Jump to content

താൾ:Bhashabharatham Vol1.pdf/774

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശിശുപാലവധം 849


ഒച്ചയോടും ചിരിച്ചിട്ടു ചൊന്നാൻ പിന്നെയുമിങ്ങനെ.

ശിശുപാലൻ പറഞ്ഞു
മുൻപെന്റെയാം രുക്മിണിയെപ്പറ്റിസ്സഭയിലോതുവാൻ 18
വിശേഷിച്ചും രാജമദ്ധ്യേ നാണം തോന്നാത്തതെന്തെടോ?
അറിഞ്ഞുംകൊണ്ടേതു പുമാൻ സദസ്സിങ്കൽ പുകഴ്ത്തിടും 19
മു൯പന്യൻതൻ തരുണിയെ നീയെന്ന്യേ മധുസൂദന!
സാദരം നീ ക്ഷമിച്ചാലും ക്ഷമിച്ചില്ലെങ്കിലും ശരി 20
കൃഷ്ണ, കോപപ്രസാദങ്ങൾകൊണ്ടെനിക്കെന്തു വന്നിടും?

വൈശമ്പായനൻ പറഞ്ഞു
എന്നവർ പറയുംനേരും ഭഗവാൻ മധുസൂദനൻ 21
ദൈത്യനാശനമാം ചക്രം ചിത്തംകൊണ്ടു നിനച്ചുതേ.
അക്ഷണം കൈത്തലത്തിങ്കൽ ചക്രം വന്നു ജ്വലിക്കവേ 22
ഉച്ചത്തിൽ ചൊല്ലി ഭഗവാൻ വാക്യം വാക്യവിചക്ഷണൻ.

കൃഷ്ണൻ പറഞ്ഞു
കേൾപ്പിൻ മന്നവരെല്ലാരും ഞാൻ ക്ഷമിച്ചൊരു കാരണം 23
ഇവന്റെയമ്മ യാചിച്ചൂ നൂറുകുറ്റം പൊറുക്കുവാൻ.
യാചിച്ചതേകിനേൻ ഞാനിന്നതും പൂരിച്ചു ഭൂപരേ! 24
ഇന്നു ഞാനിവനെക്കൊൾവൻ നിങ്ങൾ മന്നവർ കാണ്കവേ.

വൈശമ്പായനൻ പറഞ്ഞു
എന്നുരച്ചു യദുശ്രേഷ്ഠനുട൯ ചൈദ്യന്റെ മൗലിയെ 25
ചൊടിച്ചു ചക്ര കൊണ്ടങ്ങു മുറിച്ചൂ ശത്രുകർഷണൻ;
വജ്രമേറ്റൊരു മലപോലാ മഹാബാഹു വീണുതേ. 26
കണ്ടൂ ചൈദ്യാംഗത്തിൽനിന്നൊരഗ്ര്യതേജസ്സു മന്നവർ
ഉയർന്നു നിൽപ്പതന്നേരം വാനിലർക്കൻകണക്കിനെ. 27
ലോകവന്ദ്യൻ പങ്കജാക്ഷൻ കൃഷ്ണനെപ്പാർത്തണഞ്ഞുടൻ
ആത്തേജസ്സു വണങ്ങീട്ടു ലയിച്ചൂ കണ്ണനിൽ പ്രഭോ! 28
അതത്യത്ഭുതമെന്നോർത്തു കണ്ട മന്നവരേവരും
പുരുഷോത്തമനിൽ ചെന്നാത്തേജസ്സങ്ങു ലയിച്ചതിൽ. 29
കാറെന്നിയെ വർഷമുണ്ടായിടിത്തീ വീണു ഭൂമിയിൽ
ചൈദ്യനേ ഹരി കൊന്നപ്പോൾ കുലിങ്ങീ ഭൂമിയേറ്റവും. 30
പിന്നെച്ചില നരേന്ദ്രന്മാരൊന്നും മിണ്ടാതടങ്ങിനാർ
വാക്കിന്റെ കാലം പോയെന്നു കണ്ണനേ നോക്കിനിന്നുതേ. 31
കൈകൊണ്ടു കൈത്തലം ഞെക്കി നിന്നു കോപത്തൊടും
ചിലർ ചുണ്ടു കടിച്ചാരങ്ങുൽക്കടക്രോധമൂർച്ഛയാൽ [ചിലർ. 32
ഗൂഢമായി പ്രശംസിച്ചൂ കൃഷ്ണനെച്ചില മന്നവർ
ചിലർ സംരബ്ധരായ് നിന്നൂ മദ്ധ്യസ്ഥനിലയായ് ചിലർ. 33
ഹൃഷ്ടരായ് ക്കണ്ണനെച്ചെന്നു വാഴ്ത്തി നിന്നാർ മഹർഷികൾ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/774&oldid=157112" എന്ന താളിൽനിന്ന് ശേഖരിച്ചത്