഥം ഹരിച്ചാനാ സാധുവൈശാലി ഭദ്രയെ.
അച്ഛൻപെങ്ങൾക്കു വേണ്ടീട്ടീ ക്ലേശമൊക്കെ പൊറുത്തു ഞാൻ 12
ഭാഗ്യമിപ്പോളിതീബ്ഭൂപസഭയിൽത്തന്നെയായിതേ.
എന്നിലീയക്രമം കാണിച്ചതു കാണുന്ന നിങ്ങളും 13
അപ്രത്യക്ഷം കാട്ടിയവയൊക്കക്കേട്ടു ധരിക്കുവിൻ.
ഇവന്റെയീയക്രമമോ പൊറുക്കാവുന്നതല്ല മേ 14
രാജമദ്ധ്യത്തിൽവെച്ചിട്ടീഗ്ഗർവ്വിഷൻ വദ്ധ്യനേല്ക്കയാൽ.
ചാകാൻ പോകുമിവനുണ്ടായാശ രുക്മിണിയിൽ പരം 15
കിട്ടീലിവന്നു ശുദ്രന്നു വേദശ്രുതികണക്കിനെ.

വൈശമ്പായനൻ പറഞ്ഞു
എന്നാദിയായ് വാസിദേവൻ ചൊന്നാ വാക്കുകൾ കേൾ 16
നിന്ദിച്ചു ചേദിപതിയെ മന്നിൻനായരേവരും. [ക്കയാൽ
അവന്റെയാ വാക്കു കേട്ടു ശിശുപാലൻ പ്രതാപവാൻ 17

[ 849 ] ====ശിശുപാലവധം 849====


ഒച്ചയോടും ചിരിച്ചിട്ടു ചൊന്നാൻ പിന്നെയുമിങ്ങനെ.

ശിശുപാലൻ പറഞ്ഞു
മുൻപെന്റെയാം രുക്മിണിയെപ്പറ്റിസ്സഭയിലോതുവാൻ 18
വിശേഷിച്ചും രാജമദ്ധ്യേ നാണം തോന്നാത്തതെന്തെടോ?
അറിഞ്ഞുംകൊണ്ടേതു പുമാൻ സദസ്സിങ്കൽ പുകഴ്ത്തിടും 19
മു൯പന്യൻതൻ തരുണിയെ നീയെന്ന്യേ മധുസൂദന!
സാദരം നീ ക്ഷമിച്ചാലും ക്ഷമിച്ചില്ലെങ്കിലും ശരി 20
കൃഷ്ണ, കോപപ്രസാദങ്ങൾകൊണ്ടെനിക്കെന്തു വന്നിടും?

വൈശമ്പായനൻ പറഞ്ഞു
എന്നവർ പറയുംനേരും ഭഗവാൻ മധുസൂദനൻ 21
ദൈത്യനാശനമാം ചക്രം ചിത്തംകൊണ്ടു നിനച്ചുതേ.
അക്ഷണം കൈത്തലത്തിങ്കൽ ചക്രം വന്നു ജ്വലിക്കവേ 22
ഉച്ചത്തിൽ ചൊല്ലി ഭഗവാൻ വാക്യം വാക്യവിചക്ഷണൻ.

കൃഷ്ണൻ പറഞ്ഞു
കേൾപ്പിൻ മന്നവരെല്ലാരും ഞാൻ ക്ഷമിച്ചൊരു കാരണം 23
ഇവന്റെയമ്മ യാചിച്ചൂ നൂറുകുറ്റം പൊറുക്കുവാൻ.
യാചിച്ചതേകിനേൻ ഞാനിന്നതും പൂരിച്ചു ഭൂപരേ! 24
ഇന്നു ഞാനിവനെക്കൊൾവൻ നിങ്ങൾ മന്നവർ കാണ്കവേ.

