Jump to content

താൾ:Bhashabharatham Vol1.pdf/775

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

850 ശിശുപാലവധപർവ്വം


മഹാബ്രാഹ്മണരും പിന്നെ മഹാശക്തമഹീശരും 34
കൃഷ്ണന്റെ വിക്രമം കണ്ടു വാഴ്ത്തീ സന്തുഷ്ടരേവരും;
യുധിഷ്ഠിരൻ തമ്പിമാരോടോതിനാൻ നൃപപുംഗവൻ: 35
“ദമഘോഷജനേ വേണ്ടുമ്മട്ടുടൻ സംസ്കരിക്കുവിൻ"
അവ്വണ്ണം തെയ്തിതവരാ ഭ്രാതൃശാസനപ്പൊഴേ 36
ചേദിരാജാധിപതിയാമാ നരേന്ദ്രന്റെ പുത്രനെ
അഭിഷേകംചെയ്തു പാർത്ഥ൯ മറ്റു മന്നവരൊത്തുതാ൯. 37
വിപുലൗജസ്സിയലുമാക്കുരുരാജന്റെയദ്ധ്വരം
ശോഭിച്ചൂ സർവ്വസമ്പത്തോടൊത്തു സർവ്വപ്രഹർഷണം. 38
നിർവ്വിഘ്നമായ് സുഖാരംഭം പ്രഭൂതധനധാന്യമായ്
ഭൂര്യന്നമായ് ഭൂരിഭക്ഷ്യമായിക്കേശവരക്ഷയിൽ 39
സമാപിച്ചീടിനാ൯ പിന്നെ രാജസൂയമഹാമഖം.
സമാപ്തിവരെയാ യജ്ഞം മഹാബാഹു ജനാർദ്ദന൯ 40
രക്ഷിച്ചൂ ഭഗവാ൯ ശൗരി ശാർങ്ഗചക്രഗദാധര൯.
പിന്നീടവഭൃഥസ്നാനംചെയ്ത ധർമ്മതനൂജനെ 41
സർവ്വക്ഷത്രക്ഷിതിപരുമൊത്തു ചെന്നിതുണർത്തിനാർ:
"ഭാഗ്യം വായ്ക്കുന്ന ധർമ്മജ്ഞ, സാമ്രാജ്യം നേടിയിന്നു നീ 42
ആജമീഢ, ഭവാനാജമീഢർക്കേറ്റീ യശസ്സിനെ.
ഇക്കർമ്മംകൊണ്ടു രാജേന്ദ്ര, മഹാധർമ്മം നടത്തീ നീ 43
സർവ്വകാമാർച്ചിതന്മാരീ ഞങ്ങൾ യാത്രയുണർത്തിടാം;
സ്വരാജ്യത്തേക്കു പോകുന്നൂ സമ്മതം തന്നിടേണമേ. 44
രാജാക്കന്മാർചൊല്ലു കേട്ടു ധർമ്മരാജൻ യുധിഷ്ഠിരൻ
യഥാർഹം നൃപരെപ്പൂജിച്ചോതി സോദരരോടുടൻ: 45
“മന്നോർകളിവരെല്ലാരും നന്ദിയോടിങ്ങു വന്നവർ
സ്വരാജ്യത്തേക്കു പോകുന്നിതെന്നോടോതിപ്പരന്തപർ; 46
അതിർത്തിവരെയിബ് ഭൂപർക്കനുയാത്ര കഴിക്കുവിൻ."
ഭ്രാതൃവാക്യം കേട്ടശേഷം ധർമ്മചാരികൾ പാണ്ഡവർ 47
യഥാർഹമോരോ നൃവരർക്കനുയാത്ര നടത്തിനാർ.
വിരാടനെപ്പി൯തുടർന്നൂ ധൃഷ്ടദ്യുമ്നൻ പ്രതാപവാൻ 48
ധനഞ്ജയ൯ മഹാത്മാവാം യജ്ഞസേനനരേന്ദ്രനെ.
ഭീഷ്മാംബികേയരെപ്പിന്നെബ് .ഭീമസേനൻ മഹാബലൻ 49
സപുത്രനാം ദ്രോണരെയാപ്പോരാളി സഹദേവനും;
സപുത്രനാം സുബലനെ നകുല൯ പി൯തുടർന്നുതേ. 50
സൗഭദ്രനോടും പാഞ്ചാലീപുത്രരപ്പാർവതീയരെ
പി൯തുടർന്നാർ മറ്റു മന്നോർകളെ മറ്റുള്ള ഭൂപരും; 51
ഏവം പൂജിതരായിപ്പൊയ്ക്കൊണ്ടാർ നാനാ ദ്വിജേന്ദ്രരും.
പാർത്ഥിവേന്ദ്രരുമാബ്ഭൂമീദേവരും പോയശേഷമേ 52

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/775&oldid=157113" എന്ന താളിൽനിന്ന് ശേഖരിച്ചത്