Jump to content

ശ്രീമഹാഭാരതം പാട്ട/ദ്രൊണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമഹാഭാരതം പാട്ട
ദ്രൊണം


[ 291 ] ദ്രൊണം

ഹരിശ്രീഗണപതയെനമഃ അവിഘ്നമസ്തു

പഞ്ചവൎണ്ണക്കിളിപ്പെംകിടാവെതെളി ഞ്ഞെംചെവിരണ്ടുകു
ളുൎക്കപ്പറെകനീ നെഞ്ചംതെളിഞ്ഞുകുറുക്കിക്കൊഴുത്തപാൽ പഞ്ചതാ
രപ്പൊടികൂട്ടിക്കുഴംപാക്കി നല്ലകദളിപ്പഴങ്ങൾതെരിഞ്ഞുഞാൻ മെ
ല്ലെത്തിരുംബിയുടച്ചുതെനുംവീഴ്ത്തി വെല്ലവുംശൎക്കരയുംപൊടിച്ചിട്ടതി
ൽ വെള്ളിത്തളികയിൽമെളിച്ചൊരുമിച്ചു വെച്ചിരിക്കുന്നതെടുത്തുഭു
ജിച്ചാലു മിച്ശയാകുന്നതുദാഹമുണ്ടെംകിലൊനീലക്കരിംപിന്റെചാ
റുമിളനീരും പാലുംമധുവുംകുടിച്ചാലുമാവൊളം ഗ്രീഷ്മസമാനന
രിനിവഹത്തിനു ഭീഷ്മർശരശയനത്തിന്മെൽവീണാറെ തൊറ്റസു
യൊധനനാദികളാകിയ നൂറ്റുവരെന്തൊന്നു ചെയ്തതുചൊല്ലുനീ
ചൊല്ലുവാനാവതല്ലെംകിലുമൊട്ടൊട്ടു ചൊല്ലുന്നതുണ്ടുകനക്കെച്ചുരു
ക്കിഞാൻ വൻപനാം കൎണ്ണനൊടാശുസുയൊധന നൻപൊടു
സെനാപതിയാകനീയെന്നാൻ കൎണ്ണനുംമന്ദസ്മിതംചെയ്തുചൊല്ലിനാ
ൻ കൎണ്ണസുഖംഞാൻപറകയില്ലാരൊടും ദ്രൊണരാമാചാൎയ്യൻതാനി
രിക്കെയെന്തു മാനിച്ചുമറ്റുള്ളൊർനിൎത്തുന്നിതുപട മന്നവകെൾക്ക
ഭരദ്വാജനന്ദന നിന്നുള്ളയൊദ്ധാക്കളിൽപ്രബലാധിപൻപിന്നെ
ഞാൻ പക്ഷെഭരിക്കുന്നതുമുണ്ടു മന്നവസംകടമുണ്ടാകയില്ലെതും മാ
നിയായുള്ളസുയൊധനൻ ദ്രൊണരെ സെനാപതിയായഭിഷെകവും
ചെയ്താൻ നാനാവിധമായവാദ്യഘൊഷങ്ങളാൽ വാനവർനാടുകൂ
ടക്കുലുങ്ങീതദാ ആചാൎയ്യനാശുസുയൊധനനാകിയ നീചനാടെവം
തെളിഞ്ഞരുളിച്ചെയ്തു ആശയംതന്നിലുള്ളാശനീചൊല്ലുക നാശംകള
ഞ്ഞുവരംതരുന്നുണ്ടുഞാൻ ചിന്തിതമെംകിൽയുധിഷ്ഠിരൻതന്നെയും
ബന്ധിച്ചുകൊണ്ടന്നുനൽകുകവെണ്ടതും അങ്ങിനെതന്നെയൊരന്തര
മില്ലതി നിങ്ങിനെനാലഞ്ചുനാൾഞാനിരിക്കിലൊ എന്നു ഗുരുവുംപ്ര
തിജ്ഞചെയ്തീടിനാ നെന്നുയുധിഷ്ഠിരൻതന്നൊടുചൊല്ലിനാൻ കൂറു
ള്ളദൂതനതുകെട്ടുധൎമ്മജൻ നീറുംമനസ്സൊടുമാധവൻതന്നുടെ ചെവ
ടിത്താരിണവന്ദിച്ചുചൊല്ലിനാൻ കെവലാനന്ദമൂൎത്തെജഗന്നായക [ 292 ] ബന്ധിച്ചുകൊണ്ടുപൊമാചാൎയ്യനെന്നെ യൊരന്തരമില്ലതിനെന്നുധ
രിച്ചാലും ചിന്തിച്ചുകൃഷ്ണനുംജിഷ്ണുവുംമറ്റുള്ള ബന്ധുക്കളും പറഞ്ഞീ
ടിനാരെന്നുമെബന്ധിച്ചുകൊണ്ടുപൊവാനായക്കുന്നുതില്ലന്തകവൈ
രിതാൻതന്നെവരികിലും ശംകിയായ്കെതുമെവൈകിക്കരുതെന്നു ശം
ഖുംവിളിച്ചുപുറപ്പെട്ടിതുപട യുദ്ധംഭയംകരമായ്വന്നിതെത്രയും ച
ത്തിതുരണ്ടുപുറത്തുമസംഖ്യമാ യ്ശല്യരുംമാരുതിയും പൊരുതൊരുപൊ
രെല്ലാവരുംകണ്ടുവിസ്മയിച്ചീടിനാർ അന്തിയുമായിപ്പടയുംപിരിഞ്ഞു
തെ പിന്തിരിഞ്ഞൊരുമൊരുപദംവെച്ചീല രാത്രിയിലത്താഴമുണ്ടുകി
ടന്നാറെ ധാൎത്തരാഷ്ടൻതന്നൊടാചാൎയ്യനുംചൊന്നാൻ പാൎത്ഥിപനന്ദ
നനായസുയൊധന പാൎത്ഥനുംകൃഷ്ണനുമൊന്നിച്ചെതൃക്കിലൊ മൂൎത്തി
കൾ മൂന്നുപെൎക്കും ജയിപ്പാൻപണി യൊത്തുകണ്ടെനവർതമ്മെയകറ്റു
കിൽ ഭൊഷ്കല്ലധൎമ്മജൻതന്നെബന്ധിച്ചുനിൻ കാൽക്കൽവെച്ചീടു
വനില്ലൊരുസംശയം എന്നുഗുരുവരൻ ചൊന്നൊരുനെരത്തുമന്നൻ
ത്രിഗൎത്തൻ പ്രതിജ്ഞചെയ്തീടിനാൻഎറ്റമകറ്റിച്ചമെക്കുന്നതുണ്ടുഞാ
നെറ്റുധനഞ്ജയമാധവന്മാരെയും ഇത്ഥംത്രിഗൎത്തരാജാക്കൾപലരു
മാ യൊത്തുസഹശപഥംചെയ്കകാരണം സംശപ്തകന്മാരെന്നെറ്റം
പ്രസിദ്ധരായ്സംശയമെന്നിയെപൊരിന്നാരുമിച്ചാർ പന്തിരണ്ടാം
ദിവസംകുരുസൈന്യവും പന്തിരണ്ടായിപ്പുറപ്പെട്ടുപൊരിനായ്മ്ലെച്ശ
ഗണങ്ങളുംസംശപ്തകന്മാരു മാൎത്തുവിളിച്ചാർപടെക്കുപുലർകാലെ
യുദ്ധത്തിനാശുവിളിച്ചതുകെട്ടിട്ടു വൃത്രാരിപുത്രനുംകൃഷ്ണനുമെത്തിനാ
ൻ ആചാൎയ്യനുംമഹാവ്യൂഹവുംകൂട്ടിനി ന്നായൊധനത്തിന്നുറച്ചുനി
ന്നീടിനാൻ പാഞ്ചാലനായധൃഷ്ടദ്യുമ്നനെതുമെ ചാഞ്ചല്യമെന്നിയടു
ത്താനതുനെരം ദ്രൊണർജയിച്ചതുകണ്ടിട്ടുകൌരവ സെനയുമാൎത്തുനി
ലവിളിച്ചീടിനാർ മൂൎക്ക്വനായുള്ളദുരിയൊധനനൊടു ഭാസ്കരനന്ദന
ൻപെൎത്തുചൊല്ലീടിനാൻ ഇക്കണ്ടതെതുംകണക്കല്ലമന്നവ ചൊൽ
ക്കൊണ്ടപാണ്ഡവന്മാരെജ്ജയിപ്പതി നിക്കണ്ടവൎക്കാൎക്കുമാവതുമല്ല
കെ ളിക്കാലമുൾക്കാംപിലൊരായ്കതിന്നുനീ എന്നുപറഞ്ഞുനിന്നീടു
ന്നനെരത്തു വന്നുനിറഞ്ഞിതുപാണ്ഡവസൈന്യവും സാത്യകികെ
കയപാഞ്ചാലവീരരുംപാൎത്ഥതനയനുംമാദ്രീതനയരുംഘൊരനായുള്ളൊ
രുമാരുതിതാനുമാ യ്പാരമടുത്തതുകണ്ടുകുരുക്കളും ചാടിതുതെരുംകുതിരയു
മാനയും കൂടീതിടകലൎന്നാശുപെരിംപട കൊടീതുചാപങ്ങൾതെരാളി
കൾകയ്യിൽ മൂടിശരങ്ങൾകൊണ്ടാകാശവീഥിയും പാടീതുനാരദൻപാ
രംപൊടിപൊങ്ങി മൂടീതുദിക്കുകൾചൊരപ്പുഴകൾപൊ യ്ക്കൂടീജലധി
യിൽ മാറിപൊടികളും പെടികളഞ്ഞുമരിക്കുന്നവീരരെ പാടീരവംതെ [ 293 ] ച്ചുനാകനാരീജനം ഒടിയണഞ്ഞുടൻതെരിൽകരെറിനാർ ഓടിയണ
ഞ്ഞുമരിക്കുന്നിതുചിലർ വാടിമുഖം ദുരിയൊധനസൈന്യവു മൊടിയ
തുകണ്ടുവീരൻഭഗദത്തൻ പത്തുസഹസ്രംഗജത്തിൻബലമുള്ള മ
ത്തഗജത്തിൻ കഴുത്തിൽക്കരെറിനാൻ അത്രബലമുള്ളവൃത്രാരിജാഗ്രജ
ൻ പത്തുനൂറാൎത്തുപാഞ്ഞൊത്തിയടുത്തുടൻ കുത്തുന്നകുംഭിയുമൊത്തു
ന്നഭീമനു മെത്തിയെതിതിർത്തപൊരെത്രയുമത്ഭുതം ഹസ്തിതന്നസ്ഥിക
ൾകുത്തിഞെരിക്കയും മസ്തകം കൈത്തലംകൊണ്ടുഭെദിക്കയും ചക്രംതി
രിക്കയുംവക്രിച്ചുവാങ്ങിയു മഗ്രെവരുന്നെരമുഗ്രഗ്രമടിക്കയുംതുംപികൈ
തന്നിലകപ്പെടുന്നെരത്തു തുംപിപറക്കുംപ്രകാരംകഴിക്കയും കംപംവ
രുമാറുഭൂമിയിൽവീഴ്കയും കൊംപുതാഴ്ത്തുംപൊളുരുണ്ടുകളെകയുംമദ്ധ്യെ
നടയിടപ്പുക്കുദരസ്ഥലെ കുത്തിയുംപിന്നിൽപുറപ്പെടുമണ്ടിയും പൃ
ത്ഥ്വീശനാംഭഗദത്തനൈതീടുന്ന ശസ്ത്രങ്ങൾപെടിച്ചകന്നുകൂടായ്കയും
അപ്രതിമപ്രഭാവപ്രബലെന്ദ്രനാമഭ്രമാതംഗവീരഭ്രമണൊപമംസു
പ്രതീകക്രമംകണ്ടുവാതാത്മജൻ അത്ഭുതംകൈക്കൊണ്ടുവിഭ്രമം തെടി
നാൻ ഒത്തബലമുള്ളഭീമനുമാനയും ബദ്ധകൊപത്തൊടുയുദ്ധംതുട
ൎന്നപ്പൊൾ പൃത്ഥ്വീകുലുങ്ങീനടുങ്ങിജഗക്ത്രയം അബ്ധികളെഴുമലറി
ക്കലങ്ങുന്നു യൊഗിപ്രതിയൊഗിരണ്ടുജനങ്ങളും നാകികളുംമറ്റുകാ
ണികളായൊരും ചിത്രംവിചിത്രംവിചിത്രംവിചിത്രമി തത്ഭുതതമത്ഭുതമ
ത്ഭുതമത്ഭുതം ഇത്ഥംപുകഴ്ത്തുന്നശബ്ദവുംവാരണൻ മത്തനായെറ്റമ
ലറുന്നശബ്ദവും ആരവാരങ്ങളുംകൊലാഹലങ്ങളും പൊരാളിവീരർ
നിലവിളിഘൊഷവും ഘൊരഘൊരംകെട്ടുദുൎന്നിമിത്തങ്ങളും പാരമാ
യ്ക്കണ്ടുഭയംപൂണ്ടുഫല്ഗുനൻ പാരാതെപൊകവടക്കുംദിശിയെന്നു വാ
രിജലോചനൻതന്നൊടുചൊല്ലിനാൻ തെരുംതിരിച്ചടിച്ചീടിനാൻമാ
ധവൻ നെരെതുടൎന്നടുത്താരരിവീരരും പൊരിലരികളെവെച്ചെച്ചു
പൊവതു പൊരാമഹാരഥന്മാൎക്കെന്നറിഞ്ഞാലും പോരായ്മയില്ല
യൊപാൎത്ഥനുംകൃഷ്ണനും പൊരിലെതിൎത്തുതിരിഞ്ഞുനിന്നീടുവിൻഇ
ത്ഥംപറയുംത്രിഗൎത്തരുംമ്ലെച്ശരു മെത്തുന്നസംശപ്തകന്മാരെയുമവർപി
ൻതുടൎന്നാശുവരുന്നതുകണ്ടപൊ തന്തമില്ലാതശരവരിഷംചെയ്തു പി
ന്തെൎച്ചവന്നരിപുക്കകളെയുംവെന്നു ചെന്താമരാക്ഷനാംകൃഷ്ണനുംപാ
ൎത്ഥനും കാറ്റിനെക്കാൾവെഗമൊടുതെരൊടിച്ചു കാറ്റിന്മകനുംഭഗദ
ത്തനാനയും ഊറ്റമായ്പൊരിനായെറ്റപടനില ത്തെറ്റമുഴറ്റൊ
ടുചെല്ലുന്നതുകണ്ടു പൊറ്റിവിളിച്ചു സുയൊധനനാദിയാം നൂറ്റുവ
രൊടിനാർപെടിയൊടാകുലാൽ എറ്റുഭഗദത്തവീരനുംപാൎത്ഥനും കാ
റ്റിന്മകനൊടുകെവലമാനയും ഉണ്ടായസംഗരംകണ്ടുമഹാജനം കൊ [ 294 ] ണ്ടാടിനിൽക്കുന്നനെരംഭഗദത്തൻ മാധവൻതന്നെയും വാസവിത
ന്നെയും ബാധവരുംവണ്ണമൈതുപിളൎന്നിതു കൊപിച്ചുപാൎത്ഥനും
ബാണംപ്രയൊഗിച്ചു ചാപംമുറിച്ചതുകണ്ടുഭഗദത്തൻ തെറ്റെന്നുമ
റ്റുള്ളൊരാരുമറിയാതെ മറ്റൊരുവില്ലുമെടുത്തടുത്തീടിനാൻ നാരായ
ണാസ്ത്രമെടുത്തഭിമന്ത്രിച്ചു പാരാതയച്ചാൻകിരീടിയെക്കൊല്ലുവാൻ
പാരമെരിഞ്ഞണയുന്നശരംകണ്ടു നാരായണന്മെയ്യിലെറ്റുകൊണ്ടീടി
നാൻ ഭൂഷണമായിതുകൃഷ്ണനതുകണ്ടുഭാഷണമായിതുമറ്റുള്ളവൎക്കെ
ല്ലാം മുല്പുക്കുമാധവനെറ്റുതടുക്കയാൽ ദുൎബ്ബലൻതാനെന്നുകല്പിച്ചുഫ
ല്ഗുനൻ ചെറ്റുകൊപിച്ചതുകണ്ടുദാമൊദരൻ കുറ്റമില്ലെന്നുപറഞ്ഞു
ബൊധിപ്പിച്ചു അന്നെരമാനയുംഭീമനെകൈക്കൊണ്ടു നന്നായെടു
ത്തുമെല്പെട്ടെറിഞ്ഞിട്ടുടൻ വീഴുന്നനെരത്തുവാരണൻകുത്തിയും ഭീഷ
ണൻ ഭീമനുരുണ്ടുകളെകയും അഭ്രമുകാന്തസമപ്രാണനായൊരു സു
പ്രതീകപ്രകൊപഭ്രമക്ഷെപണാൽ ഉൾപൂവിലൊൎത്താൻജഗല്പ്രാ
ണപുത്രനുംചില്പുരുഷൻചരണൊല്പലയുഗ്മളംപിന്നെയുംപിന്നെയുംത
ങ്ങളിലിങ്ങിനെ ഖിന്നതയൊടുപൊരുതൊരനന്തരം കുത്തുകൊള്ളാ
ഞ്ഞു കൊപിച്ചുമദകരി എത്തിപ്പിടിച്ചു മെല്പെട്ടെറിഞ്ഞീടിനാൻ
കൊംപുതന്മെൽവന്നു വീഴുവാനായിട്ടു കൊംപുമുയർത്തി നിന്നാന
തുകണ്ടിട്ടു സംഭ്രമത്തൊടൊരുബാണംപ്രയൊഗിച്ചാ നുംപർകൊൻ
തന്നുടെനന്ദനനൎജ്ജുനൻ വാരണവീരൻതലയറ്റുവില്ലറ്റു വീരൻ
ഭഗദത്തൻതന്റെതലയറ്റു ഭീമനതിന്മീതെവന്നുവീണീടിനാൻ പൂ
മഴപെയ്താരമരരുമന്നെരം ആശ്ചരിയപ്പെട്ടു കണ്ടുനിന്നാർകളുംപാ
ച്ചിൽപിടിച്ചിതുശെഷിച്ചസൈന്യവും മായകൾ കാട്ടിപ്പൊരുതശകു
നിയും മായാമയസഖിയാകിയപാൎത്ഥനും ചൂതല്ലിതുനല്ലപൊരെന്നറി
കനീ പൊർതിരിനില്ലു നില്ലെന്നടുത്തീടിനാൻ വില്ലുംകുടയുംകൊടി
യുംകുതിരയും ചൊല്ലിക്കൊണ്ടെയ്തുകളഞ്ഞാൻധനഞ്ജയൻ തെക്കെത്ത
ലക്കലെതിർത്തയദുക്കളും ദക്ഷന്മാരാകുംത്രിഗൎത്താദിവീരരും പാണ്ഡ
വസെനയൊടെറ്റുതൊറ്റീടിനാർ താണ്ഡ വമ്പൊലെചമഞ്ഞിതു
യുദ്ധവും ദ്രൊണാത്മജനണഞ്ഞെയ്താനതുനെരം ബാണഗണംവരി
ഷിച്ചിതുപാൎത്ഥനും കംപംകലൎന്നൊരുവൻപടകെട്ടുപൊയ്വൻപനാം
കൎണ്ണന്റെപിന്നിലായീടിനാർ കൎണ്ണനുംപാൎത്ഥനുംതമ്മിലെതിർത്ത
പ്പൊൾകൎണ്ണാത്മജന്മാരെക്കൊന്നിതുപാണ്ഡവർ അൎണ്ണവംതന്നിൽ
മറഞ്ഞിതുസൂൎയ്യനും കൎണ്ണാദികൾതൊറ്റുകൈനിലയുംപുക്കാർ ദുഃഖി
ച്ചുചെന്നുഗുരുവരൻ തന്നുടെ തൃക്കാൽക്കൽവീണുദുരിയൊധനനൃപ
ൻ ബന്ധുളായഭഗദത്തനാദികൾ അന്തകൻവീടുപുക്കീടിനാർപൊ [ 295 ] രിലെ കൊപംഭവാനുള്ളിലുണ്ടായതില്ലെതും താപവുമില്ലെംകിലിങ്ങി
നെവന്നീട ഇത്ഥംപരുഷംപറഞ്ഞസുയൊധന നത്തൽപൊവാൻ
ഗുരുവീരനരുൾചെയ്തുനാരായണനുംനരനാംവിജയനുംപൊരിന്നൊ
രുമിച്ചെതിർത്താലവരൊടുപൊരിപിന്നെയെതൃക്കുന്നതാരെടൊപൊ
രുംപരുഷംപറഞ്ഞതുനീവൃഥാ പാരമകറ്റുകപാൎത്ഥനെയെംകിലൊനെ
രെവരുവൊരെനിഗ്രഹിച്ചീടുവൻ നാളെ ഞാൻമൂന്നിലുമൊന്നുചെ
യ്തിടുവൻ നാളീകലൊചനൻ പാദങ്ങൾതന്നാണആഹവത്തിന്നൊ
രുകാണിപഴുതാതെ വ്യൂഹമിളകാതെനിൎത്തീടുവനെല്ലൊ അസ്തമിപ്പൊ
ളവുമെന്നാലവർകൾക്കു പൃത്ഥ്വിക്കവകാശമില്ലെന്നതുംവരും ശത്രു
ക്കൾസൈനികവ്യൂഹമിളക്കാതെ അസ്തമിപ്പൊളവുംനിന്നുവെന്നാ
കിലൊ ചൊദ്യത്തിനായ്ക്കൊണ്ടു ചെന്നവൻതൊറ്റുതെ ന്നാദ്യമായീ
ടുന്നധൎമ്മംസനാതനം അല്ലായ്കിലൊനൃപൻതന്നെബന്ധിച്ചുഞാനി
ല്ലവകാശമെന്നും വരുത്തീടുവൻ രണ്ടുംവരായ്കിലൊപിന്നെമൂന്നാമ
തു മുണ്ടൊന്നതെന്തെന്നു കെൾനീസുയൊധന കൂട്ടുവൻപങ്കജവ്യൂഹ
മെന്നാലതിൽ കൂട്ടമിളക്കുന്നവനെഞാൻകൊല്ലുവൻ എംകിൽത്രിഗ