വൈശമ്പായനൻ പറഞ്ഞു
എന്നുരച്ചു യദുശ്രേഷ്ഠനുട൯ ചൈദ്യന്റെ മൗലിയെ 25
ചൊടിച്ചു ചക്ര കൊണ്ടങ്ങു മുറിച്ചൂ ശത്രുകർഷണൻ;
വജ്രമേറ്റൊരു മലപോലാ മഹാബാഹു വീണുതേ. 26
കണ്ടൂ ചൈദ്യാംഗത്തിൽനിന്നൊരഗ്ര്യതേജസ്സു മന്നവർ
ഉയർന്നു നിൽപ്പതന്നേരം വാനിലർക്കൻകണക്കിനെ. 27
ലോകവന്ദ്യൻ പങ്കജാക്ഷൻ കൃഷ്ണനെപ്പാർത്തണഞ്ഞുടൻ
ആത്തേജസ്സു വണങ്ങീട്ടു ലയിച്ചൂ കണ്ണനിൽ പ്രഭോ! 28
അതത്യത്ഭുതമെന്നോർത്തു കണ്ട മന്നവരേവരും
പുരുഷോത്തമനിൽ ചെന്നാത്തേജസ്സങ്ങു ലയിച്ചതിൽ. 29
കാറെന്നിയെ വർഷമുണ്ടായിടിത്തീ വീണു ഭൂമിയിൽ
ചൈദ്യനേ ഹരി കൊന്നപ്പോൾ കുലിങ്ങീ ഭൂമിയേറ്റവും. 30
പിന്നെച്ചില നരേന്ദ്രന്മാരൊന്നും മിണ്ടാതടങ്ങിനാർ
വാക്കിന്റെ കാലം പോയെന്നു കണ്ണനേ നോക്കിനിന്നുതേ. 31
കൈകൊണ്ടു കൈത്തലം ഞെക്കി നിന്നു കോപത്തൊടും
ചിലർ ചുണ്ടു കടിച്ചാരങ്ങുൽക്കടക്രോധമൂർച്ഛയാൽ [ചിലർ. 32
ഗൂഢമായി പ്രശംസിച്ചൂ കൃഷ്ണനെച്ചില മന്നവർ
ചിലർ സംരബ്ധരായ് നിന്നൂ മദ്ധ്യസ്ഥനിലയായ് ചിലർ. 33
ഹൃഷ്ടരായ് ക്കണ്ണനെച്ചെന്നു വാഴ്ത്തി നിന്നാർ മഹർഷികൾ

