താൾ:Bhashabharatham Vol1.pdf/783

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

858 ദ്യൂതപർവ്വം


ഇപ്പോഴീയിവരെ വെന്നാലിപ്പാരൊക്കെ വശത്തിലായ്
സർവ്വ പാർത്ഥിവരും ഭൂരി സ്വത്തുള്ളാസ്സഭതന്നെയും. 14

ശകുനി പറഞ്ഞു
ധനഞ്ജയൻ വാസുദേവൻ ഭീമസേനൻ യുധിഷ്ഠിരൻ
നകുലൻ സഹദേവൻതാൻ ദ്രുപദൻ സുതരൊത്തവൻ 15

ഇവരെപ്പോരിൽ വെന്നീടാൻ പററില്ലാ ദേവകൾക്കുമേ
മഹാരഥന്മാർ വില്ലന്മാരസ്ത്രൂജ്ഞരിവർ ദുർമ്മദർ. 16

എനിക്കിന്നറിയാമെന്നാൽ ജയിക്കാനുള്ള കൗശലം
തനിയേ ധർമ്മസുധനെയതു കേട്ടു ധരിക്കെടോ 17

ദുര്യോധനൻ പറഞ്ഞു
സുഹൃത്തുക്കൾക്കുമേ മററു യോഗ്യക്കർക്കും ദോഷമെന്നിയേ
അവരെ വെല്ലുമാ മാർഗ്ഗം ചൊല്ലിത്തരിക മാതുല! 18

ശകുനി പറഞ്ഞു
ചൂതിന്നുണ്ടാശ കൗന്തേയന്നറിവില്ലാ കളിക്കുവാൻ
വിളിച്ചാലാ മന്നവേന്ദ്രനൊഴിക്കാൻ ശക്തനായ് വരാ. 19

ചൂതിൽ സമർത്ഥനല്ലോ ഞാൻ മുപ്പാരിലെതിരാളി മേ
ഇല്ലാ ചൂതിന്നവനെ നീ വിളിക്കൂ കുരുമന്നവ! 20

അക്ഷത്തിൽ ദക്ഷനാകും നേടിക്കൊൾവനസംശയം
അവന്റെ രാജ്യവും ശ്രീയും നിനക്കായ് പുരുഷർഷഭ! 21

ഇതെല്ലാം മന്നവനെ നീയറിയിക്കൂ സുയോധന!
നിന്നച്ഛൻ സമ്മതിച്ചാൽ ഞാൻ ജയിക്കാമവരെ ദൃഢം. 22
ദുര്യോധനൻ പറഞ്ഞു
ഹേ സൗബല, കുരുശ്രോഷ്ഠൻ ധൃതരാഷ്ട്രനെയങ്ങുതാൻ
ന്യായംപോലറിയിച്ചാലുമറീയിക്കാവതല്ല മേ. 23

====49.ദുർയ്യോധനസന്താപം(തുടർച്ച) ====

ദുർയ്യോധനൻ വളരെ ക്ഷീണിച്ചിരിക്കുകയാണെന്നു ശകുനി ധൃത രാഷ്ട്രരെ അറീയിക്കുന്നു. ധൃതരാഷ്ട്രർ മകനെ വിളിച്ചു കാരണം ചോദിക്കു ന്നു. പുത്രൻ തന്റെ ഉള്ളിലെ വിചാരം തുറന്നു പറയുന്നു. പാണ്ഡവന്മാരു ടെ നേരെ മത്സരംവെച്ചുപുലർത്തുന്നതു ശരിയല്ലെന്ന് പിതാവ് പുത്രനെ ഉപദേശിക്കുന്നു. ചൂതുകളികൊണ്ടുണ്ടാകാവുന്ന ദോഷം വിവരിക്കുന്നു. വിദൂരനും ഈ ആലോചനയെ എതിർക്കുന്നു. ഒടുവിൽ രാജാവിന്റെ നി ർബന്ധമനുസരിച്ചു വിദൂരൻ ജനപ്രസ്ഥത്തീലേക്കു പുറപ്പെടുന്നു.


വൈശമ്പായനൻ പറഞ്ഞു
യുധിഷ്ഠിരനരേന്ദ്രന്റെ രാജസൂയമഹാമഖം
എല്ലാരുമനുഭവിച്ചിട്ടു ഗാന്ധാരീസുതസംയുതൻ 1
ദുര്യോധനപ്രിയകരൻ തന്മതം മുൻപറിഞ്ഞവൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/783&oldid=157122" എന്ന താളിൽനിന്ന് ശേഖരിച്ചത്