ൎത്താദികൾചെന്നുപാൎത്ഥനെ പംകജലൊചനനൊടുമകറ്റെണം സ
ന്ദെഹമില്ലതിനെന്നവർതങ്ങളും സന്നാഹമൊടുഷസ്സിന്നുപുറപ്പെ
ട്ടാർ പാൎത്ഥനുംപംകജനെത്രനുംവൈരികൾആൎത്തതുകെട്ടുതെരെറിപ്പു
റപ്പെട്ടു സംശപ്തകന്മാരുമൊടിനാർതെക്കൊട്ടു സംശയമെന്നിയടു
ത്തിതുപാൎത്ഥനും ഇങ്ങുപത്മവ്യൂഹവുംചമച്ചാചാൎയ്യ നെങ്ങുമിളകാതെ
വൻപടനിൎത്തിനാൻ എറ്റുപൊരുതതുനെരത്തുപാണ്ഡവർ തൊറ്റ
തുകണ്ടുയുധിഷ്ഠിരൻചൊല്ലിനാൻ — മാധവൻതന്റെമരുമകനാകിയ
വാസവനന്ദനപുത്രനഭിമന്ന്യു മാധവഫല്ഗുനന്മാരൊടു തുല്യനെൻ
ബാധകളവാനവൻമതിയായ്വരുംവ്യൂഹംവിഷമമായുള്ളൊന്നതിൽപു
ക്കു സാഹസത്താടെപടയിളക്കീടുവാൻ ആഹവത്തിംകൽചതുര
നാകുംമെഘ വാഹനനന്ദനൻദൂരെയകപ്പെട്ടു വീരകുമാരകുമാരനുനെ
രായ ശൂരസുഭദ്രാത്മജശുഭമന്ദിര പൊരിനാചാൎയ്യൻവിളിച്ചുനി
ൽക്കുന്നതിൽ പൊരായ്മയുണ്ണിനമുക്കുവരുംതുലൊം പാൎത്ഥനുതുല്യനാ
യുള്ളനീയാകിലെന്നാൎത്തികെടുക്കജയിക്കരിപുക്കളെ നീയൊഴിഞ്ഞാ
രെയുംകണ്ടീലമറ്റിനി പ്പൊയിതുകൃഷ്ണനുംപാൎത്ഥനുംദൂരവെ ധൎമ്മജ
ൻചൊന്നതുകെട്ടഭിമന്ന്യു ധൎമ്മജൻതന്നെത്തൊഴുതുചൊല്ലീടിനാൻ
ഇന്നടിയന്നുതന്നെജയിക്കാവതൊ മന്നവമാറ്റലരൂറ്റമായുള്ളവർ
ഇത്ഥം പറഞ്ഞുസുഭദ്രാത്മജനൊടു ചിത്തംതെളിഞ്ഞുധൎമ്മജൻചൊല്ലി
നാൻഭീമനുംദ്രൌപദിതന്നുടെമക്കളും ഭീമാത്മജനാംഘടൊല്ക്കചവീ [ 296 ] രനും കെകയന്മാരുംമറ്റുള്ളപടെയുമാ യ്പൊകനീതെരുനടത്തുംസുമിത്ര
നും സൂതനായുള്ളസുമിത്രനതുനെരം നീതിയിൽസൌഭദ്രനൊടുചൊ
ല്ലീടിനാൻ ദ്രൊണരുംവീരനാംദ്രൊണിയുംകൎണ്ണനും പ്രാണഭയംകുറ
യും കൃപർഭൊജനും മറ്റുംമഹാരഥന്മാരായവൈരികൾ കുറ്റമൊഴി
ഞ്ഞുപൊർചെയ്യുന്നനെരത്തു മുറ്റാതബാലനായുള്ളൊരുനിന്നാലെമു
റ്റുംജയിപ്പാൻപണിയെന്നറിഞ്ഞാലും എന്നുസുമിത്രനാംസാരഥി
ചൊന്നതു നിന്ദസുഭദ്രാത്മജൻകെട്ടുചൊല്ലിനാൻ ഞാനതിബാല
നശക്തനെന്നാകിലും മാനിയാമെന്നുടെതാതനെയൊൎക്കനീ പിന്നെ
പ്പിതാവുതന്നഗ്രജൻമാരുതി സന്നദ്ധനായഘടൊല്ക്കചൻഭ്രാതാവും
മാതുലനായതുമാധവനെന്നല്ല വാസവൻ മുത്തച്ശനായതറിഞ്ഞാ
ലും ഞാനൊരുത്തൻപിടിയാതവനെങ്കിലും പ്രാണൻകളവതിന്നാ
യ്മതിയായ്വരും പിന്നെപ്പരിഭവിച്ചീടുവാനാളുക ളെന്നെക്കുറിച്ചവ
രുണ്ടെന്നറികനീ എന്നതെല്ലാമവർകാരുണ്യമുണ്ടെംകി ലിന്നുസമസ്ത
രെയുംജയിച്ചീടുവൻ പൊകപുറപ്പെടുകെന്നുപാൎത്ഥാത്മജൻ വെ
ഗെനതെരിൽകരെറിനാൻവില്ലുമാ യ്പാണ്ഡവസെനയുംചെന്നിതു
പിന്നാലെ ഗാണ്ഡീവധന്വാവുതന്മകൻതന്നൊടും ശൂലംമുസലം
പരിഘവുംചക്രവും വെലൊടുവെണ്മഴുകുന്തംഗദകളും തുള്ളുംമുനയൊ
ടിളകുംചുരികക ളുള്ളംനടുങ്ങുംകടുത്തിലവാളുകൾ മിന്നിപ്പരിചകൾ
വില്ലുംശരങ്ങളും തൂണീരമൊടുകവചമുഷ്ണീഷവും തൂണിയുംപൂണ്ടുശൊ
ഭിച്ചയൊദ്ധാക്കളും കല്ലുംകവിണയുംനല്ല വടികളും കയ്യിലെടുത്തുള്ള
കാഴ്ചപ്പടകളും പായുംകുതിരകൾപൂട്ടിനാനാവിധമായുനമൊക്ക നിറച്ചു
ള്ളതെരുകൾ തൊയാകരമലറിടുന്നതുപൊലെ വായുവെഗെനപരന്നു
കാണായ്വന്നു പൊന്നണിഞ്ഞാനകൾമുൾത്തടികൈക്കൊണ്ടു പൊ
ന്നിന്മലകൾനടക്കുന്നതുപൊലെ വെള്ളത്തിലെത്തിര തള്ളുന്നതുപൊ
ലെ തുള്ളിനടക്കുന്നവെള്ളക്കുതിരകൾ മുൻപിൽകുതിക്കുന്നകാലാൾ
പടകളും വൻപൊടലറുംപടഹവുംഭെരിയും വൻകടൽപൊലെപര
ന്നിതുവൻപട ഹുംകാരമൊടുമടുക്കുന്നതുനെരം ദിക്കുകളൊക്കമറഞ്ഞു
പൊടികൊണ്ടു ചക്രംതിരിഞ്ഞിതുകൌരവസൈന്യവും വില്ലാളിവീ
രനാംദ്രൊണരതുകണ്ടു നില്ലാപടനമുക്കെന്നുറച്ചീടിനാൻ ചൊല്ലി
നാൻമറ്റുള്ളവരൊടിതുകാണ്ക നല്ലവരവുഭയംകരമെത്രയും എല്ലാവ
രുമുറപ്പിച്ചുനിന്നിടുവിൻ നല്ലഗജങ്ങളെ മുൻപിൽനിൎത്തീടുവിൻ വ
ല്ലാതധൂളിപ്പടകളകറ്റുവിൻ വല്ലഭമുള്ളവരൊന്നിച്ചുകൂടുവിൻ ഇത്ത
രംചൊല്ലിയുറച്ചുഭരദ്വാജ പുത്രനാംദ്രൊണരൊരുമിച്ചുനിൎത്തിനാൻ
മെഘങ്ങൾമാരിചൊരിയുന്നതുപൊലെ തൂകിത്തുടങ്ങിശരങ്ങളതുനെ [ 297 ] രം യെയ്തെയ്തടുത്തടുത്തൎജ്ജുനനന്ദനൻ ചെയ്തന്യമുളളജനത്തെയൊടു
ക്കിനാൻ ശക്തരായുള്ളവരെത്തിയെതിർത്തുടൻ ചത്തുംമുറിഞ്ഞുമൊ
ഴിച്ചുതുടങ്ങിനാർ മെല്ലെമെല്ലെക്രമത്താലെയ്തടുത്ത ല്ലൽമറുതലെ
ക്കുണ്ടെന്നുകണ്ടപ്പൊൾ ആൎത്തുപത്മവ്യൂഹമൂക്കൊടുഭെദിച്ചു പാൎത്ഥാ
ത്മജൻകരയെറിയാൻ കൂട്ടത്തിൽ ച്ശിന്നിച്ചമഞ്ഞിതുകൌരവസൈന്യ
വും ച്ശിന്നമായ്വന്നിതുകാലുംകരങ്ങളും ഛന്നമായ്വന്നിതുഭാസ്കരബിം
ബവും ഖിന്നമായ്വന്നിതാചാൎയ്യനുചിത്തവും സന്നമായ്വന്നിതനെകാ
യിരംപട ധന്യമാരായ്വന്നിതപ്സരസ്ത്രീകളും ധന്വിയായുള്ളഭിമന്ന്യുശ
രങ്ങളാൽ മന്യുമുഴുത്തരി മന്നരൊഴിക്കയും ചങ്ങാതിവീഴ്വതുകണ്ടു
തൊഴിക്കയും തങ്ങളിൽതങ്ങളിൽപാരംപഴിക്കയും ബാണംപൊഴിക്ക
യുംകാണക്കഴിക്കയും ചൊരപ്പുഴകൾപലവയൊലിക്കയും വാരിധി
വാരിയുംകൂടച്ചുവക്കയും പൊരിൽനടുക്കമൊടൊടിക്കിഴക്കയും നാരീജ
നമതുകണ്ടുതൊഴിക്കയും നാരദൻകൌതുകംപൂണ്ടുചിരിക്കയും നാരായ
ണനമൊയെന്നുജപിക്കയും നില്ലുനില്ലെന്നുപറഞ്ഞങ്ങടുക്കയും നല്ല
ശൂരന്മാർതിരിഞ്ഞുമരിക്കയും ആകാശമൊക്ക വിമാനംമറെക്കയും ചാ
കാതവർപാഞ്ഞുപൊയങ്ങൊളിക്കയും തമ്മിൽപിരിഞ്ഞുകാണാഞ്ഞു
വിളിക്കയും കൎമ്മപ്പിഴയെന്നുകണ്ണീരൊലിക്കയും ആനകൾകൈകാൽ
പടിഞ്ഞുകിടക്കയും കാണികൾകണ്ടുകണ്ടെറ്റമറെക്കയും കൂളികൾകൂ
ട്ടമിട്ടാൎത്തുകളിക്കയും കാളിരുധിരംകുടിച്ചുപുളെക്കയും ചക്രങ്ങൾകൊ
ണ്ടുകഴുത്തുതെറിക്കയും വിക്രമമുള്ളവർവെട്ടിന്നടുക്കയും വിഖ്യാതരായ
വർനൊക്കിത്തടുക്കയും ഉൾക്കരുത്തുള്ളവരെറ്റംനടിക്കയും ഭീമൻഗ
ദകൊണ്ടുപാരമടിക്കയും ഭീമഗജങ്ങളെയൊക്കത്തകൎക്കയും വാജികളെ
ക്കുലചെയ്തുമുടിക്കയും വാശിപറകയുമാൎത്തുവിളിക്കയും വൻപടക്കൂട്ടത്തി
ലൻപൊടുപുക്കുകൊണ്ടുംപർകൊൻതന്നുടെനന്ദനനന്ദനൻകംപംവ
രുത്തിച്ചമച്ചൊരുനെരത്തു യിംപംകലൎന്നുദുരിയൊധനനൃപൻ ആചാ
ൎയ്യനുമരചന്മാരുമൊന്നിച്ചു കൂശാതെനിന്നുപൊർചെയ്യുന്നനെരത്തു
സൌമിത്രിരാവണിയൊടുചെല്ലുംവണ്ണം സൗഭദ്രനൎത്താങ്ങടുത്താന
തുനെരം കെട്ടുതിരിച്ചിതുവൻപടതൽക്ഷണെ പെട്ടന്നുശല്യാനുജൻ
തിരിഞ്ഞീടിനാൻ വാട്ടമില്ലാതപാൎത്ഥാത്മജനന്തകൻ വീട്ടിലിരിക്ക
നീയെന്നയച്ചീടിനാൻ നിശ്വാസമുൾക്കൊണ്ടതുകണ്ടനെരത്തു ദുശ്ശാ
സനനുംദുരിയൊധനൻതാനുംകൊല്ലുകവൈകാതിവനെയെന്നന്നെ
രം ചൊല്ലിയടുക്കുന്നതുകണ്ടഭിമന്യു നില്ലുനില്ലാകിൽനൃപതികുലാധമ
ശല്യാനുജനുതുണയയച്ചീടുവൻ പാഞ്ചാലിയെസഭയിംകന്നുനീപ
ണ്ടു പൂഞ്ചായൽചുറ്റിയിഴച്ചീലയൊചൊല്ലുകൊല്ലുവാൻഭീമൻപ്രതി [ 298 ] ജ്ഞചെയ്തീടിനാൻ വല്ലായ്മയായ്വരുംനിന്നെഞാൻകൊല്ലുകിൽഎന്നുപ
റഞ്ഞുശരങ്ങൾതൂകുന്നവ ചെന്നുതറച്ചതുകണ്ടുദുശ്ശാസനൻ തന്നുടെ
സാരഥിതെരുമൊടിച്ചുകൊ ണ്ടിന്നല്ലിതിനെന്നുകൊണ്ടുപോയീടിനാ
ൻ അപ്പൊൾതിരിഞ്ഞിതുകൎണ്ണനവനൊടു കെല്പൊടടുത്തുപൊർചെ
യ്താനഭിമന്യുവില്ലുംകുടയുംകൊടിയുംകുതിരയും ചൊല്ലിക്കൊണ്ടെയ്തുമു
റിച്ചാനതുനെരം ഓടിനാൻപെടിയൊടാകുലാൽകൎണ്ണനുംഓടാതെനി
ല്ലനില്ലെന്നഭിമന്യുവുംആലിലപൊലെവിറച്ചരിവാഹിനിചാലത്തി
രിച്ചുനടന്നാനതുനെരം ശംകരൻതന്റെവരപ്രസാദത്തിനാൽശംക
കൂടാതെയടുത്താൻ ജയദ്രഥൻ പണ്ടുവനത്തിങ്കൽനിന്നുപാഞ്ചാലി
യെകൊണ്ടുപോവാൻ തുനിഞ്ഞൊരുജയദ്രഥൻ മണ്ടുന്നനെരത്തുമാരു
തനന്ദനൻമണ്ടിയണഞ്ഞുപിടിച്ചവൻതന്നുടെ കണ്ഠംമുറിപ്പാൻതുട
ങ്ങുന്നനെരത്തു കണ്ടുനിന്നൊരുധൎമ്മാത്മജൻചൊല്ലിനാൻ കൊല്ലാ
തെനാണംകെടുത്തയപ്പാനതി നല്ലൽപൂണ്ടാശുജയദ്രഥൻപാൎവ്വതീ
വല്ലഭൻതന്നെത്തപസ്സുചെയ്തീടിനാൻ നല്ലവരങ്ങൾകൊടുത്താനതുകാ
ലം വില്ലാളിയാംപാൎത്ഥനെന്നിയെമറ്റുള്ളൊ രെല്ലാരയുംജയിക്കായ്വ
രികെന്നുള്ളതള്ളലൊടാൎത്തങ്ങടുത്താൻ ജയദ്രഥൻകള്ളമൊഴിപൊ
രുതാനതുനെരംപെടിച്ചകന്നിതുപാണ്ഡവസൈന്യവും പെടിയൊ
ഴിഞ്ഞുനിന്നാനഭിമന്യുവുംവൻപടകെട്ടുമണ്ടുന്നതൂനെരത്തുവൻപുള്ള
രികൾവളഞ്ഞാരവനെയും വ്യൂഹവുംനന്നായുറച്ചൊരനന്തരമാഹവ
മെത്രയും ഘോരമായ്വന്നിതു ബാ ലനായുള്ള പാൎത്ഥാത്മജൻതന്നെയും
ചാലചുഴന്നുപൊർചെയ്തുതുടങ്ങിനാർ നാനാരഥികളൊടുംപൊരുത
ൎജ്ജുനി താനെയടുത്താനവർകളുംമണ്ടിനാർ മണ്ടുന്നതെന്തിനുനിങ്ങ
ളെല്ലാവരും കണ്ടുനിന്നീടുവിനെന്നുശല്യാത്മജൻ വന്നാനവ
നെപടയൊടുകൂടവെ കൊന്നാൻകുമാരനായുള്ള പാൎത്ഥാത്മജൻ ചെ
ന്നിതു ചാവാനവന്റെപടയല്ലാ മൊന്നാഴിയാതെ കൊന്നാ
നഭിമന്യുവും ധാൎത്തരാഷ്ടൻ ദുരിയൊധനൻതാനടു ത്താൎത്തുപൊ
ർചെയ്തിതു പാൎത്ഥാത്മജൻതാനും കൂൎത്തുമൂൎത്തുള്ളശരങ്ങൾതൂകീടി
നാ നാൎത്തനായൊട്ടകന്നാൻ ദുരിയൊധനൻ മറ്റുള്ളവരൊടുചൊ
ന്നാൻതെരുതെരെ തെറ്റന്നിവനെവധിക്കെന്നു കെൾക്കയാൽഉ
റ്റബന്ധുക്കളാ യുള്ളതെരാളികൾ ചുറ്റും ചുഴന്നുപൊർചെയ്തുതുടങ്ങി
നാർ അറ്റമില്ലാതൊളമുള്ളശസ്ത്രങ്ങളും പറ്റലരൊന്നിച്ചുതൂകുന്നതു
കണ്ടു കൌന്തെയസൂനുസുഭദ്രാത്മജൻതാനും ഗാന്ധൎവ്വമസ്ത്രമയച്ചാ
നതുനെരംതന്മെയ്യിലൊന്നുമെല്ക്കാതെചമഞ്ഞിതു സമ്മാനിച്ചാരതുക
ണ്ടാശുകാണികൾനൊക്കിയനൊക്കിയദിക്കിലെല്ലാടവുംനീക്കമൊഴി [ 299 ] ഞ്ഞഭിമന്യുവിനെക്കണ്ടു വൈരികൾവിസ്മയപ്പെട്ടു വാങ്ങീടിനാർ
വൈരംകലൎന്നുസുഭദ്രാത്മജൻതാനും നന്നായുണങ്ങിവരണ്ടവനങ്ങ
ളിൽചെന്നുടനഗ്നിപിടിപെട്ടതുപൊലെ കൊന്നുകൊന്നൊക്കയൊടു
ക്കുന്നതുകണ്ടു ചെന്നുസുയൊധനപുത്രനാംലക്ഷ്മണൻ ചെന്നാന
തുകണ്ടഭിമന്യുകൊപിച്ചുനന്നായികണ്ടതുനില്ലു നില്ലിന്നിനീ നിന്നു
ടെതാതന്റെമുന്നിലിട്ടാശുഞാൻനിന്നെയമപുരത്തിന്നയച്ചീടുവൻ
എന്നതുകെട്ടുദുരിയൊധനസുത നിന്ദ്രാത്മജസുതൻതന്നെയെയ്തീടി
നാൻചൊന്നവണ്ണംതന്നെധാൎത്തരാഷ്ട്രൻമുമ്പിൽകൊന്നുവീഴ്ത്തീടിനാൻല
ക്ഷ്മണൻതന്നെയും ചത്തുമനസ്സുദുരിയൊധനൻതനിക്കെത്രയുമത്തൽ
പൂണ്ടാനതുകാണ്കയാൽഅൎണ്ണവംപൊലെയലറിയഭിമന്യുതിണ്ണംപൊ
രുതങ്ങടുക്കുന്നതുനെരം കണ്ണിലകപ്പെട്ടവൈരികളെയൊക്കകണ്ണിമെ
ക്കുന്നതിന്മുമ്പെയൊടുക്കിനാൻ കൎണ്ണൻകൃപർകൃതവൎമ്മാബൃഹൽബ
ലൻധന്വിയാംദ്രൊണരുംപുത്രനുമെന്നിവർആറുമഹാരഥന്മാരുമൊ
രുമിച്ചുവീറൊടടുത്തുപൊരുതാരതുനെരം എല്ലാവരൊടുംതടുത്തുപൊർ
ചെയ്തുടൻ വില്ലാളിവീരൻബൃഹൽബലനെകൊന്നാൻ ഐവരുംപി
ന്നെവീഷഷണ്ഡരായാകുലാലയ്യൊശിവശിവയെന്നകന്നീടിനാർപാ
ൎത്ഥതനയനുംഭാസ്കരപുത്രനും പെൎത്തുമടുത്തുപൊർചെയ്താർഭയംകരം
അംപുകൾകൊണ്ടുകൊണ്ടംഗംപിളൎക്കയാൽ ചെംപരിത്തിപൂവുപൊ
ലെശരീരവുംവൻപൊടുചൊരയാൽമൂടീതിരുവരും ഉംപരുംകണ്ടുതെളി
ഞ്ഞിതായൊധനം കൎണ്ണനുടെപടനയകമാരുടൻചെന്നുപൊരുതാ
രറുവരവരെയുംകൊന്നാനതുകണ്ടുടുത്തിതുമാഗധൻ കൊന്നാനവനെ
യുമൎജ്ജുനനന്ദനൻ ഇണ്ടൽ മുഴുത്തതുകണ്ടരിവൎഗ്ഗവും മണ്ടിനാർപെടി
ച്ചൊരുത്തരൊഴിയാതെവഞ്ചതിയുള്ള ശകുനിക്കനുജന്മാ രഞ്ചുപെർതു
ഞ്ചിനാരഞ്ചിയൊടുംവിധൌ കൎണ്ണസുയൊധനദ്രൊണഭൊജാദികൾ
കണ്ണുനിർവാൎത്തുടൻതമ്മിൽനൊകീടിനാർ അപ്പൊളടുത്തഭിമന്യു
തെർവീഥിയിലുൾപ്പുക്കുകൊണ്ടുകൊന്നൊക്കയൊടുക്കിനാൻആചാ
