താൾ:Bhashabharatham Vol1.pdf/833

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


908

ദ്യൂതപർവ്വം


വിരോചന, സുധന്വാവു നിൻ പ്രാണന്നുടമസ്ഥനാം. 87

സധന്വാവു പറഞ്ഞു
പുത്രസ്നേഹം വിട്ടു ധർമ്മത്തിങ്കൽത്താങ്ങു നിലയ്ക്കയാൽ
സമ്മതിച്ചേൻ നൂറുവർഷം ജീവിച്ചിടട്ടെ നിന്മകൻ. 88

വിദൂരൻ പറഞ്ഞു
ഇമ്മട്ടു പരമാം ധർമ്മം കേട്ടു സർവ്വസദസ്യരേ!
എന്തോർക്കുന്നൂ കൃഷ്ണ ചെയ്ത ചോദ്യത്തിനുത്തരം പരം? 89

വൈശമ്പായനൻ പറഞ്ഞു
വിദൂരൻതൻ വാക്കുകേട്ടിട്ടൊന്നും മിണ്ടീല മന്നവർ.
ദുശ്ശാസനനൊടായ് കർണ്ണൻ 'ദാസിയെഗ്ഗൃഹമേറെറടോ'. 90

വിറച്ചു നാണിച്ചു പതിപ്പേർ ചൊല്ലും സാധു കൃഷ്ണയെ
ദുശ്ശാസനൻ സഭാമദ്ധ്യത്തിങ്കലിട്ടു വലിട്ടുതേ. 91


====69. ഭീഷ്മവാക്യം====

ദ്രൗപതീവിലാപം. താൻ സ്വതന്ത്രയോ അസ്വതന്ത്രയോ എന്നു് വിധിക്കാൻ പാണ്ഡവപത്നി വീണ്ടും സദസ്യരോടഭ്യർത്ഥിക്കുന്നു ധർമ്മം അതിഗഹനമാണെന്നും ബലവാന്മാർ ചെയ്യുന്നതെല്ലാം ധർമ്മമെന്നുള്ള നിലയാണ് ഇപ്പോൾ വന്നിട്ടുള്ളതെന്നും കൗരവവംശത്തിനു ലാശം അടു ത്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷ്മർ ദ്രൗപതിയെ ആശ്വസിപ്പിക്കുന്നു.


ദ്രൗപതി പറഞ്ഞു
അതേവരെക്കാക്കു ദുഷ്ട, ദുശ്ശാസന, നരാധമ!
മുൻപേ കിട്ടേണ്ടുമെൻകാര്യമുത്തരം കിട്ടിയില്ലിഹ. 1

ഈക്കുററനിട്ടിഴച്ചിട്ടു വലഞ്ഞേൻ വശമററു ഞാൻ
അഭിവാദ്യം ചെയ്‍വനിങ്ങിഗ്ഗുരുക്കൾക്കു സഭാന്തരേ. 2

എനിക്കല്ലേ തെററിവിടെയിതു ഞാൻ ചെയ്തിടായ്കിലും.

വൈശമ്പായനൻ പറഞ്ഞു
അവനിട്ടു വലിച്ചിട്ടു വീണു കേണാത്തപസ്വിനി 3
അനർഹ വിലപിച്ചാളാസ്സഭാമദ്ധ്യത്തിലിങ്ങനെ.

ദ്രൗപതി പറഞ്ഞു
സ്വയം വരത്തിൽ കണ്ടിട്ടുണ്ടെന്ന രംഗത്തിൽ മന്നവർ 4
മറെറാരേടം കണ്ടിരിക്കില്ലി ഞാനിന്നീസ്സദസ്സിലായ്.
വായുവും സൂര്യനും കണ്ടിട്ടില്ലാ മുൻപെന്നെ മന്ദിരേ 5
ആ ഞാൻ കാണുംവണ്ണമായീ യോഗ്യർക്കിന്നീ സഭാതലേ.
മുന്നം ഗ്രഹത്തിലീയെന്നെക്കാററു തൊട്ടാൽ പൊറാത്തവർ 6
പാണ്ഡവന്മാർ പൊറുപ്പൂയീദ്ദഷ്ടനിപ്പോൾ പിടിപ്പതും.
അനർഹയാം പുത്രപത്നി പുത്രിയെതൊട്ടിടുന്നതും 7
പൊറുപ്പിതീക്കൗരവരും കാലപര്യമാം ദൃഢം.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/833&oldid=157178" എന്ന താളിൽനിന്ന് ശേഖരിച്ചത്