താൾ:Bhashabharatham Vol1.pdf/808

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ദേവനം

വൈശമ്പായനൻ പറഞ്ഞു ഉടനക്ഷങ്ങൾ ശകുനിയെടുത്താനക്ഷദക്ഷിണൻ ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 9

61. ദേവനം

ചുതുകളി (തുടർച്ച). ധർമ്മപുത്രൻ കൂടുതൽ കൂടുതൽ പന്തയംവെച്ചു വീണ്ടും വീണ്ടും കളിക്കുന്നു. ശകുനിയുടെ കള്ളക്കളിനിമിത്തം പിന്നെയും പിന്നെയും തോല്ക്കുന്നു.


യുധിഷ്ഠിരൻ പറഞ്ഞു
ഗർവ്വിഷ്ഠ, കള്ളംകൊണ്ടിട്ടീക്കളിയിൽ തോറ്റുപോയി ഞാൻ
കളിക്കാം ശകുനേ, തമ്മിൽ നേടി നോക്കി നമുക്കിനി. 1

ആയിരം സ്വർണ്ണനിഷ്ക്കങ്ങൾ കൂടും പെട്ടികളുണ്ടിതാ
ഒടുങ്ങാതുള്ള പൊൻ വെള്ളിഭണ്ഡാരമിതസംഖ്യമേ; 2

ഇതെന്റെ പണയം രാജൻ, നിന്നോടൊന്നു കളിക്കുവാൻ
കുരുവംശകരജ്യേഷ്ഠപാണ്ഡവോർവ്വീശനോടുടൻ 3

ജയിച്ചിതെന്നും ശകുനി പറഞ്ഞാനതുനേരമേ.

യുധിഷ്ഠിരൻ പറഞ്ഞു
ഇതായിരത്തിനെതിരായ് പുലിത്തോലിട്ടുറപ്പൊടും 4

സുചക്രോപസ്കരം രമ്യം കിങ്ങിണിജാലസുന്ദരം
മുഴങ്ങിടും രാജരഥമിങ്ങു നാം പോന്ന വാഹനം 5

മുഖ്യം ജൈത്രരഥം പുണ്യം കാർക്കടൽ കടുനിസ്വനം
കുരരപ്പക്ഷിനിറമുള്ളെട്ടു ജാത്യഹയങ്ങൾതാൻ 6

ഇതേന്തുന്നൂ ഭ്രാതലത്തിലിവറ്റിന്നടി പറ്റിടാ
ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ 7

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളകളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠരനൊടോതിനാൻ 8

യുധിഷ്ഠിരൻ പറഞ്ഞു
ആയിരം ദാസികളിതാ പൊന്നണിഞ്ഞു ചമഞ്ഞവർ
ശംഖുകൈവളയേന്തുന്നോർ പതക്കംകെട്ടിയുള്ളവർ, 9

പുഷ്പഭ്രഷാഢ്യമാർ നല്ല വസ്ത്രം ചന്ദനമാർന്നവർ
മണിഹേമങ്ങളണിവോർ ചതുഷ്ഷഷ്ടികലാഢ്യമാർ 10

സ്നാതകാമാത്യ നൃപതിമാരിലെന്നുടെയാജ്ഞയാൽ
ആടിപ്പാടിബ്ഭംഗി ചൊല്ലിശ് ശുശ്രൂഷിച്ചമരുന്നവർ

ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/808&oldid=157150" എന്ന താളിൽനിന്ന് ശേഖരിച്ചത്