ൎയ്യനംഗെശ്വരനൊടുചൊല്ലിനാ നാശുനീവില്ലുചതച്ചുമുറിക്കെണം
നെരൊടിവനെപൊരുതുജയിപ്പതിന്നാരും കരുത്തായ്ക വില്ലുനീഖണ്ഡി
ക്കിൽഅൎജ്ജുനനന്ദനനെകുലചെയ്വതി നിജ്ജനത്തിന്നുപണിയില്ല
നിൎണ്ണയംദുൎജ്ജനധൎമ്മമിതെന്നുവരുംനമ്മെസജ്ജനംനന്ദിക്കുമില്ലൊ
രുസംശയം സജ്യചാപായുധന്മാർനിജകീൎത്തികൊ ണ്ടൎജ്ജുനവൎണ്ണമാ
ക്കെണംജഗത്രയംദിഗ്ജയംതചെയ്കിലുകാശുമഹാരണെ നിൎജ്ജരലൊ
കംഗമിക്കിലുമാരുമെവൎജ്ജനകാൎയ്യങ്ങൾചെയ്യാതിരിക്കെണംഗൎജ്ജ
നംചെയ്വൊർദുഷിച്ചതുമൂലമായ്കൎണ്ണനുംധൎമ്മമീവണ്ണമൊരൊതരം വ [ 300 ] ൎണ്ണിച്ചുചൊന്നതാകൎണ്യഗുരുവരൻ വൎണ്ണധൎമ്മക്രിയാനിൎണ്ണയംപാ
ൎത്തുകാരുണ്യനിധിമതംകണ്ടുചൊല്ലീടിനാൻ എന്നാലുമിന്നിനിപ്രാ
ണനെക്കാപ്പതിനിന്നിതുചെയ്കെന്നുകെട്ടൊരുകൎണ്ണനുംപിന്നൂടെചെ
ന്നൊളിയമ്പെയ്തുചാപവും ഖണ്ഡിച്ചിതശ്വങ്ങൾകൊന്നിതാചാൎയ്യനും
സൂതനെകൊന്നുകൃപരുമതുനെരം ആദിതെയാധിപ പുത്രതനയനും
വാളുംപരിചയുംകൈക്കൊണ്ടതുനെരം ചീളെന്നുപൊങ്ങിനാനാകാ
ശവീഥിയിൽവെട്ടുകൾകൊണ്ടതുനെരമരികൾക്കു തട്ടുകെട്ടുണ്ടായതുപ
റവാൻപണിമെല്പെട്ടുനൊക്കിനാരെന്തുഗതിയെന്നുപെപ്പെട്ടുനിന്നി
തുകൌരവസൈന്യവുംവാളുംപരിചയുമെയ്തുഖണ്ണിച്ചിതുബാണങ്ങൾ
കൊണ്ടുഗുരുവുമംഗെശനും പാൎത്ഥാത്മജൻപടക്കൂട്ടത്തിലന്നെരമാൎത്ത
ടുത്തീടിനാനായുധംകൂടാതെ ശക്രാത്മജസുതൻവിക്രമംകൈയ്ക്കൊ
ണ്ടുചക്രവുംധ്യാനിച്ചടുക്കുന്നതുനെരം ചക്രായുധൻതന്നുപദെശമാ
യൊരുചക്രംതിരിഞ്ഞെടുക്കുന്നതുംകാണായി വിത്രസ്തരായരിവൎഗ്ഗമക
ന്നപൊതസ്ത്രജ്ഞനായഗുരുവെയ്തുഖണ്ണിച്ചാൻ പിന്നെയൊരുഗദക
യ്ക്കൊണ്ടഭിമന്യുകൊന്നാൻഗജതുരഗാദികൾതമ്മെയുംതച്ചുതകൎത്തുപൊ
ടിച്ചുരഥങ്ങളുമച്യുതൻതന്റെമരുമകനായവൻ ഗാന്ധാരനെതച്ചു
കൊന്നൊടുക്കിടിനാൻ താൻതാൻതനിക്കൊത്തദിക്കിനുമണ്ടിനാർ
ദുശ്ശാസനസുതനായഭരതനും വിശ്വൈകവീരനൊടൈതടുത്തീടിനാ
ൻമാരിനെരായശരങ്ങൾവരുന്നവനെരെഗദകൊണ്ടുതട്ടിതകൎത്തവൻ
പാഞ്ഞടുത്തൊന്നടീച്ചാനവൻതെരുമങ്ങാഞ്ഞുപീടിച്ചു ഗദകൊണ്ടടി
ച്ചുടനൊക്കത്തകൎത്തുപൊടിച്ചാൻഭരതനുമുൾക്കരുത്തൊടുകയ്ക്കൊണ്ടാ
നൊരുഗദാതങ്ങളിൽപിന്നെഗദകൊണ്ടുചെയ്തപൊ രിങ്ങിനെയെ
ന്നുപറവാൻപണിപണിപാരംപരപ്പിൽപറയുന്നതെന്തിനു പൊ
രിൽമരിച്ചാരിരുവർകുമാരരുംഹാഹാശിവശിവയെന്നുമഹാജനം ഹാ
ഹാഹരിഹരിയെന്നുറച്ചീടിനാർ ശൂരനായുള്ളകുമാരനഭിമന്യുപൊരി
ൽമരിച്ചതുകെട്ടുയുധിഷ്ഠിരൻ പാരിൽമരാമരംവീണപൊലെതദാ പാ
രമഴൽപൂണ്ടുമൊഹിച്ചുവീണവൻ പിന്നെയുണൎന്നുവിലാപംതുടങ്ങി
നാനുണ്ണീചതിച്ചൊകുമാരമനൊഹരഎന്നുടെചൊൽകെട്ടുപൊയിമരി
ച്ചൊരുനിന്നെഞാനെന്നിനികാണുന്നുനന്ദനാ അൎജ്ജുനനൊടുംമുകുന്ദ
നൊടുംപുനരിജ്ജനമെന്തുപറയുന്നതീശ്വരാരാജ്യവുംവെണ്ടാമതിമതി
യുദ്ധവുംപൂജ്യനാമീശനെസെവിക്കവെണ്ടതുംഇത്ഥംപറഞ്ഞുകരയുന്ന
ധൎമ്മജൻചിത്തശൊകംകളഞ്ഞീടുവാനായ്ക്കൊണ്ടു സത്യവദീസുത
നായമുനീശ്വരൻസത്യവ്രതനുടെമുൻപിലെഴുനെള്ളി ധൎമ്മജനാചാ
രവുംചെയ്തുനിന്നിതുതന്മനൊദുഃഖംകളവാൻമുനീശ്വരൻ അദ്ധ്യാത്മ [ 301 ] വാക്കുകൾചൊന്നൊരനന്തരം ചിത്തംതെളിവാനിതിഹാസവുംചൊ
ന്നാൻ പണ്ടുമഹീപതിയാകിയസൃഞ്ജയ നുണ്ടായിതുസുതനെത്ര
യുമാദരാൽ നാരദൻതന്റെവരപ്രസാദത്തിനാൽ ചാരുകുമാരനാ
യുള്ളവൻതന്നുടെ മൂത്രപുരീഷങ്ങൾപൊലുംകനകമാ യാസ്ഥാകല
ൎന്നുമരുവുന്നതുകാലം ദുഷ്ടർവധിച്ചാരടവിയിൽനിന്നതി കഷ്ടംമഹീ
പതിക്കുണ്ടായിദുഃഖവും സൃഞ്ജയൻതന്നുടെശൊകംകളെവതി നഞ്ജ
സാനാരദൻതാനുമെഴുനെള്ളികെൾക്കമഹീപതെദുഃഖംകളെകനീചാ
ക്കില്ലയാതവരാരുമില്ലൊൎക്കെടൊ ഭൊഷ്കല്ലധാതാവുനിൎമ്മിച്ചമൃത്യുവി
ൻ പൊക്കലകപ്പെടുമെവരുംനിൎണ്ണയം പണ്ടുപലഗുണമുണ്ടായമന്ന
വ രുണ്ടയിതുപതിനാറുപെരൂഴിയിൽ അന്തകൻതന്നെയുംവെല്ലാമ
വർകളു മന്തരമെന്നിമരിച്ചാരറികനീ മുൻപിൽമരുത്തൻസഹൊ
ത്രനുമംഗനും വൻപനൌശീനരൻരാമൻതിരുവടി നല്ലഭഗീരഥൻ
താനുന്ദിലീപനും മാന്ധാതാവൊടുയയാതിമുചുകുന്ദൻ അംബരീഷ
ൻശശവിന്ദുമഹീപതി അന്തിനാരൻഭരതൻ പൃഥുഭാൎഗ്ഗവൻ അന്ത
മില്ലാതപുകഴുള്ളമന്നവ രെന്തഹൊചെയ്തതെന്നൊൎക്കെടൊസൃഞ്ജയ
നാരദനെവംപറഞ്ഞുമറഞ്ഞപൊ താറിമഹീപതിതന്നുടെദുഃഖവുംനീ
യുംകളെകഴൽധൎമ്മജനിൎമ്മല നീയറിയാതവയില്ലെന്നുനിൎണ്ണയം എ
ന്നരുൾചെയ്തുമറഞ്ഞുമഹാമുനി മന്നനുശൊകവുമൊട്ടുകുറഞ്ഞതാ യ്ദെ
വകിദെവിതിരുമകൻതാനുമാ യ്ദെവരാജാത്മജൻവൈരികളെവെ
ന്നുവെഗെനസായാഹ്നനെരത്തുഴറിനാൻ പൊകെന്നുചൊല്ലിത്തി
രിച്ചാനതുനെരംകണ്ടവർകണ്ടവർമണ്ടുന്നതുകണ്ടും കണ്ടുശകുനപ്പിഴ
കളതുകൊണ്ടും ഇണ്ടലകതാരിലുണ്ടായതുകൊണ്ടുകൊണ്ടൽനെർവൎണ്ണ
നൊടിങ്ങിനെചൊല്ലിനാൻ അങ്ങുവലിയൊരുനാശംപിണഞ്ഞിതു
മംഗല മൂൎത്തെമധുരിപൊമാധവഎല്ലാമറിഞ്ഞിരിക്കുന്നമല്ലാരിയും മെ
ല്ലവെചൊല്ലിനാനല്ലലൊടുംതദാ നാശങ്ങളുണ്ടാംരണത്തിംകലെംകി
ലുംനാശം നൃപനെതുമില്ലെന്നുനിൎണ്ണയം ഇത്ഥമന്യൊന്യം പറഞ്ഞു
വിഷാദിച്ചു സത്വരംകൈനിലപുക്കൊരനന്തരം വൃത്രാരിപുത്രനു
പുത്രന്മരിച്ചൊരു വൃത്താന്തമത്യാകുലത്തൊടുകെട്ടപൊ തുൾത്താരി
ലുണ്ടായദുഃഖംപറവതി നിത്രിലൊകത്തിംകലാൎക്കുമാമല്ലെടൊ മൊ
ഹിച്ചുഭൂമിയിൽവീണുകിരീടിയുംമൊഹൈകനാശനനാകിയകൃഷ്ണനും
സ്നെഹപരവശനായവൻതന്നുടെ ദെഹമെടുത്തുമുറുകത്തഴുകിനാൻ
കെഴുന്നിതുചിലബന്ധുക്കളാകുലാൽ വീഴുന്നിതുചിലരൊടുന്നിതുചി
ലർ തങ്ങളെത്താഡിച്ചുമൊഹിച്ചിതുചില രിങ്ങിനെസൎവരുംകെഴുന്ന
തുനെരം കണ്ണുമിഴിച്ചുതിരുമുഖവുംനൊക്കി വിണ്ണവർകൊന്മകൻകെ [ 302 ] ഴുന്നതുനെരം അയ്യൊമകനെകുമാരാചതിച്ചിതൊ നീയെന്നെയിങ്ങി
നെയാക്കിച്ചമച്ചിതൊ സൂൎയ്യസമാനസുകുമാരസുന്ദര ശൂരസുഭദ്രാ
ത്മജമമനന്ദന ഹാഹാപൊറുക്കുന്നതെങ്ങിനെനിന്നുടെ ദെഹമെൻ
കണ്കൊണ്ടുകാണാതെഞാനിനി ഹാഹാമറപ്പതെന്തെന്തുഞാൻപൈ
തലെ ഹാഹാവൃഥാഫലമായിതെപ്പെരുമെ വെണ്ടീലിനിക്കിനിയുദ്ധ
വുംരാജ്യവും വെണ്ട ലഭൂമിയിൽവാഴ്കയുമിന്നിഞാൻ പ്രാണൻകള
യുന്നതുണ്ടെന്നുഫല്ഗുനൻ വീണുമുറയിടുന്നെരത്തുകൃഷ്ണനും മൂഢരെ
പ്പൊലെചമയുന്നതെന്തുനീ തെടൊലാചാപല മെതുമെമന്നവ യുദ്ധ
ത്തിൽമൻനൊക്കിവെഗാലടുത്തതി ശക്തിയെറീടുന്നശത്രുക്കളെക്കൊ
ന്നു വീൎയ്യപുരുഷനായുള്ളവാതാത്മജൻ വീൎയ്യസ്വൎഗ്ഗംപുക്കാനെന്ന
റിഞ്ഞീടുനീ നിന്നൊടുതന്നെഞാൻചൊന്നൊരുപദെശ മിന്നുജല
രെഖയായ തൊഫല്ഗുന ജാതനായാൽമൃതനാംമൃതനായവൻ ജാത
നാമിങ്ങിനെജന്തുധൎമ്മംപുരാ ജീൎണ്ണവസ്ത്രങ്ങളുപെക്ഷിച്ചുമാനുഷർ
പൂൎണ്ണശൊഭങ്ങളാംവസ്ത്രങ്ങൾകൊള്ളുവൊർ ജീൎണ്ണദെഹംകളഞ്ഞവ്വ
ണ്ണംദെഹികൾ പൂൎണ്ണശൊഭങ്ങളാംദെഹങ്ങളെക്കൊള്ളും രാജധൎമ്മ
ങ്ങൾനിരുപിക്കിലിന്നതി വ്യാജെനപംകജവ്യൂഹത്തിലായൊരുബാ
ലനെയഞ്ചാറുപെർകൂടൊരുമിച്ചു കാലാപുരത്തിന്നയപ്പാനവകാശം
അന്തകവൈരിവരപ്രസാദത്തിനാൽ സിന്ധുപതിയാംനൃപനെല്ലൊ
കാരണം പെണ്ണുങ്ങളെപ്പൊലെദുഃഖിച്ചിരിയാതെതിണ്ണമടുത്തുജയദ്ര
ഥൻതന്നുടെ കണ്ഠംമുറിപ്പതുതക്കതിതിനെന്നു കൊണ്ടൽനെർവൎണ്ണന
രുൾചെയ്തനന്തരം ചാരുനയനങ്ങൾചെങ്ങിമറിഞ്ഞിതു ഘൊരംപുരി
കംഞെരിഞ്ഞുവളഞ്ഞിതു പാരംവിറച്ചുചമഞ്ഞുതിരുവുടൽ ശൂരനായു
ള്ളകരീടികിരീടവും സൂൎയ്യപ്രഭമായെരിഞ്ഞിളകിതുലൊം നിൎജ്ജരനാ
യകനന്ദനനാകിയൊ രൎജ്ജുനൻ തന്നുടെഖെദകൊപങ്ങളാൽ ഉജ്വ
ലിച്ചുള്ളൊരുതെജസ്സുകാണ്കയാൽ സജ്വരന്മാരായ്ചമഞ്ഞിതുലൊകരും
നാനാജനങ്ങളുംകെൾക്കുമാറൎജ്ജുനൻ മാനമൊടെവംപ്രതിജ്ഞചെയ്തീ
ടിനാൻ സത്യമിതെല്ലാവരുംകെൾപ്പിനെംകിലൊ ചിത്തത്തിൽമെവു
ന്നകൃഷ്ണൻതിരുവടി പൊൽത്താരടീയിണയാണപൊളിയല്ല സത്യ
വ്രതനാകുമഗ്രജൻതന്നാണ നിത്യനാംകെശവൻതന്നാണനിൎണ്ണ
യം എത്രയുംശത്രുവായുളളസുയൊധന നത്യന്തമാശ്രയനായജയദ്രഥ
ൻ പുത്രനെക്കൊല്ലുവാൻകാരണമാകയാൽ മിത്രനുദിക്കുന്നതാകി
ലൊനാളെഞാ നസ്തമിക്കുന്നതിൻമുൻപെയവൻതല പത്രികൊ
ണ്ടൈതുമുറിക്കുന്നതുണ്ടതി നെത്തായ്കിലെതുമെസംശയംകൂടാതെ ഗാ
ഢമായുള്ളൊരുവില്ലുമായഗ്നിയിൽ ചാടിമരിക്കുന്നതുണ്ടെന്നുനിൎണ്ണ [ 303 ] യം ഇത്ഥംപ്രതിജ്ഞയുംചെയ്തുപാൎത്ഥൻപിതൃ ദത്തമാംശംഖമെടുത്തുവി
ളിച്ചിതു ചാഞ്ചല്യമില്ലാതദെവകീപുത്രനും പാഞ്ചജന്യത്തെവിളിച്ച
രുളീടിനാൻ ശംഖനാദങ്ങളുംവാദ്യഘൊഷങ്ങളും ശംകവെടിഞ്ഞുള്ള
സിംഹനാദങ്ങളും കെട്ടുകുലുങ്ങിജഗത്ത്രയമന്നെരം വാട്ടംകളഞ്ഞിതു
പാണ്ഡവസെനയും പാൎത്ഥിവരാൎത്തതുംവാദ്യഘൊഷങ്ങളും പാൎത്ഥൻ
പ്രതിജ്ഞചെയ്താനെന്നവാൎത്തയും ആൎത്തിവരുമാറുകെട്ടുജയദ്രഥൻൻചീ
ൎത്തവിഷാദമൊടെപറഞ്ഞീടിനാൻ മന്നവർമന്നവനായസുയൊധ
ന കൎണ്ണകനിവെറുമാചാൎയ്യനിങ്ങളും പാണ്ഡവകൈനിലതന്നിലെ
ഘൊഷങ്ങൾ താണ്ഡവംപൊലെശിവശിവകെട്ടീലെ ഉഗ്രനാംപാ
ൎത്ഥൻ പ്രതിജ്ഞചെയ്തീടിനാൻ നിഗ്രഹിച്ചീടുമവനെന്നെനിൎണ്ണയം
രക്ഷിപ്പതിന്നുബലമില്ലനിങ്ങൾക്കു ശക്രാത്മജനൊടുനിനില്ക്കരുതാൎക്കു
മെ വെഗെനദൂരത്തുപൊയൊളിച്ചാകിലും ചാകാതെകാത്തുകൊണ്ടിടു
വനെന്നെഞാൻ എന്നതുകെട്ടുസുയൊധനൻചൊല്ലിനാൻഇന്നുമൊ
രുത്തർകെൾക്കപ്പറഞ്ഞീടൊലാ കാനനംപൂകെന്നകാരിയമിന്നഭി മാ
നമില്ലാതൊരുദുൎബ്ബലന്മാരുടെ പക്ഷമിതെൻ ചെവികെൾക്കനീചൊ
ല്ലുകി ലൊക്കക്കഴിഞ്ഞിതുമെലിലെയുദ്ധവും വിശ്വൈകവീരനായ്മെ
വുമാചാൎയ്യനു മശ്വത്ഥാമാവുംവൃഷസെനനുംഞാനും കൎണ്ണനുംമറ്റുമ
ഹാരഥന്മാരുമായ്നിന്നെരക്ഷിക്കുന്നതുണ്ടെന്നുനിൎണ്ണയം നാളെടമെ
തുചെയ്തുംകഴിച്ചീടുവാനാളുഞാനെന്നറിഞ്ഞീടുകെന്നാനവൻ മറ്റുള്ള
വർകളുമങ്ങിനെചൊല്ലിനാർതെറ്റന്നുകൌരവസെനയുമാൎത്തിതു ബ
ദ്ധവൈരത്തൊടുരണ്ടുപരിഷയും യുദ്ധത്തിനാശുസന്നദ്ധരായീടിനാർ
കൌരവന്മാരുടെകൈനിലതന്നിലെ ഭൈരവനാദവുംവാൎത്തയുംകെട്ട
ഥ ശൌരിമുരാരിനകാരികംസാരി ഗൌരവഭാവമൊടെവമരുൾ
ചെയ്തുവീരാവിശെഷങ്ങൾകെട്ടുതില്ലെസഖെ വീരവാദംപറഞ്ഞീടി
നാർകൌരവർനാനാമഹാരഥന്മാരുമായൊന്നിച്ചു നനാപ്രകാരവും
നാളെയുദ്ധത്തിങ്കൽകൗന്തെയനാകിയപാൎത്ഥനുകൊല്ലുവാൻ സൈ
ന്ധവൻതന്നെയയക്കുന്നതില്ലെന്നും ഇത്ഥംപ്രതിജ്ഞചെയ്താരവർനി
ന്നുടെസത്യവുംപാരംകടുതെടൊഫല്ഗുന സാധിച്ചുകൊൾവാൻപെ
രികപണിയുണ്ടുബാധിച്ചുകൂടുമൊവൻപുള്ളരികളെ മല്ലാരിമെല്ലവെ
ചൊല്ലിയവാക്കുകെട്ടല്ലലൊടുംതദാചൊല്ലിനാനൎജ്ജുനൻ അൻപരി
ലൻപനെവൻപരിൽമുൻപനെ ഉംപർകൊനെമമതമ്പുരാനെഹരെ
നിന്തിരുവുള്ളമൊ രന്തരമെന്നിയെ സന്തതമന്ധനാമെന്നിലുണ്ടാ
കയാൽ അന്തകവൈരിപുരാന്തകൻതാൻ പരിപന്ഥിയെന്നാ
കിലുംഞാൻജയിച്ചീടുവൻ വ്യാകുലമില്ലതുനിൽക്ക വിരവിനൊ [ 304 ] ടാകുലമാരായ്മുറയിട്ടലച്ചീടും നാരീജനങ്ങൾതൻദുഃഖമകറ്റുകനാ
രായണതവവാക്യാമൃതത്തിനാൽ എന്നതുകെട്ടമുകുന്ദൻതിരുവടിചെ
ന്നുനാരീജനത്തൊടരുളിച്ചെയ്തു ഭദ്രെസുഭദ്രെഭഗിനികരയരുതുത്തമ
മാർകുലൊത്തംസമാമുത്തരെ ബാലെസുശീലെവിമലെമനൊഹരെ
മാലെറിമാഴ്കായ്കപാഞ്ചാനന്ദനെ വീരമാതാക്കൾധൎമ്മങ്ങളൊൎത്തീ
ടുവിൻദൂരവെനീക്കുവിൻചാപല്യമൊക്കവെ വീൎയ്യവാൻമാരാംരി
