താൾ:Bhashabharatham Vol1.pdf/797

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


54. ദുർയ്യോധനസന്താപം (തുടർച്ച)

താൻ ഹസ്തിനാപുരിയിൽ വേറൊരു യാഗത്തിനു് ഏർപ്പാട്ചെയ്യാമെന്നും അതിൽ ദുർയ്യോധനനും ധാരാളം ഉപഹാരങ്ങൾ കിട്ടുമെന്നും അല്ലാതെ പാണ്ഡവൻമാരുടെ നേരെ അസൂയപ്പെടുന്നതു ശരിയല്ലെന്നും ധൃതരാഷ്ട്രൻ ദുർയ്യോധനനോട് പറയുന്നു.


ധൃതരാഷ്ട്രൻ പറഞ്ഞു
ജ്യേഷ്ഠൻ ജ്യേഷ്ഠാത്മജൻ പാണ്ഡുപുത്രരിൽ ദ്വേഷിയായ്ക നീ
ദ്വേഷിപ്പോനിണ്ടലാണ്ടീടും നാശമാകും പ്രകാരമേ 1

ചതി കാണാത്തവൻ തുല്യവിത്തമിത്രൻ യുധിഷ്ഠിരൻ
ദ്വേഷിക്കാത്തോനവനിൽ നിന്മട്ടുള്ളോൻ ദ്വേഷമേല്ക്കയോ? 2

തുല്യാഭിജാത്യവീരൻ നീ ഭ്രാതാവിന്നുടെ ലക്ഷ്മിയെ
ഉണ്ണി, കാംക്ഷിക്കയോ തെറ്റിയരുതിമ്മാറു മാഴ്കൊലാ. 3

ആ യജ്ഞൈശ്വര്യമിച്ഛിപ്പതാകിൽ നീ ഭരതർഷഭ!
ഋത്വിക്കുകൾ നടത്തും തേ സപ്തതന്തുമഹാദ്ധ്വരം. 4

നിനക്കു കാഴ്ചവെച്ചീടും രാജാക്കൾ വളരെദ്ധനം
ബഹുമാനപ്രീതിപൂർവ്വം രത്നൗഘം ഭൂഷണങ്ങളും. 5

അനാര്യമുറയാണുണ്ണി പരസ്വത്തിങ്കലാഗ്രഹം
സ്വസന്തുഷ്ടൻ സ്വധർമ്മസ്ഥനായോനേ സുഖമാണ്ടീടു. 6

പരദ്രവ്യത്തിനുന്നായ്ക സ്വകർമ്മങ്ങളിലുദ്യുമം
നേടിക്കൊണ്ടതു രക്ഷിക്കുകിതു വൈഭവലക്ഷണം. 7

വിപത്തിങ്കൽ കൂസൽകൂടാതെന്നുമുത്സാഹിയാം നരൻ
അപ്രമത്തൻ വിനയവാനെപ്പോഴും കാണുമേ ശുഭം. 8

കൈകളെപ്പോലറുക്കൊല്ലാ നിനക്കമ്മട്ടു പാണ്ഡവർ,
ഭ്രതൃവിത്തത്തിനാശിച്ചു മിത്രദ്രോഹം തുടങ്ങൊലാ. 9

ദ്വേഷിക്കൊലാ പാണ്ഡവന്മാരെ രാജൻ
സമ്പൂർണ്ണമാം ഭ്രതൃസമ്പത്തതല്ലോ.
മിത്രദ്രോഹ പുത്ര, പെരുത്തധർമ്മം
നിന്മുത്തച്ഛന്മാർകൾ താനാണവർക്കും. 10

യജ്ഞത്തിൽ ദാനവും ചെയ്തു വേണ്ട കാമങ്ങൾ നേടി നീ
സ്ത്രീസുഖം പൂണ്ടല്ലലേലാതടങ്ങൂ ഭരതർഷഭ! 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/797&oldid=157137" എന്ന താളിൽനിന്ന് ശേഖരിച്ചത്