താൾ:Bhashabharatham Vol1.pdf/810

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

62.വിദുരഹിതവാക്യം 885



യുധിഷ്ഠിരൻ പറഞ്ഞു
സല്ല തേരും വണ്ടികളും പതിനായിരമുണ്ടു മേ 27
പലമാതിരി വാഹങ്ങൾ പൂട്ടിനില്ക്കുന്നു സജ്ജമായ്.
ഏവം നാനാജാതിയിൽനിന്നെടുത്തൊപ്പിച്ചസംഖ്യമേ 28
പട കൂട്ടിയ വീരന്മാരെല്ലാം വിക്രമശാലികൾ
പാൽ കുടിക്കുന്നവർ പരം ശാല്യന്നത്തെബ്ഭുജിപ്പവർ 29
മാർ വിരിഞ്ഞുള്ളവരറുപതിനായിരമുണ്ടിവർ;
ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ

വൈശമ്പായനൻ പറഞ്ഞു
  ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളകളി കളിച്ചുടൻ
  ജയിച്ചിതെന്നും ശകുനി യുധിഷ്ഠരനൊടോതിനാൻ. 31

യുധിഷ്ഠിരൻ പറഞ്ഞു
നാനൂറങ്ങുണ്ടു നിധികൾ ചെമ്പുകുട്ടകമാണ്ടവ
 
ഒരോന്നിലയ്യഞ്ചുപറത്തങ്കസ്സ്വർണ്ണങ്ങളുണ്ടിഹ 32
വിലവേററ്റെഴും നല്ല കാഞ്ചനംതന്നെ ഭാരത!
ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളകളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠരനൊടോതിനാൻ. 34

62. വിദുരഹിതവാക്യം

ദുർയ്യോധനൻ ജനിച്ച സമയത്തുതന്നെ പല ദുർന്നിമിത്തങ്ങളും കണ്ടതാണെന്നും അവൻനിമിത്തം വംശം മുടിയാൻപോവുകയാണെന്നും അതു കൊണ്ടു് ആ ഒരുത്ത നെ ഉപേക്ഷിച്ച കുലത്തെ രക്ഷിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും മറ്റും വിദുരൻ ധൃതരാഷ്ട്രരോടു പറയുന്നു.


വൈശമ്പായനൻ പറഞ്ഞു
സർവ്വാപഹാരിയായ് ഘോരദ്യൂതമേവം നടക്കവേ
സംശയം സർവ്വവും തീർക്കും വിദുരൻ ചൊല്ലിയിങ്ങനെ. 1

വിദുരൻ പറഞ്ഞു
മഹാരാജ, ധരിച്ചാലും ഞാൻ ചൊല്ലുന്നതു ഭാരത!
ചാകുന്നവന്നൗഷധംപോലങ്ങയ്ക്കിതു രുചിച്ചിടാ. 2

ജനിച്ചന്നേ മുന്നമങ്ങോരിയിട്ടൂ
കുറുക്കന്മട്ടുഗ്രമായ് പാപബുദ്ധി
ദുര്യോധനൻ ഭാരതന്മാർ കുലഘ്ന-
നിപ്പോൾ നിങ്ങൾക്കീയിവൻ നാശഹേതു. 3

മോഹാലങ്ങറിയുന്നില്ലാ ഗൃഹം വാഴും കുറുക്കനെ
ദുര്യോധനാകാരനവനെന്റെ നന്മൊഴി കേൾക്ക നീ. 4

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/810&oldid=157153" എന്ന താളിൽനിന്ന് ശേഖരിച്ചത്