പുക്കളെയുംവെന്നുവീൎയ്യസ്വൎഗ്ഗംപുക്കിരിക്കുംപുരുഷനെ ചിന്തിച്ചുനി
ങ്ങൾകരഞ്ഞാലവനതിനന്തരംവന്നുപൊമെത്രപുനരിനിസന്താപ
മൊട്ടുകുറച്ചീടുവിൻനിങ്ങ ളെന്തറിയാതവരെപൊലെകെഴുവാൻ ഇ
ത്ഥമരുൾചെയ്തടക്കിവിലാപവും മുഗ്ദ്ധവിലൊചനനാകിയമാധവൻ
വൃത്രാരിപുത്രനുശൊകമകറ്റുവാൻ പുത്രനെക്കണ്ടെമതിയാവി തെ
ന്നിട്ടുവൃത്രാരിലൊകത്തവനുമായ്ചെന്നുടൻപുത്രനെക്കാട്ടിവിഷാദവും
തീൎത്തിതുചിത്രമിതൊൎക്കിലരനിമിഷംകൊണ്ടു ചിത്രമൊയൊഗെശ
നല്ലൊജഗല്പതി ഉള്ളിൽപ്രപഞ്ചമെല്ലാമടക്കുംപുമാൻ പള്ളിക്കുറുപ്പു
കൊണ്ടീടിനാനിങ്ങനെ പ്രാണസമൻമമപാൎത്ഥനുടെസത്യ മൂനം
വരാതെകഴിപ്പാൻപണിതുലൊംദ്രൊണാദികളഭയംകൊടുത്താരവനെ
ണാംകചൂഡപ്രസാദവുമുണ്ടെല്ലൊ ഇത്ഥംനിനച്ചുനിനച്ചുകിടക്കയാ
ലൎദ്ധരാത്രിക്കുണൎന്നീടിനാൻമാധവൻ ദാരുകൻതന്നെവിളിച്ചരുൾ
ചെയ്തിതുപൊരതിഘൊരമാംനാളെയറികനീ ഞാൻതന്നെസൈ
ന്ധവൻതന്നെകുലചെയ്തുംകൌന്തെയസത്യത്തെരക്ഷിക്കയുംവെണംബാ
ന്ധവമെന്നുള്ളതങ്ങിനെയുള്ളതെന്നാന്തരമായെഴുമാത്മധനഞ്ജയൻ
പൊന്മയമായഗരുഡധ്വജമുള്ള നമ്മുടെതെരുമൊരുമിച്ചരികവെ
നിൎമ്മലമായെഴുമായുധജാലവും ചെമ്മെപിരിയാതെവെണ്ടിവരുമെ
ല്ലൊഎന്നുടെസെവകന്മാരെയുപെക്ഷിക്ക എന്നുള്ളതൊന്നുകൊണ്ടും
വരാനിൎണ്ണയംഇത്തരംദാരുകനൊടരുളിച്ചെയ്തു നിദ്രയുമൊട്ടുകുറഞ്ഞുഭ
ഗവാനുംതാനതിഭാരമായ്ചെയ്തൊരുസത്യവും മാനമെറീടുന്നവൈരി
കൾവീൎയ്യവുംതാനെനിരൂപിച്ചുഖെദിച്ചുഫല്ഗുനൻ മാനസംമാഴ്കിത
ളൎന്നുറങ്ങുംവിധൌ വിഷ്ണുഭഗവാൻവിരിഞ്ചാദിവന്ദിതൻ വൃഷ്ണിക
ലൊത്ഭവൻവിശ്വംഭരാവരൻ കൃഷ്ണൻതിരുവടിതന്നെയുറക്കത്തി ലു
ഷ്ണനിശ്വാസശമനംവരുംവണ്ണം ഉഷ്ണെതരാംശുകുലൊത്ഭവനാകിയ
ജിഷ്ണുവുംകണ്ടിതുസംകടംതീരുവാൻശത്രുക്കളെജ്ജയിച്ചീടുവാനാശു
നാം മൃത്യുഞ്ജയനായരുദ്രനെവന്ദിപ്പാൻ പൊകെന്നുനാരായണൻ
നരൻതന്നൊടുവെഗെനകയ്യുംപിടിച്ചരുളിച്ചെയ്തുനാനാനഗനഗര
ഗ്രാമദെശങ്ങൾകാനനൗഘംനദീജാലവുംപിന്നിട്ടുകെലാസമാകി [ 305 ] യശൈലൊപരിചെന്നുനീലകണ്ഠൻകഴൽകൂപ്പിസ്തുതിചെയ്തു പൎവ്വ
തമന്ദിരപാൎവ്വതീവല്ലഭദൎവ്വീകരപരഭൂഷണഭൂഷിത സൎവ്വജ്ഞസൎവ്വലൊ
കെശസൎവ്വാത്മകശൎവ്വശംഭൊമഹാദെവദെവെശ്വര ഗംഗാധരാഹര
ചന്ദ്രക്കലാധരതും ഗാജടാഭരകാരുണ്യവാരിധെഭസ്മവിലെപനഭൎഗ്ഗഭ
യാപഹവിസ്മയാനന്ദനൃത്തപ്രിയത്ര്യംബക ശംകരസ്ഥാണൊഗിരി
ശപുരഹരചെംകനൽതൂകുന്നഫാലാവിലൊചന മുണ്ഡമാലാധരദ
ണ്ഡധരാന്തകഖന്ധപരശൊപശുപതെധൂൎജ്ജടെ ശൂലപരശുമുഖാ
യുധഭീഷണനാലുവെദപ്പൊരുളാകുന്നനാഥനെ അസ്ഥികൾമുത്തുക
ൾനല്ലതളിരുകൾ ഉത്തമമായുള്ളപുഷ്പങ്ങൾമുണ്ഡങ്ങൾ ഇത്തരംകൊ
ണ്ടുള്ളമാല്യവിരാജിതമൃത്യുഞ്ജയജയഭീമജയജയമാരമദൎഹരകാളകൂടഹ
രകാരണപൂരുഷവാരണഭഞ്ജന ചാരണസെവിതസാരസാക്ഷിപ്രി
യപാഹിനമൊനമൊപാഹിനമൊനമഃ ദെഹിവരംപരമാനന്ദശാ
ശ്വത ഭൂതിപ്രിയനമൊ ഭൂതിപ്രദനമൊ ഭൂതെശതെനമൊ ഭൂതൎത്ത്രെ
നമൊഭൂതഭൎത്ത്രെനമൊ ഭൂതഹൎത്ത്രെനമഃ ശാന്തായഘൊരായദാന്തായ
ശൂരായകാന്തായഭൎഗ്ഗായരുദ്രായശൎവ്വായ ദക്ഷാന്തകായതെരക്ഷാകരാ
യതെനിത്യംനമൊനമൊനിത്യംനമൊനമഃ ഭക്തിപൂണ്ടിത്ഥംവണ
ങ്ങിസ്തുതിച്ചൊരുപത്മാക്ഷഫല്ഗുനന്മാരൊടുശംകരൻഭക്തപ്രിയൻപ
രമെശ്വരനീശ്വരൻഭദ്രപ്രദൻപരമാനന്ദമുൾക്കൊണ്ടു മന്ദസ്മിതംചെ
യ്തൊരിക്കലെപുൽകീട്ടുചന്ദ്രക്കലാധരനെവമരുൾചെയ്തു അൎദ്ധരാത്രി
ക്കുതെന്താഗമിച്ചിടുവാനത്തലുണ്ടായതെന്തെന്നുചൊല്ലീടുവിൻമുഗ്ദ്ധ
വിലൊചനൻമൂലപ്രകൃതിക്കു വിത്തായകൃഷ്ണനുമപ്പൊളരുൾചെയ്തു
അഞ്ചാറുസെനാപതികളൊരുമിച്ചു വഞ്ചിച്ചഭിമന്യുവായകുമാരനെ
കൊന്നാരതിന്നുരിപുക്കളെയൊക്കവെകൊന്നൊടുക്കീടുവാൻ തക്കൊ
രുദിവ്യാസ്ത്രമൊന്നരുളീടെണമെന്നുണ്ടുപാൎത്ഥനും വന്നിതുമിപ്പൊളതി
നുജഗല്പതെക്ലെശമതുചൊല്ലിയുള്ളിലുണ്ടാകകെണ്ട കെശവഫല്ഗുനന്മാ
രെപുരൈവഞാൻപാശുപതാസ്ത്രംകൊടുത്തെൻവിജയനുനാശമരി
കൾക്കതിനാലെവന്നുപൊം പൊയാലുമെന്നഭയംകൊടുത്തീടിനാൻ
മായാപതിയായമാരാരിശംകരൻചെംപൊൽത്തളിരിണകുംപിട്ടനെര
ത്തുജംഭാരിനന്ദനൻകണ്ടാനൊരത്ഭുതംതാൻതലനാളതിഭക്തിപൂണ്ടെ
ത്രയുംശാന്തധായ്ത്തന്റെനിയമവിധിയിങ്കൽ വിഷ്ണുപദത്തിങ്കലൎച്ചി
ച്ചപുഷ്പങ്ങൾവിസ്മയത്തൊടുകണ്ടുശിവന്മൌലിയീൽവിഷ്ണുവെന്നും
ശിവനെന്നും ഭുവനത്തിൽ വിജ്ഞാനികൾപറയുന്നതൊരജ്ഞാനം ക
ണ്ടവരൊക്കവെരണ്ടെന്നുചൊല്ലുവൊർകണ്ടവരല്ലവരാരുമെനിൎണ
യം ഇത്ഥംനിരൂപിച്ചുറച്ചുകിരീടിയു മധ്വൈതമാകിയധാമത്തെവന്ദി [ 306 ] ച്ചു കൃഷ്ണനുംതാനുമായിങ്ങു പൊന്നീടിനാൻജിഷ്ണുവുമപ്പൊളുണൎന്നു
പൊയീബലാൽ സ്വപ്നത്തിലിങ്ങിനെകണ്ടിട്ടുഫല്ഗുനൻ കല്പിച്ചി
തുജയമുണ്ടായ്വരുമെന്നും കാരണനാകിയനാരായണൻപരൻ പാ
രമായെന്നുടെശംഖനാദംകെട്ടാൽ പാരാതെതെരുനീകൊണ്ടുവരികെന്നു
ദാരുകനൊടരുൾചെയ്തുഭഗവാനും ബ്രാഹ്മെമുഹൂൎത്തെമുകുന്ദൻതിരുവ
ടി സാമ്യമില്ലാതജഗല്പതിമാധവൻ നിത്യൻനിരാമയൻനീതിമാനീ
ശ്വരൻ നിത്യകൎമ്മങ്ങളുംചെയ്തുഷെക്കും വിധൌ ഭക്തനാംധൎമ്മജൻ
വാഴുന്നമന്ദിരെ സത്വരംചിത്തമൊദാലെഴുനെള്ളിനാൻ മംഗലഗീ
തസ്തുതികളുംവാദ്യവും ശംഖനിനാദവുംവൻപടനാദവും ദാനങ്ങൾ
വാങ്ങിവാങ്ങിക്ഷമാ ദെവക ളാ നന്ദദാനവുമാശീൎവ്വചനവും കെട്ടു
കെട്ടങ്ങടുത്തീടിനനെരത്തു വാട്ടംവരാതൊരുഭക്തിയുംമൊദവുംകൈ
ക്കൊണ്ടുസല്ക്കരിച്ചീടിനാൻധൎമ്മജൻ പുഷ്കരനെത്രനുംപ്രീതിപൂണ്ടീ
ടിനാൻ വാസുദേവൻജഗന്മംഗലൻകെശവൻ വാസവിതന്നെ
ത്തഴുകിയരുൾചെയ്തു ഖെദിക്കവെണ്ടജയംവരുംനിൎണ്ണയം സാധി
ക്കുമെന്നറിനിന്നുടെസത്യവും അംബുജലൊചനതുംബുരുവന്ദിതകം
ബുധരാമൃതസ്യന്ദന നന്ദമെ അംബികാവല്ലഭസെവിതശാശ്വതബിം
ബഫാലാധരചന്ദ്രബിംബാനന കൃഷ്ണദയാനിധെവൃഷ്ണികുലാധിപ
വിഷ്ണൊമുരാരമധുസൂദനഹരെ രാമരമാവരശ്യാമാഭിരാമമാ രാകാര
സന്മധുരൂപായതെനമഃ നിൻകൃപയുണ്ടെംകിലെന്തൊരുസംകടം പം
കജലൊചനകെട്ടരുൾകെംകിൽനീ നിദ്രയിൽഞാൻനിൻതിരുവടിത
ന്നൊടും രുദ്രനെക്കണ്ടുവരംവരിച്ചീടിനെൻ ത്വല്പദാബ്ജാൎച്ചിതപുഷ്പ
ങ്ങളൊക്കയും തല്പദാംഭൊജംനമസ്കരിക്കുംവിധൌ ശംഭുതന്മൌലി
യിൽകണ്ടുതെളിഞ്ഞുഞാൻ കിംപരംവിസ്മയംതമ്പുരാനെഹരെസ്വപ്ന
പ്രകാരവുമിത്ഥംപറഞ്ഞുടൻ ചില്പുഷംകലുറപ്പിച്ചുമാനസം അൎജ്ജു
നൻനിൽക്കുന്നനെരത്തുധൎമ്മജൻപിച്ചയല്ലെതുമിതെന്നരുളിചെയ്താ
ൻ അച്യുതനുംപുനരന്തകവൈരിയുംനിശ്ചയംചിന്തിക്കിലൊന്നെന്നറി
കനീ വൈകരുതെതുമുദിച്ചിതുഭാസ്കരൻ വൈരികൾവന്നൊരുമിച്ചാ
രറികനീ ഇന്നുചെറുതുകലഹമുണ്ടായ്വരും നിൎണ്ണയമിത്രനാളപ്പൊ
ലെയല്ലെടൊ പിന്നെയുംചൊന്നാൻ ധനഞ്ജയൻനിൽക്കുന്ന മന്ന
വന്മാരൊടുമഗ്രജന്മാരൊടും ഉഗ്രനായുള്ളഗുരുവീരസത്യമു ണ്ടഗ്രജ
നാംമമധൎമ്മതനയനെ യുദ്ധത്തിലെത്തിപ്പിടിച്ചുകെട്ടീടുവാൻ ചിത്ത
ത്തിലുണ്ടിനിക്കെന്നൊരുസംകടം അഗ്നിക്കുബന്ധുവാംവായുതൻ
പുത്രനു മഗ്നിയിലുത്ഭവിച്ചൊരുപാഞ്ചാലനും സാത്യകിയുംമഹാവീ
രരാംമറ്റുള്ള ധാത്രീപതികളുമൊക്കയൊരുമിച്ചു കൈനിലചുറ്റുമെ [ 307 ] ൻജ്യെഷ്ഠനെക്കാത്തുകൊ ണ്ടൈകമത്യത്തൊടുനില്പിനെല്ലാവരും മറ്റും
മുകുന്ദൻ തുണയുള്ളഞാനെന്യെമറ്റാരുമിന്നുകരുതായ്കപൊരിനാ യ്കൊ
റ്റവനായനൃപനെരക്ഷിക്കെണ മുറ്റവരായവരിന്നെക്കുസൎവ്വരും
തെറിനാരങ്ങിനെയാമെന്നതെവരും തെരെറിനാർനരനാരായണ
ന്മാരും ദെവാസുരൊരഗസിദ്ധവിദ്യാധര ഗന്ധൎവ്വകിന്നരകിംപുരു
ഷാദിയും യക്ഷരക്ഷൊഗണചാരണഗുഹ്യക പ്രെതഭൂതാദിയുമപ്സ
രസ്ത്രീകളും അംബരമാൎഗ്ഗെവിമാനങ്ങളെറിനാർ തുംബുരുനാരദന്മാ
രുമുഴറിനാർ ഭെരീപടഹശംഖാദികൾനാദവും വീരന്മാരായവർസിം
ഹനാദങ്ങളുംതെരുരുൾനാദംചെറുഞാണൊലികളും വാരണന്മാരുടെഗ
ൎജ്ജിതനാദവും ചാരുതുരംഗാളിഹെഷാരവങ്ങളും നാരദവീണാമനൊ
ഹരനാദവും ഒക്കവെപൊങ്ങിമുഴങ്ങിച്ചമെകയാൽ ദിഗ്ഗജങ്ങൾക്കു
ചെവിയുമടച്ചിതു കല്പാന്തകാലത്തുസപ്തസമുദ്രങ്ങ ളുൾഭ്രാന്തികൈ
ക്കൊണ്ടലറുന്നതുപൊലെ ഘൊരഘൊരമിരുഭാഗവുംവൻപട വാ
രിധിപൊലെപരന്നുചമഞ്ഞുതെ സൂചിസരസിജവ്യൂഹംചമച്ചുകൊ
ണ്ടാചാൎയ്യനായഭരദ്വാജനന്ദനൻ നിൎത്തിനാൻ ദക്ഷിണഭാഗത്തുവ
ൻപട ചിത്രമായൊരുശകടാഹ്വയവ്യൂഹം ഇത്ഥമുറപ്പിച്ചുവാമഭാ
ഗെതഥാ ചിത്തമുറപ്പിച്ചുരണ്ടുകൂട്ടത്തിനും മദ്ധ്യെമഹാരഥംതന്നിലാ
ചാൎയ്യനും ക്രുദ്ധനായ്വില്ലുംധരിച്ചുനിന്നീടിനാൻ യുദ്ധനിലമായൊ
രാകാശമൊക്കയും ഹസ്ത്യശ്വപത്തിമയങ്ങളാംമെഘങ്ങൾ ഒത്തുപര
ന്നതുനെരത്തുധൂളിയാൽ മിത്രബിംബംമറഞ്ഞീടുംദശാന്തരെ ദിക്കുക
ളൊക്കവെഞെട്ടുമാറങ്ങിനെ വെട്ടുമിടികൾപൊലെപടഹങ്ങളുംസ
ന്നദ്ധരായുള്ളവീരർകൈവാളായ മിന്നൽപ്പിണരുകൾമിന്നുന്നനെ
രത്തു കണ്ണുകൾതങ്ങളെ ചിമ്മുന്നിതുചിലർ ചാപങ്ങളായ്മികുമിന്ദ്രചാ
പങ്ങളും ബാണങ്ങളായുള്ളധാരാവരിഷവും ചൊരയായുള്ളൊരുവാ
രിപ്രവാഹവും പൈതുപൈതൊക്കനിറഞ്ഞുനദികളാ യൊരൊവ
ഴിയെയൊലിക്കുന്നനെരത്തു വക്ത്രങ്ങളാകിയപത്മങ്ങളുള്ളതിൽകെ
ശങ്ങളായുള്ളശൈവല്യപൂരവും ഹസ്തപാദങ്ങളായുള്ളമത്സ്യങ്ങളു മ
സ്ഥികളായുള്ള പാഷാണജാലവും സത്യമായുള്ളൊരുശംഖമുക്താദിയും
മദ്ധ്യെയൊഴുകുന്നചൊരപ്പുഴകണ്ടു ചിത്രം വിചിത്രംവിചിത്രമെന്നു
ജനം ദുശ്ശാസനനെയ്തതിർത്താനവനെയും വിശ്വൈകവീരൻവി
ജയൻജയിച്ചിതു ശസ്ത്രങ്ങൾകൊണ്ടഭിവാദ്യവുംചെയ്തുതന്നുൾത്താ
പമെല്ലാമറിയിച്ചനെരത്തു തൊറ്റപൊലെയൊഴിച്ചാൻ ഗുരുവീര
നും മാറ്റലൊടെതിർത്താൻകുരുവീരനും കൊന്നുകൊന്നൊക്കയൊടു
ക്കുന്നതുകണ്ടു പിന്നെയും ദ്രൊണരടുത്താനതുനെരം ഒട്ടുയുദ്ധംചെയ്തു [ 308 ] പിന്നെയുംപൊയിതു മുട്ടിച്ചെതിർത്തിതുഹാൎദ്ദിക്യനന്നെരംഎയ്തുതലയു
മറുത്താൻധനഞ്ജയൻ എയ്തുശരങ്ങൾവരുണാത്മജനപ്പൊൾ ച്ശത്ര
ദ്ധ്വജാശ്വങ്ങളെല്ലാമതുനെരം വൃത്രാരിപുത്രൻകളത്തൊരനന്തരംതെ
റ്റന്നൊരുഗദകക്കൊണ്ടടുത്തവ നെറ്റിനാൻകൃഷ്ണനെയപ്പൊൾവി
ജയനും കണ്ഠവുംകയ്യുമൊരംപാൽമുറിച്ചതു കണ്ടെതിർത്തീടിനാൻ
കാംബൊജനന്നെരം അന്തകൻവീടുപുക്കാൻപൊരുതെറ്റവു മന്തി
കെനിന്നപടയൊടുകൂടവെ പിന്നശ്രുതായുരാഖ്യൻനൃപനെറ്റിതു
കൊന്നാനരനിമിഷംകൊണ്ടവനെയും അപ്പൊളവൻതന്നനുജനും
കൊപിച്ചു മുല്പുക്കെതിർത്തതുകണ്ടാശുപാൎത്ഥനുംതൽബലൌഘത്തൊ
ടുകൂടവെകൊപിച്ചു കെൽപ്പൊടുബാണങ്ങളെയ്തുകൊന്നീടിനാൻ എ
ന്നെഎന്നെക്കുലചെയ്യുന്നതൎജ്ജുന നെന്നരിവീരരൊഴിച്ചുതുടങ്ങിനാർ
ധാൎത്തരാഷ്ട്രൻപെരികാൎത്തനായ്ദ്രൊണരെ കാൽതളിരൻപൊടുവന്ദി
ച്ചുചൊല്ലിനാൻ കാത്തുജയദ്രഥൻതന്നയുമെന്നെയും പാൎത്ഥഭയംതീ
ൎത്തുരക്ഷിക്കവെണമെ ശത്രുകളെക്കൊന്നുരാജ്യംതരുവതിന്നുൾത്താ
രിലിപ്പൊൾമടിക്കരുതെതുമെ ദ്രൊണർകവചംജപിച്ചുകൊടുത്തിതു
മാനിയായുള്ള സുയൊധനനന്നെരംഖാണ്ഡവംപുക്കൊരുപാവകനെ
പ്പൊലെ പാണ്ഡവസെനദഹിപ്പിച്ചിതാചാൎയ്യൻ ഗാണ്ഡീവധന്വാ
വുപൊയിതൊരുവഴി വെണ്ടുംജയദ്രഥനെക്കണ്ടുകൊള്ളുവാൻ അ
ന്നെരമെങ്ങുനിന്നെന്നറിഞ്ഞീലപൊ ന്നുന്നതനായദൃഷ്ടദ്യുമ്നനുംവ
ന്നാൻ ദ്വന്ദയുദ്ധത്തിൽമരിച്ചാർപലനൃപ രാന്ദൊളിതമായിതന്നെ
രമാഹവം സൊമകപാഞ്ചാലഭൂപതിവീരന്മാർ കാർമുകിൽപെമഴതൂ