[ 850 ] ====850 ശിശുപാലവധപർവ്വം====


മഹാബ്രാഹ്മണരും പിന്നെ മഹാശക്തമഹീശരും 34
കൃഷ്ണന്റെ വിക്രമം കണ്ടു വാഴ്ത്തീ സന്തുഷ്ടരേവരും;
യുധിഷ്ഠിരൻ തമ്പിമാരോടോതിനാൻ നൃപപുംഗവൻ: 35
“ദമഘോഷജനേ വേണ്ടുമ്മട്ടുടൻ സംസ്കരിക്കുവിൻ"
അവ്വണ്ണം തെയ്തിതവരാ ഭ്രാതൃശാസനപ്പൊഴേ 36
ചേദിരാജാധിപതിയാമാ നരേന്ദ്രന്റെ പുത്രനെ
അഭിഷേകംചെയ്തു പാർത്ഥ൯ മറ്റു മന്നവരൊത്തുതാ൯. 37
വിപുലൗജസ്സിയലുമാക്കുരുരാജന്റെയദ്ധ്വരം
ശോഭിച്ചൂ സർവ്വസമ്പത്തോടൊത്തു സർവ്വപ്രഹർഷണം. 38
നിർവ്വിഘ്നമായ് സുഖാരംഭം പ്രഭൂതധനധാന്യമായ്
ഭൂര്യന്നമായ് ഭൂരിഭക്ഷ്യമായിക്കേശവരക്ഷയിൽ 39
സമാപിച്ചീടിനാ൯ പിന്നെ രാജസൂയമഹാമഖം.
സമാപ്തിവരെയാ യജ്ഞം മഹാബാഹു ജനാർദ്ദന൯ 40
രക്ഷിച്ചൂ ഭഗവാ൯ ശൗരി ശാർങ്ഗചക്രഗദാധര൯.
പിന്നീടവഭൃഥസ്നാനംചെയ്ത ധർമ്മതനൂജനെ 41
സർവ്വക്ഷത്രക്ഷിതിപരുമൊത്തു ചെന്നിതുണർത്തിനാർ:
"ഭാഗ്യം വായ്ക്കുന്ന ധർമ്മജ്ഞ, സാമ്രാജ്യം നേടിയിന്നു നീ 42
ആജമീഢ, ഭവാനാജമീഢർക്കേറ്റീ യശസ്സിനെ.
ഇക്കർമ്മംകൊണ്ടു രാജേന്ദ്ര, മഹാധർമ്മം നടത്തീ നീ 43
സർവ്വകാമാർച്ചിതന്മാരീ ഞങ്ങൾ യാത്രയുണർത്തിടാം;
സ്വരാജ്യത്തേക്കു പോകുന്നൂ സമ്മതം തന്നിടേണമേ. 44
രാജാക്കന്മാർചൊല്ലു കേട്ടു ധർമ്മരാജൻ യുധിഷ്ഠിരൻ
യഥാർഹം നൃപരെപ്പൂജിച്ചോതി സോദരരോടുടൻ: 45
“മന്നോർകളിവരെല്ലാരും നന്ദിയോടിങ്ങു വന്നവർ
സ്വരാജ്യത്തേക്കു പോകുന്നിതെന്നോടോതിപ്പരന്തപർ; 46
അതിർത്തിവരെയിബ് ഭൂപർക്കനുയാത്ര കഴിക്കുവിൻ."
ഭ്രാതൃവാക്യം കേട്ടശേഷം ധർമ്മചാരികൾ പാണ്ഡവർ 47
യഥാർഹമോരോ നൃവരർക്കനുയാത്ര നടത്തിനാർ.
വിരാടനെപ്പി൯തുടർന്നൂ ധൃഷ്ടദ്യുമ്നൻ പ്രതാപവാൻ 48
ധനഞ്ജയ൯ മഹാത്മാവാം യജ്ഞസേനനരേന്ദ്രനെ.
ഭീഷ്മാംബികേയരെപ്പിന്നെബ് .ഭീമസേനൻ മഹാബലൻ 49
സപുത്രനാം ദ്രോണരെയാപ്പോരാളി സഹദേവനും;
സപുത്രനാം സുബലനെ നകുല൯ പി൯തുടർന്നുതേ. 50
സൗഭദ്രനോടും പാഞ്ചാലീപുത്രരപ്പാർവതീയരെ
പി൯തുടർന്നാർ മറ്റു മന്നോർകളെ മറ്റുള്ള ഭൂപരും; 51
ഏവം പൂജിതരായിപ്പൊയ്ക്കൊണ്ടാർ നാനാ ദ്വിജേന്ദ്രരും.
പാർത്ഥിവേന്ദ്രരുമാബ്ഭൂമീദേവരും പോയശേഷമേ 52

