846
ശിശുപാലവധപർവ്വം
ദ്രൗണിക്കുമേവമവരെബ്ഭീഷ്മ, വാഴ്ത്തുന്നില്ല നീ. 14 ആഴിചൂഴിമൊരീയുഴി വാഴുവോരിലൊരാളുമേ
കിടയറ്റാ വീരദുര്യോധനമന്നനെ വിട്ടുമേ, 15
അസ്ത്രജ്ഞൻ വിക്രമി ജയദ്രഥരാജാവിനെയുമേ
ലോകവീരൻ കിമ്പുരുഷാചാര്യനാം ദ്രുമനേയുമേ, 16
അതിക്രമിച്ചിപ്രകാരമെന്തേ വാഴ്ത്തുന്നു കണ്ണനെ?
വൃദ്ധൻ ശാരദ്വതൻ ഭാരതാചാര്യൻ കൃപരേയുമേ 17
അതിക്രമിച്ചിപ്രകാരമെന്തേ വാഴ്ത്തുന്നു കണ്ണനെ?
വില്ലാളിവീരൻ പുരഷോത്തമനാം രുക്മിയേയുമേ 18
അതിക്രമിച്ചിപ്രകാരമെന്തേ വാഴ്ത്തുന്നു കണ്ണനെ?
മഹാവീര്യൻ ഭീഷ്മകനീദ്ദന്തവകത്രമഹേശ്വരൻ 19
ഭഗദത്തൻ യൂപകേതു ജയത്സേനാഖ്യമാഗധൻ,
വിരാടദ്രുപദന്മാരാശ്ശകുനി ശ്രീബൃഹൽബലൻ 20
വിന്ദാനുവിന്ദരാവന്ത്യർ പാണ്ഡ്യർ ശ്വേതനിഹോത്തമൻ,
ശംഖൻ പിന്നെ മഹാഭാഗൻ മാനിയാം വൃഷസേനനും 21
വിക്രാന്തനാമേകലവ്യൻ കലിംഗേശൻ മഹാരഥൻ
ഈ മഹാവീരരേ വിട്ടുമെന്തേ വാഴ്ത്തുന്നു കണ്ണനെ? 22
ശല്യാദി മന്നവരെയുമെന്തേ വാഴ്ത്താത്തതിന്നു നീ
നിത്യം വാഴ്ത്തീടുവാനാണു ഭീഷ്മ, നിൻ മോഹമെങ്കിലോ? 23
ഞാനെന്തു ചെയ്യും വൃദ്ധന്മാരായീടും ധർമ്മവാദികൾ
പറഞ്ഞു പണ്ടു നീ കേട്ടിട്ടില്ലാ നൂനം നരാധിപ! 24
“നിജനിന്ദ നിജസ്തോത്രം പരനിന്ദ പരസ്തുതി
ഇതു നാലും സജ്ജനങ്ങളാചരിക്കാത്ത വൃത്തിയാം." 25
അസ്തവ്യനാം കേശവനെ മോഹത്താൽ ഭക്തിയോടെ നീ
സ്തുതിക്കിന്നെടോ ഭീഷ്മ, സമ്മതിക്കില്ലൊരുത്തരും. 26
ഭോജന്റെ ഭൃത്യൻ ഗോപാലനാകുമീയൊരു ദുഷടനിൽ
സമാരോപിക്കുന്നതെന്തേ സേവയ്ക്കീ വിശ്വമൊക്കെയും? 27
അല്ലെങ്കിലീ നിന്റെ ബുദ്ധി പ്രകൃതിക്കൊത്തു ഭാരത!
ഞാൻ മുന്നമേ ചൊന്നവണ്ണം ഭൂലിംഗശകുനിപ്പടി. 28
ഉണ്ടു ഭൂലിംഗശകുനി ഹിമവൽപാർശ്വമായതിൽ
അതെപ്പോഴും ഭീഷ്മ , പേശുമർത്ഥംകൂടാത്ത വാക്കുകൾ 29
ഒക്കാ സാഹസമെന്നെന്നുമതു കൂകുവതുണ്ടുപോൽ
താനോ മഹാസാഹസത്തെച്ചെയ്യുമായതറിഞ്ഞിടാ 30
തിന്നും സിംഹത്തിന്റെ വായിൽനിന്നു മാംസാംശമാക്ഖഗം
പടു പല്ലിൽ പറ്റിയതുമെടുക്കും മതികെട്ടഹോ! 31
സിംഹത്തിന്റെ കൃപകൊണ്ടിട്ടാണതു ജീവിപ്പതും ദൃഢം