കുന്നതുപൊലെ ബാണംപൊഴിഞ്ഞങ്ങടുക്കുന്നതുനെരം ദ്രൊണരുടെ
പടകെട്ടുപാഞ്ഞുതുലൊം വൻപനായീടുംദ്രുപദനുംചാപികൾ മുൻപ
നാമാചാൎയ്യനുംപൊരുതൊരുപൊരുംപരുംകണ്ടുതെളിഞ്ഞുപുകഴ്ത്തിനാർ
തുംബുരുനാരദന്മാരുംപുകഴ്ത്തിനാർ വാളുമായെറ്റമടുത്തിതുപാഞ്ചാല
ൻ ബാണങ്ങൾമെയ്യിൽനിറച്ചിതാചാൎയ്യനും കൊല്ലുന്നതുണ്ടെന്നുറ
ച്ചുഗുരുവരൻ വില്ലുംകുഴിയെക്കുലച്ചുവലിച്ചുടൻ നില്ലുനില്ലെന്നണ
ഞ്ഞീടുന്നനെരത്തു മല്ലാരിതൻപ്രിയനാകിയശൈനെയൻകിഞ്ചന
ചഞ്ചലമെന്നിയെചൊല്ലിയാലഞ്ചിയൊടുന്നവരല്ലെന്നറിഞ്ഞാലുംഅത്ര
വൈദഗ്ദ്ധ്യമുണ്ടെംകിലൊനമ്മിലു മിത്തിരിനെരംപൊരുതെമതിയാവു
കെല്പൊടിവണ്ണംപറഞ്ഞാശുസാത്യകിമുൽപ്പുക്കെതിൎത്തതുകണ്ടുഗുരുവര
ൻ അസ്ത്രങ്ങൾശസ്ത്രങ്ങൾനാരാചപങ്ക്തികൾഅൎദ്ധചന്ദ്രാകാരമായുള്ള
ബാണങ്ങൾ ഇത്തരംകൊരിച്ചൊരിഞ്ഞുതുടങ്ങിനാനത്തരംതന്നെയുയു
ധാനനുമെയ്താൻ മുഗ്ദ്ധവിലൊചനഭൃത്യപ്രവരനും ക്ഷത്രാകുലാനുകശി [ 309 ] ഷ്യപ്രവരനുംബദ്ധവൈരത്തൊടടുത്തുമിന്നിങ്ങിനെ യുദ്ധംഭയംകര
മായ്ചെയ്തനെരത്തുശുദ്ധനഖണ്ഡൻജഗൽപരിപൂൎണ്ണനാം ദുഗ്ദ്ധാംബ
രാശിതിരുമകൾവല്ലഭൻആശുജയദ്രഥനെകുലചെയ്വതിന്നാശുഗവെ
ഗമിയന്നതെരൊടിച്ചാൻശക്തികൾവജ്രങ്ങൾചക്രങ്ങൾശൂലങ്ങൾ
ശസ്ത്രങ്ങളസ്ത്രങ്ങളുംഗദാജാലവും ഉഗ്രങ്ങളായമുസലങ്ങളെന്നിവനി
ഗ്രഹിക്കെണമിവനെയെന്നൊന്നിച്ചുശക്രനുനെരായവിക്രമമുള്ളവ
ൻ ശക്രാത്മജനുനെർതൂകിത്തുടങ്ങിനാൻ ഖണ്ഡിച്ചുഖണ്ടിച്ചതൊക്ക
ക്കഴിച്ചൊരാഖണ്ഡലനന്ദനൻചെല്ലുന്നനെരത്തു വിന്ദനുമൂക്കുള്ളനുവി
ന്ദനുംകൂടിമന്ദെതരമടുത്തെയ്താനതുനെരം ഇന്ദ്രാത്മജൻകുലചെയ്താന
വരെയുമിന്ദിരാവല്ലഭനൊടഥചൊല്ലിനാൻ പൈദാഹമുണ്ടുകുതിരകൾ
ക്കെറ്റവുംകൈതവമില്ലാതകാരുണ്യവാരിധെ കൈകാൽതളൎന്നുനട
ക്കുന്നതല്ലെതുംവൈകാൎയ്യമുണ്ടതുകൊണ്ടുരണത്തിനുംതണ്ണീർകൊടുത്തു
തളൎച്ചകെടുക്കിലെസന്നാഹമൊടുപൊർചെയ്തുകൂടുഹരെ എന്നുപറഞ്ഞു
ശരൌഘംപ്രയൊഗിച്ചുനന്നായ്ക്കുഴിച്ചുപാനീയമുണ്ടാക്കിനാൻ എ
ന്നതുകണ്ടുമുകുന്ദൻതിരുവടി പന്നഗശായിപരൻപുരുഷൻ താനും
അശ്വങ്ങളെത്തെളിയിച്ചുതെർപൂട്ടിനാൻ വിശ്വംഭരൻനിജഭക്ത
ജനപ്രിയൻപാരിൽനിന്നീടുംധനഞ്ജയനക്കണ്ടും തെരിലെകാകി
യാംസാരഥിയെകണ്ടും പാരമടുത്തുമഹാരഥന്മാരെല്ലാം പൊരിനുപാ
ൎക്കരുതിപ്പൊളറിയെണംഛിദ്രമിദമിതിഛിദ്രമിദമിതി വിദ്രുതംതൂകിനാ
രായുധപങ്ക്തികൾപൌരവയാദവന്മാരെവധിക്കെന്നു കൌരവവീ
രരുമൊത്തുതൂകീടിനാർ നാഗദ്ധ്വജനുംപൊരുതിതുപാരമായ്വെഗമൊ
ടെറ്റമെതിൎത്തിതുപാൎത്ഥനും നാഗാരിയെകണ്ട നാഗങ്ങളെപൊലെ
നാഗദ്ധ്വജാദികൾനാല്പാടുമൊടിനാർ ചെന്നുജയദ്രഥൻനില്ക്കുന്നദി
ക്കതിലൊന്നൊഴിയാതെയുറച്ചിതുകൌരവർ പാരമടുത്തമഹാരഥന്മാ
രൊടുവെഗമൊടെറ്റമടുത്തിതുപാൎത്ഥനും കൊലാഹലമായ്ചമഞ്ഞുകല
ഹവുംതൊലാതവണ്ണംപൊരുതാരരികളും പാരമുയൎന്നകൊടികൊടി
ക്കൂറയുംതെരാളികളുടെവില്ലിൻകടുമയും ആലവട്ടങ്ങളുംവെഞ്ചാമര
ങ്ങളും ചാലത്തെളിക്കടഞ്ഞുള്ളകുന്തങ്ങളും തിക്കിയൊരുനിലത്തൊ
ക്കയാരുമിച്ചു നില്ക്കുന്നനെരത്തുഫല്ഗുനൻബാണങ്ങൾ മാമലമെൽ
മഴതൂകുന്നതുപൊലെതൂമകലൎന്നുപൊഴിച്ചാനതുനെരംകാലുംകരങ്ങളും
തൊളുംതുടകളുംമാറുംവയറുംകഴുത്തുംതലകളും കൊറ്റക്കുടകൾകൊടിക
ൾകൊടിമരം കുറ്റമില്ലാതകൊടിക്കൂറചിഹ്നവും ചുറ്റുംചുഴന്നീടുമാല
വട്ടങ്ങളുമറ്റമില്ലാതൊരുവെഞ്ചാമരങ്ങളും അറ്ററ്റുവീണുനിറഞ്ഞുര
ണാംകണമിറ്റിറ്റുവീഴുന്നചൊരയാലിക്കയും മുറ്റീനിന്നിടുന്നപ [ 310 ] റ്റലർതമ്മൊടുചുറ്റുംചുഴന്നുപൊർചെയ്താൻ ധനഞ്ജയൻധൎമ്മസു
തനുംഭരദ്വാജപുത്രനുംതമ്മിൽപൊരുതിതുലഞ്ഞുയുധിഷ്ഠിരൻ ഭിമനതു
കണ്ടുഴറിയടുത്തപ്പൊൾഭീമാന്തകസമമായിതുയുദ്ധവും കൃമ്മീരനന്ദന
നാകിയരാക്ഷസൻ നിൎമ്മരിയാദപ്പെരുമാളതുനെരം ഭ്രാതാവിനെയും
പിതാവിനെയുംകൊന്ന വാതാത്മജനൊടുപാഞ്ഞടുത്തീടിനാൻ തെ
റ്റന്നടുത്തിതുമാരുതപുത്രനും ചെറ്റുപൊർചെയ്താശുതൊറ്റുനിശാച
രർനില്ലെന്നണഞ്ഞുപൊർചെയ്തിതാചാൎയ്യനും കൊല്ലുവനെങ്കിൽഞാ
നെന്നുഘടൊല്ക്കചൻചൊല്ലെഴംദ്രൊണരൊടാൎത്തടുത്തീടിനാൻവില്ലു
മായാചാൎയ്യനുമടുത്തീടിനാൻചെറ്റുവലഞ്ഞിതാചാൎയ്യനുമന്നെരം തെ
റ്റന്നെടുത്തിതുകൃമ്മീരപുത്രനുംതെരുംകുടയുംകൊടിയുംകുതിരയും പൊരി
ലഴിഞ്ഞിതുവില്ലുംമുറിഞ്ഞിതുരണ്ടുപരിഷക്കുമപ്പൊളതുകണ്ടു കൊണ്ടാ
ടിനാർകാണ്ടുനിന്നവരൊക്കവെ വാളുംപരിചയുംകൈക്കൊണ്ടിരുവ
രുംചീളന്നുപൊങ്ങിനാരാകാശവിഥിയിൽ ചിത്രയുദ്ധംചെയ്തുചത്താ
നലംബുസൻചിത്തവുംചത്തിതുകൌരവൎക്കന്നെരംപാൎത്ഥനുംമറ്റുള്ള
തെരാളിവീരരുംപെൎത്തുംപിരിയാതണഞ്ഞുപൊരുന്നെരം പൊൎക്കളംത
ന്നിൽനിന്നാൎക്കുന്നഘൊഷവും വായ്ക്കുന്നപാഞ്ചജന്യത്തിൻനിനാദ
വും ബ്രഹ്മാണ്ഡമെല്ലാംകുലുങ്ങുംപടികെട്ടു നിൎമ്മലനാകിയധൎമ്മസുത
ൻചൊന്നാൻപങ്കജലൊചനൻതൻകരതാരിലെ ശംഖനാദമതി
ഘൊഷിച്ചുകെൾക്കുന്നുശംകാവിഹീനംതെളിഞ്ഞരിവാഹിനിഹുംകാ
രമൊടുകൂടാൎക്കയുമുണ്ടയ്യൊസംകടമെതാനുമെന്റെയനുജനു സംഭവി
ച്ചുപുനരില്ലൊരുസംശയംനാശംവരാതപടയുമായിപ്പൊഴെനീചെന്ന
റിഞ്ഞുവരീകശിനീസുതാ ധൎമ്മജൻചൊന്നതുകെട്ടുചൊല്ലീടിനാൻ നി
ൎമ്മലനാകിയസാത്യകിവീരനുംബന്ധിച്ചുകൊള്ളുവാനന്തരംപാൎത്തുപാ
പാൎത്തന്തണനാകുമാചാൎയ്യനിരിക്കുന്നു ഞങ്ങൾചിലരതുകണ്ടുനില്ക്കെ
ണമെന്നിങ്ങിനെ ചിന്തിച്ചുപോകാഞ്ഞിതുനടെ പാൎത്ഥനുസംകടമു
ണ്ടാകയില്ലുള്ളിലൊൎത്തീടുകച്യുതൻ തന്റെചരിത്രങ്ങൾഎന്നുശിനീസു
തൻചൊന്നതുകെട്ടാശു മന്നവൻധൎമ്മജൻപിന്നെയും ചൊല്ലിനാ
ൻഎന്നെക്കുറിച്ചൊരുവാത്സല്യമുണ്ടങ്കി ലെന്നുടെകൃഷ്ണധനഞ്ജയ
ന്മാരെനീചെന്നറികെന്നുള്ളനിൎബ്ബന്ധമാശുകെ ട്ടന്നെരമാത്മൊപ
മനായസാത്യകിഘൊരമായുള്ളപടയുമാ യ്വെഗെനപൊരിനുനെരെപു
റപ്പെട്ടുചെല്ലുമ്പൊൾഎറ്റംമറുതലയക്കുലചെയ്തപൊതൂറ്റമുള്ളാചാ
ൎയ്യനെയ്തടുത്തീടിനാൻതൊറ്റുഗുരുവരനെന്നെപറയെണ്ടുപൊറ്റിവി
ളിപ്പിച്ചുഭൊജനരെന്ദ്രനെമാഗധനാകിയസത്യസന്ധൻതല മാഴ്കാ
തറുത്തുധരണിയിലിട്ടുപൊ യാനതെർകാലാൾകുതിരപ്പടയൊക്കെ മാ [ 311 ] നമെറീടുന്നസാത്യകികൊന്നുകൊ ന്നാറൊഴുകിക്കുരുതിപ്പുനൽതന്നാ
ലെ തീറിയടുത്താൻഭരദ്വാജപുത്രനും കല്പാന്തമെഘംവരിഷപ്പതുപൊ
ലെ കെല്പൊടുബാണങ്ങൾതൂകിത്തുടങ്ങിനാൻ ഇപ്രഥനത്തിനുനെ
രായപൊരുപണ്ടിപ്രപഞ്ചത്തിംകലുണ്ടായതില്ലെന്നു കെളിമുഴുത്തുക
ബന്ധവുംകാളിയും കൂളികളും നടമാടിത്തുടങ്ങിനാർ ഒന്നുതളൎന്നുച
മഞ്ഞുഗുരുവരൻ ചെന്നുതുണച്ചാനതുകണ്ടുഭൊജനും കൊപിച്ചുസാ
ത്യകിബാണങ്ങളൈതപ്പൊൾ മൊഹിച്ചുതെരതിൽവീണിതുഭൊജ
നുംആരിനിയുള്ളതെന്നാൎത്തുശിനീസുതനാരാഞ്ഞു പാഞ്ഞങ്ങടുക്കുന്ന
തുനെരംരണ്ടനുജന്മാരുമായ്ചെന്നെതിർത്തിതു കുണ്ഠതകൈവിട്ടുനാഗ
ദ്ധ്വജനൃപൻ കണ്ടുകൂടുംപൊൾശരവരിഷംചെയ്തു മണ്ടിച്ചാനപ്പൊ
ളണഞ്ഞുദുശ്ശാസനൻ കൊഴകളഞ്ഞുപൊർചെയ്താനൊരിത്തിരി കെ
ഴിച്ചവനെയുമൊടിച്ചുസാത്യകിജന്യഭയംകരംകൊണ്ടുരണഭുവിജന്യ
മാംനാദവും കൃഷ്ണനുടെപാഞ്ചജന്യനിനാദവുംധന്യതചെൎന്നൊരുധ
ന്വികൾതൻചെറുഞാണൊലിനാദവും കെട്ടുകെട്ടാകുലപ്പെട്ടുയുധിഷ്ഠി
രൻ കൂട്ടുകനമ്മുടെതെരെന്നുചൊല്ലിനാൻ ഉഗ്രനാംമാരുതിചൊന്നാ
നതുനെര മഗ്രജൻതന്നൊടടങ്ങെണമിത്തിരി ഉഗ്രവിരചിതാനുഗ്ര
ഹശക്തിസമഗ്രപ്രഭാവനാംശക്രതനയനെ നിഗ്രഹിപ്പാനരുതാ
ൎക്കുമെകൊമള വിഗ്രഹയൊഗബലെനമഹീപതെ വ്യഗ്രമുണ്ടാകായ്ക
കൃഷ്ണഭക്തന്മാരി ലഗ്രഗണ്യൻമമസൊദരൻ നിൎണ്ണയം ആഗ്രാഹ്യ
ശൌൎയ്യമിയന്നഗുരുവരനഗ്ര്യകുലൊത്ഭവനായഭരദ്വാജനുഗ്രശിഷ്യൊ
ത്തമശിഷ്യനാമാചാൎയ്യൻ ത്വൽഗ്രഹണാഗ്രഹംപൂണ്ടുമരുവുന്നു പാ
ൎത്ഥനുനാശമെന്നൊൎത്തഥപാൎത്ഥിവൻ ചീൎത്തവിഷാദമൊടാൎത്തനായ്പി
ന്നെയും മാരുതിയാകുമവരജൻതന്നൊടു ധീരതകൈവിട്ടുചൊന്നാൻ
നൃപാധിപൻ ധാൎത്തരാഷ്ട്രൻപടക്കൂട്ടമുണ്ടാൎക്കുന്നു മാൎത്താണ്ഡബിം
ബവും നന്നായ്മറഞ്ഞുപൊ യ്മാധവൻതന്നുടെശംഖനിനാദവും ഭീതി
യാകുംവണ്ണമുണ്ടെല്ലൊകെൾക്കുന്നു പൊയശിനീസുതൻതന്നെയും
കണ്ടീല പായുന്നിതങ്ങുമിങ്ങുംഭ്രമിച്ചെവരും എന്തൊരുസംകടംവന്ന
തുദൈവമെ ചെന്താരിൽമങ്കതൻപുണ്യവിലാസമെനെഞ്ചമിടിഞ്ഞി
ടിഞ്ഞീടുന്നിതെത്രയും ചെഞ്ചെമ്മെതന്നെകഴികയില്ലിന്നെടം വൈക
ല്യമെതുംവരാതെപടയുമാ യ്വൈകാതെപൊകനീമാരുതനന്ദന എന്ത
രുൾചെയ്യുന്നതെന്നാലതുകെൾപ്പാ നന്തരമില്ലിനിക്കെംകിലുമിന്നി
പ്പൊൾ ബന്ധിച്ചുകൊൾവാനുപായങ്ങൾസന്തതം ചിന്തിച്ചിരുന്ന
തളന്നുഗുരുവരൻ ഉത്തമനാകിയനമ്മുടെജ്യെഷ്ഠനെ ശത്രുക്കളെത്തി
പ്പിടിച്ചുകെട്ടീടുംപൊൾ എത്തീലനാമാരുമെന്തിനിനല്ലതെ ന്നെത്ര [ 312 ] യുംദുഃഖിച്ചുനാരിമാരെപ്പൊലെ നാണവുംകെട്ടിരുന്നീടുമാറാക്കാതെ
പ്രാണൻ കളയായിരിക്കെണമന്നെരം എന്നതിനെന്നൊടുസൂക്ഷി
ച്ചുകൊള്ളുവാൻ പിന്നെയുംപിന്നെയുംനന്നായുറപ്പിച്ചു പൊയിതു
പൊരിനായെന്നുടെസൊദരൻ പൊയീടുവാന്മടിയുണ്ടതുകൊണ്ടുമെ
സൊദരൻ ചൊന്നതൊപൂൎവ്വജൻചൊന്നതൊ സാദരംകെൾക്കെണ്ട
തെന്നുനിരൂപിക്ക യാദവപാൎത്ഥശിനീസുതന്മാരെയു മാരാഞ്ഞുകണ്ടു
വരികവിരിയനീ പാരിഷാദാദികളെഭരമെല്പിച്ചു പാരാതെഭീമൻന
ടന്നുപടയുമാ യ്പൊൎക്കളംതന്നിലകംപുക്കരികളെ വീൎക്കുന്നതിൻ
മുൻപെവീഴ്ത്തിനാനംപിനാൽ വെണ്കുടവെണ്ന്തഴവെണ്ചാമരങ്ങളും
ചെംകനകക്കൊടിയുംകൊടിക്കൂറയും മന്ധരകന്ധരാഘണ്ടാരവമുള്ള
സിന്ധുരബന്ധുരസ്യന്ദനാശ്വങ്ങളെ ഖണ്ഡിച്ചുഖണ്ഡിച്ചരികളെ
യുംകൊന്നു ചണ്ഡനാംമാരുതപുത്രൻവരുന്നെരം പണ്ഡിതനായഭ
രദ്വാജനന്ദനൻ മണ്ഡലാകാരമായുള്ളധനുസ്സിനാൽ അണ്ഡകടാ
ഹംനടുങ്ങുമാറങ്ങിനെ ദണ്ഡമൊഴിഞ്ഞുചെറുത്താനതുനെരം ദണ്ഡ
ധരന്മുനിയൊടടുക്കുന്നെരം ഖണ്ഡപരശുചെറുത്തതുപൊലെയും ച
ണ്ഡമുണ്ഡപ്രണാശാന്തരെസുംഭനെ ചണ്ഡികാദെവിചെറുത്തതു
പൊലെയും ചണ്ഡകരകുലജാതൻരഘുവരൻ ദണ്ഡകാരണ്യനിവാ
സിഖരാദിയെ കണ്ടുകൊപിച്ചുചെറുത്തതുപൊലെയും മണ്ടിയണഞ്ഞു
വൃകൊദരനന്നെരം തെരുംകളഞ്ഞുതിരിച്ചുനടന്നപ്പൊൾ വീരരാംഗാ
ന്ധാരിപുത്രരടുത്തതിൽ പത്തിനെക്കൊന്നുനടന്നലറീടിനാൻ ശക്ത
നാംമാരുതപുത്രൻമഹാരഥൻ മാരുതിതന്റെവരവുകണ്ടന്നെരം ശൂ
രനാംകൎണ്ണനണഞ്ഞുപൊരുതപ്പൊൾ മത്തഗജത്തൊടുകെസരിയെ
പ്പൊലെ മത്തനാം മാരുതപുത്രനണഞ്ഞപ്പൊൾ പത്രികൾകൊണ്ടുത
കൎത്തുതെരുംവില്ലും മിത്രാത്മജനെയുമെയ്തുപിളൎക്കയാൽ അംബികാന
ന്ദനന്മാർതുണ യൻപൊടുചെന്നിതുകൎണ്ണനതുനെരം മറ്റൊ
രുതെരെറിഞാണൊലിയുമിട്ടു തെറ്റന്നടുത്തതുകണ്ടൊരുമാരുതി ചിത്ത
ത്തിലൊൎത്താനടച്ചുതീവെച്ചതും മദ്ധ്യെസഭംനിജഭാൎയ്യയെയീഴ്ത്തതുംവ
സ്ത്രമഴിച്ചതുംകള്ളച്ചൂതിട്ടതും ബദ്ധരൊഷാൽവിഷച്ചൊറശിപ്പിച്ചതും
കൊല്ലുവാൻപാംപുതന്നാൽകടിപ്പിച്ചതുംവെള്ളത്തിലാമ്മാറുകെട്ടിയെ
റിഞ്ഞതും മറ്റുംപലപലകൎമ്മങ്ങൾചെയ്തതു മുറ്റുംനിരൂപിച്ചുകൊപി
ച്ചടുത്തവൻ തെരുംകൊടിയും കളഞ്ഞുശരങ്ങളാൽ പാരംപരിഭവിച്ചീ
