താൾ:Bhashabharatham Vol1.pdf/837

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


71. ദ്രൗപതീവരലാഭം

ദുർയ്യോധനന്റെ ദാസിയായിരിക്കാൻ കർണ്ണൻ പാഞ്ചാലിയോട് പറ യുന്നു. പാഞ്ചാലി സ്വതന്ത്രയോ അസ്വതന്ത്രയോ എന്ന് പറയാൻ ദുർയ്യോ ധനൻ ധർമ്മപുത്രരോടാവശ്യപ്പെടുകയും വസ്ത്രം നീക്കി ഇടത്തെ തുട കാണി ച്ച് പാഞ്ചലിയുടെ നേരെ നോക്കുകയും ചെയ്യുന്നു. ഇതു കണ്ട് ക്രുദ്ധനായ ഭീമൻ യുദ്ധത്തിൽ ഈ തുട ഗദകൊണ്ടടിച്ചുടയ്ക്കുന്നുണ്ടെന്നു ശപതം ചെയ്യു ന്നു. ഭീതയായ ഗാന്ധാരിയും വിദൂരനും ഉപദേശിച്ചതനുസരിച്ച് ധൃ തരാഷ്ടർ പാഞ്ചാലിയോട് വേണ്ട വരം ചോദിക്കാൻ പറയുന്നു. ഭർത്താ ക്കന്മാരെ സ്വതന്ത്രരാക്കിയാൽ മാത്രം മതി എന്നു പാഞ്ചാലി മറുപടി പറയുന്നു.


കർണ്ണൻ പറഞ്ഞു
മൂന്നാളത്രേ സധനന്മാർ സദസ്സിൽ
ഭീഷ്മൻ ക്ഷത്താവീക്കൗരവാചാര്യർ താനും.
പാരം ദുഷ്ടൻ സ്വാമിയെന്നോതുവോർ, തൽ-
പുഷ്ടിക്കോർക്കാത്തോരഘം കൂസിടാത്തോർ. 1

മൂന്നാളത്രേ‍‍നിദ്ധനാരിങ്ങു ദാസൻ,
പുത്രൻ, സ്വതന്ത്രം പെടാതുള്ള പെണ്ണും;
നിസ്വൻ ദാസൻ വേട്ട പെണ്ണും തദീയ-
സ്വത്തും നാഥൻ കേട്ടു മേലാൾക്കു ചേരും. 2

നീ പോയ് നൃപൻതൻ പരിവാരമൊക്കൂ
നിനക്കതേ യുക്തമെന്നോതിടാം ഞാൻ;
നൃപാത്മജേ, നിന്നുടയോർകൾ മുററും
ദുര്യോധനാദികളാം പാർത്ഥരല്ലാ. 3

വരിക്കെടോ വരനായ് മറെറാരാളെ-
പ്പരം ചൂതാൽ ദാസ്യമേൽക്കാത്ത മട്ടിൽ
ദാസീനിലയ്ക്കൊരു തെററായ്വരില്ലാ
ഭർത്താക്കളിൽ സ്വേച്ഛനോക്കും ക്രമം തേ. 4

തോററാരല്ലോ നകുലൻ ഭീമസേനൻ
യുധിഷ്ടിരൻ സഹദേവാർജ്ജുനന്മാർ
നീയോ നൂനം ദാസിയാം യാജ്ഞസേനീ!
തോലീപ്പെട്ടൂ നിന്റെ ഭർത്താക്കളില്ലാ. 5

എന്തോർക്കുന്നൂ ജനനം കൊണ്ടു കാര്യം
പരാക്രമം വീര്യവും പണ്ഡുപുത്രൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/837&oldid=157182" എന്ന താളിൽനിന്ന് ശേഖരിച്ചത്