848ശിശുപാലവധപർവ്വം
ശിശുപാലൻ പറഞ്ഞു
വിളിപ്പേൻ നിന്നെയെന്നോടു പോരിന്നേല്ക്കൂ ജനാർദ്ദന!
എന്നാലുടൻ പാണ്ഡവരോടൊത്ത നിന്നെ വധിക്കുവൻ. 2
നിന്നോടുകൂടെ വദ്ധ്യന്മാർ മമ പാണ്ഡവരേവരും
മന്നോരെ വിട്ടും രാജത്വമറ്റ നിൻ പൂജ ചെയ്തവർ. 3
രാജാവല്ലാത്തവൻ ദാസൻ ദുഷ്ടൻ നീ, നിന്നെ മാധവ!
അനർഹനെപ്പൂജ ചെയ്തോർ വദ്യരെന്നെന്റെ നിശ്ചയം.
വൈശമ്പായനൻ പറഞ്ഞു 4
എന്നോതി രാജശാർദ്ദൂലൻ നിന്നൂ ഗർജ്ജിച്ചമർഷണൻ
ഏവം ചൊല്ലിക്കേട്ടു കൃഷ്ണൻ മൃദുവാംവണ്ണമിങ്ങനെ 5
എല്ലാ മന്നവരും കേൾക്കെച്ചൊല്ലിനാനതിവീര്യവാൻ.
കൃഷ് ണൻ പറഞ്ഞു
ഞങ്ങൾക്കേറ്റം വൈരിയിവൻ നൃപരേ, സാത്വതീസുതൻ 6
തെറ്റില്ലാത്തസ്സാത്വതരിൽ മുററും ദ്രോഹിച്ച ഘാതകൻ.
പ്രാഗ്ജ്യോതിഷപുരം ഞങ്ങൾ പുക്ക തക്കത്തിലീക്ഖലൻ 7
സ്വസ്രീയനാകിലും കേറിച്ചുട്ടൂ ദ്വാരക ഭൂപരേ!
ഭോജരാജൻ രൈവതകക്കുന്നിൽ ക്രീഡിക്കവേ പുരാ 8
കൂട്ടരെക്കൊന്നു ബന്ധിച്ചു തൽപുരം പൂകിനാനിവൻ.
അശ്വമേധേ രക്ഷിവർഗ്ഗമൊത്തു വിട്ട ഹയത്തിനെ 9
ഇവൻ ഹരിച്ചിതെൻ താതയജ്ഞവിഘ്നത്തിനായ് ശഠൻ.
സൗവീരം പൂകവേ സാധു ബഭൂ തന്നുടെ പത്നിയെ 10
അകാമയാകിലും മോഹാൽ കവർന്നിതു വഴിക്കിവൻ.
ഇവൻ മായാവി വികൃതിയമ്മാമനുടെ നാരിയെ 11
കാരൂഷാർത്ഥം ഹരിച്ചാനാ സാധുവൈശാലി ഭദ്രയെ.
അച്ഛൻപെങ്ങൾക്കു വേണ്ടീട്ടീ ക്ലേശമൊക്കെ പൊറുത്തു ഞാൻ 12
ഭാഗ്യമിപ്പോളിതീബ്ഭൂപസഭയിൽത്തന്നെയായിതേ.
എന്നിലീയക്രമം കാണിച്ചതു കാണുന്ന നിങ്ങളും 13
അപ്രത്യക്ഷം കാട്ടിയവയൊക്കക്കേട്ടു ധരിക്കുവിൻ.
ഇവന്റെയീയക്രമമോ പൊറുക്കാവുന്നതല്ല മേ 14
രാജമദ്ധ്യത്തിൽവെച്ചിട്ടീഗ്ഗർവ്വിഷൻ വദ്ധ്യനേല്ക്കയാൽ.
ചാകാൻ പോകുമിവനുണ്ടായാശ രുക്മിണിയിൽ പരം 15
കിട്ടീലിവന്നു ശുദ്രന്നു വേദശ്രുതികണക്കിനെ.
വൈശമ്പായനൻ പറഞ്ഞു
എന്നാദിയായ് വാസിദേവൻ ചൊന്നാ വാക്കുകൾ കേൾ 16
നിന്ദിച്ചു ചേദിപതിയെ മന്നിൻനായരേവരും. [ക്കയാൽ
അവന്റെയാ വാക്കു കേട്ടു ശിശുപാലൻ പ്രതാപവാൻ 17