ടിനാൻകൎണ്ണനും കുന്തിയൊടുള്ളൊരുസത്യംമറന്നവൻ കുന്തീതനയ
നെക്കൊല്ലുന്നതുണ്ടെന്നു തെറ്റന്നുമറ്റൊരുതെരെറിവന്നവ നറ്റ
മില്ലാതശരങ്ങൾതൂകീടിനാൻ ദുൎമ്മുഖൻതാനുമടുത്താനവനുട ലെണ്മ [ 313 ] ണിപൊലെചമച്ചിതുഭീമനും കണ്മണിപാരമുരുണ്ടിതുകൎണ്ണനും കുമ്മി
ണിപൊലുംകുറഞ്ഞീലഭീമനുംവഞ്ചകനായസുയൊധനതംപിമാർഅ
ഞ്ചുപെർകൂടിയടുത്താരതുനെരം പഞ്ചതചെൎത്താനവരെവൃകൊദരൻ
ചഞ്ചലംപൂണ്ടടുത്തീടിനാൻകൎണ്ണനും നെഞ്ചുറപ്പിച്ചുഭയംകരംമാരുതി
കിഞ്ചനസംശയമെന്നിയടുത്തെയ്തു തെരുംകുതിരയുംവില്ലുംകൊടികുട
നെരെപൊടിച്ചുകുഴച്ചിതുചൊരയിൽ പാരംവലഞ്ഞിതുകൎണ്ണനതുക
ണ്ടു നെരെയടുത്തുസുയൊധനതംപിമാർ ചെന്നാനൊരെഴുപെർഭീ
മനവർകളെ യൊന്നിച്ചുകൂട്ടിയുരുട്ടിച്ചമച്ചിതു പിന്നെപിരിഞ്ഞുപൊ
കായ്വാനൊരിക്കലും മുന്നമറിഞ്ഞുപറഞ്ഞുവിദുരരെ ന്നന്നെരമൊൎത്താ
ൻദുരിയൊധനൻതാനും കണ്ണുനീർവാൎത്തുടൻശൊകിച്ചിതുതുലൊം
കൎണ്ണനുംമറ്റൊരുതെരെറിവന്നിതുമുന്നമിവണ്ണമകപ്പെട്ടുതില്ലെന്നുസ
ന്നാഹമുൾക്കൊണ്ടുസുൎയ്യതനയനും അൎണ്ണവംപൊലെയലറിയടുക്കു
മ്പൊൾ കണ്ണുംചുവത്തിയണഞ്ഞുവൃകൊദരൻ എണ്ണമില്ലാതൊരുബാ
ണങ്ങളെയ്തെയ്തു കൎണ്ണനുടെയുടൽകീറിനാനെറ്റവും അംഗംതളൎന്നി
രിക്കുന്നസുയൊധന നംഗെശനെക്കുലചെയ്യുമെമാരുതി ചെല്ലുവി
നാശുപടയുമായെന്നതു ചൊല്ലിനാൻതംപിമാരൊടുസുയൊധനൻ
നന്നായ്ത്തുണച്ചാരവർകളുംകൎണ്ണനു നന്നായികണ്ടതടുത്തെന്നുഭീമനും
കൊന്നാനൊരെഴിനെപ്പിന്നെയുമന്നെരം കൎണ്ണനുവന്നൊരുകൊപം
പറെവതി നിന്നുപണിനമുക്കെന്നതുനിൎണ്ണയം ഭീമനൊടെറ്റമണ
ഞ്ഞുസൂൎയ്യാത്മജൻ പെമഴപൊലെശരങ്ങൾതൂകീടിനാൻ വില്ലുംമുറി
ചുതെരുംകളഞ്ഞാനവൻ നല്ലനാംമാരുതിഭൂമിയിൽചാടിനാൻവാളും
പരിചയുംകൈക്കൊെണ്ടടുത്തപ്പൊൾ ബാണങ്ങളെയ്തുപൊളിച്ചാൻ
പരിചയും വാളുകൊണ്ടൊന്നെറിഞ്ഞീടിനാൻഭീമനും കൊളെകഴിവു
ണ്ടതിനെന്നുകൎണ്ണനും കൂറ്റന്മഴയെറ്റുപൊകുന്നവണ്ണമെ കാറ്റിന്മ
കൻശരമാരിയുമെറ്റെ റ്റുവട്ടമിട്ടാനൊന്നതുകണ്ടുവൻപട പെട്ടന്ന
ടുത്തുശൂലംമുസലംഗദാ ശക്തികൾമുൾത്തടിവാളുംചുരികയും ചക്രം
പരശുവജ്രങ്ങൾകുന്തങ്ങളും ശസ്ത്രങ്ങളുംവരിഷിച്ചിതുകൎണ്ണനെ മി
ത്രാത്മജനെയ്തവറ്റെയും ഖണ്ഡിച്ചാൻ ബദ്ധകൊപത്തൊടുചൊ
ല്ലിനാനിങ്ങിനെബദ്ധനായിടൊല ചിത്തഭയെനനീഒൎക്കെടൊ കൎണ്ണ
നെന്നെന്നെവൃകൊദരനൊക്കുബകനല്ലകൃമ്മീരനല്ലഞാൻപാൎക്കഹി
ഡുംബനുംമാഗധനുമല്ല ഊക്കുനിനക്കുണ്ടുപാരമെന്നാകിലുംപൊൎക്കുക
രുതിവരായ്കനീയെന്നൊടുപക്ഷെവനത്തിനുപൊയ്ക്കൊൾകനല്ലതുഭക്ഷ
ണമുള്ളെടമെങ്കിലുമാമെടൊവല്ലാതെനിന്നുമറിഞ്ഞുനൊക്കാനായ്കനീകൊല്ലു
ന്നുതില്ലഞാനെന്നുമെനിൎണ്ണയം മണ്ടിക്കിഴക്കയും വെണ്ടകിരീടിയും [ 314 ] കൊണ്ടൽനെൎവ്വൎണ്ണനുമെങ്ങിതവരുടെ പിന്നിലൊളിച്ചുകൊൾകെ
ന്നുചൊല്ലുംവിധൌ മുന്നിലാമ്മാറുവന്നീടിനാൻപാൎത്ഥനും എന്തെ
ടൊനില്ലുനില്ലെന്തുപറയുന്ന തെന്തുഞാൻകൂടെയറിയരുതെന്നുണ്ടൊ
പൊൎക്കളംപുക്കുരഹസ്യംപറവതി നാൎക്കുതൊന്നുംതിരിപൊരിനാമെ
ങ്കിലൊഎന്തിനിവിടെക്കുവില്ലുമായ്വന്നിതു ചന്തമുണ്ടെന്നതുകാട്ടുവാ
നൊഭവാൻ ഇത്ഥംപറയുന്നവൃത്രാരിപുത്രനും മിത്രതനയനുംതമ്മിൽ
പൊരുതപൊരെത്രയുംപാരമടുത്തുധനഞ്ജയ നൎദ്ധചന്ദ്രപ്രഭമായശര
ങ്ങളെയ്തത്തൽവരുത്തിയൊടിച്ചാനതുനെരം കാൽകൈതുടതൊൾഗ
ളതലമെന്നിവവെഗെനഖണ്ഡിച്ചുഖണ്ഡിച്ചുഖണ്ഡിച്ചുമാളാനവാ
ജികളെക്കുലചെയ്തുചെയ്താലൊലകല്ലൊലകൊലാഹലംപൊലെ കൊ
ലാഹലത്തൊടടുക്കുന്നസാത്യകി ശൂരതപൂണ്ടൊരുകൊളാരിയെപൊ
ലെഭൂരിശ്രവാവടുത്താനതിവിദ്രുതം കൊന്നൊഴിഞ്ഞെങ്ങുമയക്കുന്ന
തില്ലിനി നിന്നെഞാനെന്നാശുമന്നവനാകിയ ഭൂരിശ്രവാവണ
ഞ്ഞെയ്തൊരുനെരത്തുപൂരിച്ചിതംപുകൊണ്ടാകാശമാൎഗ്ഗവും വൃത്രനുമി
ന്ദ്രനുമെറ്റപൊലെയൊരുയുദ്ധംഭയങ്കരമായ്വന്നിതന്നെരം ശംഖാപ
ടഹാദിവാദ്യങ്ങൾഘൊഷിച്ചുശംകവെടിഞ്ഞുനാലഞ്ചാറുനാഴികരണ്ടു
മലമെൽമഴപൊഴിയുംവണ്ണംകണ്ടുകൂടാതവണ്ണംപൊരുതീടിനാർ വി
ല്ലെയ്തുപൊട്ടിച്ചുതെരുംകളഞ്ഞിതു ശല്യതരമുടനന്യൊന്യമന്നെരം ഖ
ഡ്ഗചൎമ്മങ്ങൾകയ്ക്കൊണ്ടങ്ങിരിവരും പക്ഷികളെപൊലെ പുഷ്കരെ
പൊങ്ങിനാർകണ്ടവൎക്കാനന്ദമമ്മാറിരുവരു മുണ്ടായസംഗരമെത്രമ
നൊഹരംപെട്ടന്നുവാൾമുറിച്ചീടിനാൻസാത്യകി മുഷ്ടിയുദ്ധത്തിനെ
ത്തിപിടിച്ചീടിനാൻ മുഷ്ടിചുരുട്ടി തെരുതെരക്കുത്തിയും കെട്ടിയുംകാ
ലുംകരങ്ങളുംതങ്ങളിൽ നിഷ്ഠുരമാംപടിമുട്ടിയുംമുട്ടുകൊണ്ടിട്ടുതലക്കുതല
കൊണ്ടടിക്കയുംഎറ്റുമയച്ചുമടീച്ചുമിടിച്ചുമ ങ്ങൂറ്റംപിടിച്ചുംകടിച്ചും
പൊടിച്ചുമമ്മാറ്റലരന്തകന്മാരായ്മരുവിനകൂറ്റന്മാർതങ്ങളിലെറ്റുപൊ
രുന്നെരം ഊക്കുള്ളഭൂരിശ്രവാവിൻ ചവിട്ടുകൊണ്ടാക്കംകുറഞ്ഞുവീണീടി
നാൻസാത്യകിചെന്നുതലമുടി ചുറ്റിപ്പിടിച്ചിതുമന്നനിടത്തുകരംകൊ
ണ്ടുമറ്റെതിൽ വാളുമെടുത്തുടൻതൂക്കിപിടിച്ചിട്ടു മെളംകലൎന്നുഗളഭുവി
വെട്ടുവാൻഓങ്ങിയനെരത്തുകൃഷ്ണൻതിരുവടി ശാൎങ്ഗപരായണൻ
നാരായണൻപരൻ സംഭ്രമത്തൊടരുൾചെയ്തീതുപാൎത്ഥനൊ ടുംപർ
കൊൻ നന്ദനവീരാവിജയനീ സാത്യകിയെക്കുലചെയ്യുന്നതുകാണ്ക
പാൎത്ഥിവനാകിയഭൂരിശ്രവാവെടൊ പെട്ടന്നുനൊക്കിയതുകണ്ടുഫ
ല്ഗുനൻ മുട്ടിനുനെരമുറിച്ചാനൊരംപിനാൽ വാളുംകരവുമായ്വീണി
തകലവെ വാളെടുത്താനതുതന്നെശിനീസുതൻ ഭൂരിശ്രവാവിൻത [ 315 ] ലയറുത്തീടിനാൻ പൂരിച്ചകൊപമിയന്നാശുസാത്യകി മാധവൻത
ന്നെയുംപാൎത്ഥനെയുംനന്നാ യാദരവൊടുപുകഴ്ത്തിനാർകണ്ടവർ പി
ന്നെയൊരുതെരിലെറിനാൻസാത്യകി വന്നടുത്താനതുനെരത്തുക
ൎണ്ണനുംതങ്ങളിൽതന്നെശരവരിഷംചെയ്താ രിങ്ങിനെയില്ലൊരുയുദ്ധ
മതുപൊലെപാൎത്ഥനുംഭിമനുംസാത്യകിവീരനും മൂൎത്തികൾമൂവരുമെന്ന
പൊലെരുഷാ കൂൎത്തശരങ്ങളുംതൂകിയടുത്തപ്പൊ ളാൎത്തരായാർതു
ലൊം ധാൎത്തരാഷ്ട്രാദികൾവൃദ്ധക്ഷത്രാത്മജനായജയദ്രഥൻ മൃത്യുതടു
പ്പാനൊരുമിച്ചകൎണ്ണനുംദ്രൊണനുംപുത്രനുംഭൊജൻശകുനിയും മാനി
യായുള്ള കൃപർ ദുരിയൊധനൻ പിന്നെയുംമറ്റുള്ളതെരാളികളൊക്ക
നിന്നാർപൊരുതൊരുകാണിപഴുതാതെ പിന്നിൽജയദ്രഥൻതന്നെ
യുമാക്കിനാർ സന്നദ്ധരായാർമരിപ്പതിന്നെവരും ഇക്കണ്ടനാമിവ
രൊടുപൊർചെയ്തുചെ യ്തൊക്കയൊടുങ്ങിയൊഴിഞ്ഞിവനെക്കൊൽ
വാൻ എന്നുമയക്കയില്ലെന്നുതമ്മിൽപറ ഞ്ഞൊന്നിച്ചിളക്കംകളഞ്ഞു
നിന്നീടിനാർ വാരണവാജിരഥചരണദ്ധ്വനി ഘൊരപടഹാദിവീ
രവാദ്യദ്ധ്വനിചാരണകിന്നരകിംപുരുഷദ്ധ്വനി കാരണപൂരുഷപാ
ഞ്ചജന്യദ്ധ്വനി സാരമിയന്നചെറുഞാണൊലിദ്ധ്വനി നാരദവീ
ണാരവാഭിരാമദ്ധ്വനി എന്നിവകൊണ്ടുമുഴങ്ങിജഗത്ത്രയം നന്നുന
ന്നെന്നു പുകണ്ണിതുനാരദൻ ഘൊരമായുണ്ടായസംഗരം കണ്ടാശു
ദാരുകനുംതെരിലെറിവന്നീടിനാൻ വിണ്ണവർനാഥനാംനാരായണ
നെയുംവിണ്ണവർകൊന്മകൻതന്നെയുമന്നെരം വിണ്ണവർപുഷ്പവരി
ഷവുംചെയ്തിതുവിണ്ണിലെനാരിമാരുംവിളങ്ങീടിനാർ നീങ്ങുകയില്ല
പടയെന്നുകണ്ടഥശാൎങ്ഗപരായുധനാകിയമാധവൻ ഉഗ്രമായുള്ളദി
വാകരബിംബകുംചക്രമെടുത്തുപിടിച്ചുമറച്ചിതു ശക്രാത്മജനുടെസ
ത്യത്തെരക്ഷിപ്പാൻവിക്രമശാലിയാംവിശ്വൈകനായകൻ അസ്തമി
ച്ചീടിനാനാദിത്യദെവനെ ന്നുൾത്തളിരങ്കൽനിനച്ചി തെല്ലാവരും
സൈന്ധവൻതന്നെരക്ഷിച്ചുകഴിഞ്ഞിതു കൌന്തെയസത്യവുംമിഥ്യ
യായ്വന്നുതെവഹ്നിയിൽവീണുമരിക്കുമാറായിതു വിണ്ണവർകൊന്മക
നില്ലൊരുസംശയംശെഷിച്ചരികൾക്കുവാഴുമാറായിതു വാഴുമാറായിതു
ധൎമ്മജൻകാനനം ഇത്ഥംപറഞ്ഞുകളിച്ചുപുളച്ചതി മത്തരായ്നിന്നിതു
കൌരവവീരരുംഅപ്പൊൾജയദ്രഥൻ തന്റെതലയതും ശില്പമായ്ക്കണ്ടു
മുകുന്ദൻതിരുവടി കാട്ടികൊടുത്തിതുപാൎത്ഥനുവൈകാതെവാട്ടംവരാ
തൊരുബാണംപ്രയൊഗിച്ചുകണ്ഠംമുറിച്ചതുകണ്ടുസസംഭ്രമം കൊണ്ട
ൽനെർവൎണ്ണനുംപാൎത്ഥനുംചൊല്ലിനാൻ ഊഴിയിൽവീഴ്കൊലാസൈ
ന്ധവൻ തൻതലവിഴുകിലുണ്ടുവിഷമമറികെടൊ ജിഷ്ണുവവൻ തല [ 316 ] മെലയ്തുടനുടൻവിഷ്ണുപദത്തിങ്കലാക്കീട്ടുചൊദിച്ചാൻ മല്ലനിസൂദന
മല്ലവിലൊചനചൊല്ലെവിടെക്കൊണ്ടെയാക്കെണമിത്തല ചൊല്ലി
നാനപ്പൊളവനൊടുകൃഷ്ണനുംചൊല്ലിയന്നൊരുവൃദ്ധക്ഷത്രനാകിയക
ല്യാണശീലൻ ജയദ്രഥൻതൻപിതാ ചൊല്ലിനാനെന്റെമകന്റെത
ലയറുത്തൂഴിയിൽ വിഴ്ത്തുന്നവർകളുടെതലഎഴുനുറുങ്ങിമരിക്കെന്നതിന്നി
നി അന്തരമില്ലതിനെന്നാൽവിരവൊടുസന്ധ്യയെന്നൊൎത്തവനൂപ്പാൻ
ജലംകൊരിമന്ത്രവുംചൊല്ലിനില്ക്കുന്നിതിപ്പൊഴുടൻ ഊക്കുന്നതിൻ
മുൻപെതൻകരംതന്നിലങ്ങാക്കെണമിത്തലഎന്നിതുകൃഷ്ണനും ഊപ്പ
തിന്നായ്ക്കൊണ്ടുകൊരിയനീരതിൽ വായ്പെടുവീണിതുപുത്രനുടെതല
പെട്ടന്നുമുണ്ഡവുംനീരുമതുപൊഴു തിട്ടുംകളഞ്ഞുവൃദ്ധക്ഷത്രനുംചത്താ
ൻ യുദ്ധെജയിച്ചുവൃദ്ധക്ഷത്രപുത്രനെ കൃത്രാരിപുത്രനുംസത്യത്തെര
ക്ഷിച്ചാൻ ചക്രവുമിങ്ങടക്കീടിനാൻ മാധവൻ അൎക്കനുംനന്നായ്ത്തെ
ളിഞ്ഞുവിളങ്ങിനാൻസത്യസ്വരൂപനാമീശ്വരൻതന്നുടെചിത്തകാരു
ണ്യമുണ്ടാകിലസാരനും ചിത്തെനിനച്ചതുസാധിക്കുമല്ലായ്ക്കിലൎത്ഥപുരു
ഷകരാദിയുംനിഷ്ഫലംചിത്തകാരുണ്യമുണ്ടാകണമെങ്കിലൊ ഭക്തി
യൊഴിഞ്ഞുമറ്റൊന്നുവെണ്ടാതാനും ഭക്തനാംമൎത്യനശക്തനെന്നാകി
ലുംനിൎദ്ധനനാകിലുംനീചനെന്നാകിലും ഉത്തമന്മാരില്വെച്ചുത്തമ
നായ്വന്നുഭുക്തിയുംമുക്തിയുംസാധിക്കുമെവനും ബുദ്ധികുറഞ്ഞൊന്നു ശു
ദ്ധിചെൎന്നുണ്ടെങ്കിൽമുഗ്ദ്ധവിലൊചനനെഭജിച്ചീടുവിൻ ദീൎഘമായ്വീ
ൎത്തുവിഷാദിച്ചുകൌരവർ പൊൎക്കളംതന്നിൽനിന്നൊട്ടുഴന്നീടിനാർ
വെല്ലുവാൻവെലനമുക്കുരിപുക്കളെനല്ലമൊഴിയവൎക്കുണ്ടെന്നുനിൎണ്ണ
യം ചൊല്ലായ്കജാള്യമിതെന്നുഗുരുസുതൻ നില്ലെന്നടുത്തുകൃപരുമായ
ന്നെരം അൻപുള്ളശിഷ്യനാമുമ്പർകൊൻപുത്രനു മംപുകൾകൊണ്ടു
പിളൎന്നുകൃപരുടൽമൊഹിച്ചുതെരിൽവീണു കൃപാചാൎയ്യനും ഹാഹാഗു
രുവധംചെയ്തെനിതെന്നതിസ്നെഹപരവശനായിതുപാൎത്ഥനും മൊ
ഹമെത്രെമരിച്ചീലെന്നുകൃഷ്ണനും ആഹവചാതുൎയ്യമുള്ളജലധരവാഹ
നപുത്രനെകൊല്ലുവാനായതി സാഹസംപൂണ്ടടുത്തൊരുമഹാരഥരാ
ഹന്തഹാഹാനിനാദെനവാങ്ങിനാർ ആചാൎയ്യപുത്രനുമാശുജയിപ്പ
തിന്നാശയുണ്ടായതുപൊയൊരനന്തരം വാങ്ങിസുയൊധനസൈന്യ
വുംദുഃഖിച്ചുശാൎങ്ഗപരായണൻ താനുംവിജയനും ഒന്നിച്ചുകൈനില
പുക്കാൻ ധനഞ്ജയൻവന്ദിച്ചിതുനൃപൻതന്നെയുമാദരാൽ നന്നുജയ
ദ്രഥൻതന്നെവധിച്ചതു മന്നവഫല്ഗുനനെന്നതുകൃഷ്ണനും മന്ദസ്മിതം
ചെയ്തുകൊൾമയിർക്കൊണ്ടൊ രാനന്ദബാഷ്പംവാൎത്തുവന്ദിച്ചുചൊല്ലി
നാൻനിത്യൻമുകുന്ദനനാദിമുരാരിയെൻ ചിത്തെവിളങ്ങുന്നനാരായ [ 317 ] ണൻപരൻ കൃഷ്ണൻകരുണാകരൻകമലാപരൻ വൃഷ്ണികുലാധിപൻ
വിശ്വൈകനായകൻ വിഷ്ണുവിമലൻ വിരഞ്ചാദിവന്ദിതൻജിഷ്ണുമു
ഖാമരവന്ദിതൻമാധവൻ ചില്പുമാൻഭക്തപ്രിയൻപരമെശ്വരൻ
നിത്യമിനിക്കുതുണയാകമൂലമെ ന്നത്തലൊഴിഞ്ഞുജയംവരുന്നുസ
ദാആൎക്കുമൊൎത്താലറിയാവതല്ലാതവ നാക്കമെറ്റുംനൃപനൊടരുളിചെ
യ്തുമന്നവനിന്നുടെകൊപംമുഴുക്കയാൽ വന്നീടുമെല്ലൊവിജയംവിജ
യനാൽധാൎത്തരാഷ്ട്രന്മാർകുലക്ഷയംപ്രാപിക്കും ധാത്രീപതെപുനരി
ല്ലൊരുസംശയം ഇത്ഥംപറഞ്ഞുപറഞ്ഞവർമെവിനാർ ചിത്തമുഴന്നു
