താൾ:Bhashabharatham Vol1.pdf/768

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പല വാക്കുകളെക്കൊണ്ടു നിലച്ചൂ കോപമപ്പൊഴേ 14

അതിക്രമിച്ചീലവനാ ഭീഷ്മവാക്കുന്നന്ദിരൻമാൻ
വർഷാന്തത്തിൽ കോളിളകുമാഴി വേലെയെയാംവിധം. 15

ശിശുപാലൻ ഭീമസേനൻ ചൊടിച്ചപ്പോൾ ജനാധിപ!
കുലുങ്ങീലാമഹാവീരൻ പൗരുഷത്തിലമർന്നവൻ 16

ഊക്കോടുവീണ്ടും ചാടിടുമവനെനരിന്ദമൻ
ക്രുദ്ധസിംഹം മൃഗത്തേപ്പോലോർത്തതേയില്ല ചേദിപൻ. 17

പൊട്ടിചിരിച്ചങ്ങുരച്ചൂ ചേദിരാജൻ പ്രതാപവാൻ
ഭീമവിക്രമനാം ഭീമൻ ക്രുദ്ധനായതുകണ്ടുടൻ. 18

“ഇവനേ വിടടോ ഭീഷ്മ,കാണട്ടേ നരനായകർ
എൻ പ്രഭാവാഗ്നിയിൽ തീയിൽ പാറ്റപോലെരിയുന്നതും"

ഉടനാച്ചേദിപമൊഴി കേട്ടിട്ടു കുരുസത്തമൻ
ഭീമനോടോതിനാനേറ്റം മതിമാനാപാഗാസുതൻ. 20


43.ശിശുപാലവൃത്താന്തകഥനം

ശിശുപാലന്റെ ജനനവൃത്താന്തം ഭീഷ്മൻ വിവരിക്കുന്നുംമൂന്നു കണ്ണുകളോടും നാലുകൈകളോചുംകൂടിയ ശിശുപാലന്റെ ജനനം. ആരു തൊടുന്വോൾ കൂടുതലുള്ള കണ്ണും കൈകളും വീണുപോകുമോ, അവൻ ശിശുപാലനെ വധിക്കുമെന്നു പ്രവചനം.ശിശുപാലന്റെ നൂറു തെറ്റുകൾ താൻക്ഷമിക്കാമെന്നുള്ള കൃഷ്ണന്റെ വാഗ്ദാനം.


ഭീഷ്മൻ പറഞ്ഞു
ചേദിപാലകുലോൽഭൂതനിവൻ ത്ര്യക്ഷൻ ചതുർഭുജൻ*
കഴുതയ്ക്കൊത്ത ശബ്ദത്തിൽ ശബ്ദിച്ചൊന്നലറീടിനാൽ. 1

അതിനാലീവനുള്ളച്ഛനമ്മമാർ ബാന്ധവാന്വിതം
ഇവന്റെ വൈകൃതം കണ്ടു കൈവിടാൻ തീർച്ചയാക്കിനാർ. 2

അമാത്യാചാര്യഭാര്യാദിയൊത്ത പാർത്ഥിവനോടുടൻ
മാഴ്കി മങ്ങുന്നേരമോതിയശരീരോക്തിയിങ്ങനെ: 3

ഭൂമീന്ദ്ര,നിൻ മകനിവൻ ശ്രീമാനേറ്റം ബലാധികൻ
അതിനാൽ പേടിവേണ്ടതും നന്നായ്പാലിക്ക പൈതലേ.

ഇവന്നു മരണം പററാ കാലമായില്ലതിന്നെടോ
ശാസ്ത്രംകൊണ്ടിനെക്കൊൽവോൻ ജനിച്ചിട്ടുണ്ടു മന്നവ!” 5

ഏവം ചൊല്ലിക്കേട്ടു മറഞ്ഞെഴും ഭൂതത്തൊടപ്പൊഴേ
പുത്രസ്നേഹാർത്തിയുൾക്കൊണ്ടു ചോദിച്ചാളാമയിങ്ങനെ: 6

“എന്റെയീ മകനെപ്പറ്റീട്ടാരീവണ്ണമുരച്ചുവോ
അവന്നു കൂപ്പിക്കുന്വിട്ടേൻ വീണ്ടുമോതേണമായവൻ. 7

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/768&oldid=157105" എന്ന താളിൽനിന്ന് ശേഖരിച്ചത്