[ 851 ] ====ശിശുപാലവധം 851====

 
യുധിഷ്ഠിരനൊടായ് ചൊല്ലീ വാസുദേവൻ പ്രതാപവാൻ:
“യാത്ര ചൊല്ലുന്നു,പോകട്ടേ,ദ്വാരകയ്ക്കു കുരുദ്വഹ 53
രാജസൂയക്രതുവിനെസ്സാധിച്ചൂ ഭാഗ്യവാൻ ഭവാൻ.”
ഏവം കേട്ടാദ്ധർമ്മപുത്രൻ ജനാർദ്ദനനൊടോതിനാൻ: 54
“ഗോവിന്ദ,നിൻ പ്രസാദത്താൽ ക്രതു സാധിച്ചതാണു ഞാൻ
നിൻ പ്രസാദാൽ ക്ഷത്രിയന്മാരൊക്കയും പാട്ടിൽ വന്നു മേ.
മുഖ്യമാം കപ്പവും തന്നു വന്നൂ സേവിച്ചിതേവരും.
ഞാൻ ഭവാനുടെ യാത്രയ്കു വാക്കു നല്കുന്നതെങ്ങനെ? 56
ഭവാനില്ലാതെ ഞാൻ വീര ,സന്തോഷിക്കില്ലൊരിക്കലും
ഭവാനെന്നാൽ ദ്വാരകയ്ക്കു പോവാതേയും കഴിഞ്ഞിടാ.” 57
എന്നു കേട്ടാദ്ധർമ്മമൂർത്തി യുധിഷ്ഠിരസഹായനായ്
പൃഥയെച്ചെന്നു കണ്ടോതീ പൃഥുകീർത്തികരൻ ഹരി: 58
"പിതൃഷ്വസാവേ ,നിന്മക്കൾ സാമ്രാജ്യം നേടിനാരിവർ
സിദ്ധാർത്ഥരായീ സമ്പന്നരായീ നന്ദിച്ചുകൊൾക നീ; 59
നിന്നനുജ്ഞയൊടും പോകാനോർക്കുന്നേൻ ദ്വാരകയ്ക്കു ഞാൻ.”
സുഭദ്രാദ്രൗപദികളെയാദരിച്ചിതു കേശവൻ 60
അന്തഃപുരത്തിൽനിന്നിട്ടു പോന്നൂ ധർമ്മജസംയുതം.
കുളിച്ചു ജപവും ‌ചെയ്തു വിപ്രാശീർവ്വാദമേററുടൻ 61
മേഘസങ്കാശമായ് വേണ്ടുമൊരുക്കംപൂണ്ട തേരിനെ
പൂട്ടിക്കൊണ്ടാ മഹാബാഹു ദാരുകൻ വന്നിതപ്പോഴേ 62
ഗരുഡദ്ധ്വജമായിടും തേരു വന്നതു കണ്ടുടൻ
പ്രദക്ഷിണംവെച്ചതിങ്കൽക്കയറിപ്പൂരുപുണ്യവാന് 63
പുറപ്പെട്ടൂ പങ്കജാക്ഷനപ്പോഴേ ദ്വാരകയ്കുടൻ.
കാൽനടയ്ക്കായ് പിൻതുടർന്നൂ ധർമ്മരാജൻ യുധിഷ്ഠിരൻ 64
സോദരാന്വിതനായ് ശ്രീമാൻ ശക്തനാം വാസുദേവനെ.
മുഹൂർത്തം പോന്നതിൽപ്പിനെ തേരു നിർത്തി മുരാന്തകൻ 65
കൗന്തേയനാം ധർമ്മജനോടോതിനാൻ പങ്കജേഷണൻ:
“അപ്രമാദം പ്രജകളെപ്പാലിക്കുക ധരാപതേ! 66
ജീവജാലം കാറുപോലേ ഖഗൗഘം തരുപോലവേ;
ബന്ധുക്കളങ്ങെസ്സേവിക്കും വാനോരിന്ദ്രനെയാംവിധം.” 67
പരസ്പരം നിശ്ചയങ്ങൾ ചെയ്തിട്ടാക്കൃഷ്ണപാണ്ഡവർ
തമ്മിൽ സമ്മതവും വാങ്ങി സ്വഗൃഹത്തേക്കു പൂകിനാർ. 68
ദ്വാരകയ്ക്കാസ്സാത്വതനാം കൃഷ്ണൻ പോയൊരു ശേഷമേ
ഏകൻ ദുർയോധനനൃപൻതാനും ശകുനിതാനുമേ 69
ആദ്ദിവ്യസഭയിൽത്തന്നെ പാർത്തുകൊണ്ടാർ നരർഷഭർ.