സുയൊധനനന്നെരംദ്രൊണരൊടെറപ്പരുഷംപറഞ്ഞിതു ക്ഷീണത
യൊടരുൾചെയ്തിതാചാൎയ്യനുംഎന്നെപ്പരുഷംപറയുന്നതെന്തിന തെ
ന്നാലൊരുവണ്ണമാവതുചെയ്തുഞാൻ ഓൎക്കനീയുംനരനാരായണന്മാരെ
യാൎക്കുംജയിക്കരുതെന്നറിയെണമെപാൎക്കുന്നതില്ലപുലരുവാൻഞാ
നിനിപൊൎക്കെന്നുതെരിലെറിഗുരുവീരനും രാത്രിയിലാൎത്തടുത്താരതു
കണ്ടൊരുപാൎത്ഥാദികളുംപുറപ്പെട്ടുപൊരിനാ യ്ഭീമനാദത്തൊടടുത്തരി
വീരരെഭീമൻതെരുതെരെക്കൊന്നൊടുക്കീടിനാൻ ആതുരനായിതാ
ചാൎയ്യനുമെത്രയുംഭീതികലൎന്നുസുയൊധനസൈന്യവും സൊമദത്ത
ൻമഹീപാലൻമഹാരഥൻ പൊർമദത്തൊടുശരവരിഷംചെയ്താൻ
എന്നൊടിതെല്ലാംകണക്കല്ലനില്ലുനി ല്ലെന്നടുത്തീടിനാൻസാത്യകി
വീരനും ചെന്നാനനെകമക്ഷൌഹിണിസെനയൊ ടുന്നതനായഘ
ടൊല്ക്കചനന്നെരംവന്നൊരസുരപ്പടയുംഘടൊല്ക്കചൻ തന്നുടെബാ
ണപ്രയൊഗവുംകണ്ടിട്ടു നന്നായടുത്തിതശ്വത്ഥാമാദൈത്യരെ കൊ
ന്നൊടുക്കീടിനാൻബാണഗണങ്ങളാൽ രാമനുംരാവണൻതാനും
പൊരുംവണ്ണംഭീമനാംദ്രൊണിയുംഭീമതനയനും ഘൊരഘൊരംശര
മാരിചൊരിഞ്ഞപൊതാരവാരങ്ങളുംസിംഹനാദങ്ങളും ഭൈരവകാ
രമായ്വന്നിതുയുദ്ധവുംപാരംതളൎന്നുഘടൊല്ക്കചവീരനും തൊറ്റൊഴിച്ചാ
നതുകണ്ടടുത്തീടിനാൻ കാറ്റിന്മകൻപെരിംകൂറ്റനെപ്പൊലെയമ്മാ
റ്റലർകൂട്ടത്തിലൂക്കൊടുപുക്കുടൻ മാറ്റീമറുതലനിന്നലറീടിനാൻ നൂ
റ്റുവർമൂത്തവനായസുയൊധന നാറ്റരുതാതദുഃഖംപൂണ്ടതുനെരം ക
ണ്ണുനീരാലൊലമാലിയന്നാകുലാൽ കൎണ്ണനൊടല്ലൽതീൎക്കെന്നുചൊ
ല്ലീടിനാൻനിൎണ്ണയംപാണ്ഡവന്മാരെമുടിപ്പനെ ന്നൎണ്ണവംപൊലെ
യലറിനാൻ കൎണ്ണനുംഎന്നതുകെട്ടുരചെയ്തുകൃപാചാൎയ്യനെന്നെവിശെ
ഷമെനന്നിതെടൊസഖെഎന്നുംകുരക്കുന്നപട്ടികടിക്കയി ല്ലെന്നുനീ
കെട്ടിട്ടുമില്ലെസുയൊധന കൊല്ലുകപാണ്ഡവന്മാരെ യെന്നുള്ളതു
ചൊല്ലുകയെന്നിമറ്റൊന്നില്ലകൎണ്ണനാൽ കൊല്ലുന്നതുണ്ടെങ്കിലിന്നു [ 318 ] ഞാനെന്തിനുചൊല്ലുന്നിതിനുത്തരമെന്നിതുകൎണ്ണനും കൊല്ലുന്നതുണ്ടെ
ന്നൊഴിഞ്ഞുനീ യൊപണ്ടുചൊല്ലുമാറില്ലയെല്ലൊനൃപനൊടെടൊചെ
ല്ലുകയില്ലകിരീടിതൻ മുന്നിൽനീ ചെല്ലുകിൽനിന്നുപൊരുതുകയുമില്ല
ല്ലൊനിന്നുപൊരുന്നാകിലന്നവൻനിന്നെയും കൊന്നൊടുക്കീടുമതി
നില്ലസംശയം എറ്റനാളൊക്കവെഫല്ഗുനൻതന്നൊടു തൊറ്റതൊഴി
ഞ്ഞുഞാൻകണ്ടീലെടൊനിന്നെ പാണ്ഡവന്മാരുടെശൌൎയ്യങ്ങളല്ല
യൊതാണ്ഡവംചെയ്യുന്നതുംഭുവനങ്ങളിൽ സത്യയമനിയമാൎജ്ജവസ
ന്തൊഷഭക്തിശമദമദാനതപൊബല ശക്തികളുള്ളവർപാണ്ഡവ
ന്മാരെത്രശക്തനെന്നുള്ളനിനവെനിനക്കുള്ളു കൃഷ്ണവിവാഹവുംഖാ
ണ്ഡവദാഹവും വൃഷ്ണികൾതമ്മെജയിച്ചപ്രകാരവും ഉത്തരദിക്കുജയി
ച്ചതുംവെഗത്തിൽമൃത്യുഞ്ജയൻതന്നൊടസ്ത്രംപഠിച്ചതും യുദ്ധെനിവാ
തകവചവധാദിയും ചിത്രരഥവിജയാദിയുമൊൎക്കനീ ഗൊഗ്രഹണാ
ദിയുംകണ്കൊണ്ടുകണ്ടീലെ ആഗ്രഹംനിപറുയുന്നതെടൊകൎണ്ണ നാവ
രിഞ്ഞീടുവനിത്തരമെന്നൊടു പെപറഞ്ഞീടുകിലെന്നിതുകൎണ്ണനുംമാ
തുലൻതന്നെ പ്പറഞ്ഞതുകെൾക്കയാൽ ക്രൊധംമുഴുത്തെഴുനീറ്റിത
ശ്വത്ഥാമാ കശ്മലനാകിയനിന്നെയപ്പൊൾതന്നെ കുത്തിനുറുക്കുവ
നെന്നുഗുരുസുതൻഅന്തകനെപ്പൊലെ വെഗാലടുത്തപൊതന്തരാ
പുക്കാൻദുരിയൊധനൻതാനും കണ്ടവർചെന്നുചാതിക്കാരവുംപി
ടിച്ചുണ്ടായഘൊഷംപറയാവതല്ലെതും കണ്ടുപൊറുക്കാമൊധിക്കാര
മെന്നതുമുണ്ടാംകഴിവുചാതിക്കാരമെന്നതും പണ്ടുംദുരുക്തിചതിക്കാര
ർനിങ്ങളുംകണ്ടുകൊണ്ടാലുമതിക്കാലമെംകിലൊ കണ്ടിരിക്കുന്നുചാ
തിക്കാരർനിങ്ങളുംകണ്ടിരിക്കുന്നിതതിക്കാലമെങ്ങളുംനീയല്ലെപാഞ്ഞ
തുനീയല്ലെപാഞ്ഞതുനീയടങ്ങീടങ്ങുനീയടങ്ങീടങ്ങു നീപിടിയാതവ
ൻനീപിടിയാതവൻനീപറഞ്ഞാലെന്തുനീപറഞ്ഞാലെന്തു നിങ്ങളെ
ഞങ്ങളറിയുമടങ്ങുകനിങ്ങളെഞങ്ങളുമങ്ങിനെയല്ലയൊഎന്തുഞങ്ങൾ
ക്കുകുറവൊന്നുകണ്ടതുമെന്തുകുറവുഞങ്ങൾക്കൊന്നുകണ്ടതും എംകിൽ
നടപ്പിൻപറയെണമൊപലവെംകിൽനടപ്പിനുതകാത്തതെന്തിപ്പൊ
ൾഞങ്ങൾപിടിയാതപൊണ്ണന്മാരെത്രയും നിങ്ങൾനടപ്പിൻമിടുക്കു
ള്ളവരെല്ലൊനിങ്ങൾപറഞ്ഞിട്ടുചെല്ലെണമൊഞങ്ങൾ ഞങ്ങൾക്കു
നിങ്ങൾകൂടാഞ്ഞാൽപണിതുലൊം ഇത്ഥംപലരുംപലവുംവിവാദിച്ചു
ചിത്തംകലങ്ങിചമഞ്ഞിതെല്ലാവരുംകൂട്ടവുംകൂടികയൎത്തുപെരുംപട വാ
ട്ടംകളഞ്ഞുനടന്നാരതുനെരം ശൌൎയ്യം നടിച്ചടുത്തീടിനാ നംഗെശൻ
വൈരം നടിച്ചങ്ങടുത്താൻ കിരീടിയും കൊള്ളിമിന്നുംവണ്ണംചെന്നു
തെരുതെരെകൊള്ളുന്നബാണങ്ങളെറ്റുപൊറായ്കയാൽ പൊള്ളുപറ [ 319 ] ഞ്ഞുദിവാകരനന്ദന നള്ളുള്ളമൊടുമുഴറിവാങ്ങീടിനാൻ കൎണ്ണസഖിദു
രിയൊധനനന്നെരം ചെന്നുഗുരുസുതൻതന്നൊടപെക്ഷിച്ചാൻ നി
ൎത്തുകനമ്മുടെസൈന്യമൊഴിയാതെ വൃത്രാരിപുത്രനെക്കൊല്ലുകവൈ
കാതെ ചെറ്റുപൊറുത്താലുമെന്നുഗുരുസുതൻ തെറ്റന്നടുക്കുന്നതു
കണ്ടനെരത്തു പാഞ്ചാലവീരനടുത്തുപടയുമാ യ്ചാഞ്ചാടിവീണുതുടങ്ങി
രിപുക്കളും നിദ്രയുംക്ഷുത്തുംതളൎച്ചയുംദാഹവും ശസ്ത്രങ്ങൾകൊണ്ടുമുറി
ഞ്ഞുള്ളതാപവും കൈക്കൊണ്ടൊഴിച്ചുതുടങ്ങിപെരുംപട വെക്കന്നടു
ത്തീതുബാഹ്ലീകനന്നെരം ഉഗ്രനായുള്ളൊരുസാത്യകിവൈകാതെ നി
ഗ്രഹിച്ചാൎത്തുനടന്നടുത്തീടിനാൻ പന്തവുംകത്തിച്ചിതെറ്റമുയരവെ
ചന്തമൊടെല്ലാവരുംപടകണ്ടിതു യൊഗിപ്രതിയൊഗിതമ്മിൽപിരി
യാതെ വെഗാലടുത്തിടകൂടിപെരുംപടപൊരുംഭയംകരമായിച്ചമഞ്ഞി
തു പൊരുംപറഞ്ഞതുശൂരതയെറിനപെരും പെരിപ്പവുമുള്ളൊർമരിച്ചി
തു കൂരംപുമംബരദെശെവിതാനിച്ചു ഭാസ്കരനന്ദനനാകിയകൎണ്ണനും
പൊൎക്കൊരുമിച്ചുവന്നീടിനാൻപിന്നെയുംവൻപടചത്തൊഴിയുന്നതു
കണ്ടപൊ തുംപർകൊൻപുത്രനെവംപറഞ്ഞീടിനാൻ ഏകാദശാ
ക്ഷൌഹിണീബലമുള്ളതി ലെകദെശംഗണിച്ചീടുന്നതാകിലൊ എഴു
മൊടുക്കിയെനിപ്പകൽകൊണ്ടുഞാ നീഷലുണ്ടൊനിശിശെഷമൊടു
ക്കുവാൻ സൂൎയ്യസുതന്റെവരവുകണ്ടീലയൊ തെർതെളിച്ചീടുകതി
ന്നുനെരെഭവാൻ ഞാൻപറഞ്ഞീടുവൻകൎണ്ണനൊടെല്പതി നാംപൊ
ഴുതൊൎത്തിരിക്കുന്നിതുകെളെടൊ കാലമണഞ്ഞുതില്ലിത്തിരിയുണ്ടിനി
കാലസ്വരൂപനെല്ലൊജഗദീശ്വരൻ കാലബലമവലംബനമെവ
നും കാലനെപ്പണ്ടുകാലാരിവധിച്ചതും കാലബലാനവലൊകനംകൊ
ണ്ടല്ല കാലാവലൊകനംകാൎയ്യസാദ്ധ്യംസഖെ കൎമ്മഷയകാലമെന്നി
യെകൊല്ലുവാൻ ചെമ്മെപണിപരമെശ്വരനാകിലുംകൊന്നതുഞാ
ൻമൃതനായതവനിതിനന്നുതൊന്നുന്നവാറെന്നെപറയാവുസത്യസ്വ
രൂപൻസകലജഗനയൻ സത്വരജസ്തമൊഹീനൻസനാതനൻസ
ത്വഗുണപ്രധാനാത്മകനവ്യയൻ തത്വമായുള്ളൊരുവസ്തുപരമാത്മാ
നിത്യൻനിരാകുലൻനിൎമ്മമൻനിൎമ്മലൻ നിത്യമനിത്യവാസൻ
നിരാമയൻ നിൎഗ്ഗുണൻ നിശ്ചലൻ നിഷ്ക്രിയൻ നിഷ്കളൻ നിഷ്കളം
കൻ നിരാതംകനെകൻ പരൻ ആനന്ദപൂൎണ്ണനനന്തനനാദിമാ നാന
ന്ദിനാംപരമാനന്ദകൊമളൻ ജ്ഞാനസ്വരൂപനമൃതമയനജൻ മാ
നിയാമൎജ്ജുനനൊടരുൾചെയ്തപ്പൊൾ നിൎജ്ജരെന്ദ്രാത്മജൻതന്നഭിമാ
നവും ലജ്ജയാകുംപിട്ടിതാനനാംഭൊജവും ചെന്താമരക്കണ്ണനൊടുണ
ൎത്തിച്ചിതു പങ്ക്തികണ്ഠൊപമനായഘടൊല്ക്കചൻ എന്തിനുപെടിയ [ 320 ] ടിയൻജയിപ്പാനൊരന്തരമില്ലവിടവഴങ്ങീടുകിൽ എംകിൽനീചെൽകെ
ന്നയച്ചാരവർകളും വൻകടൽപൊലെയണഞ്ഞാനസുരനും ചെംക
തിരൊന്മകനാകുലംപൂണ്ടുരു സംകടപ്പെട്ടതുകണ്ടുസുയൊധനൻ ഊക്കു
ള്ളരക്കരുംകൂടിനില്ക്കുന്നൊരു രാക്ഷസനാകുമലംബലൻതന്നൊടുമാ
രുതിപുത്രനെകൊൽകെന്നുചൊല്ലിനാൻ സൂൎയ്യസുതന്നുവലച്ചിൽതീ
ൎത്തീടുവാൻ മായാവിശാരദനായൊരുരാക്ഷസനായൊധനത്തിന്ന
ടുത്തൊരുനെരത്തു പായുന്നിതെറ്റവുംപാണ്ഡവസൈന്യവും ഛായാ
പതിസുതനൊന്നുവീൎത്തീടിനാൻ മായാവികളൊടടുത്തുഘടൊല്ക്കചൻ
മായമൊഴിഞ്ഞുപൊരുതൊടുക്കീടിനാൻ മായാമയനാകുമായർകൊന
ന്നെരം വായുസുതാത്മജൻതന്നൊടരുൾചെയ്തു സംഗരത്തിംകൽവി
ദഗ്ദ്ധനായ്മെവിനൊ രംഗെശനെകുലചെയ്കവിരിയനി പിന്നെയാം
കൊൽവാനലംബുലൻതന്നെയെ ന്നൎണ്ണൊജനെത്രനരുൾചെയ്തന
ന്തരം അംഗാരലൊചനതുല്യൻഘടൊല്ക്കചനംഗെശനൊടുമസുരവ
രനൊടും എതുംകുറയാതെനിന്നുപിണങ്ങിനാ നാതംകമുൾക്കൊണ്ടുയ
ൎന്നാനസുരെശൻ അംബരംതാനവലംബമായ്നിന്നൊരലംബുലന്റെ
തലവെട്ടിയറുത്തുടൻ അംബികാസൂനുതനയനുകാഴ്ചയാ യൻപൊടു
മുൻപിലിട്ടാൎത്താൻഘടൊല്ക്കചൻ അൎക്കതനയനുമപ്പൊഴരക്കനൊ
ടുഗ്രതയൊടുബാണങ്ങൾതൂകീടിനാൻ കീറിമുറിഞ്ഞിതുദെഹവുമന്നെ
ര മെറിനാനംബരംമാരുതിനന്ദനൻ കൂടവെചെന്നുതുണച്ചുവിജയ
നു മാടുകാൽപ്പെട്ടിതുഭാസ്കരപുത്രനും പൊരിലണഞ്ഞുഹിഡുംബ്യാത്മ
ജൻതാനും തെരുംതകൎത്തുപൊടിച്ചുനടന്നിതു നെരെവധിക്കുമിവനെ
ന്നെയെന്നൊൎത്തുപാരംവലഞ്ഞൊരുഭാസ്കരനന്ദനൻ വെലെടുത്താ
ശുവെഗെനചാടീടിനാൻ നീലമഹാമലപൊലെഘടൊല്ക്കചൻ ജീ
വനംവെറിട്ടുഭൂമിയിൽവീണിതു പാവനിതാനതിതാപവുംതെടിനാ
ൻ ദുഃഖവുംപൂണ്ടിതുധൎമ്മജനാദികൾ പുഷ്കരനെത്രൻതെളിഞ്ഞരുളി
ടിനാൻ അൎക്കതനയനുശക്തിപൊയീമമ ശക്രതനയനെരക്ഷിപ്പ
തിന്നിനി പാരംപണിയില്ലയെന്നുമുകുന്ദനാം കാരുണ്യവാരിധികല്പി
ച്ചിതന്നെരം ഭൂപതിവൎഗ്ഗമുറക്കമിളെക്കയുംകൊപംമുഴുക്കയുംഖെദംപെ
രുക്കയും സാദംഭവിക്കയുംമൊദംക്ഷയിക്കയും ബൊധംമറക്കയുംപൊ
രിന്നടുക്കയും പൊകാതവണ്ണംപരിഭവംവായ്ക്കയും ചാകാതവർജള
ന്മാരെന്നുറക്കയും പിന്തിരിഞ്ഞെന്തിനുപൊകുന്നതെംകിൽനാമന്തക
ൻ വീടുപൂകെണമെന്നിങ്ങിനെ ചിന്തവെടിഞ്ഞടുത്തീടുന്നിതുപരി പ
ന്ഥികളുംതിരിപൊരിനായെന്നുടൻ കുന്തംഗദാസിപരശുപരിഘാദി
സന്തതംതൂകിനാരന്ധകാരാന്തരെ ഉഗ്രശസ്ത്രങ്ങളുംക്രൊധവുംമാനവും [ 321 ] കൈക്കൊണ്ടടുത്തുമുഴുത്തൊരിരുട്ടത്തുതങ്ങളിൽതങ്ങളിലെതുമറിയാതെ
തിങ്ങിവിങ്ങുംപടതമ്മിലിടചെൎന്നു കുത്തുകൊണ്ടുകുടർമാലതുറിക്കയും മ
ത്തഗജങ്ങൾപടിഞ്ഞുകിടക്കയും വെട്ടുകൊണ്ടറ്റുതുണ്ടിച്ചുപതിക്കയും
ഒട്ടുമണ്ടുംപൊൾമരിച്ചുപതിക്കയും തൂകുന്നബാണഗണംകൊണ്ടുകൊ
ണ്ടൊരൊ കൈകാൽതലകൾമുറിഞ്ഞുതെറിക്കയും ചക്രമെറിഞ്ഞുകഴു
ത്തൂമുറിക്കയും മുൽഗരംകൊണ്ടുഗാത്രങ്ങളമൎക്കയും മുഷ്കരമായഗദകൊ
ണ്ടടിക്കയും ഖഡ്ഗങ്ങളെറ്റുഖണ്ഡിച്ചുപതിക്കയും രക്തംപലപലദിക്കി
ലൊലിക്കയും നക്തഞ്ചരാദികളാൎത്തുവിളിക്കയും വാനരരാക്ഷസന്മാർ
പൊരുംപൊലെയും ദാനവനിൎജ്ജരന്മാർപൊരുംപൊലെയും സംഹാ
രരുദ്രൻപ്രളയകാലത്തിംകൽ സംഹരിച്ചീടുന്നതെന്നകണക്കെയും ദാ
രുണമായിതുയുദ്ധമതുകണ്ടു പൊരാളിവീരൻധനഞ്ജയൻചൊല്ലിനാ
ൻമാനമെറീടുന്നവീരരെല്ലാവരുംമാനിച്ചുഞാൻപറയുന്നതുകെൾക്കെ
ണം നിദ്രാദികൊണ്ടുപലൎക്കുംവിഷമമുണ്ടിത്ഥംമുഹൂൎത്തമുറങ്ങുകനാമി
നി അപ്പൊളുദിക്കുമമൃതകിരണനും പില്പാടുകാണാംജയവുമജയവും
യൊഗിപ്രതിയൊഗികളതുകെട്ടനു രാഗവശാലവന്നാശിയുംചൊല്ലി
നാർ എല്ലാവരെയുംജയിക്കായ്വരികനി നല്ലനായ്വാഴ്കനെകംനാൾനൃ
പൊത്തമ കുംഭീകുലൊത്തമസ്കന്ധമമൎന്നവർ കുംഭികുംഭസ്ഥലെവീ
ണുറങ്ങീടിനാർ സംഭൊഗതാന്തരായംഭൊജനെത്രമാർ കുംഭസ്തനാ
ന്തരെവീണുറങ്ങുംവണ്ണം പാരിൽനിന്നീടുംപദാതികൾപാരിലും തെ
രിൽമെവുംമഹാവീരന്മാർതെരിലും അശ്വങ്ങൾതന്മെലിരുന്നൊരവി
ടെയും വിശ്വസിച്ചാനന്ദമുൾക്കൊണ്ടുറങ്ങിനാർ കായികസാദവുംമാ
നസഖെദവും പൊയിതെല്ലാവനുംനിദ്രയുമന്നെരം മന്ദമന്ദമുയൎന്നീടി
നാൻചന്ദ്രനും ചന്ദ്രികയുംവന്നുപാരിൽപരന്നുതെ നിൎജ്ജരെന്ദ്രാത്മ
ജനൎജ്ജുനനുംഗുണ ഗൎജ്ജനംചെയ്തുചൊല്ലീടിനാൻപിന്നെയും ആരു
മൊരുപദംപിന്നൊക്കിവെയ്യാതെ നെരെപൊരുവിനുറക്കവുംകൈവി
ട്ടു മാനമൊടെമരിച്ചീടുന്നിതാകിലൊ വാനവർനാട്ടിൽസുഖിച്ചുവ
സിച്ചിടാം ശത്രുക്കളെക്കൊന്നൊടുക്കിനാംജീവിക്കിൽ ഇത്രലൊക
ത്തിൽനിറഞ്ഞയശസ്സൊടെ മിത്രകളത്രാദികളൊടൊരുമിച്ചു പൃത്ഥ്വി
യുംവാണുസുഖിച്ചുവസിച്ചിടാം ഇത്ഥംപറകയുംബാണങ്ങൾതൂകിയും
വൃത്രാരിപുത്രൻവിളയാട്ടുകണ്ടിട്ടു ചിത്തംതെളിഞ്ഞുഗുരുവടുത്തീടിനാ
ൻ അപ്പൊളടുത്താൻ വിരാടൻദ്രുപദനും കെല്പൊടുകൊന്നാൻഭരദ്വാജ
പുത്രനുംചില്പുരുഷ‌പുരുഷൊത്തമൻചൊല്ലിനാൻഉൾപ്രമൊദത്തൊ
ടുപാൎത്ഥനൊടന്നെരംകൎണ്ണനെയുംഭരദ്വാജസുതനെയു മിന്നുതന്നെകുല
ചെയ്യെണമൎജ്ജുനനമ്മുടെപൈതലെക്കൊന്നതുചിന്തിക്കിൽചെമ്മെജ [ 322 ] യദ്രഥനല്ലിവരായതുംഎവംപലവുമരുൾചെയ്യുംനെരത്തുദെവൻദിനകരൻ
സൂൎയ്യൻതിരുവടി ചണ്ഡാംശുവെദസ്വരൂപൻവിഭാവസു സ്വൎണ്ണ
പിണ്ഡാഭകലൎന്നസഹസ്രാം ശുതന്നെകിഴക്കുതുടുതുടക്കാണായിമന്ന
വന്മാരുംതെളിഞ്ഞാരതുനെരം ബന്ധിച്ചചൎമ്മായുധാദിയൊടുംതദാസ
ന്ധ്യാനമസ്കാരവും ചെയ്തിതെവരും ആശുയുധിഷ്ഠിരശാസനയാലഥ
കെശവനൎജ്ജുനൻതന്റെമഹാരഥംആശുഗതുല്യവെഗെനനടത്തിനാ
നാചാൎയ്യനെവധിച്ചീടുവാനന്നെരംഹസ്ത്യശ്വപത്തിരഥാദിപെരുംപ
ടഎത്രയുണ്ടെന്നുമതിക്കരുതാൎക്കുമെ അംബുധിപൊലെപരന്നിതുഭൂമിയു
മംബരദെശവുംഭാസ്കരൻതന്നുടെബിംബവുംനന്നായ്മറഞ്ഞുചമഞ്ഞി
തുസംവിത്സ്വരൂപനവ്യക്തനജൻപരൻആദിപരൻപുരുഷൻപരമീ
ശനാമാദിമുകുന്ദനനന്തനനാകുലൻശ്രീപതിഭൂപതിദെവൻജഗല്പതി
ഗൊപതിധൎമ്മപതിഹരിസല്പതി വൃഷ്ണിപതികരുണാനിധിശ്രീനിധി
യജ്ഞപതിമതിസല്പതിമല്പതിയജ്ഞവിദാംപതിയജ്ഞമയൻപരൻ ഗൂ
ഢസ്ഥനവ്യയനായനാരായണൻകൂടസ്ഥനാചാൎയ്യവൈഭവംകണ്ടി
ട്ടു ഗൂഢസ്മിതംചെയ്തിവണ്ണമരുൾചെയ്തു കൂടലരന്തകനായഗുരുവി
നെദെവസുരന്മാരൊരുമിച്ചെതിർക്കിലു മാവതില്ലാൎക്കുംജയിപ്പാനി
നിയുടൻകൊല്വാനുപായംമകൻമരിച്ചാനെന്നു ചൊല്വിൻപൊ
ളിപറഞ്ഞാലെന്തുദൂഷണം ജീവരക്ഷെക്കസത്യം ചൊൽകയെന്നതു
ദെവമുനീശ്വരന്മാൎക്കുംമതമെല്ലൊ എന്നതുകെട്ടതുചൊന്നാൻവൃകൊ
ദരൻനിന്നഗുരുവരൻകൊപിച്ചതുനെരം ഇന്നെയൊടുക്കുവൻപാ
ണ്ഡവരെയെന്നു തന്നെയുംകൂടെമറന്നടുത്തീടിനാൻ മൂലബലാദിക
ളൊടുരഘുവരൻ കൊലാഹലത്തൊടണഞ്ഞതുപൊലെയ മ്മാമുനിന
ന്ദനനായഗുരുവരൻ മാമുനിശിഷ്യൻധനുൎവ്വെദപാരഗൻകണ്ണില
കപ്പെട്ടവൈരികളെയൊക്കകൊന്നൊടുക്കീടിനാനപ്പൊളതുകണ്ടു നി
ന്നവിശ്വാമിത്രനത്രിവസിഷ്ഠനും പിന്നെയുമംഗിരസ്സാദികളാകിയ
ധന്യതപൊധനർചൊല്ലിനാരാദരാൽസന്നാഹമിത്രവെണ്ടീലമഹാ
മതെപൊരുംപൊരുതതിനിയടങ്ങീടുക മപൊരിലനെകംജനമൊടുങ്ങീ
ടിനാർനല്ലതില്ലെതുമഹിംസക്കുതുല്യമെ ന്നെല്ലാമുനികളുംചൊന്നതു
കെട്ടവൻനല്ലൊരുതത്വമവരൊടുചൊല്ലിനാൻ ചൊല്ലുവാൻ വെല
തൽതാല്പൎയ്യമൊൎക്കിലൊൟശ്വരെച്ശാവശന്മാരായനാമെല്ലാ മീശ്വര
ൻതന്മതംചെയ്കെന്നതെവരു ചെയ്തശുഭാശുഭകൎമ്മാനുഭൊഗവും ചെ
യ്തെമതിയാവിതെവനുംനിൎണ്ണയംമാരാരിപണ്ടുപുരമെരിചെയ്വതിന്നാ
രൂഢകൊപമൊടെയടുക്കുംവണ്ണം പെട്ടന്നുപെട്ടുമിടിക്കുനെർവൈ
രികൾഞെട്ടുമാറായ്ചെറുഞാണൊലിയിട്ടതി നിഷ്ഠൂരഭാവമൊടെറ്റമ [ 323 ] ലറിയു മ്മട്ടലർബാണാരിശിഷ്യശിഷ്യൻദ്രുതം പറ്റലർകൂട്ടമൊടു
ക്കിത്തുടങ്ങിനാനറ്റമീല്ലാതൊളംഭൂപതിവിരരും മറ്റുംചതുരംഗമായു
ള്ളസൈന്യവുംമുറ്റുമരനാഴികക്കകമന്നെരം ദ്രൊണരൊടുക്കിയതുക
ണ്ടവർകളും പ്രാണനിലാശവെടിഞ്ഞുനിന്നീടിനാർ ധൎമ്മത്തിനാധാ
രമായനാരായണൻ കൎമ്മൈകസാക്ഷിജഗന്മയനീശ്വരൻ സന്മയ
ൻചിന്മയൻജന്മഹീനൻപരൻകന്മഷനാശനൻ ബ്രഹ്മാത്മകൻഹ
രിനിൎമ്മമൻനിൎമ്മലൻജന്മമൃതിഹരൻ സച്ചിന്മയൻസകലെശ്വരൻ
മാധവൻ സമ്മതംപാണ്ഡവന്മാരൊടുചൊല്ലിനാൻ ധൎമ്മയുദ്ധെ
നജയിക്കരുതാൎയ്യനെ ധൎമ്മജൻതാനൊരസത്യംപറെകിലെചെമ്മെ
വധിച്ചുകൂടുഗുരുവീരനെ രൊഹിതാശ്വപ്രഭൻ രൊഹിതാശ്വദ്വി
ജൻ രൊഹിതാശ്വാസ്ത്രെണസംഹരിക്കുംമുമ്പെ വിശ്വരക്ഷാൎത്ഥമാ
യാത്മരക്ഷാൎത്ഥമാ യശ്വത്ഥാമാഹത നെന്നൊന്നുചൊല്ലെണം മ
ണ്ണുകൊ ണ്ടപ്പൊളൊരുഗജംനിൎമ്മിച്ചു മന്നവനശ്വത്ഥാമാവെന്നു
പെരിട്ടാൻ വിശ്വനാഥൻ നിയൊഗത്താലതുതക ൎത്തശ്വത്ഥാമാഹത
നായതെന്നിങ്ങിനെചൊല്ലിയുധിഷ്ഠിരനാചാൎയ്യനന്നെരമല്ലലിൽ വീ
ണതുചൊല്ലാവല്ലെനഹം ഒല്ലാതപൊയ്പറയുംധൎമ്മപുത്രരെന്നുള്ളിലൊ
രുനെരമൊൎത്തീലഞാനയ്യൊ വില്ലിനിവെക്കെന്നതുംവരുംനിൎണ്ണയം
നല്ലഗതിയിനിക്കുണ്ടെന്നതുംവരും കല്യാണദെവതാകാമുകനാകിയ
മല്ലാരിതന്മതംത്രൈലൊക്യസമ്മതം ദുഃഖംകലൎന്നുകയ്യുംതളൎന്നാകുലാൽ
നില്ക്കുംഗുരുവിനെനിഗ്രഹിച്ചീടുവാൻ പെട്ടന്നുവാളുമിളക്കിയടുത്തി
തുനിഷ്ഠൂരനായധൃഷ്ടദ്യുമ്നനന്നെരം ബാണങ്ങൾകൊണ്ടങ്ങടുത്തുകൂടാ
യ്കയാൽ പ്രാണഭയംകൊണ്ടുവാങ്ങിനാൻപിന്നെയും ഇങ്ങിനെചെ
ന്നാനിരീവത്തൊരുതുടെ അങ്ങുവാൾപാട്ടിലടുത്തീലൊരിക്കലും എ
ന്നുമിവനെയിനിവധിച്ചീടുവനെന്നടുത്താൻഗുരുവീരനുമന്നെരം ഘു
ഷ്യൽഗണനാദവുംചെയ്തുശങ്കരശിഷ്യപ്രിയശിഷ്യശിഷ്യൻ
തദാനിന്നാലുമങ്ങെന്നുരചെയ്തുമുൽപ്പുക്കു സന്നാഹമൊടുപൊർചെ
യ്തൊടുക്കീടിനാൻ മാരുതിചൊന്നാൻ ഗുരുവിനൊടന്നെരം പൊരും
പൊരുതിനിയെന്തൊരുകാരിയം ഇല്ലമൊഴിഭവാനെങ്ങളെകൊല്ലു
വാൻ നല്ലമകൻ മരിച്ചാനെന്നുകെട്ടീലെ ചൊല്ലുകയില്ലൊരുനാളുമെ
ധൎമ്മജനൊല്ലാതെപൊയ്യെന്നറികഗുരുവര ഉള്ളതെന്നൊൎത്തുകലശൊ
ത്ഭവൻ നിജവില്ലുംവിരവൊടുവെച്ചിരുന്നീടിനാൻ കൊന്നതുഞാന
ല്ലചത്തതവനല്ലനിൎണ്ണയിക്കാമെന്നൊഴിഞ്ഞുമറ്റൊന്നില്ല സന്യസി
ച്ചെന്മമകൎമ്മമെല്ലാമവ ച്ശിന്നമായ്മെവുംപരബ്രഹ്മചെതസി നിന്ദി
ച്ചിവണ്ണം ഭരദ്വാജനന്ദനൻ വന്ദിച്ചുതെൎത്തട്ടി ലാമ്മാറിരിക്കുമ്പൊൾ [ 324 ] ചെന്നാരരികെകൃപരുമംഗെശനുംമന്നവരായഗാന്ധാരീതനയരും കു
ന്തീസുതന്മാ രുമംഘ്രിദ്വയത്തിംകൽ വന്ദിച്ചുനിന്നതുകണ്ടുഗുരുവരൻ
നിങ്ങൾക്കുനല്ലതുമെന്മെൽവരെണമെ നിങ്ങളിലൊന്നി‌ൽപൊരു
ന്നുകവെണ്ടതും ആയുധംവെച്ചിതുഞാനെന്നറിഞ്ഞാലു മായുസ്സില്ലാ
ത്തവരെല്ലൊമരിച്ചതും ആരുമൊരുത്തരെക്കൊല്ലുമാറില്ല മറ്റാരുമെ
കൊല്ലുകയല്ലെന്നുതെറുവിൻ ആത്മാവിനെപരമാത്മാവിലാക്കിനാ
നാത്മജ്ഞാനംകലൎന്നൊരുഗുരുവരൻ പ്രാണായാമംതുടങ്ങീടിനാന
ന്നെരം പ്രാണിഹിംസാകൎമ്മണാംപ്രായശ്ചിത്തമാ യ്പ്രാണനിരൊ
ധവുംചെയ്തുലൊകത്തിനു പ്രാണനാം നാരായണനെയും ധ്യാനിച്ചു
കാണായതെല്ലാംഭഗവത്സ്വരൂപമാ യ്ക്കാണായനെരമാനന്ദനിമഗ്ന
നായ്ത്താനുംഭഗവാനുമൊന്നിച്ചിരിക്കുംപൊൾദ്രൊണരെകൊൽവതി
നുണ്ടായപാഞ്ചാലൻ നില്ലുനില്ലൊല്ലായിതെന്നതെല്ലാവരും ചൊല്ലി
വാവിട്ടുകൂടുന്നതിന്മുന്നമെകണ്ണുമട ച്ചിരുന്നീടുമാചാൎയ്യനെത്തിണ്ണമണ
ഞ്ഞുതലയറുത്തീടിനാൻ മെല്പെട്ടുമിന്നൽപൊലെപൊങ്ങിദെഹിയും
കീഴ്പെട്ടുദാരുപൊലെവീണുദെഹവും ഓടിനാർപെടിമുഴുത്തൊരുകൌ
രവർ വാടിമുഖവുംവിജയാദികൾക്കെല്ലാം ധൃഷ്ടനായ്മെവുന്നധൃഷ്ടദ്യു
മ്നൻ തന്നൊടൊട്ടുകൊപിച്ചുപറഞ്ഞിതുസാത്യകി ദുഷ്ടതയെത്രയും ക
ഷ്ടമെത്രെതവതുഷ്ടിവന്നീലിതുകണ്ടവൎക്കാൎക്കുമെ ശിഷ്ടനായൊരുപ
രമഗുരുവിനെനഷ്ടമാക്കീടുവാനാൎക്കുതൊന്നുംവൃഥാ തങ്ങളിൽപെപ
റഞ്ഞാരൊട്ടതുനെരമങ്ങുകെട്ടാനീവിശെഷംഗുരുസുതൻ കല്പാന്തവ
ഹ്നിലൊകംദഹിച്ചീടുവാനുത്ഭൂതനായ്വളൎന്നുജ്വലിച്ചെത്രയും കൊപിച്ച
ലറിയടുക്കുന്നതുപൊലെ വെവിച്ചുവില്ലുംകുഴിയക്കുലച്ചതിശൊഭിച്ച
നാരായണാസ്ത്രംതൊടുത്തവൻ ദീപിച്ചടുത്തതുകണ്ടൊരുപാണ്ഡവർ
താപിച്ചകന്നിതുഭീതിപൂണ്ടെത്രയും ഗൊപിച്ചുകൊണ്ടിതുഗൊപികാ
കാന്തനുംകണ്ടുനിന്നൊരുദെവാസുരർചൊല്ലിനാ രുണ്ടാമിനിദുരി
യൊധനനുജയം അസ്ത്രാഗ്നിയിൽശലഭൊപമമായൊരാ പൃത്ഥ്വീപ
തികൾദഹിക്കുന്നതുനെരം മുഗ്ദ്ധവിലൊചനൻതാനരുളീച്ചെയ്തു മുക്ത
ശംകംവരുമസ്ത്രംവണങ്ങുവിൻ വീണുനമസ്കരിച്ചീടുവിനെവരും
ദ്രൊണജനൊടുമറ്റാവതില്ലാൎക്കുമെആദിജഗൽഗുരുവായനാരായണ
ൻ ആധിപൊവാനരുൾചെയ്തതുകെട്ടൊരു മെദിനീശന്മാർനമസ്കരി
ച്ചീടിനാനാദരവൊടടങ്ങിതുലൊമസ്ത്രവും ആരുംനമസ്കരിച്ചീടായ്കമ
ന്നരെപാരമഭിമാനഹാനിയുണ്ടാമതിൽപൊരിനുനെരെഗുരുസുതൻ
തന്നൊടുപൊരുവിനെന്നൊടുകൂടെമടിയാതെ ശൂരരായുള്ളരിവീരരെ
വെല്ലുകീൽപാരിൽപരന്നൊരുകീൎത്തിയുണ്ടായ്വരും പൊരിൽമരിക്കിൽ [ 325 ] പരഗതിസാധിക്കുമാരുംമരിക്കാതിരിക്കയില്ലൂഴിയിൽ ശത്രുപ്രയുക്ത
മാമസ്ത്രശസ്ത്രങ്ങളിൽചിത്തഭയംപൂണ്ടൊളിച്ചുമണ്ടീടുകിൽപൃത്ഥ്വിയി
ലാശുദുഷ്കീൎത്തിയുണ്ടായ്വരുംമൃത്യുവന്നാൽനരകാപ്തിയുംനിശ്ചയം മുഗ്ദ്ധാ
ക്ഷീമാരുംപരിഹസിച്ചീടുമെമിത്രവൎഗ്ഗങ്ങളുംനിന്ദിക്കുമെത്രയും എന്നു
പറഞ്ഞണഞ്ഞീടുന്നമാരുതിതന്നൊടുനെരിട്ടിതശ്വത്ഥമാപുതാൻ ഭീ
മനെകൊല്ലുമവനെന്നഭീതിയാൽ ശ്യാമളകൊമളനായനാരായണൻ
അസ്ത്രംനമസ്കരിക്കെന്നരുൾചെയ്തിതു വൃത്രാരിപുത്രനുംചൊല്ലിനാനി
ങ്ങിനെമാനിയാംമാരുതീകൃഷ്ണപാൎത്ഥൊക്തികൾമാനിയാതെരണത്തി
ന്നുകൊപ്പിട്ടപ്പൊൾമാരുതിതന്നെപ്പിടിച്ചുപതിപ്പിച്ചു പാരിൽനമ
സ്കരിപ്പിച്ചിതുപാൎത്ഥനുംവന്ദിച്ചിതന്നെരംവായുതനയനും മന്ദിച്ചി
തന്നെരംനാരായണാസ്ത്രവും അപ്പൊഴുതാഗ്നെയമസ്ത്രംഗുരുസുതൻ കെ
ല്പൊടയച്ചാനതിന്നാശുപാണ്ഡവൻവാരുണാസ്ത്രംകൊണ്ടതിനെത്ത
ടുത്തിതുധീരൻഗുരുസുതൻപൊരിനുകൊപ്പിട്ടാൻ ദിവ്യാസ്ത്രജാലമ
ന്യൊന്യംപ്രയൊഗിച്ചുസവ്യസാചിക്കുവളൎന്നിതുകൊപവും വെദാ
ന്തവിത്തായവെദവ്യാസന്മുനിവെദജ്ഞനൊടറീയിച്ചുപുരാണവുംഭൂഭാ
രനാശനാൎത്ഥം പുരുഷൊത്തമൻഭൂപതിഭൂമിയിൽ വന്നുപിറന്നിതു
ഭൂസുരസത്തമഭാരദ്വാജാത്മജഭൂസുരതാപസധൎമ്മരക്ഷാൎത്ഥമായ്വാസുദെ
വന്മതംനെരെധരിയാതെവാസവനന്ദനനൊടുകൊപിക്കൊലായജ്ഞ
സെനാത്മജനായ്പിറന്നുപുരായജ്ഞകുണ്ഡത്തിംകൽ നിന്നുദൃഷ്ടദ്യുമ്നൻ
നിന്നുടെതാതമരണത്തിനെന്നതുംമുന്നമെദൈവമതമെന്നറിയെണം
തത്വാൎത്ഥമായുള്ളവാക്യംബഹുവിധമിത്തരംദ്വൈപായനനരുളിച്ചെ
യ്തുവാങ്ങിച്ചുകൊണ്ടുപൊയാനതുകണ്ടാശുവാങ്ങിനാർപാണ്ഡവരുംപ
ടക്കൂട്ടവുംദെവകീനന്ദനൻദെവദെവൻവാസുദെവനുംദെവരാജാത്മ
ജൻതാനുമായ്ദെവകൾപെയ്യുന്ന പൂമഴയെറ്റെറ്റുദെവഭൂദെവാദിക
ളെയുംവന്ദിച്ചുയുദ്ധനിവൃത്തരായ്പൊകുന്നനെരത്തുപദ്ധതിതൊറുംജയ
ജയശബ്ദവും വാദ്യഘൊഷത്തൊടുചെന്നുതൊഴുതഭിവാദ്യവുംചെയ്തുയു
ധിഷ്ഠിരാംഘ്രിദ്വയംകൃഷ്ണനാംപൈതാമഹനുമതുനെരംകൃഷ്ണസമക്ഷമീ
വണ്ണമരുൾചെയ്തുദെവനുമാപതിരുദ്രൻമഹാദെവൻ ദെവൻപശുപ
തിവാമദെവൻശിവൻകെവലൻചന്ദ്ര ചൂഡൻത്രിപുരാന്തകൻഗൊ
വിന്ദസെവിതൻഗൊപതിവാഹനൻ സെവിപ്പവൎക്കുജയത്തെവ
രുത്തിടും ദെവദെവനതിനില്ലൊരുസംശയം ഭാവനയാഹൃദിഭക്തിപൂ
ണ്ടെപ്പൊഴും സെവിച്ചുകൊള്ളുവിനെന്നരുൾചെയ്തൊരു വെദവ്യാ
സൻമൊഴികെട്ടുതെളിഞ്ഞവർ ഖെദവും തീൎത്താർഗുരുമരണൊത്ഭവ
പാൎത്ഥാദികളുംജയിച്ചുനിലവിളി ച്ചാൎത്തുകളിച്ചുടൻകൈനിലപുക്കാ
രെന്നാസ്ഥയാചൊല്ലീടിനാൾകിളിമകളും ദ്രൊണപൎവ്വംസമാപ്തം